ഫേസ്‌ബുക്ക് കഴിഞ്ഞ വര്‍ഷം ബ്രിട്ടണില്‍ $51.6 കോടി ഡോളര്‍ നികുതി കൊടുത്തു, 2014 ലേതിനേക്കാള്‍ 1,000 മടങ്ങാണിത്

ബ്രിട്ടണില്‍ കഴിഞ്ഞ വര്‍ഷം ഫേസ്‌ബുക്ക് $51.6 ലക്ഷം ഡോളര്‍ (£41.6 ലക്ഷം പൌണ്ട് )കോര്‍പ്പറേറ്റ് നികുതിയായി കൊടുത്തു. അതിന് മുമ്പത്തെ വര്‍ഷം കൊടുത്ത നികുതിയേക്കാള്‍ വളരെ അധികമാണിത്. മൊത്തം വരുമാനം £21 കോടി പൌണ്ടായിരുന്നു. കോര്‍പ്പറേറ്റ് നികുതി ഈടാക്കുന്ന ലാഭം £2 കോടി പൌണ്ടും. ബ്രിട്ടണിലെ നികുതി നിയമങ്ങളെ അനുസരിക്കുന്നു എന്ന് പറയുന്നെങ്കിലും ഇതിന് മുമ്പത്തെ വര്‍ഷം ഫേസ്ബുക്ക് നികുതിയായി കൊടുത്ത പണം സാമൂഹ്യപ്രവര്‍ത്തകരുടേയും രാഷ്ട്രീയക്കാരുടേയും വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. ശതകോടി ഡോളറിന്റെ കമ്പനി നികുതി അടക്കുക … Continue reading ഫേസ്‌ബുക്ക് കഴിഞ്ഞ വര്‍ഷം ബ്രിട്ടണില്‍ $51.6 കോടി ഡോളര്‍ നികുതി കൊടുത്തു, 2014 ലേതിനേക്കാള്‍ 1,000 മടങ്ങാണിത് →

ബെമല്‍’ റിലയന്‍സിന് വില്‍ക്കുന്നു

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ 'മെയ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതിയുടെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡും (ബിഇഎംഎല്‍)സ്വകാര്യ കുത്തകള്‍ക്ക് വില്‍ക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ 54 ശതമാനം ഓഹരിയില്‍ അഞ്ച് ശതമാനംകൂടി വില്‍ക്കാന്‍ നിതി ആയോഗ് ശുപാര്‍ശ ചെയ്തതോടെയാണ് ഇന്ത്യയുടെ അഭിമാനമായ ബെമലും സ്വകാര്യമേഖലയിലേക്ക് പോകുന്നത്. കരസേനയ്ക്ക് ആവശ്യമായ വാഹനങ്ങള്‍, മിസൈല്‍ ലോഞ്ചര്‍, ഡല്‍ഹി, ബംഗളൂരു മെട്രോ റെയില്‍വേക്ക് ആവശ്യമായ കോച്ചുകള്‍ എന്നിവ നിര്‍മിക്കുന്ന മിനി നവരത്ന കമ്പനിയാണ് ബെമല്‍. പാലക്കാട് കഞ്ചിക്കോട് ബെമലിന്റെ ഫാക്ടറിയില്‍ കോച്ചുകള്‍ക്കാവശ്യമായ … Continue reading ബെമല്‍’ റിലയന്‍സിന് വില്‍ക്കുന്നു →

കോര്‍പ്പറേറ്റ് നിഷ്ടൂരവാഴ്ച അവസാനിപ്പിക്കുന്നത്

മരുന്നിനുള്ള ‘compulsory’ ലൈസന്‍സ് കൊടുക്കില്ല എന്ന് ഇന്‍ഡ്യ സമ്മതിച്ചു

പേറ്റന്റുകളെ മറികടന്ന്, പ്രദേശിക സ്ഥാപനങ്ങള്‍ക്ക് പടിഞ്ഞാറന്‍ രാജ്യങ്ങളിലെ കമ്പനികളുടെ മരുന്നുകള്‍ വിലകുറച്ച് നിര്‍മ്മിക്കാനുള്ള ലൈസന്‍സ് നല്‍കില്ല എന്ന് ഇന്‍ഡ്യ സ്വകാര്യമായി ഉറപ്പ് നല്‍കി എന്ന് അമേരിക്കന്‍ ബിസിനസ് സംഘം പറഞ്ഞു. U.S. Trade Representative (USTR) ലേക്കുള്ള U.S.-India Business Council (USIBC) ആണ് ഈ കാര്യം കഴിഞ്ഞ മാസം വ്യക്തമാക്കിയത്. അമേരിക്കന്‍ കമ്പനികള്‍ക്കുള്ള വാണിജ്യ തടസങ്ങളെക്കുറിച്ചുള്ള വാര്‍ഷിക റിപ്പോര്‍ട്ടിന് വേണ്ടി ആഗോള ബൌദ്ധിക കുത്തകാവശ നിയമങ്ങളുടെ(intellectual property) അവലോകനം നടത്തുമ്പോള്‍ ആണ് അങ്ങനെ പറഞ്ഞത്. USTR, … Continue reading മരുന്നിനുള്ള ‘compulsory’ ലൈസന്‍സ് കൊടുക്കില്ല എന്ന് ഇന്‍ഡ്യ സമ്മതിച്ചു →

യാഹൂ രഹസ്യമായി ഉപയോക്താക്കളുടെ ഇമെയിലുകള്‍ NSA & FBI ക്ക് വേണ്ടി പരിശോധിച്ചു

കോടിക്കണക്കിന് ഇമെയില്‍ അകൌണ്ടുകളിലെ കത്തുകള്‍ വായിക്കുകയും അതിലെ വിവരങ്ങള്‍ NSA ക്കൊ FBI ക്കൊ നല്‍കിയതായി യാഹുവിന്റെ മുമ്പത്തെ ജോലിക്കാര്‍ പറഞ്ഞു. അതിനായി യാഹൂ ഒരു പ്രത്യേക സോഫ്റ്റ്‌വെയര്‍ നിര്‍മ്മിച്ച് ഉപയോഗിച്ചു. വരുന്ന അമേരിക്കന്‍ സര്‍ക്കാരിന്റെ രഹസ്യാന്വേഷണ പദ്ധതിക്ക് വേണ്ടി എല്ലാ കത്തുകളും വരുന്ന അതേ സമയത്ത് തന്നെ പരിശോധിച്ച് സര്‍‍ക്കാരിനെ അറിയിക്കുന്ന രീതി നടപ്പാക്കിയ ആദ്യത്തെ കമ്പനി ആയിരിക്കും യാഹൂ. — സ്രോതസ്സ് democracynow.org

EpiPen ന്റെ ലാഭത്തിന്റെ കണക്ക് Mylan സര്‍ക്കാരിനെ അറിയിച്ചത് കള്ളമായിരുന്നു

ജീവന്‍ രക്ഷാ മരുന്നായ EpiPen ന്റെ നിര്‍മ്മാതാക്കളായ Mylan വീണ്ടും പ്രശ്നത്തില്‍. ഇത്തവണ കോണ്‍ഗ്രസിനോട് കള്ളം പറഞ്ഞതാണ് കാരണം. കഴിഞ്ഞ ആഴ്ച, രണ്ട് പെട്ടി EpiPens ന്റെ ലാഭം $100 ഡോളര്‍ ആണെന്നാണ് Mylan CEO ആയ Heather Bresch കോണ്‍ഗ്രസ് കമ്മറ്റിയെ ധരിപ്പിച്ചത്. എന്നാല്‍ അതിന്റെ ലാഭം ശരിക്കും $166 ഡോളര്‍ ആണെന്ന് The Wall Street Journal പറയുന്നു. Bresch പറഞ്ഞതിനേക്കാള്‍ 60% അധികം. Bresch പറഞ്ഞതില്‍ 37.5% നികുതിയും ഉള്‍പ്പെട്ടിട്ടുണ്ട് എന്നതാണ് കാരണം. … Continue reading EpiPen ന്റെ ലാഭത്തിന്റെ കണക്ക് Mylan സര്‍ക്കാരിനെ അറിയിച്ചത് കള്ളമായിരുന്നു →

അയര്‍ലന്റിന് ആപ്പിള്‍ $1450 കോടി ഡോളര്‍ നല്‍കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ഉത്തരവിട്ടു

യൂറോപ്യന്‍ യൂണിയന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റ നികുതി വിധിയായി ആപ്പിള്‍ കമ്പനി $1450 കോടി ഡോളര്‍ അയര്‍ലന്റിന് നല്‍കണം എന്ന ഉത്തരവ് യൂറോപ്യന്‍ യൂണിയന്‍ അധികൃതര്‍ ഇറക്കി. അയര്‍ലാന്റില്‍ നിന്ന് നിയമവിരുദ്ധമായി നികുതി ഇളവുകള്‍ ആപ്പിള്‍ നേടിയെന്നാണ് യൂറോപ്യന്‍ കമ്മീഷന്‍ പറയുന്നു. ആപ്പിള്‍ അവിടെ കൊടുത്തിരുന്നത് 0.005% നികുതിയായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ സാങ്കേതികവിദ്യാ കമ്പനിയാണ് ആപ്പിള്‍. — സ്രോതസ്സ് democracynow.org

കൊകൊ കോള കൊളംബിയയില്‍ മരണസംഘങ്ങള്‍ക്ക് പണം കൊടുത്തു

അമേരിക്ക് ആസ്ഥാനമായുള്ള കൊകൊ കോള കമ്പനിയും മറ്റ് 50 കമ്പനികളും ഭീകരവാദത്തിന് പണം കൊടുത്തു എന്ന ഒരു കേസ് കൊളംബിയയിലെ കോടതിയിലെത്തിയിരിക്കുന്നു. United Self-Defense Forces of Colombia എന്ന ഒരു പാരാമിലിട്ടറി സംഘവുമായാണ് അവര്‍ക്ക് ബന്ധമുണ്ടെന്ന് ട്രേഡ് യൂണിയനുകള്‍ ദശാബ്ദങ്ങളായി പറഞ്ഞിരുന്നു. കൊകൊ കോളയുടെ ഫാക്റ്ററികളില്‍ യൂണിയന്‍ രൂപീകരിക്കാന്‍ ശ്രമിച്ച കുറഞ്ഞത് 10 യൂണിയന്‍ നേതാക്കളെ കൊല്ലാന്‍ 1990 - 2002 കാലത്ത് കൊകോ കോള AUC യുടെ വാടകകൊലയാളികളെ ഉപയോഗിച്ചു എന്നാണ് ആരോപണം. AUC … Continue reading കൊകൊ കോള കൊളംബിയയില്‍ മരണസംഘങ്ങള്‍ക്ക് പണം കൊടുത്തു →