2012 ല്‍ ജന്മദിന സമ്മാനമായി ഖത്തര്‍ ബില്‍ ക്ലിന്റണിന്റെ കുടുംബസംഘടനക്ക് $10 ലക്ഷം ഡോളര്‍ കൊടുത്തു

2012ല്‍ പേര്‍ഷ്യന്‍ ഗള്‍ഫിലെ ഇസ്ലാമിക് രാഷ്ട്രമായ ഖത്തര്‍ മുമ്പത്തെ അമേരിക്കന്‍ പ്രസിഡന്റായ ബില്‍ ക്ലിന്റണിന് ജന്മദിന സമ്മാനമായി $10 ലക്ഷം ഡോളര്‍ കൊടുത്തു. വിക്കിലീക്സ് പ്രസിദ്ധീകരിച്ച ഇമെയിലിലാണ് ഈ വിവരം വന്നത്. ക്ലിന്റണിന്റെ പ്രചാരണ സംഘത്തിലെ വിദേശകാര്യ നയത്തിന്റെ ഡയറക്റ്ററായ Ami Desai മറ്റുള്ള അംഗങ്ങള്‍ക്കയച്ച കത്തുകളില്‍ ചെക്കിനെക്കുറിച്ച് പറയുന്നുണ്ട് പ്രചാരണ സംഘത്തിന്റെ ചെയര്‍മാനായ ജോണ്‍ പൊഡസ്റ്റ ഇമെയില്‍ കൂട്ടത്തിലാണ് ഈ ഇമെയിലും അടങ്ങിയിരിക്കുന്നത്. — സ്രോതസ്സ് dailymail.co.uk

‘അഭിമുഖ’ത്തിന് മുമ്പ് തന്നെ ന്യൂയോര്‍ക്ക് ടൈംസ് ചോദ്യങ്ങള്‍ ബില്‍ ക്ലിന്റണന് നല്‍കി

മുമ്പത്തെ പ്രസിഡന്റ് ബില്‍ ക്ലിന്റണനുമായുള്ള Nicholas Kristoff ന്റെ അഭിമുഖത്തിന് മുമ്പ് തന്നെ അതിന്റെ ചോദ്യങ്ങള്‍ ക്ലിന്റണണിന് ന്യൂയോര്‍ക്ക് ടൈംസ് നല്‍കി എന്ന് വിക്കീലീക്സ് പുറത്തുവിട്ട ജോണ്‍ പൊഡസ്റ്റ ഇമെയിലില്‍ കാണുന്നു. “അന്തര്‍ദേശീയ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട അവര്‍ അയച്ച ചോദ്യങ്ങള്‍”ക്കുള്ള ഉത്തരങ്ങളുടെ സ്ഥിതി അന്വേഷിച്ച് കൊണ്ട് Clinton Foundation ന്റെ Director of Foreign Policy ആയ Ami Desai പൊഡസ്റ്റക്കും മറ്റു പലര്‍‍ക്കും കത്തുകളയച്ചു. അന്തര്‍ദേശീയ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട നാല് ചോദ്യങ്ങളാണ് ക്ലിന്റണനോട് Kristoff ചോദിക്കാനുദ്ദേശിക്കുന്നത് … Continue reading ‘അഭിമുഖ’ത്തിന് മുമ്പ് തന്നെ ന്യൂയോര്‍ക്ക് ടൈംസ് ചോദ്യങ്ങള്‍ ബില്‍ ക്ലിന്റണന് നല്‍കി

മൊറോക്കോ രാജാവില്‍ നിന്നും ക്ലിന്റണ്‍ ദശലക്ഷക്കണക്കിന് ഡോളര്‍ സംഭാവന സ്വീകരിച്ചു

ഹിലറി ക്ലിന്റണിന്റെ തെരഞ്ഞെടുപ്പ് പ്രചാര മേധാവിയായ ജോണ്‍ പൊഡസ്റ്റയുടെ(John Podesta) ഇമെയിലുകള്‍ വിക്കീലീക്സ് തുടര്‍ന്നും പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ഇമെയിലില്‍ പറയുന്നു. 2015 ല്‍ ക്ലിന്റണ്‍ $1.2 കോടി ഡോളര്‍ സംഭാവന Clinton Global Initiative ന് വേണ്ടി മൊറോക്കോയിലെ രാജാവില്‍ നിന്നും Marrakeshയിലെ പ്രഭാഷണ പരിപാടിക്കായി സ്വീകരിച്ചു. ഹിലറിക്ക് പകരം ബില്‍ ക്ലിന്റണും ചെല്‍സി ക്ലിന്റണുമാണ് ആ പരിപാടിയില്‍ പങ്കെടുത്തത്. ഹിലറി സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നതിനിടയിലാണ് സംഭാവന കിട്ടിയത്. — സ്രോതസ്സ് democracynow.org