Westchester ലെ കുട്ടികള്‍ പരിസ്ഥിതി മെച്ചമാക്കാനായി കഴിഞ്ഞയാഴ്ച Playland അമ്യൂസ്മെന്റ് പാര്‍ക്കില്‍ നിന്ന് പ്ലാസ്ററിക് മലിന ബാഗുകള്‍ ശേഖരിച്ചു. ഏകദേശം 210 കിലോയോളം ഭാരമുണ്ട് മൊത്തം ബാഗുകള്‍ക്ക്. ഡസന്‍ കണക്കിന് പ്രാദേശിക സ്കൂളുകളില്‍ നിന്ന് ധാരാളം കുട്ടികള്‍ ജൂണ്‍ 28 ന് "പ്ലാസ്ററിക് ബാഗു ദിനം" ആചരിക്കാന്‍ ഒത്തുകൂടി. 100 ല്‍ കൂടുതല്‍ ബാഗുകള്‍ ശേഖരിക്കുന്ന കുട്ടികള്‍ക്ക് ഒരു ദിവസത്തേക്കുള്ള സൗജന്യ പാസും ലഭിച്ചു. കുട്ടികളില്‍ പരിസ്ഥിതി ബോധം വളര്‍ത്താനും റീസൈക്ലിങ്ങിന്റെ ആവശ്യകത ബോദ്ധ്യപ്പെടുത്താനും Westchester County … Continue reading Playland ലെ 39,000 പ്ലാസ്ററിക് ബാഗുകള്‍
ടാഗ്: പ്ലാസ്റ്റിക്
പസഫിക്കിലെ വലിയ ചവറുകൂന
“Great Pacific Garbage Patch”, “trash vortex” എന്നു വിളിക്കുന്ന ചവറുകൂനയേക്കുറിച്ച് Deep Sea News ന്റെ Kevin Zilnio എഴുതുകയുണ്ടായി. പസഫിക് കടലില്‍ പൊങ്ങിക്കിടക്കുന്ന ചവറുകളുടേയും മാലിന്യങ്ങളുടേയും വലിയൊരുകൂട്ടമാണിത്. ഇപ്പോള്‍ അത് അമേരിക്കയുടെ 2 ഇരട്ടി വലിപ്പമായിട്ടുണ്ട്. ഏകദേശം 10 കോടി ടണ്‍ ഭാരം വരുന്ന ഈ പ്ലാസ്റ്റിക്ക് സൂപ്പ് 500 നോട്ടിക്കല്‍ മൈല്‍ വീതിയുണ്ട്. ഈ "സൂപ്പിന്" Hawaii യുടെ ഇരു വശങ്ങളിലായി രണ്ട് ഭാഗങ്ങള്‍ ഉണ്ട്. Western and Eastern Pacific Garbage … Continue reading പസഫിക്കിലെ വലിയ ചവറുകൂന
കുപ്പി വെള്ളത്തിന്റെ യൂറോപിലേ ഉപയോഗത്തില്‍ ഇറ്റലിക്കാരാണ് മുമ്പില്‍
ഇറ്റലി EU ലെ Eco-label ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തില്‍ മുന്‍പന്തിയിലാണെങ്കിലും എല്ലാക്കാര്യത്തിലും അങ്ങനെയല്ല. കുപ്പിയിലാക്കിയ വെള്ളത്തിനോട് അവര്‍ക്കൊരു പ്രത്യേക മമതയുണ്ട്. അത് അവരെ യൂറോപ്പില്‍ ഏറ്റവും വലിയ കുപ്പിവെള്ളത്തിന്റെ ഉപഭോക്താക്കളാക്കുന്നു. BBC യുടെ അഭിപ്രായത്തില്‍ ഇറ്റലിക്കാര്‍ 270 ബ്രാന്റ് ചെയ്ത കുപ്പിവെള്ളം ഉപയോഗിക്കുന്നു. ഇത് ഏകദേശം 220,462 tons പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉണ്ടാക്കുന്നു. ടാപ്പ് വെള്ളത്തെ അപേക്ഷിച്ച് കുപ്പിവെള്ളത്തിന് പ്രതേകിച്ച് ഗുണങ്ങളൊന്നുമില്ല. ചിലപ്പോള്‍ കുപ്പിവെള്ളം ടാപ്പ് വെള്ളത്തേക്കാള്‍ മലിനമാണ്. ആരോഗ്യമോ സ്വാദോ അല്ല ഈ കുപ്പിവെള്ളത്തിന്റെ കൂടിയ ഉപയോഗത്തിന് … Continue reading കുപ്പി വെള്ളത്തിന്റെ യൂറോപിലേ ഉപയോഗത്തില്‍ ഇറ്റലിക്കാരാണ് മുമ്പില്‍