ബ്രിട്ടീഷ് സര്‍വ്വകലാശാലകള്‍ ഇസ്രായേലിന്റെ വംശവെറിക്ക് നിക്ഷേപം നടത്തുന്നു

ഇസ്രായേലിന് വേണ്ടി ആയുധമുണ്ടാക്കുന്നതോ ഇസ്രായേലിന്റെ കോളനി വ്യവസ്ഥയെ പിന്‍തുണക്കുന്നതോ ആയ കമ്പനികളില്‍ 50 കോടി ഡോളറിലധികം നിക്ഷേപം ബ്രിട്ടീഷ് സര്‍വ്വകലാശാലകള്‍ നടത്തിയിട്ടുണ്ട്. Palestine Solidarity Campaign നടത്തിയ പഠനത്തിലാണ് ഈ വിവരം കണ്ടെത്തിയത്. PSC കൊടുത്ത വിവരാവകാശ അപേക്ഷകള്‍ പ്രകാരം ഇസ്രായേലിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സൈനികവും ഉന്നതവുമായ സാങ്കേതികവിദ്യ സ്ഥാപനങ്ങളില്‍ $1.5 കോടി ഡോളര്‍ നിക്ഷേപം Imperial College എന്ന ലണ്ടനിലെ ഒരു സ്ഥാപനം നടത്തിയിട്ടുണ്ട് എന്ന് കണ്ടു. $38 ലക്ഷം ഡോളര്‍ നിക്ഷേപിക്കപ്പെട്ടിരിക്കുന്നത് Lockheed Martin … Continue reading ബ്രിട്ടീഷ് സര്‍വ്വകലാശാലകള്‍ ഇസ്രായേലിന്റെ വംശവെറിക്ക് നിക്ഷേപം നടത്തുന്നു

കഴിഞ്ഞ രണ്ട് ദശാബ്ദമായി മെഡിക്കല്‍ മാര്‍ക്കെറ്റിങ്ങിന് വമ്പിച്ച വളര്‍ച്ചയായാരുന്നു

ലോകത്തെ ഏറ്റവും ചിലവ് കൂടിയതാണ് അമേരിക്കയിലെ ആരോഹ്യപരിപാല സംവിധാനം. മൊത്തത്തില്‍ $3.3 ലക്ഷം കോടി ഡോളറായിരുന്നു 2016 ലെ അതിന്റെ വലിപ്പം. GDPയുടെ 17.8% ആണത്. കമ്പോള പങ്ക് പിടിച്ചെടുക്കാനായും കമ്പോളം വികസിപ്പിക്കാനായും മരുന്ന് കമ്പനികളും ആരോഗ്യപരിപാലന സംഘങ്ങളും ടിവി, ഡിജിറ്റല്‍ പരസ്യങ്ങള്‍, സാമൂഹ്യ മാധ്യമം, ഉപഭോക്താക്കളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള രോഗ പരിപാടികള്‍, സൌജന്യ മരുന്നുകളും consulting വേതനവും വഴി professionals ല്‍ നടത്തുന്ന മാര്‍ക്കെറ്റിങ് ഉള്‍പ്പടെയുള്ള വ്യാപകമായ പ്രചരണ പ്രവര്‍ത്തികള്‍ ചെയ്യുന്നു. 1997 - 2016 … Continue reading കഴിഞ്ഞ രണ്ട് ദശാബ്ദമായി മെഡിക്കല്‍ മാര്‍ക്കെറ്റിങ്ങിന് വമ്പിച്ച വളര്‍ച്ചയായാരുന്നു

നാടുകടത്തല്‍ കേസില്‍ ജൂലിയന്‍ അസാഞ്ജിന് വക്കീന്‍മാരേയും പ്രധാനപ്പെട്ട തെളിവുകളും നല്‍കാതിരിക്കുന്നു

ചെറിയ ഒരു administrative വാദത്തിനായി വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയാന്‍ അസാഞ്ജ് ഒരു വീഡിയോ ലിങ്ക് വഴി ലണ്ടനിലെ Westminster Magistrates Court ല്‍ പങ്കെടുത്തു. ലോക പ്രസിദ്ധനായ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകനായ അദ്ദേഹത്തിന് അടിസ്ഥാനപരമായ നിയമ അവകാശങ്ങള്‍ നിഷേധിച്ച് അസാധാരണമായ നാടുകടത്തലിലേക്ക് നടയിക്കും എന്ന് ഉറപ്പാക്കുന്നതാണ് അര മണിക്കൂര്‍ നേരത്തെ ആ പരിപാടി. Belmarsh ലെ അതീവ സുരക്ഷാ ജയിലില്‍ നിന്ന് ഇതിന് മുമ്പ് ഒക്റ്റോബര്‍ 21 ന് ആയിരുന്നു അദ്ദേഹം Westminster Magistrates Court എത്തിയത്. അടുത്ത … Continue reading നാടുകടത്തല്‍ കേസില്‍ ജൂലിയന്‍ അസാഞ്ജിന് വക്കീന്‍മാരേയും പ്രധാനപ്പെട്ട തെളിവുകളും നല്‍കാതിരിക്കുന്നു

ക്രിസ്തുമസിന് ഗാസയിലെ ക്രിസ്ത്യാനികള്‍ ബത്‌ലഹേമും ജറുസലേമും സന്ദര്‍ശിക്കുന്നത് ഇസ്രായേല്‍ തടഞ്ഞു

ഈ വര്‍ഷം ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി ഗാസയിലെ ക്രിസ്ത്യാനികള്‍ തീര്‍ത്ഥാടന നഗരങ്ങളായ ബത്‌ലഹേമും ജറുസലേമും സന്ദര്‍ശിക്കുന്നത് ഇസ്രായേല്‍ അധികാരികള്‍ തടഞ്ഞിരിക്കുകയാണ്. ഗാസയിലെ ക്രിസ്ത്യാനികള്‍ക്ക് വിദേശത്ത് പോകാനനുവാദം കൊടുത്തിട്ടുണ്ട്. എന്നാല്‍ ഒരാളേ പോലും ഇസ്രായിലിലേക്കോ ക്രിസ്ത്യാനികള്‍ക്ക് വിശുദ്ധമായ പല സ്ഥലങ്ങളുള്ള കൈയ്യേറിയ പടിഞ്ഞാറെക്കരയിലേക്കോ പോകാന്‍ അനുവദിക്കുന്നില്ല. ചെറിയ സ്ഥലമായ ഗാസയിലെ 20 ലക്ഷം ജനങ്ങളില്‍ 1,000 ല്‍ അധികം ക്രിസ്ത്യാനികളുണ്ട്. മിക്കവരും ഗ്രീക്ക് Orthodox കളാണ്. ഈ വര്‍ഷത്തെ തീരുമാനം സാധാരണ നയത്തെ ലംഘിക്കുന്നതാണ്. കഴിഞ്ഞ വര്‍ഷം 700 … Continue reading ക്രിസ്തുമസിന് ഗാസയിലെ ക്രിസ്ത്യാനികള്‍ ബത്‌ലഹേമും ജറുസലേമും സന്ദര്‍ശിക്കുന്നത് ഇസ്രായേല്‍ തടഞ്ഞു

യുദ്ധക്കുറ്റത്തില്‍ BAE Systems പങ്കാളികളാണ്

BAE Systems ഉം യൂറോപ്പിലെ മറ്റ് ആയുധ നിര്‍മ്മാതാക്കളും യെമനിലെ പ്രശ്നത്തില്‍ യുദ്ധക്കുറ്റം നടത്തുന്നതില്‍ പങ്കാളികളാണെന്ന് ആരോപിച്ച് കൊണ്ട് ഒരു കൂട്ടം മനുഷ്യാവകാശ സംഘടനകള്‍ ഒരു പരാതി International Criminal Court (ICC) ല്‍ കൊടുത്തു. 350 താളുകളുള്ള പരാതിയില്‍ വിമാന, മിസൈല്‍, മറ്റ് ആയുധങ്ങള്‍ ഇവ നിര്‍മ്മിക്കുന്ന 10 കമ്പനികള്‍ സൌദി/UAE നയിക്കുന്ന സംഘത്തിന്റെ ശേഷി വര്‍ദ്ധിപ്പിച്ച് സ്കൂളുകളുടേയും ആശുപത്രികളുടേയും സാധാരണ പൌരന്‍മാരുടേയും മേല്‍ 26 വ്യോമാക്രണങ്ങള്‍ നടത്തുന്നതിന് കാരണമായി എന്ന് പറയുന്നു. 2015 ല്‍ … Continue reading യുദ്ധക്കുറ്റത്തില്‍ BAE Systems പങ്കാളികളാണ്

അമേരിക്കയിലെ മുമ്പ് ശിക്ഷിക്കപ്പെട്ട ആളുകളില്‍ 25% ല്‍ അധികം പേരും തൊഴിലില്ലാത്തവരാണ്

2008 Bureau of Justice Statistics ന്റെ National Former Prisoner Survey യിലെ ഡാറ്റ - ലഭ്യമായതിലെ ഏറ്റവും പുതിയ ഡാറ്റ - പഠിച്ചതില്‍ നിന്നും മുമ്പ് ശിക്ഷിക്കപ്പെട്ട 50 ലക്ഷം ആളുകളിലെ തൊഴിലില്ലായ്മ തോത് 27% ല്‍ അധികമാണെന്ന് “Out of Prison & Out of Work” എന്ന പഠനം കണ്ടെത്തി. പൊതു സമൂഹത്തിലെ തൊഴിലില്ലായ്മ 5.8%. ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷം തൊഴില്‍ കണ്ടെത്തുന്നതില്‍ കറുത്തവരും, ഹിസ്പാനിക്ക്, സ്ത്രീകളും ആണ് ഏറ്റവും … Continue reading അമേരിക്കയിലെ മുമ്പ് ശിക്ഷിക്കപ്പെട്ട ആളുകളില്‍ 25% ല്‍ അധികം പേരും തൊഴിലില്ലാത്തവരാണ്

2 കോടി ജനങ്ങള്‍ പ്രതിവര്‍ഷം കാലാവസ്ഥാമാറ്റത്താല്‍ മാറിത്താമസിക്കുന്നു

കാലാവസ്ഥാ മാറ്റത്താലുള്ള ദുരന്തങ്ങള്‍ പ്രതിവര്‍ഷം ഏകദേശം 2 കോടി ജനങ്ങളെ സ്വന്തം വീടും സമൂഹവും ഉപക്ഷിക്കാന്‍ നിര്‍ബന്ധിതരാക്കുന്നു. കഴിഞ്ഞ 10 വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ആളുകളെ മാറ്റിതാമസിപ്പിക്കുന്ന കാരണം ഇതാണ്. Oxfam നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. “ഇന്ന് ഭൂമികുലുക്കം, അഗ്നിപര്‍വത സ്ഫോടനം എന്നിവയെക്കാള്‍ കൊടുംകാറ്റ്, വെള്ളപ്പൊക്കം, കാട്ടുതീ എന്നിവമൂലം ആഭ്യന്തരമായി മാറിത്താമസിക്കാനുള്ള സാദ്ധ്യത 7 മടങ്ങ് ആണ്. അതുപോലെ ആഭ്യന്തര പ്രശ്നങ്ങളാല്‍ മാറിത്താമസിക്കുന്നവരേക്കാള്‍ 3 മടങ്ങാണ് ഇവര്‍,” എന്ന് ഗവേഷണം പറയുന്നു. 'Forced from Home: … Continue reading 2 കോടി ജനങ്ങള്‍ പ്രതിവര്‍ഷം കാലാവസ്ഥാമാറ്റത്താല്‍ മാറിത്താമസിക്കുന്നു

മുതലാളിത്തം അടിസ്ഥാനപരമായി ഭൂരിപക്ഷം പേര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നില്ലെന്ന് മുതലാളി

സ്വന്തം പേരില്‍ $1800 കോടി ഡോളറിലധികമുള്ള Ray Dalio ന് മുതലാളിത്തം നല്ല കാര്യമായിരുന്നു. 1975 ല്‍ അദ്ദേഹം തന്റെ hedge fund സ്ഥാപനമായ Bridgewater Associates ന്യൂയോര്‍ക്ക് നഗരത്തിലെ രണ്ട് കിടപ്പ് മുറിയുള്ള വീട്ടിലാണ് തുടങ്ങിയത്. ഇന്ന് അത് $16,000 കോടി ഡോളറിന്റെ ആസ്തികള്‍ കൈകാര്യം ചെയ്യുന്നു എന്ന് Forbes പറയുന്നു. എന്നാല്‍ “മുതലാളിത്തം അടിസ്ഥാനപരമായി ഭൂരിപക്ഷം പേര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നില്ല. അത് ഒരു യാഥാര്‍ത്ഥ്യമാണ്,” എന്ന് ലോസാഞ്ജലസില്‍ നവംബറില്‍ നടന്ന 2018 Summit സമ്മേളനത്തില്‍ … Continue reading മുതലാളിത്തം അടിസ്ഥാനപരമായി ഭൂരിപക്ഷം പേര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നില്ലെന്ന് മുതലാളി

ആസന്നമായി NRC കാരണം ആധാര്‍ തെറ്റ് തിരുത്താനുള്ള തിരക്ക്

ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ തിരുത്താനായി എത്തിയ ഒരു കൂട്ടം ആളുകള്‍ Harishchandrapur ല്‍ ഒരു ദേശീയ ബാങ്ക് തീയിട്ടു. ഒരു ദിവസം 50 അപേക്ഷകള്‍ മാത്രമേ സ്വീകരിക്കൂ എന്ന് അധികാരികള്‍ പറഞ്ഞതിന് ശേഷമാണ് അക്രമമുണ്ടായത്. ആധാര്‍ തിരുത്തലുമായി ബന്ധപ്പെട്ട ബഹളത്തില്‍ ഉണ്ടായത് ബംഗാളില്‍ ആസന്നമായ NRC നെക്കുറിച്ചുള്ള ഭീതികാരണമാണ്. Bhaluka Road ലെ Union Bank of India ഉദ്യോഗസ്ഥര്‍ രക്ഷപെട്ടെങ്കിലും കെട്ടിടത്തിന്റെ മുന്‍ഭാഗവും ATM കൌണ്ടറും നശിച്ചു. തിങ്കളാഴ്ച രാവിലെ 5,000 ല്‍ അധികം ആളുകളാണ് … Continue reading ആസന്നമായി NRC കാരണം ആധാര്‍ തെറ്റ് തിരുത്താനുള്ള തിരക്ക്

സുപ്രീം കോടതയുടെ ഉത്തരവിന് വിരുദ്ധമായി 5 സംസ്ഥാനങ്ങളിലെ സ്കൂളുകള്‍ 75% കുട്ടികളോടും ആധാര്‍ ആവശ്യപ്പെട്ടു

സ്കൂളില്‍ ചേരാന്‍ വേണ്ടി 5 സംസ്ഥാനങ്ങളിലെ 75% ല്‍ അധികം സ്കൂള്‍ കുട്ടികള്‍ക്ക് സുപ്രീം കോടതിയുടെ ഉത്തരവിനെ ലംഘിച്ചുകൊണ്ട് അവരുടെ ആധാര്‍ നമ്പര്‍ ഹാജരാക്കേണ്ടി വന്നു എന്ന് State of Aadhaar Report 2019 എന്ന നവംബര്‍ 25, 2019 ന് പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യം മൊത്തം സ്കൂളില്‍ ചേരാന്‍വേണ്ടി ഏകദേശം 73% കുട്ടികള്‍ക്ക് ആധാര്‍ നിര്‍ബന്ധമായും കൊടുക്കേണ്ടതായി വന്നു. റിപ്പോര്‍ട്ട് പറയുന്നു: “2018 ലെ സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും മിക്ക കുടുംബങ്ങളും കുട്ടികളെ സ്കൂളില്‍ … Continue reading സുപ്രീം കോടതയുടെ ഉത്തരവിന് വിരുദ്ധമായി 5 സംസ്ഥാനങ്ങളിലെ സ്കൂളുകള്‍ 75% കുട്ടികളോടും ആധാര്‍ ആവശ്യപ്പെട്ടു