2016 ലെ UK ബഡ്ജറ്റിലെ എണ്ണക്കുള്ള നികുതിയിളവുകള്‍

£130 കോടി പൌണ്ടിന്റെ നികുതിയിളവുകള്‍പ്പെടുന്ന ബഡ്ജറ്റ് ബ്രിട്ടണ്‍ പ്രസിദ്ധപ്പെടുത്തി. അടുത്ത കുറച്ച് വര്‍ഷങ്ങളായി ഫോസിലിന്ധനങ്ങള്‍ക്കുള്ള സബ്സിഡി വര്‍ദ്ധിപ്പിക്കുന്ന ഏക G7 രാജ്യമാണ് ബ്രിട്ടണ്‍. “സ്വതന്ത്ര കമ്പോളത്തെ വികൃതമാക്കുന്ന നികുതിദായകരെ ദരിദ്രരാക്കുന്ന സാമ്പത്തികമായും പരിസ്ഥിതിപരമായും തലതിരിഞ്ഞ ഫോസില്‍ ഇന്ധന സബ്സിഡികള്‍ക്കെതിരെ യുദ്ധം ചെയ്യണം,” എന്ന് 2014 സെപ്റ്റംബറില്‍ നടന്ന ന്യൂയോര്‍ക്ക് കാലാവസ്ഥാ സമ്മേളനത്തില്‍ ഡേവിഡ് കാമറോണ്‍ പറഞ്ഞിരുന്നു. World Trade Organisation ന്റെ നിര്‍വ്വചന പ്രകാരം ഇന്നത്തെ ബഡ്ജറ്റിലെ നികുതി ഇളവുകളെ എണ്ണ സബ്സിഡിയായി കണക്കാക്കാം. Oil Change … Continue reading 2016 ലെ UK ബഡ്ജറ്റിലെ എണ്ണക്കുള്ള നികുതിയിളവുകള്‍ →

തെരേസ മേയ് കാലാവസ്ഥാ മാറ്റ ഓഫീസ് അടച്ചുപൂട്ടി

ഓഫീസിലെത്തി ഒരു ദിവസത്തിന് മുമ്പ് ബ്രിട്ടണില്‍ തെരഞ്ഞെടുക്കപ്പെടാതെ അധികാരത്തിലെത്തിയ പ്രധാന മന്ത്രി തെരേസ മേയ് സര്‍ക്കാരിന്റെ കാലാവസ്ഥാ മാറ്റ ഓഫീസ് അടച്ചുപൂട്ടി. "ഞെട്ടിപ്പിക്കുന്നത്" എന്നും "ശുദ്ധ വിഢിത്തം" എന്നുമാണ് ആളുകള്‍ അതിനോട് പ്രതികരിച്ചത്. Department for Energy and Climate Change (DECC) ആണ് മേയുടെ കലിക്ക് പാത്രമായത്. പരിസ്ഥിതിയുടെ ഉത്തരവാദിത്തം Business, Energy & Industrial Strategy ലേക്ക് മാറ്റുകയും ചെയ്തു. കാലാവസ്ഥാ മാറ്റത്തിന്റെ ദുരിതങ്ങള്‍ നേരിടാന്‍ രാജ്യം പ്രാപ്തമായില്ല എന്ന റിപ്പോര്‍ട്ട വന്ന ആഴ്ചതന്നെയാണ് … Continue reading തെരേസ മേയ് കാലാവസ്ഥാ മാറ്റ ഓഫീസ് അടച്ചുപൂട്ടി →

ബ്രിട്ടീഷ് പാര്‍ളമെന്റ് അംഗമായിരുന്ന ജോ കോക്സിനെ വെടിവെച്ചു കൊന്നു

തന്റെ നിയോജകമണ്ഡലത്തിലെ ഒരു യോഗത്തില്‍ പങ്കെടുത്ത ശേഷം മടങ്ങിയ ബ്രിട്ടീഷ് പാര്‍ളമെന്റ് അംഗമായിരുന്ന ജോ കോക്സിനെ(Jo Cox) വെടിവെച്ചു കൊന്നു. രണ്ടു കുട്ടികളുടെ അമ്മയായ 41-വയസുകാരി മുമ്പ് Oxfam ല്‍ ജോലിചെയ്തിരുന്നു. പിന്നീട് ലേബര്‍ പാര്‍ട്ടി MP യായി കഴിഞ്ഞ വര്‍ഷം തെരഞ്ഞെടുക്കപ്പെട്ടു. സിറിയയില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ പിന്‍തുണച്ചിരുന്ന അവര്‍ Labour Friends of Palestine ന്റെ അംഗവുമായിരുന്നു. കഴിഞ്ഞ 25 വര്‍ഷങ്ങളില്‍ ആദ്യമായി കൊല്ലപ്പെടുന്ന ബ്രിട്ടീഷ് പാര്‍ളമെന്റ് അംഗമാണ് Jo Cox. ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ … Continue reading ബ്രിട്ടീഷ് പാര്‍ളമെന്റ് അംഗമായിരുന്ന ജോ കോക്സിനെ വെടിവെച്ചു കൊന്നു →

ഫണ്ട് കുറക്കുന്നതിനെതിരെ ആയിരക്കണക്കിന് അദ്ധ്യാപകര്‍ ഇംഗ്ലണ്ടില്‍ സമരം നടത്തി

വന്‍തോതില്‍ ഫണ്ട് വെട്ടിച്ചുരുക്കുന്നതിനും, ക്ലാസിലെ കുട്ടികളുടെ എണ്ണം കൂട്ടുന്നതിനും, തൊഴില്‍ ദിനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും, സര്‍ക്കാര്‍ പൊതുവിദ്യാലയം അടച്ചുപൂട്ടുന്നതിനും എതിരെ ചൊവ്വാഴ്ച(5/7/16) ഇംഗ്ലണ്ടിലെ ആയിരക്കണക്കിന് രാജ്യം മൊത്തം അദ്ധ്യാപകര്‍ 24 മണിക്കൂര്‍ സമരം നടത്തി. ഇംഗ്ലണ്ടിലെ 22,000 സര്‍ക്കാര്‍ സ്കൂളില്‍ 7,000 എണ്ണം സമരത്തില്‍ പങ്കെടുത്തു. — സ്രോതസ്സ് commondreams.org

മൈക്രോസോഫ്റ്റ് ബ്രിട്ടണില്‍ £10 കോടി പൌണ്ടിന്റെ നികുതി വെട്ടിച്ചു

ബ്രിട്ടീഷ് നികുതി അധികാരികളുമായുള്ള രഹസ്യ കരാര്‍ പ്രകാരം ലോകത്തെ ഏറ്റവും സമ്പന്നമായ കമ്പനികളിലൊന്നായ മൈക്രോസോഫ്റ്റ് അയര്‍ലാന്റില്‍ നിന്നുള്ള ശതകോടിക്കണക്കിനുള്ള വില്‍പ്പയില്‍ നിന്നുള്ള £10 കോടി പൌണ്ടിന്റെ കോര്‍പ്പറേറ്റ് നികുതി കൊടുക്കാതെ കഴിച്ചിലായി. ബ്രിട്ടണിലെ ഉപഭോക്താക്കള്‍ 2011 ന് ശേഷം വാങ്ങിയ കമ്പ്യൂട്ടറുകളില്‍ നിന്നും സോഫ്റ്റ്‌വെയറുകളില്‍ നിന്നും £800 കോടിയിലധികം പൌണ്ടിന്റെ വരുമാനമാണ് അയര്‍ലാന്റിലേക്ക് ഒഴുകിയത്. ബ്രിട്ടണില്‍ കോര്‍പ്പറേറ്റ് നികുതി 20% ആയിരിക്കുമ്പോള്‍ അയര്‍ലാന്റില്‍ അത് 12.5% ആണ്. — സ്രോതസ്സ് thetimes.co.uk

സ്വകാര്യ കടത്തില്‍ നിന്ന് രക്ഷനേടുതന്നതെങ്ങനെ

ശരാശരി ബ്രിട്ടന്‍ നിവാസിക്ക് 69 വയസ് ആകാതെ കടത്തില്‍ നിന്ന് മോചനമുണ്ടാവില്ല എന്ന് പുതിയ റിപ്പോര്‍ട്ട് പറയുന്നു. ബ്രിട്ടണിലെ വീട് വില ഏറ്റവും ഉയര്‍ന്ന നിലയിലാണ്. 18 വയസായ ഒരാള്‍ ഇപ്പോള്‍ വീട്ടുടമസ്ഥനായാല്‍ അതിന്റെ കടത്തില്‍ നിന്ന് മോചിതനാവാന്‍ അയാള്‍ക്ക് 74 വയസ് കഴിയണം. ഭവനവായ്പയുടെ കാര്യത്തില്‍ മാത്രമല്ല ഇത്. വിദ്യാഭ്യാസ വായ്പ മുതല്‍ ക്രഡിറ്റ് കാര്‍ഡ് ബില്ല് വരെ ആളുകള്‍ അവരുടെ ജീവിതകാലം മുഴുവന്‍ പര്‍വ്വതം പോലെ കടം വാങ്ങുകയാണ്. ഇത് വലുതാവുന്ന ഒരു പ്രശ്നമാണ്. … Continue reading സ്വകാര്യ കടത്തില്‍ നിന്ന് രക്ഷനേടുതന്നതെങ്ങനെ →

ഇംഗ്ലണ്ടിലെ ജൂനിയര്‍ ഡോക്റ്റര്‍മാര്‍ സമരത്തില്‍

സര്‍ക്കാരിന്റെ പുതിയ കരാറുമായുള്ള അഭിപ്രായ വ്യത്യാസം കാരണം ഇംഗ്ലണ്ടിലെ ആയിരക്കണക്കിന് ജൂനിയര്‍ ഡോക്റ്റര്‍മാര്‍ സമരത്തിന്റെ രണ്ടാം ദിവസത്തിലേക്ക് കടന്നു. NHS ന്റെ ചരിത്രത്തില്‍ ആദ്യത്തെ all-out സമരത്തില്‍ അഞ്ചില്‍ നാല് ജൂനിയര്‍ ഡോക്റ്റര്‍മാരും പങ്കാളികളായി. ചില ആശുപത്രികള്‍ക്ക് 8am - 5pm സമയത്ത് 90% ജൂനിയര്‍ ഡോക്റ്റര്‍മാരും ഇല്ലാതെയായി. അഭിപ്രായ സര്‍വ്വേ പ്രകാരം ബ്രിട്ടണിലെ 59% ജനങ്ങളും ജൂനിയര്‍ ഡോക്റ്റര്‍മാര്‍ സമരത്തെ പിന്‍തുണക്കുന്നു. — സ്രോതസ്സ് theguardian.com

ബ്രിട്ടണിലെ രഹസ്യാന്വേഷണത്തിന്റെ 15 വര്‍ഷത്തെ മുഖംമൂടി അഴിഞ്ഞു

1990കള്‍ മുതല്‍ ബ്രിട്ടണിലെ സര്‍ക്കാര്‍ വന്‍തോതില്‍ ജനങ്ങളെ രഹസ്യമായി നിരീക്ഷിക്കുന്നതിനെക്കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നു. 15 വര്‍ഷം അത് രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. 1984 ലെ Telecommunications Act ന്റെ Section 94 പ്രകാരം ബ്രിട്ടണിലെ രഹസ്യാന്വേഷണ വകുപ്പുകളായ MI5, MI6, Government Communications Headquarters (GCHQ) ആയിരക്കണക്കിന് പൊതു സ്വകാര്യ സംഘടനകളിലെ വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ നിരന്തരം ശേഖരിച്ചിരുന്നു എന്ന് Privacy International എന്ന സംഘടന കണ്ടെത്തി. ഒരു അന്വേഷണത്തിന്റെ ഭാഗമായാണ് Privacy International ന് ഈ … Continue reading ബ്രിട്ടണിലെ രഹസ്യാന്വേഷണത്തിന്റെ 15 വര്‍ഷത്തെ മുഖംമൂടി അഴിഞ്ഞു →

ആംനെസ്റ്റി ഇന്റര്‍നാഷണലിനെതിരെ ബ്രിട്ടണ്‍ ചാരപ്പണി നടത്തി

ആംനെസ്റ്റി ഇന്റര്‍നാഷണലിനെതിരെ GCHQ നിയമവിരുദ്ധമായി ചാരപ്പണി നടത്തി എന്ന കാര്യം വ്യക്തമാക്കുന്നതില്‍ 22 ജൂണില്‍ തങ്ങള്‍ നടത്തിയ പ്രഖ്യാപനം പരാജയപ്പെട്ടു എന്ന് ബ്രിട്ടണിലെ രഹസ്യാന്വേഷണ സംഘത്തെ നിരീക്ഷിക്കുന്ന Investigatory Powers Tribunal (IPT) പറഞ്ഞു. ബ്രിട്ടീഷ് സര്‍ക്കാരിന്റെ രഹസ്യാന്വേഷണത്തെ നിയമപരമായി ചോദ്യം ചെയ്യുന്ന 10 NGO കള്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യം അവര്‍ വ്യക്തമാക്കിയത്. "തെക്കെ ആഫ്രിക്കയിലെ Legal Resources Centre നോടൊപ്പം Egyptian Initiative for Personal Rights (EIPR) നെ അല്ല Amnesty International … Continue reading ആംനെസ്റ്റി ഇന്റര്‍നാഷണലിനെതിരെ ബ്രിട്ടണ്‍ ചാരപ്പണി നടത്തി →

ഇറാഖ് യുദ്ധത്തിന്റെ നിയമവിരുദ്ധതയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ബ്ലയര്‍ നശിപ്പിക്കാനുത്തരവിട്ടിരുന്നു

പഴയ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലയര്‍ ഇറാഖ് യുദ്ധത്തിന്റെ നിയമവിരുദ്ധതയെക്കുറിച്ചുള്ള ഒരു രഹസ്യ റിപ്പോര്‍ട്ട് 2003 ല്‍ കടന്നുകയറ്റം തുടങ്ങുന്നതിന് മൂന്നാഴ്ച മുമ്പ് നശിപ്പിക്കാനുത്തരവിട്ടിരുന്നു എന്ന് ഒരു ബ്രിട്ടീഷ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇറാഖ് യുദ്ധം അന്തര്‍ദേശീയ നിയമപ്രകാരം തെറ്റാണെന്ന് വ്യക്തമാക്കുന്ന ആ റിപ്പോര്‍ട്ട് "കത്തിച്ചുകളയാന്‍" അറ്റോര്‍ണി ജനറല്‍ Lord Goldsmith ഉത്തരവിട്ടതായി ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ പേര് പുറത്ത് പറയാതെ The Mail എഴുതി. ബ്ലയറിന്റെ വക്താവ് ഈ വാര്‍ത്ത "nonsense" ആണെന്ന് പറഞ്ഞ് തള്ളിക്കളയുന്നു.