മോണ്‍ട്രിയല്‍ സൂപ്പര്‍മാര്‍ക്കറ്റ് വലിയ ജൈവകൃഷി തോട്ടം മട്ടുപ്പാവില്‍ തുടങ്ങി

IGA സൂപ്പര്‍മാര്‍ക്കറ്റ് മട്ടുപ്പാവില്‍ ഒരു ജൈവകൃഷി തോട്ടം തുടങ്ങുന്നു എന്ന് പ്രഖ്യാപിച്ചിരുന്നു. 25,000 ചതുരശ്ര അടിയാണ് അതിന്റെ വലിപ്പം എന്ന് ഉടമസ്ഥന്‍ Richard Duchemin പറഞ്ഞു. 30 തരത്തിലുള്ള പച്ചക്കറികളാണ് അവിടെ വളര്‍ത്തുന്നത്. സ്റ്റോറിന്റെ dehumidification സംവിധാനമുപയോഗിച്ചാണ് തോട്ടത്തിലെ മണ്ണ് നനക്കുന്നത്. — സ്രോതസ്സ് treehugger.com 2017-08-19

മഞ്ഞിന്റെ ഭൂമിയായ ഗ്രീന്‍ലാന്റ് കത്തുന്നു

വിചിത്രമായി തോന്നാം, പടിഞ്ഞാറേ ഗ്രീന്‍ലാന്റില്‍ കാട്ടുതീ. മുഴുവന്‍ മഞ്ഞ് നിറഞ്ഞ ഈ വലിയ ദ്വീപിലോ? അതിന്റെ ഒരു ഭാഗത്താണ് തീപിടിച്ചിരിക്കുന്നത്. 2000 ല്‍ ഉപഗ്രഹത്തിന്റെ അടിസ്ഥാനത്തില്‍ തീ കണ്ടെത്തല്‍ സംവിധാനം സ്ഥാപിച്ചത് മുതല്‍ ഇതാദ്യമായാണ് ഇത്തരരമൊരു തീപിടുത്തമുണ്ടാകുന്നത്. ചെറിയ തീപിടുത്തങ്ങള്‍ ഉപഗ്രഹത്തിന് കണ്ടെത്താനാകാതെ പോകാം. ചെറിയ തീപിടുത്തം അവിടെ അസാധാരണമായ ഒന്നല്ല. ജൂലൈ 31 ന് ഒരു പ്രാദേശിക വിമാനമായിരുന്നു ഇപ്പോഴത്തെ തീപിടുത്തം ആദ്യം കണ്ടെത്തിയത്. അമേരിക്കയിലെ തീപിടുത്തങ്ങളെ അപേക്ഷിച്ച് ഗ്രീന്‍ലാന്റിലെ തീപിടുത്തം ചെറുതാണ്. 1,200 ഏക്കര്‍ … Continue reading മഞ്ഞിന്റെ ഭൂമിയായ ഗ്രീന്‍ലാന്റ് കത്തുന്നു

നാസികള്‍ക്കെതിരെ പ്രതിഷേധ ജാഥ നടത്തിയ ഒരാള്‍ അമേരിക്കയില്‍ കൊല്ലപ്പെട്ടു

വെര്‍ജീനിയയിലെ ഷാര്‍ലറ്റ്‌വില്ലില്‍(Charlottesville) കൂ ക്ലക്സ് ക്ലാന്‍(Ku Klux Klan) റാലിക്കിടയില്‍ സവര്‍ണ്ണാധിപത്യക്കാര്‍(white supremacist) ഒരാളെ കൊല്ലുകയും ഡസന്‍കണക്കിനാളുകളെ പരിക്കേല്‍പ്പിക്കുകയും ചെയ്തു. വെള്ളിയാഴ്ച രാത്രിയിലാണ് സവര്‍ണ്ണാധിപത്യക്കാര്‍ അക്രമം അഴിച്ചുവിട്ടത്. "Unite the Right" എന്ന പേരിലെ റാലിക്ക് വേണ്ടി ആയിരക്കണക്കിന് നിയോ-നാസികള്‍, KKK അംഗങ്ങള്‍, ധാരാളം വെള്ളക്കാരായ ദേശീയവാദികള്‍ ഷാര്‍ലറ്റ്‌വില്ലില്‍ എത്തിച്ചേര്‍ന്നു. University of Virginia യുടെ കാമ്പസില്‍ വെള്ളക്കാരായ സ്ത്രീ പുരുഷന്‍മാര്‍ പന്തം കൊളുത്തി പ്രകടനം നടത്തി. ഇതിനെതിരെ മതാചാര്യന്മാര്‍, വിദ്യാര്‍ത്ഥികള്‍, Black Lives Matter അംഗങ്ങള്‍, … Continue reading നാസികള്‍ക്കെതിരെ പ്രതിഷേധ ജാഥ നടത്തിയ ഒരാള്‍ അമേരിക്കയില്‍ കൊല്ലപ്പെട്ടു

ഇരപിടിയന്‍മാര്‍ ഇപ്പോഴുള്ള മൃഗ സ്പീഷീസുകളെ നിലനിര്‍ത്തുന്നു

മൃഗങ്ങളുടെ ലോകത്തെ വ്യത്യസ്ഥ സ്പീഷീസുകള്‍ തമ്മിലുള്ള അതിരുകളും മതില്‍ക്കെട്ടുകളും എങ്ങനെ നിലനിര്‍ത്തപ്പെടുന്നു എന്നതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സ്വീഡനിലെ Lund University ല്‍ നടത്തിയ ഒരു പഠനം കണ്ടെത്തി. സങ്കരഇനം എന്ന രണ്ട് സ്പീഷീസുകള്‍ തമ്മിലുള്ള കലര്‍പ്പ്, അവരുടെ മാതാപിതാക്കളെ അപേക്ഷിച്ച് പ്രകൃതി ദത്തമായ ഇരപിടിയന്‍മാരുമായുള്ള ഏറ്റുമുട്ടലില്‍ അതിജീവിക്കില്ല എന്നതാണ് അവരുടെ സിദ്ധാന്തം. പുതിയ തെളിവുകള്‍ അവരുടെ സിദ്ധാന്തം ശരിയാണെന്ന് തെളിയിക്കുന്നു എന്നാണ് Lund ലെ Department of Biology ഇപ്പോള്‍ പറയുന്നത്. അടുത്ത് ബന്ധമുള്ള രണ്ട് മീന്‍ … Continue reading ഇരപിടിയന്‍മാര്‍ ഇപ്പോഴുള്ള മൃഗ സ്പീഷീസുകളെ നിലനിര്‍ത്തുന്നു

ഗ്നൂ General Public License version 3 അതിന്റെ പത്താമത്തെ ജന്മദിനം ആഘോഷിച്ചു

പത്ത് വര്‍ഷം മുമ്പ് ആണ് GNU General Public License version 3 പ്രസിദ്ധപ്പെടുത്തിയത്. പൊതു കരട് രേഖയുടെ രണ്ട് വര്‍ഷത്തെ നിരന്തര പരിഷ്കാരങ്ങള്‍ക്ക് ശേഷം സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യ രംഗത്തെ വെല്ലുവിളികള്‍ നന്നായി നേരിടുനുള്ള ഒരു ലൈസന്‍സ് വികസിപ്പിച്ചെടുക്കാന്‍ സമൂഹത്തിന് കഴിഞ്ഞു. Tivoization മുതല്‍ Digital Millennium Copyright Act വരെ, സോഫ്റ്റ്‌വെയര്‍ പേറ്റന്റുകളുടെ വളര്‍ച്ച, GPLv2 ന് ശേഷമുണ്ടായ സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യത്തിന്റെ ധാരാളം ഭീഷണികള്‍. ഈ ഭീഷണികള്‍ ഇന്നും നിലനില്‍ക്കുന്നു. എന്നാല്‍ GPLv3 യോടുകൂടി പ്രോഗ്രാമര്‍മാര്‍ക്ക് … Continue reading ഗ്നൂ General Public License version 3 അതിന്റെ പത്താമത്തെ ജന്മദിനം ആഘോഷിച്ചു

ചിലിയില്‍ പിനോഷെയുടെ ഏകാധിപത്യത്തിന്റെ 24 മുമ്പത്തെ ഏജന്റുമാരെ ശിക്ഷിച്ചു

രണ്ട് കേസില്‍ കുറ്റം തെളിഞ്ഞതോടെ Augusto Pinochet യുടെ ഏകാധിപത്യത്തിന്റെ മറ്റൊരു 24 മുമ്പത്തെ ഏജന്റുമാരെ കൂടി Court of Appeal of Santiago ശിക്ഷിച്ചു. Operation Colombo യില്‍ പങ്കെടുത്തവരാണ് ഈ ഏജന്റുമാര്‍. പിനോഷെയുടെ കുറ്റങ്ങള്‍ മറച്ച് വെക്കാനുള്ള ഒരു intelligence operation ആയിരുന്നു അത്. പ്രതിഷേധിച്ച ഒരാളെ ഇല്ലാതാക്കിയതും മറ്റൊരാളെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതുമാണ് കേസിന് കാരണമായത്. — സ്രോതസ്സ് telesurtv.net 2017-08-16

നെതന്യാഹുവിന്റെ കൈക്കൂലി അന്വേഷണം നടന്നുകൊണ്ടിരിക്കെ അഴിമതിക്കെതിരെ ആയിരങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തി

ഇസ്രായേലില്‍ ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ അറ്റോര്‍ണി ജനറലിന്റെ വീടിന് മുമ്പില്‍ അഴിമതിക്കെതിരേയും പ്രസിഡന്റ് നെതന്യാഹുവിനെതിരേയും പ്രതിഷേധ പ്രകടനം നടത്തി. കൈക്കൂലി, തട്ടിപ്പ്, വിശ്വാസവഞ്ചന കേസില്‍ നെതന്യാഹു ക്രിമിനല്‍ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ ഉപകാരത്തിനായി $1.3 ലക്ഷം ഡോളര്‍ വിലവരുന്ന സിഗാര്‍, ഷാമ്പേയിന്‍ തുടങ്ങിയ നെതന്യാഹു കച്ചവടം നടത്തി. ഇസ്രായിലിലെ പ്രമുഖ പത്രത്തില്‍ അനുകൂല മാധ്യമസ്ഥാനം കിട്ടുന്നതിനായി അദ്ദേഹം ഉപകാരങ്ങള്‍ കൈമാറി എന്ന് രഹസ്യ റിക്കോഡിങ്ങിന്റെ ചോര്‍ന്ന സംഭാഷണപകര്‍പ്പ്‌ വ്യക്തമാക്കുന്നു. — സ്രോതസ്സ് democracynow.org 2017-08-15

ഇസ്രായേല്‍ 116 ആം പ്രാവശ്യവും ഈ അറബ് ഗ്രാമം തകര്‍ത്തു

ഇസ്രായേലിലെ ബുള്‍ഡോസറുകള്‍ Al-Araqeeb ഗ്രാമത്തെ 116 ആം പ്രാവശ്യവും തകര്‍ത്തു. ഇസ്രായേല്‍ സൈന്യത്തിന്റെ പിന്‍തുണയോടെ ഇസ്രായേലിലെ ബുള്‍ഡോസറുകള്‍ നടത്തിയ നശീകരണ പ്രവര്‍ത്തനത്തില്‍ ഗ്രാമത്തിലെ കുടിലുകള്‍ തകര്‍ന്നു എന്ന് Negev ലെ പ്രാദേശിക സ്രോതസ്സുകള്‍ പറഞ്ഞു. Negev പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പാലസ്തീന്‍കാരുടെ ഗ്രാമമാണ് Al-Araqeeb. ഇസ്രായേല്‍ എന്ന രാജ്യം ഉണ്ടാകുന്നതിന് മുമ്പ് മുതല്‍ക്കുള്ള ഗ്രാമമാണെങ്കിലും ഇസ്രായേല്‍ അതിനെ അംഗീകരിക്കുന്നില്ല. 2010 ജൂലൈ 27 നാണ് ആദ്യമായി അത് തകര്‍ക്കുന്നത്. പല പ്രാവശ്യമായി നടക്കുന്ന തകര്‍ക്കലിന്റെ ചിലവായി $6 … Continue reading ഇസ്രായേല്‍ 116 ആം പ്രാവശ്യവും ഈ അറബ് ഗ്രാമം തകര്‍ത്തു

ഷാല്‍ലറ്റ്‌വില്ലിലെ അക്രമത്തില്‍ പോലീസ് നോക്കി നിന്നു

വെര്‍ജീനിയയിലെ ഷാല്‍ലറ്റ്‌വില്ലി (Charlottesville) ഇടയന്‍മാരുടെ നഗരമാണ്. 10 a.m. ന് ധാരാളം സംഘട്ടനങ്ങളില്‍ ഒന്നില്‍ കോപാകുലരായ സവര്‍ണ്ണാധിപത്യക്കാര്‍(white supremacists) ഒരു യുദ്ധ നിരയാണുണ്ടാക്കിയത്. പള്ളിയുടെ പാര്‍ക്കിങ് സ്ഥലത്ത് ഒത്തുകൂടിയ പ്രായം കൂടിയ നരച്ചമുടിയുള്ള പ്രതിഷേധക്കാര്‍ക്കെതിരാണ് അവര്‍ അത് ചെയ്തത്. രക്തച്ചൊരിച്ചില്‍ ഒഴുവാക്കാന്‍ പോലീസ് ഒന്നും ചെയ്തില്ല. ധാരാളം സമയത്ത് New York State ല്‍ നിന്ന് വന്ന തോക്കുകളേന്തിയ militia അംഗങ്ങള്‍ അടിപിടി ഇല്ലാതാക്കാന്‍ പ്രധാന പങ്ക് വഹിച്ചു. കുറഞ്ഞത് 35 പേര്‍ക്കെങ്കിലും പരുക്കുകളേറ്റു എന്ന് പോലീസ് … Continue reading ഷാല്‍ലറ്റ്‌വില്ലിലെ അക്രമത്തില്‍ പോലീസ് നോക്കി നിന്നു

$14.4 കോടി ഡോളറിന്റെ നികുതി തട്ടിപ്പില്‍ നിന്ന് $7 കോടി ഡോളര്‍ ആസ്തി അധികൃതര്‍ മരവിപ്പിച്ചു

New South Wales കോടതിയില്‍ കേസ് നടന്നുകൊണ്ടിരുന്ന $13 കോടി ഡോളറിന്റെ നികുതി ഒഴുവാക്കല്‍ സംഘത്തിന്റെ $7 കോടി ഡോളറിന്റെ ആസ്തി അധികൃതര്‍ മരവിപ്പിച്ചു. കഴിഞ്ഞ മാസം പുറത്ത് വന്ന ഈ തട്ടിപ്പിന്റെ ഭാഗമായി 9 പേരെ അറസ്റ്റ് ചെയ്തു. അതില്‍ മുമ്പത്തെ Australian Taxation Office deputy commissioner ആയ Michael Cranston ന്റെ മകനും മകളും ഉള്‍പ്പെടുന്നു. NSW supreme court ഈ തട്ടിപ്പിന്റെ വ്യാപ്തി $14.4 കോടി ഡോളര്‍ വരെയുണ്ടെന്ന് പ്രഖ്യാപിച്ചു. — … Continue reading $14.4 കോടി ഡോളറിന്റെ നികുതി തട്ടിപ്പില്‍ നിന്ന് $7 കോടി ഡോളര്‍ ആസ്തി അധികൃതര്‍ മരവിപ്പിച്ചു