ഞങ്ങളുടെ ശബ്ദം ഞങ്ങള്‍ അടിയറവെക്കില്ല

'പിഴിയല്‍നയം ഇല്ലാതാക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാകുന്നതും സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകുന്നതുമായ അവസ്ഥ മാറണം.' സര്‍ക്കാരിന്റെ പിഴിയല്‍നയത്തിനെതിരെ ഇംഗ്ലണ്ടിലെ ബ്രിസ്റ്റളില്‍ (Bristol) കൌമാരക്കാരുടെ ഉജ്വല പ്രകടനം നടന്നു. ആയിരക്കണക്കിനാളുകള്‍ തെരുവിലേക്കിറങ്ങി. Bristol Against Austerity എന്ന സംഘമാണ് പ്രകടനത്തിന് ആഹ്വാനം ചെയ്തത്. അവര്‍ ഇങ്ങനെ പ്രഖ്യാപിച്ചു. അടുത്ത മൂന്ന് വര്‍ഷത്തില്‍ £1200 കോടി പൌണ്ടിന്റെ ജനക്ഷേമ പരിപാടികള്‍ വെട്ടിക്കുറച്ച സര്‍ക്കാരിനെതിരാണ് ഈ സമരം. ദരിദ്രരായ ജനങ്ങളെ ഉദ്ദേശിച്ചുള്ള കിടക്കമുറിക്ക് നികുതിയും, NHS ന്റെ സ്വകാര്യവല്‍ക്കരണവും അവര്‍ … Continue reading ഞങ്ങളുടെ ശബ്ദം ഞങ്ങള്‍ അടിയറവെക്കില്ല →

സൈക്കിള്‍ യാത്രയുടെ വളര്‍ച്ച കാരണം ബ്രിട്ടണിന്റെ സമ്പദ്‌വ്യവസ്ഥ ഉഷാറാവുന്നു

Cycling Revolution എന്ന റിപ്പോര്‍ട്ട് പ്രകാരം 2010 നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം 4 കോടി അധികം സൈക്കിള്‍ യാത്രകള്‍ നടന്നു. 18% വളര്‍ച്ചയാണിത്. മൊത്തം 25.6 കോടിയാത്രകളാണ് കഴിഞ്ഞവര്‍ഷം നടന്നത്. റിപ്പോര്‍ട്ട് എഴുതിയ Sustrans ന്റെ അഭിപ്രായത്തില്‍ സൈക്കിള്‍ പുനരുദ്ധാരണം കാരണം ആരോഗ്യപരിരക്ഷയില്‍ £44.2 കോടി പൌണ്ടിന്റെ ഗുണമുണ്ടായിട്ടുണ്ട്. The Times ന്റെ കണക്ക് പ്രകാരം കഴിഞ്ഞവര്‍ഷം സൈക്കിള്‍ ഉപയോഗിച്ചവര്‍ അതിന് പകരം കാറുപയോഗിച്ചിരുന്നെങ്കില്‍ 760,363 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്വവമനമുണ്ടാക്കുകയും സമ്പദ്‌വ്യവസ്ഥക്ക് £4 … Continue reading സൈക്കിള്‍ യാത്രയുടെ വളര്‍ച്ച കാരണം ബ്രിട്ടണിന്റെ സമ്പദ്‌വ്യവസ്ഥ ഉഷാറാവുന്നു →

ബ്രിട്ടണ്‍ 2014ല്‍ ഊര്‍ജ്ജത്തിന്റെ 19.2% പുനരുത്പാദിതോര്‍ജ്ജത്തില്‍ നിന്ന് നേടി

Business Green ന്റെ റിപ്പോര്‍ട്ടനുസരിച്ച് ബ്രിട്ടണ്‍ കഴിഞ്ഞ വര്‍‍ഷം ഊര്‍ജ്ജത്തിന്റെ 19.2% പുനരുത്പാദിതോര്‍ജ്ജത്തില്‍ നിന്ന് നേടി. അതിന് മുമ്പത്തെ വര്‍ഷം അത് 14.9% ആയിരുന്നു. കഴിഞ്ഞ വര്‍ഷം കല്‍ക്കരി, ആണവോര്‍ജ്ജം എന്നിവയില്‍ നിന്നുള്ള ഉത്പാദനം കുറഞ്ഞു. പ്രകൃതിവാതകം അല്‍പ്പം ഉയര്‍ന്നിട്ടുണ്ട്. പുനരുത്പാദിതോര്‍ജ്ജത്തില്‍ സൌരോര്‍ജ്ജവും പവനോര്‍ജ്ജവും 16.6% വളര്‍ന്നു. പുതിയ നിലയങ്ങള്‍ സ്ഥാപിച്ചതിനാലാണിത്. ജലവൈദ്യുതി 26% വൈദ്യുതിയുല്‍പ്പാദിപ്പിച്ചു.

ബ്രിട്ടണിലെ ആണവ Whistleblower നെ ജോലിയില്‍ നിന്ന് Dishonorable ആയി പിരിച്ചുവിട്ടു

ബ്രിട്ടണിന്റെ ആണവ അന്തര്‍വാഹിനികളിലെ സുരക്ഷിതത്വമില്ലായ്മ തുറന്ന് കാട്ടിയ whistleblower നെ British Royal Navy യില്‍ നിന്ന് Dishonorable ആയി പിരിച്ചുവിട്ടു. നിശാ ക്ലബ്ബുകളില്‍ കയറുന്നതിനേക്കാള്‍ വളരെ എളുപ്പമാണ് സ്കോട്‌ലാന്റിലെ ആണവായുധ കേന്ദ്രത്തില്‍ കയറുന്നത്. അത്രക്കുണ്ട് സുരക്ഷിതത്വം. സുരക്ഷിതത്വമില്ലായ്മയെക്കുറിച്ചുള്ള 18 പേജ് റിപ്പോര്‍ട്ടാണ് William McNeilly വിക്കീലീക്സിന് പ്രസിദ്ധീകരിക്കാന്‍ നല്‍കിയ അദ്ദേഹം കഴിഞ്ഞ മാസം പോലീസിന് സ്വയം കീഴടങ്ങി. അദ്ദേഹത്തിനെതിരായ എല്ലാ കേസുകളും സര്‍ക്കാര്‍ പിന്‍വലിച്ചെങ്കിലും "നേവിയുടെ public image നെ മോശമായി ചിത്രീകരിക്കുക എന്ന ലക്ഷ്യത്തില്‍ … Continue reading ബ്രിട്ടണിലെ ആണവ Whistleblower നെ ജോലിയില്‍ നിന്ന് Dishonorable ആയി പിരിച്ചുവിട്ടു →

ബ്രിട്ടണിലെ CO2 ഉദ്‌വമന താരതമ്യം

ശരാശരി കെനിയക്കാരനായ പൗരന്‍ ഒരു വര്‍ഷം കൊണ്ട് പുറത്തുവിടുന്ന CO2 ന് തുല്യമായ ഉദ്‌വമനത്തിന്റെ അത്ര CO2 ഉദ്‌വമനം ജനുവരി 13, 2012 ഓടെ ശരാശരി ബ്രിട്ടീഷ് പൗരന്‍ കാരണമാകും.World Development Movement ന്റെ പഠനങ്ങളാണ് ഇത് പ്രസ്ഥാപിച്ചത്. കെനിയയിലെ ശരാശരി CO2 ഉദ്‌വമനം 0.293 ടണ്‍ ആയിരിക്കുമ്പോള്‍ ബ്രിട്ടണിലേത് 8.351 ടണ്‍ ആണ്. വളരെ കുറച്ച് ഉദ്‌വമനം നടത്തുന്നുള്ളുവെങ്കിലും കാലാവസ്ഥാ മാറ്റത്തിന്റെ ദുഷ്കരമായ ഫലങ്ങളാണ് അവര്‍ക്ക് അനുഭവിക്കേണ്ടിവരുന്നത്. കഴിഞ്ഞ 60 വര്‍ഷങ്ങളിലെ ഏറ്റവും മോശം വരള്‍ച്ചയാണ് … Continue reading ബ്രിട്ടണിലെ CO2 ഉദ്‌വമന താരതമ്യം →

വമ്പന്‍ പ്രതിഷേധം ബ്രിട്ടണില്‍

ബ്രിട്ടണിലെ കഴിഞ്ഞ 30 വര്‍ഷങ്ങളിലെ ഏറ്റവും വലിയ പ്രതിഷേധ പ്രകടനം നടന്നു. 20 ലക്ഷം പൊതു മേഖലാ തൊഴിലാളികള്‍ പെന്‍ഷന്‍ പരിഷ്കരണത്തിലെതിരെ പണിമുടക്ക് നടത്തുകയും പ്രതിഷേധ ജാഥകള്‍ ബുധനാഴ്ച്ച സംഘടിപ്പിക്കുകയും ചെയ്തു. [പ്രധാനമന്ത്രിയെ മാറ്റിയതുകൊണ്ട് കാര്യമില്ല. പകരം അയാളെ 99% വരുന്ന ജനത്തോട് കടപ്പെട്ടവനാക്കുകയാണ് പ്രധാനം.]

ഇത് നിയമം നിര്‍മ്മിക്കുന്ന സമയം

ജൂലിയന്‍ അസാഞ്ച് Occupy London Stock Exchange ല്‍: ഇത് നിയമവാഴ്ച്ചയുടെ തകര്‍ച്ചയല്ല. ഇത് നിയമം നിര്‍മ്മിക്കുന്ന സമയം ആണ്.

ബ്രിട്ടണിലെ അസമത്വം

ബ്രിട്ടണിലെ ഏറ്റവും മുകളിലത്തെ 10% ആള്‍ക്കാര്‍ ഏറ്റവും താഴെയുള്ള 10% ആളുകളെകാള്‍ 100 മടങ്ങ് സമ്പന്നരാണ് എന്ന് സര്‍ക്കാര്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. സമ്പന്നരുടെ വീട്ടിലെ ശരാശരി വാര്‍ഷിക വരുമാനം £853,000. ദരിദ്രരുടെ വരുമാനം £8,800 ഉം. An Anatomy of Economic Inequality in the UK എന്ന റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ വന്നത്. സമൂഹത്തിന്റെ ആരോഗ്യത്തില്‍ സമത്വത്തിന്റെ വളരുന്ന പ്രാധാന്യത്തെ ഇത് വ്യക്തമാക്കുന്നു. ചില പ്രധാനപ്പെട്ട അസമത്വം ഈ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കറുത്തവര്‍, ബംഗ്ലാദേശി, … Continue reading ബ്രിട്ടണിലെ അസമത്വം →