ധാരാളം ബൊറിയല്‍ കാടുകളും തുന്ത്രകളിലേക്കും തീ പടര്‍ന്നുകൊണ്ട് സൈബീരിയ കാട്ടുതീ സീസണ്‍ നീങ്ങിയിരിക്കുന്നു. സൈബീരിയേയും വടക്കന്‍ പ്രദേശങ്ങളേയും മൂടിയിരിക്കുന്ന കാടുകളിലെ വലിയ മാറ്റത്തിന്റെ ഉദാഹരണമാണിത്. കാലാവസ്ഥാ മാറ്റം ഭൂപ്രകൃതിയെ മാറ്റുകയാണ്. കഴിഞ്ഞ 10,000 വര്‍ഷങ്ങളായി കേട്ടിട്ടു പോലുമില്ലാത്ത തോതിലാണ് കാടുകള്‍ അവിടെ കത്തുന്നത്. താപനില വര്‍ദ്ധിക്കുന്നതാണ് അതിന്റെ പ്രധാന കാരണം. മരങ്ങളിലും മണ്ണിലും വലിയ തോതില്‍ കാര്‍ബണ്‍ സംഭരിക്കപ്പെട്ടിട്ടുണ്ട് തീ കത്തുമ്പോള്‍ ഈ കാര്‍ബണ്‍ അന്തരീക്ഷത്തിലെത്തുന്നു. അത് കൂടുതല്‍ അപകടകരമായ കാട്ടുതീയുടേയും കൂടുതല്‍ ഉയര്‍ന്ന താപനിലയുടേയും അപകടകരമായ … Continue reading സൈബീരിയ കത്തുകയാണെന്ന് നാസയുടെ ചിത്രങ്ങള്‍ കാണിക്കുന്നു
ടാഗ്: വാര്‍ത്ത
മാക്കിനേയും ഗ്നൂ/ലിനക്സിനേയും ലക്ഷ്യം വെച്ചിട്ടുള്ള CIA യുടെ ഇമ്പീരിയല്‍ ഹാക്കിങ് പ്രൊജക്റ്റ് വിക്കിലീക്സ് പുറത്തുവിട്ടു
Vault 7 CIA ചോര്‍ച്ചയുടെ പുതിയ ഭാഗങ്ങള്‍ വിക്കിലീക്സ് പ്രസിദ്ധീകരിച്ചു. ഇപ്പോള്‍ Imperial എന്ന് പേരുള്ള പ്രൊജക്റ്റിന്റെ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. മൂന്ന് ടൂളുകളാണ് അതിലുള്ളത്. OS X നെ ലക്ഷ്യം വെച്ചുള്ള Achilles ഉം SeaPea ഉം. RedHat, Debian, CentOS തുടങ്ങിയ വിവിധ ഗ്നൂ/ലിനക്സ് വിതരണങ്ങളെ ലക്ഷ്യം വെച്ചുള്ള Aeris ഉം. മാക്കിന് വേണ്ടുയുള്ള ടൂളുകളുടെ ഉപയോക്തൃസഹായികള്‍ 2011 കാലത്തേതാണ്. OS X disk image നെ Trojanize ചെയ്യാനോ rootkit സ്ഥായിയായി സ്ഥാപിക്കാനോ … Continue reading മാക്കിനേയും ഗ്നൂ/ലിനക്സിനേയും ലക്ഷ്യം വെച്ചിട്ടുള്ള CIA യുടെ ഇമ്പീരിയല്‍ ഹാക്കിങ് പ്രൊജക്റ്റ് വിക്കിലീക്സ് പുറത്തുവിട്ടു
OutlawCountry മാല്‍വെയര്‍ കൊണ്ട് CIA ഗ്നൂ-ലിനക്സ് ഉപയോക്താക്കളെ ലക്ഷ്യം വെക്കുന്നു
സര്‍ക്കാരുകളുടേയും കോര്‍പ്പറ്റുകളുടേയും അഴിമതി പുറത്തുകൊണ്ടുവരുന്ന വിക്കിലീക്സ്, വന്‍ തോതില്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്. അതിന്റെ പുതിയ ചോര്‍ച്ചകള്‍ CIA യെ കുറിച്ചുള്ളതാണ്. CIA ഗ്നൂ-ലിനക്സ് ഉപയോക്താക്കളെ ലക്ഷ്യം വെക്കുന്നു എന്നതാണ് പുതിയ ചോര്‍ച്ച. ഗ്നൂ-ലിനക്സ് കമ്പ്യൂട്ടറുകളില്‍ നിന്നുള്ള ഗതാഗതം CIAലേക്ക് ഗതിമാറ്റി വിട്ട് അവ പരിശോധിക്കുന്നു. 'OutlawCountry' എന്ന പേരാണ് ഈ exploit നെ വിളിക്കുന്നത്. അതിനെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ട്. ദുര്‍ബലമായ കമ്പ്യൂട്ടറുകളില്‍ ഒരു Linux kernel module (nf_table_6_64.ko) ആയി കയറിക്കൂടും. IPtables firewall … Continue reading OutlawCountry മാല്‍വെയര്‍ കൊണ്ട് CIA ഗ്നൂ-ലിനക്സ് ഉപയോക്താക്കളെ ലക്ഷ്യം വെക്കുന്നു
SEC FCPA കുറ്റങ്ങള്‍ എതിര്‍ക്കാതെയും സമ്മതിക്കാതെയും ഹാലിബര്‍ട്ടണ്‍ $2.92 കോടി ഡോളര്‍ അടച്ചു
Securities and Exchange Commission (SEC) ആരോപിക്കുന്ന ആരോപണങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ Halliburton Company $2.92 കോടി ഡോളര്‍ പിഴ അടച്ചു. എണ്ണപാട സേവനങ്ങളുടെ ലാഭകരമായ കരാറുകള്‍ കിട്ടുന്നതിന് അംഗോളയിലെ പ്രാദേശിക കമ്പനിക്ക് പണം കൊടുത്തതിന്റെ രേഖകളിലും Foreign Corrupt Practices Act (FCPA) ലെ ആഭ്യന്തര അകൌണ്ടിങ്ങ് നിയന്ത്രണ സംവിധാനങ്ങളും കമ്പനി ലംഘിച്ചു എന്നതാണ് ആരോപണം. Halliburton ന്റെ മുമ്പത്തെ പ്രസിഡന്റ് Jeannot Lorenz കമ്പനി നടത്തിയ ലംഘനങ്ങള്‍ക്ക് $75,000 ഡോളര്‍ പിഴയും അടക്കാമെന്ന് സമ്മതിച്ചു. — … Continue reading SEC FCPA കുറ്റങ്ങള്‍ എതിര്‍ക്കാതെയും സമ്മതിക്കാതെയും ഹാലിബര്‍ട്ടണ്‍ $2.92 കോടി ഡോളര്‍ അടച്ചു
നോര്‍വ്വേയില്‍ നിന്നുള്ള പണം കോംഗോയില്‍ വനനശീകരണമുണ്ടാക്കുകയാണോ?
Rainforest Foundation UK (RFUK) എന്ന സന്നദ്ധ സംഘടനയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം നോര്‍വ്വേ സര്‍ക്കാര്‍ ധനസഹായം നല്‍കുന്ന പ്രൊജക്റ്റ്, കോംഗോയിലെ മഴക്കാടുകള്‍ നശിപ്പിക്കുകയും ശതകോടിക്കണക്കിന് ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറത്തുവരുന്നതിന് കാരണമാകുകയും ചെയ്യുന്നു എന്ന് ആരോപിക്കുന്നു. നോര്‍വ്വേയുടെ Central Africa Forest Initiative (CAFI) ധനസഹായം നല്‍കുന്ന പ്രൊജക്റ്റ് Democratic Republic of the Congo (DRC) യിലെ കാട്ടില്‍ മരം വെട്ടുന്നതിനുള്ള അവകാശം 2 കോടി ഹെക്റ്റര്‍ കൂടി വര്‍ദ്ധിപ്പിക്കുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. … Continue reading നോര്‍വ്വേയില്‍ നിന്നുള്ള പണം കോംഗോയില്‍ വനനശീകരണമുണ്ടാക്കുകയാണോ?
കടം വാങ്ങുന്നര്‍ക്ക് അനാവശ്യമായ വാഹന ഇന്‍ഷുറന്‍സ് വെല്‍സ് ഫാര്‍ഗോ അടിച്ചേല്‍പ്പിക്കുന്നു
Wells Fargo യില്‍ നിന്ന് വാഹന വായ്പയെടുത്ത 8 ലക്ഷത്തിലധികം ആളുകള്‍ക്ക് അനാവശ്യമായ വാഹന ഇന്‍ഷുറന്‍സ് അടിച്ചേല്‍പ്പിക്കുന്നു. അവരില്‍ ചിലര്‍ ഇപ്പോഴും അതിന് വേണ്ടി പണം അടച്ചുകൊണ്ടിരിക്കുകയാണ് എന്ന് ബാങ്കിന്റെ ആഭ്യന്തര റിപ്പോര്‍ട്ട് പറയുന്നു. അപകട നാശത്തിന് നഷ്ടപരിഹാരം നല്‍കാന്‍ വേണ്ടിയുള്ള അനാവശ്യമായ ഈ വാഹന ഇന്‍ഷുറന്‍സ് കാരണം 2.74 ലക്ഷം ഉപഭോക്താക്കള്‍ കൃത്യവിലോപം ചെയ്തു, 25,000 പേരുടെ വാഹനം ജപ്തിചെയ്യുകയും ചെയ്തു എന്ന് New York Times ന് കിട്ടിയ റിപ്പോര്‍ട്ടില്‍ പറയുന്നു. — സ്രോതസ്സ് … Continue reading കടം വാങ്ങുന്നര്‍ക്ക് അനാവശ്യമായ വാഹന ഇന്‍ഷുറന്‍സ് വെല്‍സ് ഫാര്‍ഗോ അടിച്ചേല്‍പ്പിക്കുന്നു
ഗ്നൂ ലിനക്സ് ലിബ്രേ 4.12-gnu ഇപ്പോള്‍ ലഭ്യമാണ്
GNU Linux-libre 4.12-gnu ന്റെ സ്രോതസ് കോഡും ടാര്‍ബോള്‍സും fsfla.org ലഭ്യമാണ്. ബൈനറിയായും അത് അവിടെ നിന്ന് കിട്ടും. ലിനക്സ് കേണലിന്റെ സ്വതന്ത്രമാക്കിയ വെര്‍ഷനാണ് GNU Linux-libre. 100% സ്വതന്ത്രമായ ഗ്നൂ/ലിനക്സ് ലിബ്രേ വിതരണങ്ങള്‍ ഉപയോഗിക്കുന്ന കേണലാണിത്. അവ http://www.gnu.org/distros/ ല്‍ ലഭ്യമാണ്. സ്രോതസ് കോഡായും പ്രത്യേകം ഫയലുകളായി മറച്ചുവെക്കപ്പെട്ട ലിനക്സിലെ സ്വതന്ത്രമല്ലാത്ത ഭാഗങ്ങള്‍ ഇതില്‍ നീക്കം ചെയ്യപ്പെട്ടതാണ്. — സ്രോതസ്സ് lists.gnu.org
11,400 കര്‍ഷകര്‍ 2016 ല്‍ ആത്മഹത്യ ചെയ്തു
2016 ല്‍ 11,400 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു എന്ന് കാര്‍ഷിക പ്രശ്നത്തെക്കുറിച്ചുള്ള ഒരു ചര്‍ച്ചയില്‍ കൃഷി മന്ത്രി രാധാ മോഹന്‍ സിങ് പറഞ്ഞു. 2015 ല്‍ ഈ സംഖ്യ 12,602 ആയിരുന്നു. വിള ഇന്‍ഷുറന്‍സായി Rs. 3,560 കോടി രൂപ പ്രീമിയം സര്‍ക്കാര്‍ അടച്ചിട്ടുണ്ട്. Rs. 3,548 കോടി രൂപ insurance claims ആയും വിതരണം ചെയ്തു. 2015-16 കാലത്ത് Rs. 3,760 കോടി രൂപ മൊത്തം പ്രീമിയമായും Rs. 4,710 കോടി രൂപ insurance claims … Continue reading 11,400 കര്‍ഷകര്‍ 2016 ല്‍ ആത്മഹത്യ ചെയ്തു
ആഗോള തപനം ആസ്മയും അലര്‍ജിയും വര്‍ദ്ധിപ്പിക്കും
പുറം ലോകത്തെ വായുവില്‍ കാണുന്ന ഫംഗസുകളുടെ സമ്പര്‍ക്കം കോശങ്ങളുടെ നാശം(oxidative stress) വര്‍ദ്ധിപ്പിക്കും എന്ന് ഒരു പുതിയ പഠനം കണ്ടെത്തി. ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ അത് അണുബാധയേയും അലര്‍ജിക്ക് കാരണമായ ജീവികളേയും (mucociliary clearance) നീക്കം ചെയ്യുന്ന വായൂ വഴിയുടെ പ്രതിരോധ സംവിധാനം ദുര്‍ബലമാക്കുന്നു. American Journal of Physiology—Cell Physiology ല്‍ ആണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. വരണ്ട വേനല്‍കാലത്തിന്റെ അവസാനവും ശരല്‍ക്കാലത്തിന്റെ തുടക്കത്തിലും ബീജകോശം ഉണ്ടാക്കുന്ന ഫംഗസ് ആണ് Alternaria alternata. CO2 വര്‍ദ്ധിക്കുന്നതനുസരിച്ച് … Continue reading ആഗോള തപനം ആസ്മയും അലര്‍ജിയും വര്‍ദ്ധിപ്പിക്കും
G20 സമ്മേളനത്തിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ആയിരം പ്രേതങ്ങള്‍ ഹാംബര്‍ഗില്‍ ഒത്തുചേര്‍ന്നു
ആയിരം പ്രേതങ്ങള്‍ ഹാംബര്‍ഗ്ഗിലെ തെരുവുകളിലൂടെ നടക്കുകയും ഇഴയുകയുമൊക്കെ ചെയ്തതോടെ നഗരം Night of the Living Dead ന്റെ സീനുകള്‍ പോലെ തോന്നുന്നു. നഗര കേന്ദ്രത്തില്‍ ഒത്തു ചേര്‍ന്ന അവര്‍ നൃത്തം ചെയ്യുകയും ചാര നിറത്തിലെ ചെളി മാറിയതോടെ നിറമുള്ള അവരുടെ വസ്ത്രങ്ങളും ശരീരവും പ്രകടമായി. 1,000 Gestalten (1,000 Figures) എന്ന പ്രകടനം G20 സമ്മേളനത്തിനെതിരായ സമാധാനപരമായിരുന്ന പ്രതിഷേധമായിരുന്നു. — സ്രോതസ്സ് ibtimes.co.uk 2017-07-07