ചരിത്രം ആവര്‍ത്തിക്കുന്നത് എന്തുകൊണ്ട്?

പ്രാചീന ഗ്രീക്കുകാരുടെ കാലം മുതല്‍ക്കുള്ള ഒരു ചൊല്ലാണ് ചരിത്രം ആവര്‍ത്തിക്കുന്നു എന്നത്. വെറുതെയല്ല ചരിത്രം ആവര്‍ത്തിക്കുന്നത്. ലളിതമായി പറഞ്ഞാല്‍ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാതെ ചില മിനുക്ക് പണികള്‍ ചെയ്ത് പ്രശ്നത്തെ മൂടിവെക്കുന്നതിന്റെ ഫലമായാണ് ചരിത്രം ആവര്‍ത്തിക്കുന്നത്. ഉദാഹരണത്തിന് നിങ്ങള്‍ക്ക് തലവേദന വന്നു. ആശുപത്രിയില്‍ പോയി മരുന്ന് കഴിച്ചു. തലവേദന മാറി. കുറച്ച് കഴിഞ്ഞപ്പോള്‍ പിന്നേയും തലവേദന വന്നു. വീണ്ടും മരുന്ന് കഴിച്ചു. അപ്പോള്‍ കുറവ് കിട്ടി. ഇങ്ങനെ ഇടക്കിടക്കുണ്ടാവുന്ന തലവേദന നമ്മളില്‍ ചിലരെങ്കിലും അനുഭവിച്ചിട്ടുണ്ടാവും. അവസാനം … Continue reading ചരിത്രം ആവര്‍ത്തിക്കുന്നത് എന്തുകൊണ്ട്? →

പാരീസ് കാലാവസ്ഥാ കരാര്‍ ഒരു “തട്ടിപ്പാണ്”

Guardian റിപ്പോര്‍ട്ട് ചെയ്യുന്നു: കാലാവസ്ഥാമാറ്റ ബോധത്തിന്റെ പിതാവെന്ന് വിളിക്കാവുന്ന ജെയിംസ് ഹാന്‍സെന്‍ പറയുന്നത് പാരീസ് കാലാവസ്ഥാ കരാര്‍ ഒരു തട്ടിപ്പാണ് എന്നാണ്. “നമുക്ക് ഒരു 2 [degrees] C ചൂടാകല്‍ ലക്ഷ്യമാണ്, പിന്നീട് ഓരോ 5 വര്‍ഷം തോറും അത് കുറേശെ കുറച്ചുകൊണ്ടുവരും എന്ന് പറയുന്നത് വെറും ചാണകമാണ്(bullshit). അത് വെറും വിലയില്ലാത്ത വാക്കുകളാണ്. ഒരു പ്രവര്‍ത്തിയുമില്ല. വെറും പ്രഖ്യാപനം മാത്രം. ഫോസിലിന്ധനങ്ങള്‍ക്ക് വില കുറവായിരിക്കുന്നടത്തോളം കാലം ആളുകള്‍ അവ കത്തിക്കുകയും ചെയ്യും,” എന്ന് ഹാന്‍സന്‍ പറഞ്ഞു. … Continue reading പാരീസ് കാലാവസ്ഥാ കരാര്‍ ഒരു “തട്ടിപ്പാണ്” →