തെക്കെ ഡക്കോട്ട ഗവര്‍ണര്‍ പ്രതിഷേധ വിരുദ്ധ നിയമങ്ങള്‍ പിന്‍വലിച്ചു

South Dakota ഗവര്‍ണര്‍ Kristi Noem ഉം Attorney General Jason Ravnsborg ഉം പ്രതിഷേധക്കാരെ നിശബ്ദരാക്കാനുള്ള അവരുടെ ഭരണഘടനാ വിരുദ്ധമായ ശ്രമങ്ങളെ പിന്‍വലിച്ചു. കോടതിയുടെ അംഗീകാരത്തിനായി കൊടുത്ത ഒരു ഒത്തുതീര്‍പ്പ് കരാറില്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ തടയുന്ന ഇപ്പോഴത്തെ നിയമങ്ങള്‍ ഒരിക്കലും നടപ്പാക്കാന്‍ ശ്രമിക്കില്ല എന്നും Keystone XL പൈപ്പ് ലൈനെതിരായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തില്ലെന്നും പറയുന്നു. പ്രതിഷേധ വിരുദ്ധ നിയമങ്ങളിലെ ഭരണഘടനാ വിരുദ്ധ വകുപ്പുകള്‍ നടപ്പാക്കുന്നതിനെതിരെ മുമ്പ് കേന്ദ്ര കോടതി താല്‍ക്കാലികമായി തടഞ്ഞിരുന്നു. പ്രതിഷേധ വിരുദ്ധ നിയമങ്ങള്‍ … Continue reading തെക്കെ ഡക്കോട്ട ഗവര്‍ണര്‍ പ്രതിഷേധ വിരുദ്ധ നിയമങ്ങള്‍ പിന്‍വലിച്ചു

ഒഡീഷയിലെ ആദിവാസി സ്ത്രീകള്‍ തീവണ്ടി പാതമേല്‍ കൂട്ട ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നു

ജനുവരി 7, 2020 ന് ഒഡീഷയിലെ Jajpur ജില്ലയിലെ തങ്ങളുടെ ഭൂമിയിലൂടെ പണിയുന്ന Sukinda-Anugul-Duburi തീവണ്ടി പാതക്കെതിരായ പ്രതിഷമായി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച 50 ആദിവാസി സ്ത്രീകളെ പോലീസ് തടഞ്ഞു. ജാജാപൂര്‍ ജില്ലയിലെ Kalinganagar പോലീസ്റ്റേഷന്‍ പരിധിയിലെ Rangahudi, Bagharaisahi, Duburi എന്നീ ഗ്രാമങ്ങളിലാണ് ഈ സംഭവം ഉണ്ടായത്. തങ്ങളുടെ സമ്മതമില്ലാതെ തങ്ങളുടെ ഭൂമിയൂലെ അധികൃതര്‍ തീവണ്ടിപ്പാത പണിയുന്നു എന്ന ആരോപണമാണ് ആദിവാസികള്‍ ഉന്നയിക്കുന്നു. Talcher ലെ കല്‍ക്കരി പാടങ്ങളെ Banspani-Sukinda പാതയുമായി ബന്ധിപ്പിക്കാനാണ് 102-കിലോമീറ്റര്‍ നീളമുള്ള … Continue reading ഒഡീഷയിലെ ആദിവാസി സ്ത്രീകള്‍ തീവണ്ടി പാതമേല്‍ കൂട്ട ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നു

അറേബ്യന്‍ കടലിലെ ചുഴലിക്കാറ്റുകള്‍ 400% വര്‍ദ്ധിച്ചു

India Meteorological Department 2019 ലെ ഇന്‍ഡ്യയുടെ കാലാവസ്ഥയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ജനുവരി 6, 2020 ന് പ്രസിദ്ധപ്പെടുത്തി. അറബിക്കടലില്‍ സംഭവിച്ച 8 ല്‍ 5 ചുഴലിക്കാറ്റും ഇന്‍ഡ്യയെ ബാധിച്ചു. ഇന്‍ഡ്യയുടെ പടിഞ്ഞാറെ കടലില്‍ സാധാരണ ഒരു ചുഴലിക്കാറ്റേ ഉണ്ടാകാറുള്ളു. അവിടെ രൂപപ്പെട്ട 5 വ്യവസ്ഥകളില്‍ രണ്ടെണ്ണം വളരെ ശക്തമായ cyclonic കൊടുംകാറ്റുകളായിരുന്നു. ഒരണ്ണം extremely severe cyclonic storm ഉം മറ്റേത് super cyclonic storm ഉം ആയിരുന്നു എന്ന് IMD റിപ്പോര്‍ട്ടില്‍ പറയുന്നു. 2019 ലെ … Continue reading അറേബ്യന്‍ കടലിലെ ചുഴലിക്കാറ്റുകള്‍ 400% വര്‍ദ്ധിച്ചു

ഹൃദ്രോഗമുള്ള പകുതി സ്ത്രീകള്‍ക്കും തെറ്റായ ചികില്‍സയാണ് കിട്ടുന്നത്

ഹൃദ്രോഗം കൊണ്ട് പുരുഷന്‍മാരേക്കാളും സ്ത്രീകളാണ് കൂടുതല്‍ മരിക്കുന്നത്. ഹൃദയ തകര്‍ച്ച അനുഭവിക്കുന്ന പകുതി സ്ത്രീകളിലും ചികില്‍സിക്കാതിരിക്കുന്ന ദീര്‍ഘ കാലത്തെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അവരുടെ ഹൃദയത്തെ കട്ടികൂടുന്നതിലേക്ക് നയിക്കുന്നു. ഇത്തരത്തിലുള്ള ഹൃദ്രോഗത്തിന് ഇതുവരെ ഫലപ്രദമായ ചികില്‍സയില്ല. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വ്യത്യസ്ഥ ജീവശാസ്ത്രമാണുള്ളത്. ഒരേ ഹൃദ്രോഗത്തെ വ്യത്യസ്ഥ തരമായി ഇത് മാറ്റുന്നു. — സ്രോതസ്സ് University of Bergen | Jan 6, 2020

സ്പെയിനിലെ സുരക്ഷാ സ്ഥാപനം അമേരിക്കക്ക് വേണ്ടി ജൂലിയന്‍ ആസാഞ്ജിനെ ചാരപ്പണി നടത്തി

ലണ്ടനിലെ ഇക്വഡോര്‍ എംബസിയുടെ സുരക്ഷക്കായി ഒരു സ്പാനിഷ് പ്രതിരോധ സുരക്ഷാ കരാറു കമ്പനിയെ ജോലിക്കെടുത്തു. അവര്‍ അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് വേണ്ടി അവിടെ താമസിച്ചിരുന്ന ജൂലിയാന്‍ അസാഞ്ജിനെതിരെ ചാരപ്പണി നടത്തി. സ്പെയിനിലെ പത്രമായ El País ആണ് അത് റിപ്പോര്‍ട്ട് ചെയ്തത്. അസാഞ്ജും അദ്ദേഹത്തിന്റെ വക്കീലുമാരും സഹപ്രവര്‍ത്തകരും തമ്മിലുള്ള യോഗങ്ങളുടെ ശബ്ദവും വീഡിയോയും എല്ലാം CIA ക്ക് Undercover Global S.L. (UC Global SL) എന്ന ആ കമ്പനിയുടെ ഉടമസ്ഥന്‍ David Morales കൈമാറുന്നതിന്റെ രേഖകള്‍ … Continue reading സ്പെയിനിലെ സുരക്ഷാ സ്ഥാപനം അമേരിക്കക്ക് വേണ്ടി ജൂലിയന്‍ ആസാഞ്ജിനെ ചാരപ്പണി നടത്തി

സ്വകാര്യ വിദ്യാഭ്യാസ വ്യവസ്ഥ അമേരിക്കയിലെ വിദ്യാര്‍ത്ഥികളെ ഫീസ് കൊടുക്കാനായി വ്യഭിചരിക്കാന്‍ പ്രേരിപ്പിക്കുന്നു

അമേരിക്കയിലെ കുട്ടികളുടെ വിദ്യാഭ്യാസ വായ്പ 1.5 ലക്ഷം കോടി ഡോളറാണ്. നല്ല വാര്‍ത്ത. ഇന്റര്‍നെറ്റിന് നന്ദി. 'മൃദു വ്യഭിചാരം' ദീര്‍ഘകാലമായി നടക്കുന്ന ഒരു കാര്യമാണ്. എന്നാല്‍ അതിനെ ഒരു സാധാരണ കാര്യമായി മാറ്റുന്നത് പുതിയ ഒന്നാണ്. അത് .5 ലക്ഷം കോടി ഡോളറിന്റെ വിദ്യാഭ്യാസ വായ്പയുമായും വിദ്യാര്‍ത്ഥി വായ്പ പ്രശ്നവും ആയി നിസംശയം ബന്ധപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന് ഒരു 'sugar daddy / sugar baby' വെബ് സൈറ്റ് പറയുന്നതനുസരിച്ച് Georgia State University യിലെ 1,304 വിദ്യാര്‍ത്ഥിനികള്‍ … Continue reading സ്വകാര്യ വിദ്യാഭ്യാസ വ്യവസ്ഥ അമേരിക്കയിലെ വിദ്യാര്‍ത്ഥികളെ ഫീസ് കൊടുക്കാനായി വ്യഭിചരിക്കാന്‍ പ്രേരിപ്പിക്കുന്നു

ജൂലിയന്‍ അസാഞ്ജിനെ സ്വാതന്ത്രനാക്കണണെന്ന് മെക്സിക്കന്‍ പ്രസിഡന്റ് ആവശ്യപ്പെടുന്നു

ബ്രിട്ടീഷ് ജയിലില്‍ നിന്ന് വിക്കിലീക്സ് സ്ഥാപകനായ ജൂലിയന്‍ അസാഞ്ജിന് “മാപ്പ് കൊടുത്ത് സ്വതന്ത്രനാക്കണം” എന്ന് മെക്സിക്കോ സിറ്റിയില്‍ നടന്ന പത്രസമ്മേളനത്തില്‍‍ മെക്സിക്കന്‍ പ്രസിഡന്റ് Andres Manuel Lopez Obrador ആവശ്യപ്പെട്ടു. അസാഞ്ജിനെ “പീഡിപ്പിക്കുന്നതും” അവസാനിപ്പിക്കണം. അമേരിക്കയുടെ Espionage Act ലംഘിച്ച കുറ്റത്തിന് കൈമാറ്റം ചെയ്യപ്പെടുന്നത് തീരുമാനിക്കാനുള്ള വിചാരണ കാത്ത് ലണ്ടന് പുറത്തുള്ള ഒരു ജയിലിലാണ് ഇപ്പോള്‍ അസാഞ്ജിനെ തടവിലിട്ടിരിക്കുന്നത്. 18 കുറ്റങ്ങള്‍ ചാര്‍ത്തപ്പെട്ട അദ്ദേഹത്തിന് 175 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. — സ്രോതസ്സ് wsws.org … Continue reading ജൂലിയന്‍ അസാഞ്ജിനെ സ്വാതന്ത്രനാക്കണണെന്ന് മെക്സിക്കന്‍ പ്രസിഡന്റ് ആവശ്യപ്പെടുന്നു

കൈയ്യേറിയ സ്ഥലം ഒഴിഞ്ഞുകൊടുക്കണമെന്ന കോടതി ഉത്തരവുണ്ടായിട്ടും പാലസ്തീന്‍കാര്‍ക്ക് അവിടെ പ്രവേശിക്കാനാകുന്നില്ല

വടക്കന്‍ പടിഞ്ഞാറേക്കരയിലെ ഉപേക്ഷിക്കപ്പെട്ട കൈയ്യേറ്റകോളനിയായ Homesh ലേക്ക് Burka ഗ്രാമത്തിലെ പാലസ്തീന്‍കാര്‍ പ്രവേശിക്കുന്നതിനെ ഇസ്രായേല്‍ സൈന്യം തടയുന്നു. ആ സ്ഥലത്ത് പ്രവേശിക്കരുതെന്ന നിരോധനം പിന്‍വലിച്ചതിന് ശേഷമാണ് ഇങ്ങനെ സംഭവിക്കുന്നത്. 2005 ല്‍ ഗാസയില്‍ നിന്ന് പിന്‍വാങ്ങുന്നതിന്റെ ഭാഗമായി Homesh ഉം ഒഴിപ്പിച്ചതാണ്. പടിഞ്ഞാറെക്കരയിലെ ധാരാളം കൈയ്യേറ്റകോളനികളും അന്ന് ഒഴിഞ്ഞിരുന്നു. 2013 ല്‍ ആ ഭൂമി പിടിച്ചെടുക്കുന്നത് റദ്ദാക്കുന്ന ഉത്തരവ് ഉണ്ടായി. എന്നിട്ടും ഇസ്രായേലികള്‍ വര്‍ഷങ്ങളായി ആ സ്ഥലം സന്ദര്‍ശിച്ചുകൊണ്ടിരിക്കുന്നു എന്ന് കോടതിയിലെ പരാതിയോട് ഇസ്രായേല്‍ പ്രതികരിച്ചു. ഇസ്രായേലികളും … Continue reading കൈയ്യേറിയ സ്ഥലം ഒഴിഞ്ഞുകൊടുക്കണമെന്ന കോടതി ഉത്തരവുണ്ടായിട്ടും പാലസ്തീന്‍കാര്‍ക്ക് അവിടെ പ്രവേശിക്കാനാകുന്നില്ല

ആസ്ട്രേലിയയിലെ തീ ഈ ദശാബ്ദത്തിലെ ആദ്യത്തെ കാലാവസ്ഥാ ദുരന്തമാണ്

2019 ല്‍ എല്ലാ ഭൂഖണ്ഡങ്ങളിലും കാട്ടുതീ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ആസ്ട്രേലിയയില്‍ തുടരുന്ന കാട്ടുതീ അഭൂതപൂര്‍വ്വമായ നാശമാണുണ്ടാക്കിയിരിക്കുന്നത്. ആസ്ട്രേലിയയിലെ 1.2 കോടി ഏക്കര്‍ സ്ഥലത്തെയാണ് തീ പുതച്ചത്. 20 പേര്‍ മരിച്ചു. 1000 ല്‍ അധികം വീടുകള്‍ നിരപ്പായി. പതിനായിരക്കണക്കിന് ആളുകളെ സുരക്ഷിതമായ സ്ഥലത്തേക്ക് ഒഴിപ്പിച്ചു. ധാരാളം പേരെ കാണാനില്ല. നവംബറിന് ശേഷം ആസ്ട്രേലിയയിലെ ഏറ്റവും വലിയ നഗരമായ സിഡ്നി ഉള്‍പ്പെടുന്ന സംസ്ഥാനമായ New South Wales ല്‍ മൂന്നാം സ്ഥിതിയിലെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. തീ വഷളാകും … Continue reading ആസ്ട്രേലിയയിലെ തീ ഈ ദശാബ്ദത്തിലെ ആദ്യത്തെ കാലാവസ്ഥാ ദുരന്തമാണ്

ഗ്ലന്‍ ഗ്രീന്‍വാള്‍ഡിനോടൊപ്പം നില്‍ക്കുക

ബ്രസീലിലെ നീതിനിര്‍വ്വഹണ ഉദ്യോഗസ്ഥരുടേയും പ്രോസിക്യൂട്ടര്‍മാരുടേയും പീഡനങ്ങളെക്കുറിച്ച് Intercept നടത്തിയ വിമര്‍ശനാത്മക റിപ്പോര്‍ട്ടിങ്ങിനെതിരെ പ്രതികാരം ചെയ്യുന്ന നടപടിയാണ് മാധ്യമമത്തിന്റെ സഹ സ്ഥാപകനായ Glenn Greenwald ന് എതിരെ ക്രിമിനല്‍ കുറ്റാരോപണം വന്നിരിക്കുന്നത്. സ്വതന്ത്രമായ മാധ്യമങ്ങളില്ലാതെ ജനാധിപത്യം സാദ്ധ്യമല്ല. മറയില്ലാതെ മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്നതും അവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചാര്‍ത്തുകയും ചെയ്യുന്ന ബോള്‍സനാരോ സര്‍ക്കാരിനെ അപലപിക്കാന്‍ പത്രസ്വാതന്ത്ര്യത്തിന്റെ വക്താക്കളോട് അഭ്യര്‍ത്ഥിക്കുന്നു. sign join.theintercept.com/sign/standwithglenn/