NYC City Hall ന് മുമ്പില്‍ മരണ പ്രകടനം നടത്തിയ 62 കാലാവസ്ഥാ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

ഗതാഗതം തടസപ്പെടുത്തിയതിനും റോഡില്‍ കിടന്ന് മരണ പ്രകടനം നടത്തിയതിനും Extinction Rebellion ന്റെ ഭാഗമായ 62 കാലാവസ്ഥാ പ്രവര്‍ത്തകരെ ന്യൂയോര്‍ക്ക് നഗരത്തില്‍ അറസ്റ്റ് ചെയ്തു. ബ്രുക്ലിന്‍ ബ്രിഡ്ജ് പ്രതിഷേധക്കാര്‍ ഭാഗികമായി അടപ്പിച്ചു. കാലാവസ്ഥാ ദുരന്തത്തെ തടയാനായ റാഡിക്കലായ പ്രവര്‍ത്തികള്‍ ഉടന്‍ ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. — സ്രോതസ്സ് democracynow.org | 2019/4/18

ആയിരക്കണക്കിന് പ്രവര്‍ത്തര്‍ ലണ്ടനിലെ റോഡുകള്‍ ഉപരോധിച്ച് ആഗോളതപനത്തിനെതിരായ നടപടികള്‍ എടുക്കാന്‍ ആവശ്യപ്പെട്ടു

Marble Arch, Oxford Circus, Waterloo Bridge എന്നിവ തടഞ്ഞ് ആയിരക്കണക്കിന് പരിസ്ഥിതി പ്രവര്‍ത്തര്‍ ലണ്ടന്‍ നഗര കേന്ദ്രത്തിന്റെ ഭാഗങ്ങള്‍ സ്തംഭിപ്പിച്ചു. കാലാവസ്ഥാ മാറ്റത്തെ തരണം ചെയ്യാന്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ എടുക്കണം എന്ന് അവര്‍ ആവശ്യപ്പെടുന്നു. പാട്ട് പാടിക്കൊണ്ടും മുദ്രാവാക്യം വിളിച്ചുകൊണ്ടും നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ തടിച്ചുകൂടി പ്രവര്‍ത്തകര്‍ “There is no Planet B”, “Extinction is Forever” തുടങ്ങിയ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. റോഡ് തടയല്‍ രാത്രി വരെ തുടര്‍ന്നു. സമരം ഒരാഴ്ച … Continue reading ആയിരക്കണക്കിന് പ്രവര്‍ത്തര്‍ ലണ്ടനിലെ റോഡുകള്‍ ഉപരോധിച്ച് ആഗോളതപനത്തിനെതിരായ നടപടികള്‍ എടുക്കാന്‍ ആവശ്യപ്പെട്ടു

നിങ്ങളുടെ വീട് തകര്‍ന്ന് വീഴുമ്പോള്‍

Greta Thunberg urges MEPs to ‘panic like the house is on fire’ My name is Greta Thunberg. I am 16 years old. I come from Sweden and I want you to panic. I want you to act as if the house was on fire. I have said those words before. And a lot of people … Continue reading നിങ്ങളുടെ വീട് തകര്‍ന്ന് വീഴുമ്പോള്‍

ശാന്തിവനത്തിന്റെ അടിസ്ഥാന പ്രശ്നം ഭൂമാഫിയയുടേതാണ്

KSEB യുടെ മന്നം ചെറായി 110 KV ലൈൻ പദ്ധതിക്ക് ശാന്തിവനം സംരക്ഷണ സമിതി എതിരല്ല. പ്രശ്നം പത്താം നമ്പര്‍ ടവറിനെ സംബന്ധച്ചാണ്. 9ഉം, 11ഉം ടവര്‍ നിര്‍മ്മാണം നടന്നു കഴിഞ്ഞു. ഇത് രണ്ടും നേര്‍ രേഖയിലാണ്. ഇതിനിടക്ക് കൂടി ദേശീയപാത കടന്ന് പോകുന്നതുകൊണ്ട് ലൈന്‍ താഴ്ന്ന് ദേശീയപാതയില്‍ പ്രശ്നമുണ്ടാക്കാതിരിക്കാന്‍ ഒരു ടവര്‍ കൂടി വേണം. അതാണ് പത്താം നമ്പര്‍ ടവര്‍. അത് നേര്‍ രേഖയിലുള്ള 9ഉം, 11ഉം ടവറുകള്‍ക്ക് ഇടക്ക് സ്ഥാപിക്കാം. പക്ഷേ എങ്ങനെയോ ഈ … Continue reading ശാന്തിവനത്തിന്റെ അടിസ്ഥാന പ്രശ്നം ഭൂമാഫിയയുടേതാണ്

ശാന്തിവനത്തെ വിട്ടുതരില്ല

ശാന്തിവനത്തെ രക്ഷിക്കാൻ കലക്ടറോ വനംവകുപ്പോ ഇല്ല. KSEB യുടെ ഗുണ്ടായിസത്തിന്, ചതിക്ക് കൂട്ടുനിൽക്കുന്നവരായി ജില്ലാ ഭരണകൂടം മാറി. ഈ അവസരത്തില്‍ എല്ലാവരും ചേർന്നു് നാളെ മുതൽ പ്രതിഷേധം ശക്തമാക്കുന്നു. 9.5.2019 വ്യാഴാഴ്ച രാവിലെ 9 മണിക്ക് ശാന്തിവനം സംരക്ഷണ സംഗമം.. വടക്കൻ പറവൂരിനടുത്ത് വഴിക്കുളങ്ങരയിൽ . മുഴുവൻ ആളുകളും ശാന്തി വനത്തിലേക്ക് എത്തണമെന്നു് അഭ്യർത്ഥിക്കുന്നു. ശാന്തിവനം സംരക്ഷണ സമിതി വഴി: ആലുവയിൽ നിന്ന് പറവൂർ. പറവൂരിൽ നിന്നു് വരാപ്പുഴ വഴിയുള്ള എറണാകുളം വണ്ടിയിൽ വഴിക്കുളങ്ങര സ്റ്റോപ്പില്‍ നിന്ന് … Continue reading ശാന്തിവനത്തെ വിട്ടുതരില്ല

ശാന്തിവനം സംരക്ഷണ സമിതിയുടെ അഭ്യർത്ഥന

പ്രിയപ്പെട്ടവരേ, വടക്കൻ പറവൂരിനടുത്ത് കോട്ടുവള്ളി പഞ്ചായത്തിൽ പെട്ട വഴിക്കുളങ്ങരയിൽ ദേശീയപാതയുടെ ഓരത്ത് ശാന്തിവനം എന്ന പേരിലുള്ള സ്വകാര്യ സംരക്ഷിത വനത്തെപ്പറ്റി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പൊതു സമൂഹം ചർച്ച ചെയ്യുന്നുണ്ടല്ലോ. ശാന്തി വനത്തിലൂടെയാണ് KSEB യുടെ മന്നം ചെറായി 110 K V ലൈൻ കൊണ്ടു പോകുന്നത്. ശാന്തിവനത്തിനകത്തു കടക്കാതെ ലൈൻ കടന്നു പോകാൻ കൂടുതൽ സൗകര്യപ്രദമായ ഇടം ഉണ്ടെന്നിരിക്കെ അപൂർവ്വ ജൈവ വൈവിധ്യ കലവറയായ ഈ പച്ചപ്പിനെ സംരക്ഷിക്കാമായിരുന്നു. മൂന്ന് കാവുകളും മൂന്ന് കുളങ്ങളും ഉൾക്കൊള്ളുന്ന … Continue reading ശാന്തിവനം സംരക്ഷണ സമിതിയുടെ അഭ്യർത്ഥന

കുട്ടികള്‍ക്ക് ജന്മം കൊടുക്കാതിരിക്കാനായി കാലാവസ്ഥാ മാറ്റത്തിന്റെ കാലത്ത് ‘ജനന സമര’ പ്രസ്ഥാനം ആവശ്യപ്പെടുന്നു

ഗര്‍ഭം ധരിക്കുന്നത് പുനപരിഗണിക്കണമെന്നും കാലാവസ്ഥാമാറ്റത്തിന്റെ കാലത്ത് ജന്മം കൊടുക്കില്ലെന്ന് പ്രതിജ്ഞയെടുക്കാനും ഭാവിയിലെ രക്ഷാകര്‍ത്താക്കളോട് ആവശ്യപ്പെടുന്ന ഒരു പ്രസ്ഥാനം വളരുന്ന് വരുകയാണ്. ഭൂമിയിലെ വര്‍ദ്ധിക്കുന്ന ജനസംഖ്യ പ്രകൃതി വിഭവ ചൂഷണത്തിന്റേയും കാര്‍ബണ്‍ ഉദ്‌വമനത്തിന്റേയും പരിധിയെ വികസിപ്പിക്കുന്നു. ഈ പ്രതിജ്ഞയിലൂടെ ലോകത്തെ പരിസ്ഥിതി തകര്‍ച്ചയിലേക്ക് ജനശ്രദ്ധ കൊണ്ടുവരും എന്നാണ് ഈ സംഘടന പ്രതീക്ഷിക്കുന്നത്. ലോകം മൊത്തമായി 200 അംഗങ്ങളുള്ള ബ്രിട്ടണ്‍ ആസ്ഥാനമായ ഒരു സന്നദ്ധ സംഘടനയാണ് BirthStrike. "കാലാവസ്ഥാ തകര്‍ച്ചയോടും നാഗരികത തകര്‍ച്ചയോടും" ഉള്ള പ്രതികരണമായി കുട്ടികള്‍ക്ക് ജന്മം കൊടുക്കേണ്ട … Continue reading കുട്ടികള്‍ക്ക് ജന്മം കൊടുക്കാതിരിക്കാനായി കാലാവസ്ഥാ മാറ്റത്തിന്റെ കാലത്ത് ‘ജനന സമര’ പ്രസ്ഥാനം ആവശ്യപ്പെടുന്നു

നിരാഹാര സമരം നടത്തുന്ന തടവുകാര്‍ക്കുള്ള വെള്ളം അലബാമയിലെ ജയില്‍ നിര്‍ത്തലാക്കി

ഏകാന്ത തടവിലെ മോശം അവസ്ഥക്കെതിരെ നിരാഹാര സമരം നടത്തുന്ന 8 തടവുകാര്‍ക്കുള്ള വെള്ളം അലബാമയില്‍ Holman ജയിലിലെ അധികൃതര്‍ നിര്‍ത്തലാക്കി. അതിന് പകരം ഓരോ അരമണിക്കൂറിലെ അവര്‍ക്ക് കുപ്പിവെള്ളം കൊടുക്കും. അങ്ങനെ അവര്‍ എത്ര വെള്ളം കുടിക്കുന്നു എന്ന് കണക്കാക്കാനാകും. ഒരു മുന്നറീപ്പുമില്ലാതെയാണ് ഫേബ്രുവരി 28 ന് ഇവരെ ഏകാന്ത തടവറയിലേക്ക് മാറ്റിയത്. ജയില്‍ നിയമങ്ങളൊന്നും തങ്ങള്‍ ലംഘിച്ചിട്ടില്ല എന്ന് അവര്‍ പറയുന്നു. "സ്ഥാപനത്തിന്റെ സമാധാനത്തിനും ശാന്തതക്കും വേണ്ടി നിങ്ങളെ Restrictive Housing in Preventative സ്ഥിതിയിലേക്ക് … Continue reading നിരാഹാര സമരം നടത്തുന്ന തടവുകാര്‍ക്കുള്ള വെള്ളം അലബാമയിലെ ജയില്‍ നിര്‍ത്തലാക്കി