അതിസമ്പന്നരായ വെറും 12 പേര്‍ 2009 ന് ശേഷം അമേരിക്കയിലെ തെരഞ്ഞെടുപ്പുകളില്‍ $340 കോടി ഡോളര്‍ ചിലവാക്കി

സാധാരണ അമേരിക്കക്കാര്‍ക്ക് ശക്തി നല്‍കത്തക്ക രീതിയില്‍ രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രചരണ ധനകാര്യ സംവിധാനത്തില്‍ മാറ്റം വരുത്തണമെന്ന് ജനപ്രതിനിധി സഭ ചര്‍ച്ച ചെയ്യുന്നതിനിടക്ക് Citizens United യുഗത്തിന് ശേഷമുള്ള കാലത്ത് കൂടുതലും വെള്ളക്കാരായ സമ്പന്ന സംഭാവനദാദാക്കള്‍ ആണ് രാഷ്ട്രീയ സംഭാവന കൊടുക്കുന്നതില്‍ മുന്‍പന്തിയില്‍ എന്ന് Issue One നടത്തിയ പുതിയ ഗവേഷണത്തില്‍ സംഭാവനയുടെ വ്യാപ്തി കണ്ടെത്തി. ജനുവരി 2009 മുതല്‍ ഡിസംബര്‍ 2020 വരെയുള്ള കാലത്ത് സത്യത്തില്‍ വെറും 12 മഹാദാദാക്കള്‍ — അതില്‍ എട്ട് പേര്‍ ശതകോടീശ്വരന്‍മാരാണ് … Continue reading അതിസമ്പന്നരായ വെറും 12 പേര്‍ 2009 ന് ശേഷം അമേരിക്കയിലെ തെരഞ്ഞെടുപ്പുകളില്‍ $340 കോടി ഡോളര്‍ ചിലവാക്കി

ഹാന്‍ഫോര്‍ഡ് ആണവ മാലിന്യ സൈറ്റിലെ പുതിയ ചോര്‍ച്ച ദാരുണ സംഭവമാണ്

വാഷിങ്ടണ്‍ സംസ്ഥാനത്തെ Hanford ആണവ സൈറ്റിലെ ചോര്‍ച്ച അത്യാപത്തിന്റെ മുന്നറീപ്പാണ് തരുന്നത്. പ്ലൂട്ടോണിയം നിര്‍മ്മാണത്തിന്റെ അവശിഷ്ടങ്ങള്‍ എക്കാലത്തേക്കായി 28 ടാങ്കുകളിലായി ഭൂമിക്കടിയില്‍ അവിടെ സൂക്ഷിച്ച് വെച്ചിരിക്കുന്നു. അതിലെ ഒരു ടാങ്കില്‍ നിന്ന് 8 ഇഞ്ച് വിഷ മാലിന്യം ശുദ്ധീകരിക്കാനായി ജോലിക്കാര്‍ ശ്രമിച്ചപ്പോഴാണ് ചോര്‍ച്ചയുണ്ടായത്. സൈറ്റിലെ അപകട മണികള്‍ മുഴങ്ങി. AY-102 ടാങ്കിന്റെ അകത്തേയും പുറത്തേയും ഭിത്തിക്കിടയില്‍ 8.4 ഇഞ്ച് വിഷ മാലിന്യം ജോലിക്കാര്‍ കണ്ടെത്തി. 2011 മുതല്‍ക്കേ അത് ചോരുന്നുണ്ടായിരുന്നു. എന്നാല്‍ അത് ഒരിക്കലും അത്രയും അളവില്‍ … Continue reading ഹാന്‍ഫോര്‍ഡ് ആണവ മാലിന്യ സൈറ്റിലെ പുതിയ ചോര്‍ച്ച ദാരുണ സംഭവമാണ്

64% ആഗോള കാര്‍ഷിക ഭൂമിയും കീടനാശിനികളാല്‍ മലിനപ്പെട്ടവയാണോ

168 രാജ്യങ്ങളില്‍ സാധാരണയായി ഉപയോഗിക്കുന്ന 92 കാര്‍ഷി കീടനാശിനികള്‍ കൊണ്ടുള്ള അപകട സാദ്ധ്യതയെക്കുറിച്ചുള്ള ആഗോള മാതൃക മാപ്പിങ്ങ് Nature Geoscience പ്രസിദ്ധപ്പെടുത്തിയ പഠനത്തില്‍ കൊടുത്തിട്ടുണ്ട്. മണ്ണ്, അന്തരീക്ഷം, ഉപരിതലം, ഭൂഗര്‍ഭജലം എന്നിവക്കുണ്ടാകുന്ന അപകട സാദ്ധ്യതയെക്കുറിച്ചാണ് പഠനം നടത്തിയത്. ഏഷ്യയിലാണ് മലിനീകരണം കാരണം ഏറ്റവും അധികം ഭൂമി മലിനപ്പെട്ടിരിക്കുന്നത്. ചൈന, ജപ്പാന്‍, മലേഷ്യ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങള്‍ക്കാണ് കൂടുതല്‍ അപകടം. ഇതില്‍ ചില രാജ്യങ്ങള്‍ ലോക ജനസംഖ്യയുടെ ഭക്ഷണപാത്രം ആയി കണക്കാക്കപ്പെടുന്നവയാണ്. ലോകത്തെ കാര്‍ഷിക ഭൂമിയുടെ 64% കീടനാശിനി … Continue reading 64% ആഗോള കാര്‍ഷിക ഭൂമിയും കീടനാശിനികളാല്‍ മലിനപ്പെട്ടവയാണോ

ഒറ്റ പ്രാവശ്യമുപയോഗിക്കുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ പകുതിയും വരുന്നത് വെറും 20 കമ്പനികളില്‍ നിന്നാണ്

ലോകം മൊത്തം ഒറ്റപ്രാവശ്യമുപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകളുടെ പകുതിയിലധികവും വരുന്നത് വെറും 20 കമ്പനികളില്‍ നിന്നാണ്. പ്ലാസ്റ്റിക് കുപ്പികള്‍, ആഹാര പാക്കറ്റുകള്‍, ബാഗുകള്‍ തുടങ്ങിയവ ഒരു പ്രാവശ്യം ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന ശതകോടിക്കണക്കിന് സാധനങ്ങളില്‍ ഉള്‍പ്പെടുന്നു. അവ അവസാനം എത്തിച്ചേരുന്നത് സമുദ്രത്തിലാണ്. London School of Economics ഉള്‍പ്പടെയുള്ള ഒരു സംഘം സ്ഥാപനങ്ങളാണ് ഈ പഠനം നടത്തിയത്. പ്ലാസ്റ്റിക് supply chain ന്റെ അടിത്തറയായ polymers നിര്‍മ്മാണത്തെ അവര്‍ നോക്കി. അതാണ് അല്ലാ പ്ലാസ്റ്റിക്കുകളുടേയും അടിസ്ഥാനം. 20 petrochemical … Continue reading ഒറ്റ പ്രാവശ്യമുപയോഗിക്കുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ പകുതിയും വരുന്നത് വെറും 20 കമ്പനികളില്‍ നിന്നാണ്

കോവിഡ്-19 വാക്സിനുകളുടെ ബൌദ്ധിക കുത്തകാവകാശം ഇളവ് ചെയ്യാന്‍ വിസമ്മതിക്കുന്ന ക്യാനഡ മനുഷ്യവംശത്തിനെതിരായ കുറ്റകൃത്യം നടത്തുകയാണ്

കോവിഡ്-19 വാക്സിനുകളുടെ ബൌദ്ധിക കുത്തകാവകാശം ഇളവ് ചെയ്യാം എന്ന് അമേരിക്ക സമ്മതിച്ചത് ലോകത്തെ ശരിക്കും ഞെട്ടിച്ചു. സമാനമായ സമ്മര്‍ദ്ദം നേരിട്ട ക്യാനഡയുടെ പ്രധാനമന്ത്രി Justin Trudeau പറയുന്നത്, “ക്യാനഡ അതില്‍ ഇടപെടുകയോ തടസപ്പെടുത്തുകയോ ഇല്ല എന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു. ഒരു പരിഹാരം കണ്ടെത്താനായി ക്യാനഡ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.” ഇത് ഏറ്റുമുട്ടലില്ലാത്ത സാധാരണയായുള്ള ക്യാനഡയുടെ prevarication ആണ്. “തടസപ്പെടുത്തുന്നില്ല” എന്നത് ഫലത്തില്‍ ഒരു തടസം പോലെയാണ് പ്രവര്‍ത്തിക്കുന്നത്. — സ്രോതസ്സ് thestar.com | Shree Paradkar | May … Continue reading കോവിഡ്-19 വാക്സിനുകളുടെ ബൌദ്ധിക കുത്തകാവകാശം ഇളവ് ചെയ്യാന്‍ വിസമ്മതിക്കുന്ന ക്യാനഡ മനുഷ്യവംശത്തിനെതിരായ കുറ്റകൃത്യം നടത്തുകയാണ്

അമേരിക്കയിലെ മൂന്നിലൊന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ ഭക്ഷ്യ സുരക്ഷിതരല്ല

മഹാമാരിക്ക് ശേഷം അമേരിക്കയില്‍ ഭക്ഷ്യ സുരക്ഷ ഇല്ലായ്മ ആകാശം മുട്ടെ വളര്‍ന്നിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദ്യാര്‍ത്ഥികളെയാണ് അത് ഏറ്റവും മോശമായി ബാധിച്ചിരിക്കുന്നത്. ഭക്ഷ്യ അസ്ഥിരത ഇപ്പോള്‍ മൂന്നിലൊന്ന് കോളേജ് വിദ്യാര്‍ത്ഥികളെ ബാധിച്ചിട്ടുണ്ട്. 2020 ശരല്‍ക്കാലത്ത് Chegg.org നടത്തിയ ഒരു സര്‍വ്വേയില്‍ മഹാമാരിക്ക് ശേഷം ആഴ്ചയിലൊരിക്കലെങ്കിലും ഒരു പ്രാവശ്യം ആഹാരം വേണ്ടെന്ന് വെക്കുന്ന മൂന്നിലൊന്ന് (29%) വിദ്യാര്‍ത്ഥികള്‍ ഉണ്ടെന്ന് കണ്ടെത്തി. അത് കൂടാതെ പകുതിയിലധികം വിദ്യാര്‍ത്ഥികള്‍ (52%) കാമ്പസിന് പുറത്തുള്ള ആഹാര ബാങ്കുകളെ ആശ്രയിക്കുന്നുണ്ട്. 30% പേര്‍ … Continue reading അമേരിക്കയിലെ മൂന്നിലൊന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ ഭക്ഷ്യ സുരക്ഷിതരല്ല

ജോണ്‍സണ്‍ സര്‍ക്കാരിന്റെ കൂട്ടപ്രതിരോധ പദ്ധതി ബ്രിട്ടണിലെ 8 ലക്ഷം പേരുടെ മരണത്തിന്

ലക്ഷക്കണക്കിന് ആളുകളുടെ മരണത്തെ മുന്നില്‍ കണ്ടുകൊണ്ട് ചെയ്ത കൂട്ടപ്രതിരോധ(herd immunity) നയത്തിനായി യാഥാസ്ഥിതിക സര്‍ക്കാര്‍ ആസൂത്രണം നടത്തി എന്ന് Boris Johnson ന്റെ മുമ്പത്തെ മുഖ്യ ഉപദേശനായ Dominic Cummings ഉറപ്പിച്ച് പറഞ്ഞു. Cummings പുറത്തുവിട്ട ഒരു Public Health England (PHE) പരിപാടി പ്രകാരം കോവിഡ്-19 കാരണം 8 ലക്ഷം പേരുടെ വരെ മരണത്തിന്റെ സാഹചര്യങ്ങള്‍ പരിഗണിക്കുന്ന ആസൂത്രണം നടത്തി. Downing Streetലെ സാമൂഹ്യ കൊലപാതക്കിന്റെ വാസ്തുശില്പികള്‍ തിരശീലക്ക് പിറകില്‍ ശ്രമിച്ച Plan B പ്രകാരം … Continue reading ജോണ്‍സണ്‍ സര്‍ക്കാരിന്റെ കൂട്ടപ്രതിരോധ പദ്ധതി ബ്രിട്ടണിലെ 8 ലക്ഷം പേരുടെ മരണത്തിന്

പിനോഷെ കാലത്തെ ഭരണഘടന പൊളിച്ചെഴുതാന്‍ ചിലിയിലെ വോട്ടര്‍മാര്‍ പുരോഗമന സംഘത്തെ തെരഞ്ഞെടുത്തു

ലോകം മൊത്തമുള്ള ജനാധിപത്യ വക്താക്കള്‍ക്ക് സന്തോഷം നല്‍കിക്കൊണ്ട്, രാജ്യത്തെ വലതുപക്ഷ ഭരണഘടന പൊളിച്ചെഴുതാനുള്ള ഉദ്യമത്തിന് വേണ്ടി ഭരണഘടന അസംബ്ലിയിലേക്ക് പുരോഗമനവാദികളെ ചിലിയിലെ സമ്മതിദായകര്‍ ഈ ആഴ്ച തെരഞ്ഞെടുത്തു. 40 വര്‍ഷം മുമ്പ് ജനറല്‍ അഗസ്റ്റോ പിനോഷെ (Augusto Pinochet)യുടെ സൈനിക ഏകാധിപത്യം അടിച്ചേല്‍പ്പിച്ചതാണ് ഇപ്പോഴത്തെ ഭരണഘടന. അയാളുടെ ഭരണത്തിന് ശേഷവും മൂന്ന് ദശാബ്ദത്തോളം അത് അസമത്വം പുനസൃഷ്ടിച്ചു. ജനാധിപത്യമായി തെരഞ്ഞെടുക്കപ്പെട്ട സോഷ്യലിസ്റ്റ് പ്രസിഡന്റ് സാല്‍വഡോര്‍ അലന്‍ഡേ (Salvador Allende)യുടെ ഭരണകൂടത്തെ അമേരിക്കയുടെ പിന്‍തുണയേടുകൂടി സെപ്റ്റംബര്‍ 11, 1973 … Continue reading പിനോഷെ കാലത്തെ ഭരണഘടന പൊളിച്ചെഴുതാന്‍ ചിലിയിലെ വോട്ടര്‍മാര്‍ പുരോഗമന സംഘത്തെ തെരഞ്ഞെടുത്തു

കറുത്തവരായ മുതിര്‍ന്നവര്‍ കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ച് വ്യാകുലരാണ്

സ്കൂളിലെ അക്രമത്തേയും വംശീയ അസമത്വത്തേയും തങ്ങളുടെ കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ചുള്ള വ്യാകുലതയിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളായി കറുത്തവരായ മുതിര്‍ന്നവര്‍ കണക്കാക്കുന്നു. വംശീയ അസമത്വത്തെ അമേരിക്കയിലെ കുട്ടികള്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം ആയി കറുത്തവരായ മുതിര്‍ന്നവര്‍ 61% വിശ്വസിക്കുമ്പോള്‍ വെള്ളക്കാരില്‍ 17% ഉം ഹിസ്പാനിക്കുകളില്‍ 45% ഉം മാത്രമേ അങ്ങനെ കണക്കാക്കുന്നുള്ളു എന്ന് C.S. Mott Children’s Hospital National Poll on Children’s Health (NPCH) നടത്തിയ സര്‍വ്വേയില്‍ പറയുന്നു. കുട്ടികളുടെ ആരോഗ്യ വ്യാകുലതയുടെ കാര്യത്തില്‍ വംശീയ … Continue reading കറുത്തവരായ മുതിര്‍ന്നവര്‍ കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ച് വ്യാകുലരാണ്

ജലത്തിന്റെ താപനില വര്‍ദ്ധിക്കുന്നതോടെ മാരകമായ ബാക്റ്റീരിയകള്‍ സമുദ്രത്തില്‍ പരക്കുന്നു

ജലത്തിന് ചൂട് കൂടുന്നതിന് അനുസരിച്ച് മാരകമായ ബാക്റ്റീരിയകള്‍ സമുദ്രത്തില്‍ വ്യാപിക്കുന്നു. അവ അണുബാധയുടെ അപകട സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു എന്ന് പുതിയ പഠനം പറയുന്നു. Proceedings of the National Academy of Sciences ജേണലിലാണ് ഈ പഠന റിപ്പോര്‍ട്ട് വന്നത്. Vibrio അണുബാധകളില്‍ കാലാവസ്ഥാമാറ്റത്തിന്റെ ബന്ധത്തെ പരിശോധിക്കുന്നതാണ് ഈ പഠനം. അമേരിക്കയില്‍ Vibrio ബാക്റ്റീരിയ പ്രതിവര്‍ഷം 80,000 രോഗങ്ങളും 100 മരണങ്ങളും ഉണ്ടാക്കുന്നു. വയറിളക്ക രോഗമായ കോളറയുണ്ടാക്കുന്ന സ്പീഷീസായ Vibrio കോളറ ലോകം മൊത്തം പ്രതിവര്‍ഷം 1.42 … Continue reading ജലത്തിന്റെ താപനില വര്‍ദ്ധിക്കുന്നതോടെ മാരകമായ ബാക്റ്റീരിയകള്‍ സമുദ്രത്തില്‍ പരക്കുന്നു