ലികുഡ് മന്ത്രി തെരഞ്ഞെടുപ്പിനായി $16.8 ലക്ഷം ഡോളര്‍ ശേഖരിച്ചു

വലിയ വായ്പാ ഉറപ്പോടെ മുമ്പത്തെ സോവ്യേറ്റ് യൂണിയനുമായി ബന്ധമുള്ള സമ്പന്ന വ്യക്തികളാണ് ജറുസലേമിലെ മേയര്‍ തെരഞ്ഞെടുപ്പിന് മല്‍സരിക്കുന്നവരില്‍ പ്രധാനിയായ Ze’ev Elkin നിര്‍ത്തിയിരിക്കുന്നത്. ധനശേഖരണത്തിന്റെ കാര്യത്തില്‍ മറ്റ് സ്ഥാനാര്‍ത്ഥികളെക്കാള്‍ ബഹുദൂരം ഇയാള്‍ മുന്നിലെത്തി. ഇപ്പോഴത്തെ സര്‍ക്കാരന്റെ പരിസ്ഥിതി സംരക്ഷണത്തിന്റേയും ജറുസലേമിന്റേയും മന്ത്രിയാണ് Elkin. തെരഞ്ഞെടുപ്പ് ആവശ്യത്തിനായി $17 ലക്ഷം ഡോളര്‍ ഇയാള്‍ ശേഖരിച്ച് കഴിഞ്ഞു. 1990 ല്‍ ഉക്രൈന്‍കാരനായ ഇയാള്‍ ഇസ്രായേലിലേക്ക് കുടിയേറുകയും ഏരിയല്‍ ഷരോണിന്റെ കദിമ പാര്‍ട്ടിയില്‍ ചേര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു. — … Continue reading ലികുഡ് മന്ത്രി തെരഞ്ഞെടുപ്പിനായി $16.8 ലക്ഷം ഡോളര്‍ ശേഖരിച്ചു

ജനാധിപത്യം എന്നത് എളുപ്പമുള്ള പ്രയത്നമല്ല

The Hitchhiker’s Guide through a Collapsing Europe – by DiEM25ers Yanis Varoufakis & Srećko Horvat — സ്രോതസ്സ് yanisvaroufakis.eu

ഫാസിസം എന്നാൽ എന്ത്

ആധുനിക കാലത്ത്, ഒരു രാജ്യത്തിന്റെ സര്‍ക്കാരിനെ വളരെ കുറച്ച് ബിസിനസ്സുകാര്‍ നിയന്ത്രിക്കുകയും ആ രാജ്യത്തെ സമ്പത്തും അധികാരവും അവരിലേക്ക് കേന്ദ്രീകരിക്കുകയും അവര്‍ പൌരന്‍മാരുടെ ഉടമകളായി മാറുകയും ചെയ്യുന്ന അവസ്ഥയെയാണ് ഫാസിസം എന്ന് വിളിക്കുന്നത്. ഈ നിര്‍വ്വചനം വളരെ ലഘുവായതാണെന്ന് താങ്കള്‍ക്ക് തോന്നാം. കാരണം ഫാസിസം എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസിലേക്ക് ഓടി വരുന്ന ചിത്രങ്ങള്‍ വളരെ ഭീതിയുണ്ടാക്കുന്നവയാണ്. അതൊന്നും പരിഗണിക്കാതെ ഇത്ര ഉപരിപ്ലവവും ലളിതവുമായ നിര്‍വ്വചനം എങ്ങനെ നല്‍കാനാകും എന്ന വിമര്‍ശനം സ്വാഭാവികമാണ്. അത് … Continue reading ഫാസിസം എന്നാൽ എന്ത്

എത്യോപ്യയിലെ പുതിയ ക്യാബിനറ്റില്‍ 50% സ്ത്രീകളാണ്, ഒപ്പം ആദ്യത്തെ വനിത പ്രസിഡന്റും

എത്യോപ്യയിലെ പ്രധാനമന്ത്രി Abiy Ahmed പുതിയ ക്യാബിനറ്റിനെ പ്രഖ്യാപിച്ചു. അതില്‍ 50% സ്ഥാനങ്ങളും സ്ത്രീകളാണ് കൈകാര്യം ചെയുന്നത്. മന്ത്രി സ്ഥാനങ്ങളില്‍ ലിംഗനീതി ഉറപ്പാക്കിയ ആദ്യത്തെ ആഫ്രിക്കന്‍ രാജ്യമാണ് എത്യോപ്യ. ലോകം മൊത്തം വളരെ കുറച്ച് രാജ്യങ്ങളെ അത്തരം ഒരു നിലപാടെടുത്തിട്ടുള്ളു. കഴിഞ്ഞ ദിവസം രാജ്യത്തെ ആദ്യത്തെ പ്രസിഡന്റിനെ ജനപ്രതിനിധികള്‍ നിയോഗിച്ചു. African Union ല്‍ മുമ്പ് പ്രവര്‍ത്തിച്ചിരുന്ന Sahle-Work Zewde നെയാണ് പ്രസിഡന്റായി നിയോഗിച്ചിരിക്കുന്നത്. ആഫ്രിക്കയിലെ ഇപ്പോഴത്തെ ഏക വനിതാ പ്രസിഡന്റാണ് അവര്‍. — സ്രോതസ്സ് democracynow.org, … Continue reading എത്യോപ്യയിലെ പുതിയ ക്യാബിനറ്റില്‍ 50% സ്ത്രീകളാണ്, ഒപ്പം ആദ്യത്തെ വനിത പ്രസിഡന്റും