കഴിഞ്ഞ ദിവസം തണുപ്പിനെ വകവെക്കാതെ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ബര്‍ലിനിലെ തെരുവുകളില്‍ ഒത്തുചേര്‍ന്നു. ലോകത്തെ കാലാവസ്ഥാ പ്രശ്നത്തിന് പരിഹാരം കാണാനായി അടിയന്തിരമായി ശക്തമായ പ്രവര്‍ത്തികള്‍ ചെയ്യണം എന്നാണ് അവരുടെ ആവശ്യം. സ്വീഡനിലെ 16 വയസുകാരിയായ Greta Thunberg തുടങ്ങിയ #ClimateStrike കാലാവസ്ഥാ സമരത്തില്‍ നിന്ന് പ്രചോദനം നേടിയാണ് ഇവരും #FridaysforFuture എന്ന സമരത്തിലേക്കെത്തിയത്. സ്വിറ്റ്സര്‍ലാന്റിലും സമാനമായ സമരങ്ങള്‍ നടന്നു. 35,000 കുട്ടികള്‍ ആണ് ബ്രസല്‍സിലെ പ്രകടനത്തില്‍ പങ്കെടുത്തത്. — സ്രോതസ്സ് commondreams.org | Jan 25, 2019
ടാഗ്: വാര്‍ത്ത
ഇറാനിലെ TV യുടെ അമേരിക്കയിലെ റിപ്പോര്‍ട്ടര്‍ Marzieh Hashemi അറസ്റ്റിന് ശേഷം അതിനെക്കുറിച്ച് സംസാരിച്ചു
അമേരിക്കയുടെ കസ്റ്റഡിയില്‍ നിന്ന് പുറത്തുവന്ന ഇറാന്റെ ദേശീയ ടിവിയായ Press TVയുടെ അമേരിക്കയിലെ റിപ്പോര്‍ട്ടറായ Marzieh Hashemi ക്ക് പിന്‍തുണ പ്രഖ്യാപിച്ചുകൊണ്ട് അമേരിക്കയിലെ നഗരങ്ങളില്‍ റാലികള്‍ നടന്നു. ഹഷേമി ഒരു അമേരിക്കന്‍ പൌരയാണ്. ടെഹ്റാനിലെ താമസത്തിന് ശേഷം തിരികെ അമേരിക്കയിലേക്ക് എത്തിയ അവരെ FBI അറസ്റ്റ് ചെയ്യുകയായിരുന്നു. Black Lives Matter പ്രസ്ഥാനത്തെക്കുറിച്ച് അവര്‍ ഒരു ഫിലിം ചെയ്യുന്നുണ്ട്. Guardian നുമായുള്ള അഭിമുഖത്തില്‍ ഹഷേമി പറഞ്ഞു, "ഇത് എന്നെക്കുറിച്ചുള്ള കാര്യമല്ല. ഇത് അമേരിക്കയുടെ നീതിന്യായ വകുപ്പിനെക്കുറിച്ചും സര്‍ക്കാരിനെക്കുറിച്ചുമാണ്. … Continue reading ഇറാനിലെ TV യുടെ അമേരിക്കയിലെ റിപ്പോര്‍ട്ടര്‍ Marzieh Hashemi അറസ്റ്റിന് ശേഷം അതിനെക്കുറിച്ച് സംസാരിച്ചു
ലോകത്തെ 100 കോടിയാളുകള്‍ പട്ടിണിയിലാണ്, അതേ സമയം 200 കോടിയാളുകള്‍ തെറ്റായ ആഹാരം അധികം കഴിക്കുന്നു
82 കോടി ആളുകള്‍ക്ക് ആവശ്യത്തിന് ആഹാരം കിട്ടുന്നില്ലെന്നും അതില്‍ കൂടുതലാളുകള്‍ ആരോഗ്യകരമല്ലാത്ത ആഹാരം കഴിച്ച് അകാലമൃത്യുവും രോഗവും അനുഭവിക്കുന്നു എന്നും 16 രാജ്യങ്ങളില്‍ നിന്നുള്ള 37 വിദഗ്ദ്ധര്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആളുകളുടെ ആഹാര ശീലങ്ങളുടെ അടിസ്ഥാനത്തിലെ ആഗോള ഭക്ഷ്യോല്‍പ്പാദനം ആണ് ഭൂമിയുടെ മേല്‍ മനുഷ്യന്‍ ഏല്‍പ്പിക്കുന്ന ഏറ്റവും വലിയ സമ്മര്‍ദ്ദം. അത് പ്രാദേശിക ജൈവ വ്യവസ്ഥക്കും ഭൂമിയുടെ വ്യവസ്ഥക്കും ഭീഷണിയുണ്ടാക്കുന്നു. നമ്മുടെ ഭക്ഷ്യ വ്യവസ്ഥയുടെ മാനുഷിക വില എന്നത് 100 കോടിയാളുകള്‍ പട്ടിണിയിലും, അതേ … Continue reading ലോകത്തെ 100 കോടിയാളുകള്‍ പട്ടിണിയിലാണ്, അതേ സമയം 200 കോടിയാളുകള്‍ തെറ്റായ ആഹാരം അധികം കഴിക്കുന്നു
ആമസോണിന്റെ സംരക്ഷണങ്ങള്‍ക്കെതിരെ ബോള്‍സനാരോ ആക്രമണം തുടങ്ങി
അധികാരത്തിലെത്തി മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴേക്കും ബ്രസീലിലെ പുതിയ പ്രസിഡന്റ് ജെയിര്‍ ബോള്‍സനാരോ പരിസ്ഥിതിയുടേയും ആമസോണിന്റേയും സംരക്ഷണത്തിനെതിരെ ആക്രമണം തുടങ്ങി. നിയന്ത്രണത്തിന്റേയും പുതിയ ആദിവാസി reserves നിര്‍മ്മിക്കുന്നതിന്റേയും അധികാരം കാര്‍ഷിക വകുപ്പിലേക്ക് മാറ്റാനായ executive ഉത്തരവ് ആണ് ആദ്യം വന്നത്. കാര്‍ഷിക വ്യവസായ ലോബിയാണ് കാര്‍ഷിക വകുപ്പിനെ നിയന്ത്രിക്കുന്നത്. ആദിവാസി നേതാക്കള്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അവരുടെ reserves ന് ഭീഷണിയാണിത് എന്ന് നേതാക്കള്‍ പറഞ്ഞു. ബ്രസീലിന്റെ ഭൂമിയുടെ 13% വരും ഈ പ്രദേശങ്ങള്‍. — സ്രോതസ്സ് theguardian.com … Continue reading ആമസോണിന്റെ സംരക്ഷണങ്ങള്‍ക്കെതിരെ ബോള്‍സനാരോ ആക്രമണം തുടങ്ങി
ലണ്ടന്‍ തിമിംഗല തകര്‍ച്ചയില്‍ JPMorgan $92 കോടി ഡോളര്‍ പിഴ ചുമത്തി
അമേരിക്കയിലേയും ബ്രിട്ടണിലേയും നിയന്ത്രാധികാര വകുപ്പില്‍ $92 കോടി ഡോളര്‍ പിഴ അടക്കാമെന്ന് സാമ്പത്തിക ഭീമന്‍ JPMorgan Chase സമ്മതിച്ചു. "ലണ്ടന്‍ തിമിംഗലം" എന്ന് വിളിക്കുന്ന വ്യാപാരങ്ങള്‍ നടത്തുക വഴി ബാങ്കിന് $600 കോടി ഡോളര്‍ ചിലവുണ്ടാക്കുകയും ലോക സാമ്പത്തിക കമ്പോളത്തെ derail ചെയ്യുകയും ചെയ്തു. JPMorgan Chase പൊതുജനങ്ങളെ തെറ്റിധരിപ്പിക്കുകയും രേഖകളില്‍ കൃത്രിമം കാണിക്കുക്കയും, നഷ്ടം കുന്നുകൂടി വന്നപ്പോഴുണ്ടായ മുന്നറീപ്പുകള്‍ അവഗണിക്കുകയും ചെയ്തു എന്ന് സെനറ്റ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഒത്തുതീര്‍പ്പ് സിവില്‍ കേസായാണ് എടുത്തിരിക്കുന്നത്. എന്നാല്‍ … Continue reading ലണ്ടന്‍ തിമിംഗല തകര്‍ച്ചയില്‍ JPMorgan $92 കോടി ഡോളര്‍ പിഴ ചുമത്തി
കറുത്ത പെണ്‍കുട്ടികളെ ദശാബ്ദങ്ങളായി പാട്ടുകാരന്‍ പീഡിപ്പിച്ചതായി പരാതി
“Surviving R. Kelly,” എന്ന ഡോക്കുമെന്ററി പ്രസിദ്ധനായ R&B പാട്ടുകാരനായ R. Kellyയുടെ രണ്ട് ദശാബ്ദമായി നീണ്ടുനിന്ന ലൈംഗിക ആക്രമണത്തിന്റേയും മോശം പെരുമാറ്റത്തിന്റേയും ചരിത്രം കാണിച്ചുതരുന്നു. പീഡനം, ഇരപിടിയന്‍ സ്വഭാവം, pedophilia എന്നിവ R. Kelly അയാളുടെ careerല്‍ ഉടനീളം ചെയ്തു. അതേ സമയം ശക്തമായ തെളിവുകളും ധാരാളം സാക്ഷികളുമുണ്ടായിട്ടും ക്രിമിനല്‍ ശിക്ഷാവിധിയില്‍ നിന്ന് രക്ഷപെടുകയും ചെയ്തു. — സ്രോതസ്സ് democracynow.org | 2019/1/7
രഹസ്യാന്വേഷണ ഭയത്താല്‍ സാങ്കേതികവിദ്യ വാര്‍ത്താ വെബ് സൈറ്റായ Groklaw അടച്ചുപൂട്ടി
സര്‍ക്കാരിന്റെ രഹസ്യാന്വേഷണത്തെക്കുറിച്ചുള്ള ഭയത്താല്‍ നിയമ, സാങ്കേതികവിദ്യ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന വെബ് സൈറ്റ് അടച്ചുപൂട്ടുകയാണെന്ന് പ്രഖ്യാപിച്ചു. അങ്ങനെ സ്വകാര്യതാ വ്യാകുലത കാരണം രണ്ട് ആഴ്ചയില്‍ അടച്ചുപൂട്ടുന്ന മൂന്നാമത്തെ സൈറ്റാണിത്. സുരക്ഷിത ഇമെയില്‍ സേവനദാദാക്കളായ Lavabit - സ്നോഡന്‍ ഉപയോഗിച്ചിരുന്ന മെയില്‍ എന്ന് കരുതപ്പെടുന്നു - ഉം Silent Circle ഉം പ്രവര്‍ത്തനം നിര്‍ത്തിവെച്ച മറ്റ് സൈറ്റുകള്‍. ഈ സൈറ്റുകള്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ സര്‍ക്കാരിന് കൈമാറാന്‍ വിസമ്മതിച്ചു. Lavabitന്റെ ഉടമയായ Lavar Levison ഉയര്‍ത്തിയ അതേ വ്യാകുലത Groklaw യുടെ … Continue reading രഹസ്യാന്വേഷണ ഭയത്താല്‍ സാങ്കേതികവിദ്യ വാര്‍ത്താ വെബ് സൈറ്റായ Groklaw അടച്ചുപൂട്ടി
ഉപേക്ഷിക്കാവുന്ന diapers ല്‍ ദോഷകരമായ രാസവസ്തുക്കള്‍
ഒരു കൂട്ടം ദോഷകരമായ പദാര്‍ത്ഥങ്ങള്‍ diapers ല്‍ കാണപ്പെട്ടു എന്ന് പുതിയ പഠനം കണ്ടെത്തി. അതില്‍ നിരോധിക്കപ്പെട്ട രാസവസ്തുക്കളും കളനാശിനിയായ ഗ്ലൈഫോസേറ്റും ഉള്‍പ്പെടുന്നു. ഗ്ലൈഫോസേറ്റ് നിരോധിച്ചതല്ല. എന്നാലും അതിനെ ലോകാരോഗ്യ സംഘടന ക്യാന്‍സര്‍കാരി ആകാന്‍ സാദ്ധ്യതയുള്ളത് എന്നാണ് തരംതിരിച്ചിരിക്കുന്നത്. പരിസ്ഥിതി സൌഹൃദം എന്ന് മുദ്രയുള്ള ചില ബ്രാന്റുകളില്‍ പോലും അപകടകരമായ വസ്തുക്കളുണ്ട്. ഫ്രാന്‍സിലെ ആഹാര, പരിസ്ഥിതി, സുരക്ഷാ വിഭാഗമായ Anses ആണ് ഈ പഠനം നടത്തിയത്. — സ്രോതസ്സ് treehugger.com | Jan 24, 2019
അമേരിക്കന്‍ സര്‍ക്കാരിനെതിരെ ജൂലിയന്‍ അസാഞ്ജ് നിയമ പോരാട്ടം തുടങ്ങുന്നു
ഡൊണാള്‍ഡ് ട്രമ്പ് സര്‍ക്കാരിനെതിരെ നിയമ പോരാട്ടം തുടങ്ങുകയാണെന്ന് വിക്കീലീക്സ് സ്ഥാപനകനായ ജൂലിയന്‍ അസാഞ്ച് പറഞ്ഞു. വാഷിങ്ടണ്‍ ആസ്ഥാനമായ Inter-American Commission of Human Rights ന് അസാഞ്ജിന്റെ വക്കീല്‍മാര്‍ കേസ് കൊടുത്തു. അദ്ദേഹത്തിനെതിരായി ഏതെങ്കിലും രഹസ്യ കുറ്റാരോപണങ്ങളുണ്ടെങ്കില്‍ അത് പുറത്തുകൊണ്ടുവരുകയാണ് ലക്ഷ്യം. ലക്ഷക്കണക്കിന് ഡിപ്ലോമാറ്റിക് കേബിളുകള്‍ പുറത്തുകൊണ്ടുവന്നത് കാരണം കുറഞ്ഞത് 2011 മുതലെങ്കിലും അമേരിക്കയിലെ പ്രോസിക്യൂട്ടര്‍മാര്‍ അസാഞ്ജിനെതിരെ അന്വേഷണം നടത്തുന്നുണ്ടെന്ന് കരുതപ്പെടുന്നു. — സ്രോതസ്സ് politico.eu | 1/23/19
ലോസാഞ്ജലസ് അദ്ധ്യാപക സമരം അവസാനിച്ചു, ഒരു പൊതു കരാറില്‍ എത്തിച്ചേര്‍ന്നു
ലോസാഞ്ജലസിലെ സര്‍ക്കാര്‍ സ്കൂളുകളിലെ അദ്ധ്യാപകര്‍ 6 ദിവസങ്ങളായി നടത്തിവന്ന ചരിത്രപരമായ സമരം ഒരു പൊതുവായ കരാറില്‍ എത്തിച്ചേര്‍ന്നതിനെ തുടര്‍ന്ന് അവസാനിച്ചു. United Teachers Los Angeles ഉം ലോസാഞ്ജലസ് നഗര ഉദ്യോഗസ്ഥരും ഒരു പുതിയ കരാറില്‍ എത്തിച്ചേര്‍ന്നെന്ന് അവര്‍ അറിയിച്ചു. അത് പ്രകാരം അദ്ധ്യാപകര്‍ക്ക് ശമ്പള വര്‍ദ്ധനവ്, സ്കൂളില്‍ കൂടുതല്‍ ജോലിക്കാര്‍, ചെറിയ ക്ലാസ് വലിപ്പം, aided സ്കൂളുകള്‍ക്ക് നിയന്ത്രണം എന്നിവ കൊണ്ടുവന്നു. ഇതിനിടക്ക് ഡന്‍വറില്‍ അദ്ധ്യാപകര്‍ വോട്ടെടുപ്പോടെ സമരം ചെയ്യണം എന്ന തീരുമാനത്തിലെത്തി. കരാറിലും ശമ്പളത്തിലും … Continue reading ലോസാഞ്ജലസ് അദ്ധ്യാപക സമരം അവസാനിച്ചു, ഒരു പൊതു കരാറില്‍ എത്തിച്ചേര്‍ന്നു