ഇസ്രായേല്‍ ലോബിയുടെ സത്യത്തെക്കുറിച്ച് പറഞ്ഞ ഇലാന്‍ ഒമാറിനെതിരായ ആക്രമണം

ശക്തരായ സ്വാധീന സംഘമായ AIPAC കാരണമാണ് ഇസ്രായേലിന്റെ കാര്യം വരുമ്പോള്‍ സഭയിലെ മിക്ക അംഗങ്ങളും വാമൂടിക്കെട്ടുന്നത് എന്ന ഒരു അടിസ്ഥാന സത്യം തുറന്ന് പറഞ്ഞതിന് മിനസോട്ടയിലെ ജനപ്രതിനിധിയായ Ilhan Omar നെതിരെ ചെല്‍സി ക്ലിന്റണും മറ്റ് റിപ്പബ്ലിക്കന്‍, ഡോമോക്രാറ്റ് സ്ഥാപന വ്യക്തികളും തീഷ്ണമായ ആക്രമണമാണ് നടത്തുന്നത്. ഇസ്രായേലിനെ വിമര്‍ശിക്കുന്നതിന് ഒമാറിനേയും, റഷീദ തലീബിനേയും ശിക്ഷിക്കണമെന്ന് റിപ്പബ്ലിക്കന്‍ നേതാവ് Kevin McCarthy ആവശ്യപ്പെട്ടു എന്ന വാര്‍ത്ത ഗ്ലന്‍ ഗ്രീന്‍വാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. “ഒരു വിദേശ രാജ്യത്തിന് വേണ്ടി എത്രമാത്രം … Continue reading ഇസ്രായേല്‍ ലോബിയുടെ സത്യത്തെക്കുറിച്ച് പറഞ്ഞ ഇലാന്‍ ഒമാറിനെതിരായ ആക്രമണം

മഹാത്മാ ഗാന്ധി മഹാത്മാവാണോ?

ഭാഗം 1: വ്യക്തികളെ വിശകലനം ചെയ്യേണ്ടതെങ്ങനെ? ഗാന്ധിയുടെ ആശയങ്ങള്‍ക്ക് എല്ലാ കാലത്തും പ്രസക്തിയുണ്ടെങ്കിലും ഒരു സംഭവം ഇന്നും പ്രാദേശികമായി സജീവമായി നില്‍ക്കുന്ന ഒന്നാണ്. ഗാന്ധിയെക്കുറിച്ച് വിശകലനം ചെയ്യുമ്പോള്‍ അക്കാര്യത്തെക്കുറിച്ച് പരിശോധിക്കുന്നത് നല്ല കാര്യമാണ്. അതുമല്ല നമ്മേ വ്യക്തിനിഷ്ടമായി ബാധിക്കുന്ന കാര്യവുമല്ല അത്. വ്യക്തിനിഷ്ടമാകുമ്പോഴല്ലേ എന്റെ ജാതി നിന്റെ പാര്‍ട്ടി അവന്റെ നാട് എന്നൊക്കെ ചിന്ത വരൂ. അതുകൊണ്ട് നമുക്ക് ശരിക്കും സ്വതന്ത്രമായി അതിനെ കാണാന്‍ കഴിയും. പാലസ്തീന്‍ പ്രശ്നം ആണ് അത്. ജൂതന്‍മാര്‍ക്ക് മാത്രമായി ഒരു രാജ്യം … Continue reading മഹാത്മാ ഗാന്ധി മഹാത്മാവാണോ?

വ്യക്തികളെ വിശകലനം ചെയ്യേണ്ടതെങ്ങനെ?

ചുറ്റുമുള്ള വ്യക്തികളെ വിശകലനം ചെയ്യേണ്ട അവസരം നമുക്ക് നിത്യജീവിതത്തില്‍ എപ്പോഴും ഉണ്ടാകാറുണ്ട്. ഇതില്‍ നമ്മുടെ ചുറ്റുമുള്ള വ്യക്തികള്‍ നമ്മുടെ നിലനില്‍പ്പിനേയും സുസ്ഥിരതയേയും വളരേറെ സ്വാധീനിക്കുന്നതിനാല്‍ അവരെ നാം വിശകലനം ചെയ്യുന്നത് പരിണാമപരമായാണ്. ഒരു മൃഗത്തെ പോലെ നമുക്ക് ഗുണകരമായവരെ (നല്ലവര്‍) ചേര്‍ത്ത് നിര്‍ത്തുകയും ദോ‍ഷകരമായവരെ (ദുഷ്ടര്‍) അകറ്റി നിര്‍ത്തുകയും ചെയ്യുക. എന്നാല്‍ നമ്മുടെ ജീവിതവുമായി നേരിട്ട് ബന്ധമില്ലവരോ? അവര്‍ വിദൂരത്തുള്ളവരാകാം. ചിലപ്പോള്‍ മരിച്ച് പോയവരാകാം. അവരെ എങ്ങനെ വിശകലനം ചെയ്യും. പരിണാമപരമായ ശീലം നമുക്കുള്ളതിനാല്‍ നാം അവരേയും … Continue reading വ്യക്തികളെ വിശകലനം ചെയ്യേണ്ടതെങ്ങനെ?

ശക്തി വാര്‍ന്ന് പോകുന്നത്

ഒരു ജനാധിപത്യ സമൂഹത്തിലെ പൌരന്‍മാര്‍ തങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ട നേതാക്കളുടെ അധികാരത്തിന്റെ സ്രോതസ് എന്ന് തിരിച്ചറിയാതിരിക്കുകയും, പകരം തെരഞ്ഞെടുക്കപ്പെട്ട നേതാക്കളാണ് അധികാരത്തിന്റെ സ്രോതസ് എന്ന് വിശ്വസിക്കുകയും ചെയ്യുമ്പോള്‍ ആ സമൂഹം ഫാസിസ്റ്റ്പരമായി മാറുകയും അതിനെ സ്വതന്ത്രമെന്ന് വിളിക്കാന്‍ കഴിയാത്തതുമാകുന്നു. — സ്രോതസ്സ് truthdig.com | Mr. Fish | Oct 23, 2018