പ്രസിഡന്റ് മുബാറക്കിനെ പുറത്താക്കാന്‍ വേണ്ടിയുള്ള ജനങ്ങളുടെ സമരത്തെ ഈജിപ്റ്റ് സര്‍ക്കാര്‍ ആക്രമണത്തിലൂടെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു. ഒരാഴ്ച്ചയിലധികമായ സമാധാനപരമായ റാലികളില്‍ ദശലക്ഷക്കണിന് ജനങ്ങളാണ് അണിനിരന്നത്. ബുധനാഴ്ച്ചയും വ്യാഴാഴ്ച്ചയും തഹ്റിര്‍ സ്ക്വയറില്‍ തടിച്ചുകൂടിയ ജനങ്ങളെ സര്‍ക്കാര്‍ അനുകൂലികള്‍ Molotov ഉം യന്ത്രത്തോക്കുകളുമായി ആക്രമിച്ചു. ജനം കല്ലേറുമായി പ്രതികരിച്ചു. ജനങ്ങള്‍ക്കാണ് കൂടുതല്‍ നാശം ഉണ്ടായത്. സാധാരണ വേഷം ധരിച്ച പോലീസുകാരോ കൂലിപട്ടാളമോ ആയിരുന്നു മുബാറക് അനുകൂലികളായി ആക്രമണം അഴിച്ചുവിട്ടത്. ജനാധിപത്യ പ്രവര്‍ത്തക Mona Seif സംസാരിക്കുന്നു: ഞങ്ങള്‍ മുബാറക് ഒഴിയണമെന്നാണ് ഇവിടെ … Continue reading ബിബിസി, ഞാന്‍ മുസ്ലീം ബ്രതറല്ല
ടാഗ്: ജനാധിപത്യം
ഈജിപ്റ്റുകാര്‍ സംസാരിക്കുന്നു
"Yes, we can, too."* - from democracynow.org എത്ര സമാധാനപരമായാണ് അവര്‍ സമരം ചെയ്യുന്നതെന്ന് നോക്കൂ. അവര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയും ദാരിദ്ര്യത്തിലൂടെയുമൊക്കെ കടന്നു പോകുമ്പോഴാണിത് എന്നുകൂടി ഓര്‍ക്കുക. അത്ഭുതം. *തഹ്റിറില്‍ തടിച്ചുകൂടി ജനങ്ങളില്‍ ഒരു കൂട്ടര്‍ പിടിച്ച ബാനറിലെ വാക്യം.
ഈജിപ്റ്റിനേയോര്‍ത്ത് അഭിമാനം തോന്നുന്നു
അമേരിക്കന്‍ പിന്‍തുണയോടുകൂടി ഏകാധിപത്യ ഭരണം നടത്തിയ മുബാറക് ഭരണകൂടത്തിനെതിരെ Tahrir Square ല്‍ നടന്ന പ്രകടനത്തിന് ശേഷം സന്നദ്ധപ്രവര്‍ത്തകര്‍ നഗരം വൃത്തിയാക്കുന്ന ഹൃദയസ്പര്‍ശിയായ കാഴ്ച്ചയാണിത്. ഷര്‍ട്ടിന്റെ പുറത്ത് "ഈജിപ്റ്റ് വൃത്തിയായി സൂക്ഷിക്കുക" എന്നെഴുതിയ പേപ്പര്‍ നേരേയാക്കാന്‍ ഒരു സ്ത്രീ സ്വന്തം തട്ടത്തിന്റെ പിന്‍ ഉപയോഗിച്ച് സന്നദ്ധപ്രവര്‍ത്തകനെ സഹായിക്കുന്ന കാഴ്ച്ചയും കാണാം. "ഇത് [സമരം] ഞങ്ങളില്‍ ക്രിയാത്മകമായ മാറ്റം ഉണ്ടാക്കി. അതുകൊണ്ട് ഞങ്ങള്‍ക്ക് രാജ്യം നന്നാക്കാന്‍ കൂടുതല്‍ കാര്യം ചെയ്യാന്‍ കഴിയും" ഒരാള്‍ പറഞ്ഞു. "ഞങ്ങളുടെ രാജ്യം ശുദ്ധിയാക്കുകയാണ്. … Continue reading ഈജിപ്റ്റിനേയോര്‍ത്ത് അഭിമാനം തോന്നുന്നു
ഈജിപ്റ്റില്‍ മതേതരമായ ജനകീയ മുന്നേറ്റം
ആളുകള്‍ ഒത്തു ചേരുന്ന ഈ റാലികള്‍ വിശ്വസിക്കാന്‍ പറ്റുന്നില്ല. Tahrir Square ആളുകള്‍ വൃത്തിയാക്കുന്നു. ആഹാരം പങ്കുവെക്കുന്നു. പരസ്പരം സഹായിക്കുന്നു. Tahrir Square ല്‍ തന്നെ ടെന്റ് കെട്ടി കിടന്നുറങ്ങുന്നു. വൈകാരികമായ കാഴ്ച്ചകളാണ് നാം ഇവിടെ കാണുന്നത്. ആരും പ്രതീക്ഷിച്ചതല്ല ഇതൊന്നും. നേതാക്കളില്ലാത്ത മുന്നേറ്റമാണിത്. ഇത് സംഘടിപ്പിക്കുന്ന സംഘങ്ങളൊന്നുമില്ല. സമൂഹത്തിലെ മൊത്തമാളുകളും ഇതില്‍ ഒത്തുചേരുന്നു. Muslim Brotherhood ഉള്‍പ്പടെ മറ്റ് പ്രതിപക്ഷ സംഘടനകള്‍ കൂടി ഇതില്‍ ചേരുന്നുണ്ട്. എന്നാല്‍ ജനങ്ങള്‍ക്ക് ഈ സമരത്തെ ഏതെങ്കിലും സംഘടനയുടെ ഭാഗമാക്കുന്നതിന് … Continue reading ഈജിപ്റ്റില്‍ മതേതരമായ ജനകീയ മുന്നേറ്റം
ക്രിസ്തീയ സഭയുടെ ലക്ഷ്യം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ നടത്തുകയാണോ
(KCBC യുടെ ഇടയലേഖനമാണ് ഈ ലേഖനത്തിന് കാരണമായതെങ്കിലും, മൊത്തം മത, ജാതി വിദ്യാഭ്യാസ സ്ഥപനങ്ങള്‍ക്ക് ബാധകമാണ്) നിരീശ്വരവാദം പ്രചരിപ്പിക്കലല്ല സഭയുടെ ലക്ഷ്യം. പൂര്‍ണ്ണമായും ശരിയായ കാര്യം. സഭ ദൈവ വിശ്വാസം പ്രചരിപ്പിക്കണം. ദൈവ വിശ്വാസം മാത്രമേ പ്രചരിപ്പിക്കാവൂ. പക്ഷേ ദൈവവിശ്വാസവും ധാര്‍മ്മികബോധവും മൂല്യബോധവുമുള്ള തലമുറയെ വാര്‍ത്തെടുക്കാനാണ് സഭ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്തുന്നത് എന്നാണ് അവര്‍ പറയുന്നത്. ദൈവവിശ്വാസമുള്ള തലമുറയെ വാര്‍ത്തെടുക്കണമെന്ന് ആഗ്രഹിക്കുന്നതില്‍ തെറ്റില്ല. പക്ഷേ ധാര്‍മ്മികബോധവും മൂല്യബോധവുമോ? അതും സഭയുമായി എന്ത് ബന്ധം? മതവിശ്വാസം പ്രചരിപ്പിക്കുന്നത് മൗലിക അവകാശമായി … Continue reading ക്രിസ്തീയ സഭയുടെ ലക്ഷ്യം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ നടത്തുകയാണോ
ബെറ്റാലിയന്‍ 3-16
Greg Grandin സംസാരിക്കുന്നു: എക്യരാഷ്ടസഭയിലേക്കുള്ള അമേരിക്കന്‍ അംബാസിഡറായിരുന്ന ജോണ്‍ നെഗ്രപോണ്ടി(John Negroponte)യുടേയും റീഗണിന്റേയും കാലത്തേക്ക് പോകണം ബെറ്റാലിയന്‍ 3-16 എന്തെന്നറിയാന്‍. ആ സമയത്ത് നെഗ്രപോണ്ടി ഹൊണ്ടൂറസ്സിന്റേയും അംബാസിഡറായിരുന്നു. Iran-Contra യുദ്ധത്തിന്റെ ഹൊണ്ടൂറസ് ശാഖ സംഘടിപ്പിച്ചത് അയാളായിരുന്നു. മരണ സംഘത്തിന്റെ(death squad) കൊലപാതകങ്ങള്‍ മറച്ച് വെക്കാന്‍ അയാള്‍ ശ്രമിച്ചതിനെക്കുറിച്ച് Baltimore Sun ല്‍ ഒരു കൂട്ടം ലേഖനങ്ങള്‍ വന്നിട്ടുണ്ട്. നൂറ്കണക്കിനാളുകള്‍ ബെറ്റാലിയന്‍ 3-16 കാരണം അപ്രത്യക്ഷമായി. 1980കളുടെ പകുതിയില്‍ ഹൊണ്ടുറസിലെ തെരിവുകളില്‍ അസാധാരണമാം വിധം സൈനിക സാന്നിദ്ധ്യം കാണപ്പെട്ടു. … Continue reading ബെറ്റാലിയന്‍ 3-16
ഹൊണ്ടോറസില്‍ പട്ടാള അട്ടിമറിയെ എതിര്‍ത്തവരെ സൈന്യം അടിച്ചമര്‍ത്തുന്നു
1. ഞങ്ങള്‍ വെടിവെക്കും. ഇത് സൈന്യത്തിന്റെ ഉത്തരവാണ് Dr. Juan Almendares സംസാരിക്കുന്നു: ഹൊണ്ടോറസിന്റെ പുറത്താക്കപ്പെട്ട പ്രസിഡന്റ് മാന്വല്‍ സലയാ(Manuel Zelaya) സ്വരാജ്യത്തേക്ക് തിരിച്ച് പോകുന്നതിനെക്കുറിച്ച് സംസാരിക്കാനായി അമേരിക്കന്‍ നയതന്ത്രജ്ഞരെ കാണും. 5 ദിവസം മുമ്പ് പുറത്താക്കപ്പെട്ട അദ്ദേഹം ഐക്യരാഷ്ട്രസഭയുടെ പൊതു സമ്മേളനത്തില്‍ സംസാരിച്ചു. തനിക്ക് പൌരനായും പ്രസിഡന്റായും രാജ്യത്തേക്ക് തിരിച്ച് തിരിച്ച് പോകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. Organization of American States ന്റെ തലവന്‍, പൊതു സഭയുടെ പ്രസിഡന്റ്, Argentina, Ecuador എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാര്‍ … Continue reading ഹൊണ്ടോറസില്‍ പട്ടാള അട്ടിമറിയെ എതിര്‍ത്തവരെ സൈന്യം അടിച്ചമര്‍ത്തുന്നു
ഹൊണ്ടൂറസ്സിലെ അട്ടിമറിക്ക് പിറകിലെന്ത്?
Nikolas Kozloff സംസാരിക്കുന്നു: ഹൊണ്ടൂറസ്സിലെ പ്രമുഖ വ്യവസായി കൂടത്തിലെ അംഗമായ സലേയ (Zelaya) Liberal Party യിലെ അംഗമാണ്. ഹൊണ്ടൂറസ്സിലെ പ്രധാന രണ്ട് പാര്‍ട്ടകളില്‍ ഒന്നാണത്. തുടക്കത്തില്‍ അദ്ദേഹം അമേരിക്കയുടെ സ്വതന്ത്ര കമ്പോള കരാറുകള്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ 2007, 2008 കാലത്ത് തെക്കെ അമേരിക്ക ഇടത്തോട്ട് ചരിഞ്ഞ് തുടങ്ങി. നിക്വരാഗ്വയിലെ ഡാനിയല്‍ ഒര്‍ട്ടേഗ(Daniel Ortega), എല്‍ സാല്‍വഡോറില്‍ FMLN ന്റെ Mauricio Funes തുടങ്ങിയവര്‍ അധികാരത്തിലെത്തി. അതോടൊപ്പം സലേയയും പുരോഗമനപരമായ നയങ്ങളെടുത്തുതുടങ്ങി. പ്രത്യേകിച്ച് വിദേശകാര്യരംഗത്തില്‍. പരമ്പരാഗതമായി അമേരിക്കയുടെ … Continue reading ഹൊണ്ടൂറസ്സിലെ അട്ടിമറിക്ക് പിറകിലെന്ത്?
മൈക്കല്‍ മൂര്‍ സംസാരിക്കുന്നു
മിഷിഗണ്‍ അമേരിക്കയിലെ ഏറ്റവും തകര്‍ന്ന സംസ്ഥാനമാണ്. തൊഴിലില്ലായ്മ 8.7. ആയിരക്കണക്കിന് തൊഴിലുകള്‍ ഇല്ലാതാവുന്നു. അടുത്ത വര്‍ഷങ്ങളില്‍ ആയിരക്കണക്കിന് തൊഴിലുകള്‍ ഇല്ലാതാവും. കാരണം 20 ആം നൂറ്റാണ്ടില്‍ വാഹനങ്ങള്‍ നിര്‍മ്മിച്ചിരുന്ന General Motors ഉം Chrysler ഉം ഇപ്പോള്‍ അവ നിര്‍മ്മിക്കുന്നില്ല, അല്ലെങ്കില്‍ ആര്‍ക്കും അവരുടെ വണ്ടികള്‍ വേണ്ട. നമുക്ക് മുമ്പിലുള്ള കാലാവസ്ഥാ മാറ്റത്തെക്കുറിച്ചും ഓര്‍ക്കുക. ഇതിന് കാരണം തൊഴിലാളികള്‍ക്ക് ഉത്പാദനത്തില്‍ നിയന്ത്രണമൊന്നുമില്ല എന്നതാണ് കാരണം. വാഹന നിര്‍മ്മാണ തൊഴിലാളികള്‍ക്ക് നിര്‍മ്മാണത്തില്‍ എന്തെങ്കിലും അഭിപ്രായമുണ്ടായിരുന്നെങ്കില്‍ Big Three ജനങ്ങള്‍ … Continue reading മൈക്കല്‍ മൂര്‍ സംസാരിക്കുന്നു
മാറ്റത്തിന്റെ കാര്യസ്ഥന്മാര്‍
നമുക്ക് 1990കള്‍ മുതല്‍ അറിയാവുന്ന Clintonites നിനാല്‍ നിറഞ്ഞതാണ് ഒബാമ സര്‍ക്കാരെന്ന് ആളുകള്‍ പറയുന്നു. ഹിലറി ക്ലിന്റണ്‍ തെരഞ്ഞെടുപ്പില്‍ തോറ്റതോടെ അവരടെ ഉപദേശികളും ഒബാമ വണ്ടിയില്‍ ചാടിക്കേറിയിരിക്കുകയാണ്. 1990കളിലെ വിദേശകാര്യനയം എന്തായിരുന്നു എന്നാണ് പ്രധാനപ്പെട്ട വിഷയം. മാറ്റങ്ങളുണ്ടാക്കുമെന്ന് ഒബാമ തെരഞ്ഞെടുപ്പ് കാലത്ത് പ്രതിജ്ഞ ചെയ്യുമ്പോള്‍ പോലും ജോര്‍ജ്ജ് H.W. ബുഷ് മുതല്‍ ബില്‍ ക്ലിന്റണ്‍, പിന്നീട് ജോര്‍ജ്ജ് W. ബുഷ് വരെ വിദേശകാര്യനയത്തില്‍ വലിയ സാമ്യവും തുടര്‍ച്ചയുമാണ് സംഭവിച്ചത്. 1990കളിലെ ബില്‍ ക്ലിന്റണിന്റെ വിദേശകാര്യനയ പരിപാടികള്‍ പിന്നീട് … Continue reading മാറ്റത്തിന്റെ കാര്യസ്ഥന്മാര്‍