തീരുമാനങ്ങളെടുക്കുന്നതിലും Cognitive പ്രവര്‍ത്തികളിലും Brain Training ന് ഒരു ഫലവുമില്ല

കഴിഞ്ഞ ദശാബ്ദത്തില്‍ വാണിജ്യപരമായ brain-training പരിപാടികള്‍ക്ക് വലിയ പ്രചാരമായിരുന്നു ഉണ്ടായിരുന്നത്. വിവിധ “brain games” ഉപയോഗിച്ച് ആളുകള്‍ക്ക് അവരുടെ cognitive കഴിവുകള്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ നല്‍കി. എന്നാല്‍ അടുത്ത കാലത്ത് University of Pennsylvania നടത്തിയ ഒരു പഠനം അനുസരിച്ച് വാണിജ്യ brain training പരിപാടികള്‍ക്ക് തീരുമാനമെടുക്കുന്നതില്‍ ഒരു ഫലവുമില്ലെന്ന് കണ്ടെത്തി. practice effects ന് അപ്പുറം ഒരു ഇതിനൊരു ഗുണവുമില്ല. പഠന റിപ്പോര്‍ട്ട് Journal of Neuroscience ല്‍ പ്രസിദ്ധപ്പെടുത്തി. — സ്രോതസ്സ് pennmedicine.org

ലാര്‍സന്‍ C യുടെ 5,800 ചതുരശ്ര കിലോമീറ്റര്‍ അവസാനം പൊട്ടിപ്പോയി

ഒരു ട്രില്യണ്‍ ടണ്‍ ഭാരമുള്ള ഹിമാനി - ഇതുവരെ രേഖപ്പെടുത്തിയതിലേക്കും ഏറ്റവും വലുത് - അന്റാര്‍ക്ടിക്കയിലെ Larsen C Ice Shelf ല്‍ നിന്നും പൊട്ടിപ്പോന്നു. 2017 ജൂലൈ 10 നും 12 നും ഇടക്കാവും അത് സംഭവിച്ചത് എന്ന് കണക്കാക്കുന്നു. A68 എന്ന് പേരുള്ള ഈ ഹിമാനിക്ക് ഒരു ട്രില്യണ്‍ ടണ്ണിലധികം ഭാരമുണ്ട്. ഈ ഹിമാനി പൊട്ടി പോന്നതിനാല്‍ Larsen C Ice Shelf ന്റെ വലിപ്പം 12% കുറഞ്ഞു. Antarctic Peninsula യുടെ ആകൃതി … Continue reading ലാര്‍സന്‍ C യുടെ 5,800 ചതുരശ്ര കിലോമീറ്റര്‍ അവസാനം പൊട്ടിപ്പോയി

കുറഞ്ഞത് 200 പേരെങ്കിലും കൊല്ലപ്പെട്ടു, 2016 പ്രകൃതി സംരക്ഷകരുടെ ഏറ്റവും മാരകമായ വര്‍ഷം

പരിസ്ഥിതി പ്രവര്‍ത്തകരെ സംബന്ധിച്ചടത്തോളം 2016 ഏറ്റവും മാരകമായ വര്‍ഷം ആയിരുന്നു എന്ന് പുതിയ ഒരു റിപ്പോര്‍ട്ട് പറയുന്നു. ഓരോ ആഴ്ചയിലും ശരാശരി നാല് പേര്‍ വീതമായിരുന്നു അന്ന് കൊല്ലപ്പെട്ടുകൊണ്ടിരുന്നത്. Global Witness എന്ന ബ്രിട്ടണിലെ മനുഷ്യാവകാശ സംഘം പുറത്തുവിട്ട Defenders of the Earth എന്ന റിപ്പോര്‍ട്ട് ലോകം മൊത്തം കൊല്ലപ്പെട്ട 200 പരിസ്ഥിതി പ്രവര്‍ത്തകരുടെ പേരും സ്ഥലവും മറ്റ് വിവരങ്ങളും കൊടുത്തിരിക്കുന്നു. 2016 ല്‍ Brazil, Colombia, Philippines എന്നീ രാജ്യങ്ങള്‍ ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ … Continue reading കുറഞ്ഞത് 200 പേരെങ്കിലും കൊല്ലപ്പെട്ടു, 2016 പ്രകൃതി സംരക്ഷകരുടെ ഏറ്റവും മാരകമായ വര്‍ഷം

അമേരിക്കയില്‍ നടനെ ജയിലിലേക്ക് അയച്ചു

ഓസ്കാര്‍ നാമനിര്‍ദ്ദേശം കിട്ടിയ നടനായ ജയിംസ് ക്രോംവെല്‍(James Cromwell) ഇന്ന് 4 p.m. ന് ന്യൂയോര്‍ക്കിലെ ജയിലിലേക്ക് പോകുന്നു. പ്രകൃതി വാതക നിലയത്തിനെതിരെ സമാധാനപരമായ സമരം നടത്തിയതിന് അദ്ദേഹത്തെ രണ്ടാഴ്ച ജയില്‍ ശിക്ഷക്ക് വിധിച്ചതിന്റെ ഫലമായാണിത്. താന്‍ നിരാഹാര സമരം തുടങ്ങുമെന്ന് ക്രോംവെല്‍ പറഞ്ഞു. Wawayanda, New York ല്‍ പണി നടക്കുന്ന 650 മെഗാവാട്ട് പ്രകൃതിവാതക നിലയത്തിനെതിരെ 2015 ഡിസംബറില്‍ നിര്‍മ്മാണ സ്ഥലത്തെ ഗതാഗതം തടസപ്പെടുത്തിയതിന് അദ്ദേഹം ഉള്‍പ്പടെ ആറു പേര്‍ക്കെതിരെ കേസെടുത്തിരുന്നു. അടുത്ത സംസ്ഥാനങ്ങളില്‍ … Continue reading അമേരിക്കയില്‍ നടനെ ജയിലിലേക്ക് അയച്ചു

തേനീച്ചകളുടെ സാമൂഹ്യസ്വഭാവവും പഠന കഴിവും കീടനാശിനികള്‍ ഇല്ലാതാക്കുന്നു

തേനീച്ചകളുടെ മേല്‍ അടിക്കുന്ന neonicotinoid കീടനാശിനികള്‍ അടുത്ത കാലത്ത് വാര്‍ത്തയാകുകയുണ്ടായി. ലാബില്‍ നടത്തിയ പഠനങ്ങള്‍ പറയുന്നത് അവ ദോഷകരമാണെന്നാണ്. പുറസ്ഥലത്തെ പഠനങ്ങള്‍ അത്രക്ക് വ്യക്തമല്ലായിരുനനു. ഇപ്പോഴത്തെ ആ വിവരങ്ങളോടൊപ്പം Journal of Apicultural Research ല്‍ പ്രസിദ്ധീകരിച്ച പുതിയ റിപ്പോര്‍ട്ട് കൂടുതല്‍ ഫലങ്ങളിലേക്ക് ശ്രദ്ധ കൊടുക്കുന്നതാണ്. തേനീച്ചകളുടെ സാമൂഹ്യ സ്വഭാവത്തേയും പഠിക്കാനുള്ള കഴിവിനേയും ഈ രാസവസ്തുക്കള്‍ ബാധിക്കുന്നു എന്നാണ് അത് പറയുന്നത്. thiacloprid കഴിക്കുന്ന തേനീച്ചക്ക് അവയുടെ സാമൂഹ്യ ഇടപെടലുകളില്‍ കുറവ് വരുന്നു. ഭക്ഷണം തേടിപ്പോകുന്ന തേനീച്ച … Continue reading തേനീച്ചകളുടെ സാമൂഹ്യസ്വഭാവവും പഠന കഴിവും കീടനാശിനികള്‍ ഇല്ലാതാക്കുന്നു

വരുമാനം കുട്ടികളുടെ ഭാവിയെ ബാധിക്കുന്നു

ദരിദ്രരായ കുട്ടികള്‍ക്ക് മോശം cognitive, social-behavioural and health outcomes ആണുള്ളത്. ദാരിദ്ര്യം മാത്രമല്ല അതിനോടൊപ്പം വീട്ടിലേയും രക്ഷകര്‍ത്താക്കളുടേയും സ്വഭാവസവിശേഷതകളും ഇതിന് കാരണമാകുന്നു എന്ന് London School of Economics and Political Science (LSE) നടത്തിയ പുതിയ പഠന റിപ്പോര്‍ട്ട് പറയുന്നു. എന്തുകൊണ്ടാണ് വരുമാനം കാര്യമാകുന്നത് എന്നതിന് അവര്‍ കണ്ടെത്തിയ തെളിവുകള്‍ രണ്ട് പ്രധാന സിദ്ധാന്തങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഒന്ന്, കുട്ടികളുടെ ഭാവിയിലെ വളര്‍ച്ചക്ക് ഉതകുന്ന ഉല്‍പ്പന്നങ്ങളിലും സേവനങ്ങളിലും നിക്ഷേപം നടത്താന്‍ കഴിയാത്തതും, രണ്ട്, കുറഞ്ഞ … Continue reading വരുമാനം കുട്ടികളുടെ ഭാവിയെ ബാധിക്കുന്നു

ബഹ്റിനിലെ സാമൂഹ്യ പ്രവര്‍ത്തകനായ നബീല്‍ റജാബിനെ രണ്ട് വര്‍ഷത്തേക്ക് ജയില്‍ ശിക്ഷ

ബഹ്റിനിലെ ഒരു കോടതി ബഹ്റിനിലെ സാമൂഹ്യ പ്രവര്‍ത്തകനായ നബീല്‍ റജാബിനെ(Nabeel Rajab) രണ്ട് വര്‍ഷത്തേക്ക് ജയില്‍ ശിക്ഷ വിധിച്ചു. ബഹ്റിനെ അധികാരികളെക്കുറിച്ച് “തെറ്റായ or malicious” വിവരങ്ങള്‍ പ്രചരിപ്പിച്ചതിനാണ് ശിക്ഷ. ബഹ്റിന്റെ വിവര കാര്യ ഉദ്യോഗസ്ഥനെ പ്രതികരണത്തിനായി ലഭ്യമായിരുന്നില്ല. അവകാശങ്ങള്‍ അടിച്ചമര്‍ത്തുന്നു എന്ന ആരോപണം ബഹ്റിന്‍ നിരന്തരം വിസമ്മതിക്കുകയാണ്. 2011 ലെ ജനാധിപത്യ പ്രക്ഷോഭത്തിലെ പ്രധാന വ്യക്തിയായിരുന്നു റജാബ്. മറ്റ് ഗള്‍ഫ് രാജ്യങ്ങളുടെ സഹായത്തോടെ അന്നത്തെ പ്രക്ഷോഭം ബഹ്റിന്‍ അടിച്ചമര്‍ത്തിയിരുന്നു. — സ്രോതസ്സ് reuters.com അമേരിക്കയുടെ അഞ്ചാം … Continue reading ബഹ്റിനിലെ സാമൂഹ്യ പ്രവര്‍ത്തകനായ നബീല്‍ റജാബിനെ രണ്ട് വര്‍ഷത്തേക്ക് ജയില്‍ ശിക്ഷ

$35,000 ഡോളറിന് വേണ്ടി American Geophysical Union അതിന്റെ ശാസ്ത്രീയ സത്യസന്ധത എക്സോണ്‍ മോബിലിന് വിറ്റു

നിങ്ങള്‍ക്ക് ചിലപ്പോള്‍ $35,000 ഡോളര്‍ കൊടുത്ത് American Geophysical Union ന്റെ ശാസ്ത്രീയ സത്യസന്ധത വാങ്ങാന്‍ കഴിഞ്ഞേക്കും, ചിലപ്പോള്‍ കഴിയാതെയും വരാം. എന്നാല്‍ ഭീമന്‍ എണ്ണയായ ExxonMobil ന് അത് കഴിയും. കഴിഞ്ഞ ഫെബ്രുവരിയില്‍ 100 AGU അംഗങ്ങളും മറ്റ് ഭൂമി, കാലാവസ്ഥാ ശാസ്ത്രജ്ഞരും ExxonMobil ന്റെ പണം സ്വീകരിക്കരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു തുറന്ന കത്ത് 62,000 അംഗസംഖ്യയുള്ള സംഘത്തിന് ബോര്‍ഡിലേക്ക് അയച്ചു. 2015 ല്‍ ബോര്‍ഡ് അംഗീകരിച്ച നയം സ്വീകരിക്കാന്‍ AGU നോട് ശാസ്ത്രജ്ഞര്‍ … Continue reading $35,000 ഡോളറിന് വേണ്ടി American Geophysical Union അതിന്റെ ശാസ്ത്രീയ സത്യസന്ധത എക്സോണ്‍ മോബിലിന് വിറ്റു

ഉപേക്ഷിക്കപ്പെട്ട ആണവനിലയത്തില്‍ സൌരോര്‍ജ്ജ നിലയം പ്രവര്‍ത്തനം തുടങ്ങി

36 വര്‍ഷം മുമ്പ് 1981 ല്‍, Surgoinsville, Tennessee യിലെ Phipps Bend Nuclear Power Plant ഉപേക്ഷിക്കപ്പെട്ടു. ഇന്ന് ആ സൈറ്റ് അവസാനം 1MW സൌരോര്‍ജ്ജ നിലയം ഉപയോഗിച്ച് CO2 ഇല്ലാത്ത വൈദ്യുതി ഉത്പാദിപ്പിച്ചു തുടങ്ങിയിരിക്കുകയാണ്. ഈ നിലയം പ്രതിവര്‍ഷം 1,100-1,400MWh വൈദ്യുതി ഉത്പാദിപ്പിക്കും. 2.5 ആളുകള്‍ക്ക് പ്രതിവര്‍ഷം 11MWh എന്ന തോത് പരിഗണിച്ചാല്‍ അത് 100 വീടുകളിെല 250 ആളുകള്‍ക്ക് വേണ്ട വൈദ്യുതിയാണ്. — സ്രോതസ്സ് electrek.co

നിങ്ങളുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്ന കുറച്ച് പഴയ ഉപകരണങ്ങള്‍ക്ക് FSF അംഗീകാരം കൊടുത്തു

Respects Your Freedom (RYF) certification "പുതിയ" 15 ഉപകരണങ്ങള്‍ക്ക് Free Software Foundation നല്‍കി. Libreboot ഓട് കൂടിയ പഴയ, refurbished ThinkPad ലാപ്ടോപ്പുകള്‍ വില്‍ക്കുന്ന Technoethical എന്ന ഈ കമ്പനി FSF അംഗീകാരമുള്ള Trisquel Gnu/Linux ആണ് ഉപയോഗിക്കുന്നത്. ThinkPad X200, X200T, X200s, T400, T400s, T500 തുടങ്ങിയ മോഡലുകളാണ് വില്‍ക്കുന്നത്. സാങ്കേതികമായി Technoethical റൊമേനിയ ആസ്ഥാനമാക്കിയുള്ള കമ്പനിയാണ്. FSF RYF അംഗീകാരം കിട്ടിയ ആദ്യത്തെ ടാബ്ലറ്റാണ് X200T. — സ്രോതസ്സ് phoronix.com, … Continue reading നിങ്ങളുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്ന കുറച്ച് പഴയ ഉപകരണങ്ങള്‍ക്ക് FSF അംഗീകാരം കൊടുത്തു