ശരാശരി അമേരിക്കക്കാര്‍ 22% നികുതി നല്‍കുമ്പോള്‍ ആമസോണിന്റെ നികുതി കഴിഞ്ഞ വര്‍ഷം വെറും 9% ആയിരുന്നു. $2000 കോടി ഡോളര്‍ ലാഭം നേടിയപ്പോഴാണിത് സംഭവിക്കുന്നത്. Oxfam ന്റെ കണക്ക് പ്രകാരം ആമസോണിന് 21% നികുതി ചാര്‍ത്തുകയാണെങ്കില്‍ അവര്‍ ഒരു വര്‍ഷം $250 കോടി ഡോളര്‍ അടക്കേണ്ടതായി വരും. അത് പട്ടിണി നേരിടുന്ന 17 ലക്ഷം അമേരിക്കക്കാര്‍ക്ക് ആഹാരം നല്‍കുന്ന Supplemental Nutritional Assistance Program benefits (SNAP) നെ ഒരു വര്‍ഷം പ്രവര്‍ത്തിപ്പിക്കാനാകും. $19800 കോടി ഡോളര്‍ … Continue reading ആമസോണിന്റെ മഹാമാരി ലാഭത്തിന് നികുതി ഈടാക്കിയാല്‍ ലോകം മൊത്തമുള്ള 58 കോടി ജനത്തിന് വാക്സിന്‍ നല്‍കാനാകും
ടാഗ്: വാര്‍ത്ത
പാലസ്തീന്‍കാരെ നിയന്ത്രിക്കുന്ന സുരക്ഷാസേനക്കായി ബ്രിട്ടണ്‍ ദശലക്ഷക്കണക്കിന് പൌണ്ട് ചിലവാക്കി
പുറത്തുവിട്ട രേഖകള്‍ പ്രകാരം പാലസ്തീന്‍ സുരക്ഷാ സേനയെ പരിശീലിപ്പിക്കാന്‍ ബ്രിട്ടണ്‍ 7 കരസേന, വ്യോമസേന വ്യക്തികള്‍ പടിഞ്ഞാറെക്കരയില്‍ നിയോഗിച്ചിട്ടുണ്ട്. പാലസ്തീനിലെ പ്രതിഷേധക്കാര്‍ക്ക് ബ്രിട്ടീഷുകാര്‍ പരിശീലിപ്പിച്ച സുരക്ഷാ സേനയെയാണ് പടിഞ്ഞാറെക്കരയിലും, ജോര്‍ദാനിലും, ലെബനോനിലും നേരിടേണ്ടി വരുന്നത്. പാലസ്തീന്‍ അഭയാര്‍ത്ഥി ക്യാമ്പിലെ അസ്ഥിര സമൂഹങ്ങളിലെ ‘flash points’ തടയാനായി ലെബനോന് ബ്രിട്ടണ്‍ ധനസഹായം കൊടുക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച പടിഞ്ഞാറെക്കര അതിര്‍ത്തിയില്‍ നടന്ന പ്രതിഷേധില്‍ ഇടപെട്ട ജോര്‍ദാനിലെ ലഹള പോലീസിനെ പരിശീലിപ്പിച്ചത് ബ്രിട്ടണ്‍ ആണ്. Oslo Accords പ്രകാരം 1994 നിര്‍മ്മിച്ച … Continue reading പാലസ്തീന്‍കാരെ നിയന്ത്രിക്കുന്ന സുരക്ഷാസേനക്കായി ബ്രിട്ടണ്‍ ദശലക്ഷക്കണക്കിന് പൌണ്ട് ചിലവാക്കി
പാലസ്തീനിലെ നക്ബ എന്തെന്ന് അറിയുക
ഇന്ന് പാലസ്തീന്‍ നക്ബയുടെ(Nakba) 73ാം വാര്‍ഷികമാണ്. നക്ബ സമയത്ത് 7.5 ലക്ഷം മുതല്‍ 10 ലക്ഷം വരെ പാലസ്തീന്‍കാരെ അവരുടെ വീടുകളില്‍ നിന്ന് ഓടിച്ചു. സയണിസ്റ്റ് നാട്ടുപട്ടാളവും ഇസ്രായേല്‍ സൈന്യവും അവരെ വംശീയമായി തുടച്ചുനീക്കി ബലം പ്രയോഗിച്ച് ഇസ്രായേല്‍ എന്ന രാഷ്ട്രം നിര്‍മ്മിച്ചു. പാലസ്തീന്‍കാര്‍ക്കെതിരെ നടക്കുന്ന രക്ഷരൂക്ഷിതമായ ഇസ്രായേലി അക്രമത്തിന്റെ ഇടക്കാണ് ഇക്കൊല്ലം സ്മരണചടങ്ങ് നടക്കുന്നത്. 1948 ല്‍ നക്ബ അവസാനിച്ചില്ല. ഇന്നും അത് തുടരുന്നു. ഇസ്രായേല്‍ നിരന്തരം പാലസ്തീന്‍ ജനങ്ങളെ കുടിയൊഴിപ്പിക്കുന്ന പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്. — … Continue reading പാലസ്തീനിലെ നക്ബ എന്തെന്ന് അറിയുക
ലോകത്തിന്റെ മുകളിലെ പക്ഷികള്‍ക്ക് പോകാനൊരിടവും ഇല്ല
എല്ലാ വര്‍ഷവും പ്രജനനത്തിനായി വടക്കോട്ട് പോകുന്ന ദശലക്ഷക്കണക്കിന് ദേശാടന പക്ഷികള്‍ക്ക് ആര്‍ക്ടിക്കിനെ അനുയോജ്യമല്ലാതാക്കുന്ന സംഭവമാണ് കാലാവസ്ഥ മാറ്റം എന്ന് Global Change Biology ല്‍ വന്ന റിപ്പോര്‍ട്ട് പറയുന്നു. അനുയോജ്യമായ പ്രജനന പ്രദേശം 2070 ഓടെ അപ്രത്യക്ഷമാകും എന്ന് ഗവേഷകര്‍ പറയുന്നു. ആര്‍ക്ടിക്കില്‍ പ്രജനനം നടത്തുന്ന പക്ഷികള്‍ അറിയാവുന്നതിലും ഏറ്റവും നീളം കൂടിയ ദേശാടന യാത്ര ചെയ്യുന്നവരാണ്. പ്രതിവര്‍ഷം അവ 20,000 കിലോമീറ്ററുകളില്‍ അധികം യാത്ര ചെയ്യുന്നു. bar-tailed godwit പക്ഷി അലാസ്കയില്‍ നിന്ന് ന്യൂ സിലാന്റിലേക്ക് … Continue reading ലോകത്തിന്റെ മുകളിലെ പക്ഷികള്‍ക്ക് പോകാനൊരിടവും ഇല്ല
1960 കളിലെ വംശഹത്യയില്‍ ഇന്‍ഡോനേഷ്യയിലെ സര്‍ക്കാര്‍ കുറ്റവാളികളാണ്
1965 - '66 കാലത്ത് രാജ്യത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാരെ വംശഹത്യ നടത്തിയതിന് ഇന്‍ഡോനേഷ്യയിലെ സര്‍ക്കാര്‍ ഉത്തരവാദികളാണെന്ന് ഒരു അന്തര്‍ദേശീയ നീതിന്യായ കോടതി കണ്ടെത്തി. പ്രസിഡന്റ് സുകാര്‍ണോയെ (Sukarno) സ്ഥാനഭ്രഷ്ടനാക്കിക്കൊണ്ട് അധികാരത്തിലെത്തിയ ജനറല്‍ സുഹാര്‍തോയുടെ സര്‍ക്കാര്‍ പത്ത് ലക്ഷം പേരെയാണ് കൊന്നത്. ജനറല്‍ സുഹാര്‍തോക്ക് പിന്‍തുണ കൊടുത്തത് അമേരിക്കയാണ്. ഹേഗിലെ അന്തര്‍ദേശീയ ജനകീയ കോടതി ഇന്‍ഡോനേഷ്യന്‍ സര്‍ക്കാരിനോട് മാപ്പ് പറയാനും അതിജീവിച്ചവര്‍ക്ക് നഷ്ടപരിഹാരം കൊടുക്കാനും നിര്‍ദ്ദേശിച്ചു. — സ്രോതസ്സ് democracynow.org | 2016
മഹാമാരി ആയിരുന്നിട്ടും 2020ല്‍ ആഗോള സൈനിക ചിലവ് $2 ലക്ഷം കോടി ഡോളര്‍ ആയി
2020 ല്‍ ലോകം മൊത്തം സൈനിക ചിലവ് മഹാമാരി ആയിരുന്നിട്ടും $2 ലക്ഷം കോടി ഡോളര്‍ ആയി വര്‍ദ്ധിച്ചു. Stockholm International Peace Research Institute നടത്തിയ പഠനത്തിലാണ് ഈ വിവരം കണ്ടെത്തിയത്. ആഗോള സൈനിക ചിലവ് 2020 ല്‍ $1.98 ലക്ഷം കോടിയില്‍ എത്തി. 2019 നെക്കാള്‍ 2.6% അധികമാണിത്. 2011 ലേതിനേക്കാള്‍ 9.3% അധികവും. സൈനിക ബഡ്ജറ്റില്‍ 2020 ലെ വര്‍ദ്ധനവ് കണ്ടത് Africa (5.1%), Europe (4.0%), Americas (3.9%), Asia and … Continue reading മഹാമാരി ആയിരുന്നിട്ടും 2020ല്‍ ആഗോള സൈനിക ചിലവ് $2 ലക്ഷം കോടി ഡോളര്‍ ആയി
സ്കൂള്‍ ആപ്പുകളിലെ 60% വും വിദ്യാര്‍ത്ഥി വിവരങ്ങള്‍ അപടസാദ്ധ്യതയുള്ള മൂന്നാമന്‍മാരിലേക്ക് അയച്ചുകൊടുക്കുന്നു
ബഹുമാന്യ സാങ്കേതികവിദ്യകളെ ശ്രദ്ധിക്കുന്ന സന്നദ്ധ സംഘടനായായ Me2B Alliance, അമേരിക്കയിലെ വിദ്യാഭ്യാസ ആപ്പുകളുടെ ഡാറ്റ പങ്കുവെക്കല്‍ പ്രയോഗങ്ങളെക്കുറിച്ച് ഒരു ഗവേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. അവരുടെ കണ്ടെത്തല്‍ അനുസരിച്ച് 60% സ്കൂള്‍ ആപ്പുകളും പരസ്യ പ്ലാറ്റ്ഫോമുകളായ ഗൂഗിള്‍, ഫേസ്‌ബുക്ക് ഉള്‍പ്പടെയുള്ള ധാരാളം മൂന്നാമരിലേക്ക് ഡാറ്റകള്‍ അയക്കുന്നു. ഓരോ ആപ്പിനും ശരാശരി 10 മൂന്നാമരായ ഡാറ്റ ചാനലുകളുണ്ട്. “School Mobile Apps Student Data Sharing Behavior,” എന്നാണ് റിപ്പോര്‍ട്ടിന്റെ പേര്. — സ്രോതസ്സ് me2ba.org | May 4, … Continue reading സ്കൂള്‍ ആപ്പുകളിലെ 60% വും വിദ്യാര്‍ത്ഥി വിവരങ്ങള്‍ അപടസാദ്ധ്യതയുള്ള മൂന്നാമന്‍മാരിലേക്ക് അയച്ചുകൊടുക്കുന്നു
ലോകത്തെ ഏറ്റവും നീളം കൂടിയ കാറ്റാടി ഇതള്‍ Adwen & LM Wind Power പുറത്തിറക്കി
തീരക്കടല്‍ കാറ്റാടി നിര്‍മ്മാതാക്കളായ Adwen ഉം കാറ്റാടി ഇതളുകള്‍ നിര്‍മ്മിക്കുന്ന LM Wind Power ഉം ചേര്‍ന്ന് ലോകത്തിലെ ഏറ്റവും നീളം കൂടിയ കാറ്റാടി ഇതള്‍ നിര്‍മ്മിച്ചു. 180 മീറ്റര്‍ റോട്ടര്‍ വ്യാസമുള്ള 8 MW ന്റെ AD 8-180 എന്ന Adwen കാറ്റാടിക്ക് വേണ്ടിയാണ് 88.4 മീറ്റര്‍ നീളമുള്ള ഈ ഇതള്‍ നിര്‍മ്മിച്ചത്. LM Wind Power ന്റെ ഡന്‍മാര്‍ക്കിലെ Lunderskov ല്‍ ആണ് അത് നിര്‍മ്മിക്കുന്നത്. — സ്രോതസ്സ് cleantechnica.com | 2016
ഇസ്രായേലിലെ യഹൂദ തീവൃവാദി സംഘം പറയുന്നു, “ഇന്ന് ഞങ്ങള്‍ നാസികളാണ്”
ഇസ്രായേലില്‍ താമസിക്കുന്ന പാലസ്തീന്‍കാര്‍ക്കെതിരെ ആയുധധാരികളായ നാട്ടുപ്പടയെ സംഘടിപ്പിക്കാനായി നിമിഷ സന്ദേശ സേവനങ്ങളെ ഇസ്രായേലി യഹൂദ തീവൃവാദികള്‍ ഉപയോഗിച്ചു. സ്ഥലങ്ങളില്‍ ശബ്ദ സന്ദേശങ്ങള്‍, എഴുത്ത് സന്ദേശം, മറ്റ് ആശയവിനിമയ മാര്‍ഗ്ഗങ്ങള്‍ സൂചിപ്പിക്കുന്നത് അവര്‍ സംഘടിതമായാണ് യഹൂദര്‍ക്ക് അടുത്ത് പാലസ്തീന്‍കാര്‍ താമസിക്കുന്ന വടക്ക് Haifa, Bat Yam, Tiberias, മദ്ധ്യഭാഗത്ത് Ramla, Lydd തെക്ക് Beersheba ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ അക്രമം നടത്തിയത്. ഇസ്രായേല്‍ ഉദ്യോഗസ്ഥരുട് ഗൂഢാലോചന നടത്തി അവരുടെ അറിവോടെ കൈയ്യേറിയ പടിഞ്ഞാറെക്കരയിലെ യഹൂദര്‍മാത്രമുള്ള കോളനികളിലെ നിവാസികളും സംഘടിതമായ അക്രമത്തില്‍ … Continue reading ഇസ്രായേലിലെ യഹൂദ തീവൃവാദി സംഘം പറയുന്നു, “ഇന്ന് ഞങ്ങള്‍ നാസികളാണ്”
ലിനക്സ് ജേണല്‍ വായിച്ചാലോ, ടോറോ, ടെയില്‍സോ ഉപയോഗിച്ചാലോ NSA നിങ്ങളെ തീവൃവാദിയായി മുദ്രകുത്തും
നിങ്ങള്‍ Linux Journal വായനക്കാരനാണോ? അല്ലെങ്കില്‍ Tor, Tails Linux പോലുള്ള സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നയാളാണോ? എങ്കില്‍ നിങ്ങളെ തീവൃവാദിയായി NSA മുദ്രകുത്തും. XKeyscore എന്ന ചാരപ്പണി പദ്ധതിയെക്കുറിച്ചുള്ള ചോര്‍ന്ന രേഖകളിലാണ് ഈ വിവരം വന്നത്. ഓണ്‍ലൈന്‍ സ്വകാര്യതയെക്കുറിച്ച് താല്‍പ്പര്യമുള്ള എല്ലാ വ്യക്തികളേയും ഈ സംഘം ലക്ഷ്യം വെക്കുന്നു. ഈ സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുകയോ ലിനക്സ് ഉപയോക്തൃ സമൂഹത്തിന്റെ വെബ് സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്തവരെയാണ് ഇങ്ങനെ നിരീക്ഷിക്കുന്നത്. 'tails', 'Amnesiac Incognito Live System', കൂടെ 'linux', ' USB … Continue reading ലിനക്സ് ജേണല്‍ വായിച്ചാലോ, ടോറോ, ടെയില്‍സോ ഉപയോഗിച്ചാലോ NSA നിങ്ങളെ തീവൃവാദിയായി മുദ്രകുത്തും