19ാം നൂറ്റാണ്ടിലെ ബിസിനസുകാരനായ മേരിലാന്റ്, ബാള്‍ട്ടിമൂറിലെ പ്രശസ്തമായ ആശുപത്രിയുടേയും സര്‍വ്വകലാശാലയുടേയും അതേ പേരുള്ള Johns Hopkins ആഭ്യന്തര യുദ്ധത്തിന് മുമ്പ് നാല് കറുത്തവരെ അടിമകളായി സൂക്ഷിച്ചിരുന്നു. പുതിയതായി പുറത്തുവന്ന സെന്‍സസ്‍ രേഖകളുടെ അടിസ്ഥാനത്തില്‍ ആണ് ഈ വെളിപ്പെടുത്തല്‍. ഹോപ്കിന്‍സ് അടിമത്ത വിരോധിയായിരുന്നു എന്ന പ്രചാരമുള്ള ആഖ്യാനത്തിന് വിരുദ്ധമാണ് പുതിയ കണ്ടെത്തല്‍ — സ്രോതസ്സ് washingtonpost.com | Dec 10, 2020 [വെറുതെ പറഞ്ഞന്നേയുള്ളു. ഓരോത്തവരും അവരുടെ കാലത്തെ സ്വന്തം അറിവിന്റെ പരിധിയില്‍ ജീവിക്കുന്നവരാണ്.]
ടാഗ്: വാര്‍ത്ത
കൂടുതല്‍ സമയം ജോലിചെയ്യുന്നത് കാരണം 7.45 ലക്ഷം പേര്‍ 2016 ല്‍ കൊല്ലപ്പെട്ടു
ദീര്‍ഘമായ തൊഴില്‍ സമയം കാരണം 7.45 ലക്ഷം പേര്‍ 2016 ല്‍ മരിച്ചു എന്ന് ലോകാരോഗ്യ സംഘടനയും അന്തര്‍ദേശീയ തൊഴിലാളി സംഘടനയും ചേര്‍ന്ന് പുറത്തിറക്കിയ പഠനത്തില്‍ കണ്ടെത്തി. 2000 നെ അപേക്ഷിച്ച് 29% വര്‍ദ്ധനവാണിത്. ആഴ്ചയില്‍ 55 മണിക്കൂറോ അതില്‍ കൂടുതലോ ജോലി ചെയ്യുന്നത് പക്ഷാഘാതം വരാനുള്ള സാദ്ധ്യത 35% ഉം ഹൃദ്രോഗ സാദ്ധ്യത 17% ഉം വര്‍ദ്ധിപ്പിക്കും. പുരുഷന്‍മാരിലാണ് തൊഴില്‍ ഭാരത്തിന്റെ അടിസ്ഥാനത്തിലുള്ള രോഗങ്ങള്‍ കൂടുതല്‍. ആ മരണങ്ങളുടെ 72% വും അവരില്‍ ആണുണ്ടാകുന്നത്. WHOയുടെ … Continue reading കൂടുതല്‍ സമയം ജോലിചെയ്യുന്നത് കാരണം 7.45 ലക്ഷം പേര്‍ 2016 ല്‍ കൊല്ലപ്പെട്ടു
ക്രില്ലുകള്‍ അന്റാര്‍ക്ടിക് ജലത്തില്‍ നിന്ന് അപ്രത്യക്ഷമാകുന്നു
Weddell Sea മുതല്‍ അന്റാര്‍ക്ടിക് മുനമ്പ് വരെയുള്ള കടലിലാണ് അന്റാര്‍ക്ടിക് ക്രില്ലുകള്‍ കൂടുതലും കാണപ്പെടുന്നത്. വിവിധ തിമിംഗല, സീല്‍, പെന്‍ഗ്വിന്‍ സ്പീഷീസുകള്‍ക്ക് അവ ആഹാരമാണ്. ശോഷിച്ച വര്‍ഷങ്ങളില്‍ അവ മറ്റ് ആഹാര സ്രോതസ്സുകള്‍ കണ്ടെത്തുമെങ്കിലും അവ ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. കഴിഞ്ഞ 40 വര്‍ഷങ്ങളില്‍ അന്റാര്‍ക്ടിക് ക്രില്ലുകളുടെ എണ്ണം 70% - 80% വരെ കുറഞ്ഞിരുന്നു. കാലാവസ്ഥ മാറ്റമാണോ അതിന് കാരണം എന്നതില്‍ ഗവേഷകര്‍ ചര്‍ച്ചകള്‍ നടത്തുകയാണ്. സമുദ്ര താപനില വര്‍ദ്ധിക്കുന്നതും, മഞ്ഞിന്റെ ആവരണം … Continue reading ക്രില്ലുകള്‍ അന്റാര്‍ക്ടിക് ജലത്തില്‍ നിന്ന് അപ്രത്യക്ഷമാകുന്നു
മാരകമായ ഫംഗസ് അണുബാധകള്‍ മരുന്നിനോട് പ്രതിരോധം നേടുന്നത് ദശലക്ഷങ്ങളെ അപകടത്തിലാക്കുന്നു
മാരകമായ ഫംഗസ് അണുബാധകള്‍ ഇന്ന് ഉപയോഗിക്കുന്ന അവക്കുള്ള മരുന്നുകളോട് പ്രതിരോധ ശേഷി നേടുന്നു എന്ന് ശാസ്ത്രജ്ഞര്‍ മുന്നറീപ്പ് നല്‍കുന്നു. പ്രതിവര്‍ഷം പത്ത് ലക്ഷത്തിലധികം ആളുകള്‍ ബ്രിട്ടണില്‍ 7,000 പേരുള്‍പ്പടെ ഫംഗസ് അണുബാധകള്‍ കാരണം ലോകം മൊത്തം മരിക്കുന്നുണ്ട്. പ്രതിരോധം വര്‍ദ്ധിക്കുന്നതിനാല്‍ ഈ മരണ സംഖ്യയും കൂടും. വിളകളില്‍ വ്യാപകമായി ഫംഗസ് നാശിനികള്‍ അടിക്കുന്നത് ഫംഗസ് പ്രതിരോധത്തിന്റെ ഒരു പ്രധാന കാരണമാണ്. മനുഷ്യരില്‍ ബാക്റ്റീരിയയുടെ അണുബാധ തടയാനായി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതിന് പ്രതിരോധമുണ്ടാകുന്നത് പോലെയാണിതും. ഫംഗസ് എല്ലായിടത്തും ഉണ്ട്. എല്ലാ … Continue reading മാരകമായ ഫംഗസ് അണുബാധകള്‍ മരുന്നിനോട് പ്രതിരോധം നേടുന്നത് ദശലക്ഷങ്ങളെ അപകടത്തിലാക്കുന്നു
1985 ലെ മൂവ് പോലീസ് ബോംബിങ്ങില്‍ കൊല്ലപ്പെട്ട കുട്ടികളുടെ എല്ലുകള്‍ ക്ലാസെടുക്കാനുപയോഗിച്ചു
കറുത്തവരുടെ വിമോചനത്തിന്റേയും പോലീസ് അതിക്രമ വിരുദ്ധതയുടേയും സംഘടനയായ MOVE ന്റെ പ്രവര്‍ത്തകര്‍ താമസിച്ചിരുന്ന ഫിലാഡല്‍ഫിയയിലെ വീട്ടില്‍ 1985 ല്‍ പോലീസ് ബോംബിടുകയും അതിന്റെ ഫലമായി 11 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. അതില്‍ രണ്ട് പേര്‍ കുട്ടികളാണ്. അവരുടെ ശരീരത്തിന്റെ ശേഷിപ്പുകള്‍ University of Pennsylvaniaയും Princeton Universityയും കൈവശം ഉണ്ടെന്ന ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നതോടെ ഫിലാഡല്‍ഫിയയില്‍ പ്രതിഷേധം വര്‍ദ്ധിക്കുകയാണ്. University of Pennsylvania യിലേയും Princeton University യിലേയും നരവംശശാസ്ത്രജ്ഞര്‍ കഴിഞ്ഞ 36 വര്‍ഷങ്ങളായി അതിലെ ഒരു … Continue reading 1985 ലെ മൂവ് പോലീസ് ബോംബിങ്ങില്‍ കൊല്ലപ്പെട്ട കുട്ടികളുടെ എല്ലുകള്‍ ക്ലാസെടുക്കാനുപയോഗിച്ചു
അമേരിക്കന്‍ സൈന്യം അവരുടെ അകൌണ്ടുകളില്‍ ലക്ഷം കോടി ഡോളറുകളുടെ കൃത്രിമത്തം കാട്ടി
അമേരിക്കയുടെ സൈന്യത്തിന്റെ ധനകാര്യം ബുക്കുകള്‍ തുല്യമാക്കി എന്ന മിഥ്യാബോധം ഉണ്ടാക്കാനായി ലക്ഷം കോടി ഡോളറുകളുടെ തെറ്റായ അകൌണ്ടിങ് നടത്തേണ്ട സ്ഥിതിയിലെത്തി. 2015 ലെ ഒരു പാദത്തില്‍ മാത്രം അകൌണ്ടിങ് entries ല്‍ സൈന്യം $2.8 ലക്ഷം കോടി ഡോളറും ആ വര്‍ഷം മൊത്തം $6.5 ലക്ഷം കോടി ഡോളറും തെറ്റായ adjustments ഉം നടത്തിയെന്ന് പ്രതിരോധ വകുപ്പിന്റെ Inspector General ന്റെ ജൂണിലെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നിട്ടും സൈന്യത്തിന് സംഖ്യകള്‍ തമ്മില്‍ തുല്യമാക്കാന്‍ രസീതുകളും invoices ഉം … Continue reading അമേരിക്കന്‍ സൈന്യം അവരുടെ അകൌണ്ടുകളില്‍ ലക്ഷം കോടി ഡോളറുകളുടെ കൃത്രിമത്തം കാട്ടി
എല്‍ മൊസോടെ കൂട്ടക്കൊല പുനരന്വേഷിക്കാന്‍ സാല്‍വഡോറിലെ ജഡ്ജി ഉത്തരവിട്ടു
എല്‍ സാല്‍വഡോറിന്റെ വടക്ക് കിഴക്കുള്ള നഗരമായ El Mozote ല്‍ 1,200 ഗ്രാമീണരെ 1981 ല്‍ കൊന്നൊടുക്കിയത് ശീതയുദ്ധ സമയത്തെ ഏറ്റവും കുപ്രസിദ്ധമായ കുറ്റകൃത്യങ്ങളിലൊന്ന് എന്ന് പറയാവുന്നതാണ്. ലാറ്റിനമേരിക്കയിലും മറ്റ് വികസ്വര രാജ്യങ്ങളിലും കമ്യൂണിസത്തെ ഇല്ലാതാക്കാനായി അമേരിക്കയുടെ സര്‍ക്കാര്‍ നടത്തിയ ക്രൂരകൃത്യങ്ങളുടെ പര്യായം ആയി El Mozote മാറി. U.S. School of the Americas ല്‍ പരിശീലനം നേടിയ ഉന്നത സൈനിക യൂണിറ്റാണ് ഈ കൂട്ടക്കുരുതി നടത്തിയത്. അതിലെ കൂടുതല്‍ ഇരകളും സ്ത്രീകളും കുട്ടികളും ആയിരുന്നു. … Continue reading എല്‍ മൊസോടെ കൂട്ടക്കൊല പുനരന്വേഷിക്കാന്‍ സാല്‍വഡോറിലെ ജഡ്ജി ഉത്തരവിട്ടു
ഫോസിലിന്ധന കമ്പനികള്‍ക്ക് $820 കോടി ഡോളര്‍ നികുതി ഇളവ് കിട്ടി — പിന്നെ അവര്‍ 58,000 തൊഴിലാളികളെ പിരിച്ചുവിട്ടു
ഫോസിലിന്ധന കമ്പനികള്‍ക്ക് കൂടുതല്‍ ധനസഹായം കൊടുക്കരുത് എന്ന വാദത്തിന് ശക്തിപകരുന്ന ഒരു വിശകലനം BailoutWatch പ്രസിദ്ധപ്പെടുത്തി. അത് പ്രകാരം കഴിഞ്ഞ വര്‍ഷം $824 കോടി ഡോളര്‍ നികുതിയിളവ് കിട്ടിയ 77 കമ്പനികള്‍ പതിനായിരക്കണക്കിന് ജോലിക്കാരെ പിരിച്ചുവിട്ടു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് മാര്‍ച്ച് 2020 ഒപ്പുവെച്ച Coronavirus Aid, Relief, and Economic Security Act ലെ രണ്ട് വകുപ്പ് പ്രകാരമാണ് നികുതി ഗുണം പ്രധാന മലിനീകാരികള്‍ നേടിയെടുത്തത്. Trump-GOP "tax scam" എന്ന് വിമര്‍ശകര്‍ വിളിക്കുന്ന 2017 … Continue reading ഫോസിലിന്ധന കമ്പനികള്‍ക്ക് $820 കോടി ഡോളര്‍ നികുതി ഇളവ് കിട്ടി — പിന്നെ അവര്‍ 58,000 തൊഴിലാളികളെ പിരിച്ചുവിട്ടു
ഈ വിചിത്ര ഗ്യാലക്സി 99.99% ഉം ശ്യാമദ്രവ്യമാണ്
Dragonfly 44 എന്ന ഈ ശ്യാമ ഗ്യാലക്സിയെ 2015 ല്‍ ആണ് ആദ്യം കണ്ടെത്തിയത്. ന്യൂ മെക്സിക്കോയിലെ Dragonfly Telephoto Array ഉപയോഗിച്ചാണ് കണ്ടുപിടിച്ചത്. മറ്റ് ടെലസ്കോപ്പുകളാല്‍ കാണാന്‍ കഴിയാത്ത ശൂന്യാകാശത്തിലെ തെളിച്ചമില്ലാത്ത വസ്തുക്കളെ നിരീക്ഷിക്കാനായി നിര്‍മ്മിച്ചതാണ് 8 telephoto ലെന്‍സുകളും ക്യാമറകളും ഒത്തുചേര്‍ത്ത ഈ കൂട്ടം. പുതിയ ഗ്യാലക്സി ആകാശഗംഗയുടെ അത്ര വലുതാണെങ്കിലും അതിന്റെ 1% പ്രകാശമേ പുറത്തുവിടുന്നുള്ളു. അത്രയും വലിയ ഒരു ഗ്യാലക്സിക്ക് ഇത്ര കുറവ് നക്ഷത്രങ്ങളുമായി ഒന്നിച്ച് നില്‍ക്കാനാവില്ല. ഗുരുത്വാകര്‍ഷണ ബലം വേണ്ടത്ര … Continue reading ഈ വിചിത്ര ഗ്യാലക്സി 99.99% ഉം ശ്യാമദ്രവ്യമാണ്
വമ്പന്‍ എണ്ണ വലിയ രീതിയില്‍ കാലാവസ്ഥാ വര്‍ത്തയില്‍ പരാജയപ്പെട്ട ദിവസം
Royal Dutch Shell ന് എതിരായ ചരിത്രപരമായ കോടതി കേസില്‍ ഇന്നലെ നെതല്‍ലാന്റ്സിലെ വക്കീലന്‍മാര്‍ വിജയിച്ചു. താപനില വര്‍ദ്ധനവ് 1.5 ഡിഗ്രിക്ക് താഴെ നിര്‍ത്തുക എന്ന Paris Agreement ലക്ഷ്യങ്ങളുമായി ഒത്തുപോകുന്ന രീതിയില്‍ അവരുടെ ആഗോള പ്രവര്‍ത്തനങ്ങളെ കൊണ്ടുവരണമെന്ന് കോടതി ഉത്തരവിട്ടു. 2030 ആകുമ്പോഴക്കും Shell ന്റെ തന്നെയും അവരുടെ ഉപഭോക്താക്കളുടേയും ഹരിതഗൃഹവാതക ഉദ്‌വമനം 2019 ലെ നിലയില്‍ നിന്നും 45% കുറച്ചങ്കിലേ ഈ ലക്ഷ്യം നേടാനാകൂ. അതോടൊപ്പം ശക്തമായ കാലാവസ്ഥ നടപടികള്‍ എടുക്കണമെന്ന് ExxonMobil ന്റേയും … Continue reading വമ്പന്‍ എണ്ണ വലിയ രീതിയില്‍ കാലാവസ്ഥാ വര്‍ത്തയില്‍ പരാജയപ്പെട്ട ദിവസം