തൊഴിലാളികളുടെ ശമ്പളം അതുപോലെ, എന്നാല്‍ 1978 ന് ശേഷം CEO ശമ്പളം 937% വര്‍ദ്ധിച്ചു

ദശാബ്ദങ്ങളായി അമേരിക്കയിലെ തൊഴിലാളികളുടെ ശമ്പളം മാറ്റമില്ലാതെ തുടരുന്നു. എന്നാല്‍ Economic Policy Institute (EPI) പ്രസിദ്ധീകരിച്ച പുതിയ റിപ്പോര്‍ട്ട് പ്രകാരം അമേരിക്കയിലെ വലിയ കമ്പനികളുടെ CEO മാരുടെ ശമ്പളം സ്ഥിരമായി "outrageous" ആയും കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്നു. 1978 - 2016 കാലത്ത് CEO ശമ്പളം 937% വര്‍ദ്ധിച്ചു. അതിന് വിപരീതമായി സാധാരണ തൊഴിലാളികളുടെ ശമ്പളം "വേദനാജനകമായി സാവധാനം" ആണ് വളരുന്നത്. അതേ കാലത്ത് 11.2%. അടിത്തട്ടിലെ 11.7 കോടി അമേരിക്കക്കാരുടെ വരുമാനം ഒരു തലമുറയായി വരുമാനത്തില്‍ ഒരു വര്‍ദ്ധനവും … Continue reading തൊഴിലാളികളുടെ ശമ്പളം അതുപോലെ, എന്നാല്‍ 1978 ന് ശേഷം CEO ശമ്പളം 937% വര്‍ദ്ധിച്ചു

സിറിയയിലെ റിബലുകള്‍ക്ക് CIA ആയുധം കൊടുക്കുന്നത് നിര്‍ത്തി

ബഷാര്‍ അല്‍ ആസാദിനെതിരെ യുദ്ധം ചെയ്യുന്ന റിബലുകള്‍ക്ക് CIA ആയുധം കൊടുക്കുന്നത് ട്രമ്പ് സര്‍ക്കാര്‍ നിര്‍ത്തി. പ്രസിഡന്റ് ഒബാമയുടെ സിറിയന്‍ നയത്തിന്റെ കേന്ദ്രമായിരുന്നു CIA യുടെ ഈ പദ്ധതി. CIA യുടെ റിബലുകള്‍ക്ക് നല്‍കുന്ന അമേരിക്കന്‍ ആയുധങ്ങള്‍ അവസാനം ISIS ന്റേയും al-Qaeda സംഘങ്ങളുടേയും കൈവശം എത്തുന്ന സംഭവങ്ങള്‍ വലിയ കോലാഹലമായിരുന്നു മുമ്പുണ്ടാക്കിയിരുന്നത്. — സ്രോതസ്സ് democracynow.org 2017-07-21 ഇത് മനുഷ്യത്വപരമായ കാര്യങ്ങളിലൊന്നുമല്ല സംഭവിക്കുന്നത്. പെന്റഗണിന് CIA യോട് എതിര്‍പ്പാണ്. അതുകൊണ്ടാണ് ഈ പരിപാടി നിര്‍ത്തിയത്. പെന്റഗണ്‍ … Continue reading സിറിയയിലെ റിബലുകള്‍ക്ക് CIA ആയുധം കൊടുക്കുന്നത് നിര്‍ത്തി

ജീവിതരീതി ഘടകങ്ങളും അണുബാധയും ചൈനയില്‍ ക്യാന്‍സര്‍ മരണങ്ങള്‍ക്ക് കാരണമാകുന്നു

ചൈനയിലെ ക്യാന്‍സര്‍ മരണങ്ങളുടെ ഭാരം വലുതാണ്. അത് ഇനിയും വളരും എന്ന് കണക്കാക്കുന്നു. ക്യാന്‍സറിന്റെ ഘടകങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നത് അതിനെതിരായ പ്രതിരോധം ആസൂത്രണം ചെയ്യുന്നതിനെ സഹായിക്കും. ശാസ്ത്രജ്ഞര്‍ ചൈനയിലെ ക്യാന്‍സര്‍ മരണങ്ങളുടെ കാരണത്തെക്കുറിച്ച് പഠിച്ചിട്ടുണ്ട്. പുകവലി, രണ്ടാം തരം(second-hand) പുകവലി, മദ്യപാനം, പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും കുറവ് മാത്രം കഴിക്കുന്നത്, ശാരീരിക അദ്ധ്വാനമില്ലാതിരിക്കുന്നത്, അണുബാധ എന്നിവയാണ് അതില്‍ പ്രധാനപ്പെട്ടത്. പുകവലിയാണ് (26%) അതില്‍ അറ്റവും വലുത്. HBV അണുബാധ കാരണമുണ്ടാകുന്ന ക്യാന്‍സര്‍ മരണം പുരുഷന്‍മാരില്‍ 12% ഉം സ്ത്രീകളില്‍ … Continue reading ജീവിതരീതി ഘടകങ്ങളും അണുബാധയും ചൈനയില്‍ ക്യാന്‍സര്‍ മരണങ്ങള്‍ക്ക് കാരണമാകുന്നു

പൊട്ടിപ്പോയ ഹിമാനിയെ “#ExxonKnew” എന്ന് വിളിക്കുക

Larsen C Iceberg നെ “#ExxonKnew Iceberg” എന്ന് വിളിക്കണമെന്ന് ലോകത്തെ പതിനായിരക്കണക്കിന് ആളുകള്‍ ആവശ്യപ്പെടുന്നു. കാലാവസ്ഥാ തകര്‍ച്ചക്കും അത് മറച്ച് വെക്കുന്നതിനും കാരണമായിട്ടുള്ള കമ്പനിയായ ExxonMobil ന്റെ പേരില്‍ ഈ ഹിമാനിയെ അറിയപ്പെടണം എന്നാണ് സംഘാടകര്‍ US National Ice Center നോട് ആവശ്യപ്പെടുന്നത്. 1970കളില്‍ Exxon ന്റെ തന്നെ ശാസ്ത്രജ്ഞര്‍ ഫോസില്‍ ഇന്ധനത്തിന്റെ ഉപയോഗത്തെക്കുറിച്ച് മുന്നറീപ്പ് കൊടുത്തിരുന്നു എന്ന അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. ആ മുന്നറീപ്പ് സ്വീകരിക്കുന്നതിന് പകരം കമ്പനി ഉദ്യോഗസ്ഥര്‍ ദശാബ്ദങ്ങളായി നീണ്ടു … Continue reading പൊട്ടിപ്പോയ ഹിമാനിയെ “#ExxonKnew” എന്ന് വിളിക്കുക

സിയാറ്റില്‍ ചരിത്രം കുറിക്കുന്നു – ‘Tax the Rich’ വരുമാന നികുതി നിയമം പാസാക്കി

“tax the rich” വരുമാന നികുതി 9-0 എന്ന വോട്ടിന് സിയാറ്റില്‍ നഗരം പാസാക്കി. വ്യക്തിഗത വരുമാനം $2.5 ലക്ഷം ഡോളറില്‍ അധികമുള്ളരില്‍ നിന്നും $5 ലക്ഷം ഡോളറില്‍ അധികമുള്ള കുടുംബങ്ങളില്‍ നിന്നും 2.25% നികുതി ഈടാക്കാനുള്ള ഓര്‍ഡിനന്‍സാണ് ഇത്. 2014 IRS വിവരങ്ങള്‍ അനുസരിച്ച് ഇതിനാല്‍ പ്രതിവര്‍ഷം $12.5 കോടി ഡോളര്‍ ശേഖരിക്കാനാവും. ആദ്യവര്‍ഷം ഈ നിയമം നടപ്പാക്കുന്നതിന് $1-1.3 കോടി ഡോളര്‍ ചിലവാകും. പിന്നീടുള്ള വര്‍ഷങ്ങളില്‍ അത് $50-60 ലക്ഷം ആയി കുറയും. — … Continue reading സിയാറ്റില്‍ ചരിത്രം കുറിക്കുന്നു – ‘Tax the Rich’ വരുമാന നികുതി നിയമം പാസാക്കി

ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ബഹുരാഷ്ട്ര കമ്പനിയായ RB നികുതി വെട്ടിപ്പ് നടത്തുന്നു

മുമ്പ് Reckitt Benckiser എന്ന് അറിയപ്പെട്ടിരുന്ന, ആയിരക്കണക്കിന് വീട്ടുല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിയായ RB നികുതി വെട്ടിപ്പ് നടത്തുന്നു എന്ന് Oxfam പുറത്തുവിട്ട റിപ്പോര്‍ട്ട്. 2012 ല്‍ പ്രസിദ്ധമായ നികുതി സ്വര്‍ഗ്ഗങ്ങളായ നെതര്‍ലാന്‍ഡ്സ്, ദുബായ്, സിംഗപ്പൂര്‍ എന്നിവടങ്ങളില്‍ ഈ കമ്പനി ‘hubs’ രൂപീകരിച്ചു. ഇതി വഴി RBയുടെ ഫലപ്രദമായ നികുതി വലിയ രീതിയില്‍ കുറക്കാനായി. 2011 ല്‍ 26.5% ആയിരുന്നത് 2015 ല്‍ 21% ഉം 2016 ല്‍ 23% ഉം ആയി കുറച്ചു. Oxfam കണക്കാക്കിയതനുസരിച്ച് 2014 … Continue reading ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ബഹുരാഷ്ട്ര കമ്പനിയായ RB നികുതി വെട്ടിപ്പ് നടത്തുന്നു

ഗര്‍ഭസ്ഥ ശിശുക്കളില്‍ സിഗററ്റ് നാശമുണ്ടാക്കുന്നു

സിഗററ്റില്‍ നിന്ന് വരുന്ന രാസവസ്തുക്കളുടെ ഒരു കൂട്ടം വളരുന്ന കരള്‍ കോശങ്ങള്‍ക്കും ഗര്‍ഭസ്ഥ ശിശുക്കള്‍ക്കും(ആണിനും പെണ്ണിനും വ്യത്യസ്ഥമായാണ്) ദോഷകരമായി ബാധിക്കുന്നു എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. വിഷ വസ്തുക്കളെ നീക്കം ചെയ്യുന്നതില്‍ കരളിന് പ്രധാനപ്പെട്ട പങ്കാണുള്ളത്. അതുപോലെ ഉപാപചയപ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നതിലും അതിന് പങ്കുണ്ട്. 7000 രാസവസ്തുക്കളാണ് സിഗററ്റ് പുകയിലടങ്ങിയിരിക്കുന്നത്. അത് ഭ്രൂണത്തിന് നാശമുണ്ടാക്കുന്നു. ഈ രാസവസ്തുക്കള്‍ക്ക് ഒറ്റക്കൊറ്റക്കുള്ള ഫലത്തേക്കാള്‍ വലുതാണ് അവ ഒന്നിച്ച് പ്രവര്‍ത്തിക്കുമ്പോള്‍. — സ്രോതസ്സ് ed.ac.uk

ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥ ശുദ്ധ ഊര്‍ജ്ജത്തിന് ചിലവാക്കുന്നതിനേക്കാള്‍ നാലിരട്ടി ഫോസിലിന്ധനത്തിന് ചിലവാക്കുന്നു

2013 - 2015 കാലത്ത് ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യങ്ങായ G20 കൂടുതല്‍ നിക്ഷേപവും നടത്തിയത് മലിനീകരണമുണ്ടാക്കുന്ന ഊര്‍ജ്ജത്തിന് വേണ്ടിയാണ്. ജപ്പാന്‍ ചിലവാക്കിയത് എണ്ണ, പ്രകൃതിവാതകം, കല്‍ക്കരി പദ്ധതികള്‍ക്ക് കൂടുതല്‍ പണം ചിലവാക്കി. തൊട്ടുപിറകല്‍ ചൈന, പിന്നീട് തെക്കന്‍ കൊറിയ. പാരീസ് കരാറില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കുന്ന ഏക രാജ്യമായ അമേരിക്ക നാലാം സ്ഥാനത്താണ്. $7000 കോടി ഡോളര്‍ (ഊര്‍ജ്ജത്തിനായി ചിലവാക്കിയ മൊത്തം പണത്തിന്റെ 58%) ഫോസിലിന്ധന പ്രൊജക്റ്റുകള്‍ക്ക് വേണ്ടിയാണ് ചിലവാക്കികയത്. പഠനം നടത്തിയവരില്‍ Sierra Club, … Continue reading ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥ ശുദ്ധ ഊര്‍ജ്ജത്തിന് ചിലവാക്കുന്നതിനേക്കാള്‍ നാലിരട്ടി ഫോസിലിന്ധനത്തിന് ചിലവാക്കുന്നു

2017 ലും സ്ത്രീകള്‍ അടിമകളാണ് എന്ന് വണ്ടിയോടിച്ചതിന് ജയിലില്‍ പോയ സൌദിയിലെ സാമൂഹ്യപ്രവര്‍ത്തക പറയുന്നു

സ്ത്രീകള്‍ വാഹനമോടിക്കരുത് എന്ന നിയമം ലംഘിച്ചതിനാല്‍ 9 ദിവസം ജയില്‍ ശിക്ഷ അനുഭവിച്ച Manal Al-Sharif അവരുടെ ദുരിതങ്ങള്‍ പുറത്തുപറഞ്ഞു. ഇക്കാലത്തും സ്ത്രീകളെ അടിമകളായാണ് കണക്കാക്കുന്നത്. സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നേടാമെങ്കിലും, അവരെ രാജ്യത്ത് “നിയമപരമായി ശിശുക്കള്‍(minors)” ആയി കണക്കാക്കുന്നതിനാല്‍ അവര്‍ക്ക് വാഹനമോടിക്കാനാവില്ല. പ്രായം 20കളിലായ Ms Al-Sharif ഒരു കമ്പ്യൂട്ടര്‍ security engineer ആണ്. അവരാണ് സൌദിയിലെ ആദ്യത്തെ വനിതാ IT security consultant. Saudi Aramco യില്‍ ഒരു ദശാബ്ദമായി അവര്‍ ജോലി ചെയ്തിരുന്നു. … Continue reading 2017 ലും സ്ത്രീകള്‍ അടിമകളാണ് എന്ന് വണ്ടിയോടിച്ചതിന് ജയിലില്‍ പോയ സൌദിയിലെ സാമൂഹ്യപ്രവര്‍ത്തക പറയുന്നു

7.77 ലക്ഷം ടണ്‍ ആണവവികിരണമുള്ള മലിന ജലം കടലിലേക്ക് ഒഴുക്കാന്‍ പോകുന്നു

ഏകദേശം 580 ബാരല്‍ ആണവവികിരണമുള്ള ജലം പസഫിക് സമുദ്രത്തിലേക്ക് ഒഴുക്കിവിടാന്‍ പോകുന്നു എന്ന് ഫുക്കുഷിമ ശുദ്ധീകരണം നടത്തുന്ന കമ്പനിയുടെ തലവന്‍ പറഞ്ഞു. ഫുകുഷിമ ആണവനിലയത്തിലെ 2011 ല്‍ നിന്നുള്ള 777,000 ടണ്‍ മലിന ജലമാണ് ഇങ്ങനെ കടലിലേക്കൊഴുക്കാന്‍ പോകുന്നത്. ആണവനിലയത്തെ തണുപ്പിക്കാനുപയോഗിച്ച ആണവവികിരണമുള്ള ട്രിഷ്യം അടങ്ങിയതാണ് ഈ ജലം. പ്രദേശിക മുക്കുവര്‍ ഈ നീക്കത്തിനെതിരാണ്. അവരുടെ നിലനില്‍പ്പിനെ ഇത് സാരമായി ബാധിക്കുമെന്ന് അവര്‍ കരുതുന്നു. — സ്രോതസ്സ് telesurtv.net