നിങ്ങള്‍ ലോഗൌട്ട് ചെയ്താലും നിങ്ങളെ ഫേസ്ബുക്കിന് നിരീക്ഷിക്കാനാവും എന്ന് ജഡ്ജി

ലോഗൌട്ട് ചെയ്താലും ഫേസ്ബുക്ക് നിങ്ങളുടെ ബ്രൌസിങ് നിരീക്ഷിക്കുന്നു എന്ന കേസ് ജഡ്ജി തള്ളി. മറ്റ് വെബ് സൈറ്റുകളിലെ ഫേസ്ബുക്കിന്റെ “like” ബട്ടണ്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ സന്ദര്‍ശിക്കുന്ന വെബ് സൈറ്റുകളെ ഫേസ്ബുക്ക് നിരീക്ഷിക്കുന്നു എന്നായിരുന്നു പരാതി. അതായത് ഫേസ്ബുക്കിന് ഈ വിവരങ്ങള്‍ ഒത്തുവെച്ച് ഉപയോക്താവിന്റെ മൊത്തം ബ്രൌസിങ് ചരിത്രം നിര്‍മ്മിക്കാനാവും. ദേശീയ സംസ്ഥാന സ്വകാര്യത നിയമവും wiretapping നിയമവും ഫേസ്ബുക്ക് ലംഘിക്കുന്നു എന്ന് പരാതിക്കാര്‍ പറയുന്നു. എന്നാല്‍ അമേരിക്കയിലെ San Jose, California യിലെ ജില്ലാ ജഡ്ജി Edward … Continue reading നിങ്ങള്‍ ലോഗൌട്ട് ചെയ്താലും നിങ്ങളെ ഫേസ്ബുക്കിന് നിരീക്ഷിക്കാനാവും എന്ന് ജഡ്ജി

CIA ചാരപ്പണിക്കുപയോഗിച്ച കൂടുതല്‍ രേഖകള്‍ വിക്കിലീക്സ് പുറത്തുവിട്ടു

തുടരുന്ന “Vault 7” പരിപാടിയുടെ ഭാഗമായി CIA ഉപയോഗിക്കുന്ന എന്ന് കരുതുന്ന നാല് ഉപകരണങ്ങളുടെ വിവരങ്ങള്‍ ജൂണ്‍ 22, 2017, ന് വിക്കിലീക്സ് പുറത്തുവിട്ടു. ചോര്‍ന്ന ഉപകരണത്തിന്റെ പേരുകള്‍ “EzCheese,” “Brutal Kangaroo,” “Emotional Simian,” “Shadow” എന്നിങ്ങനെയാണ്. അവയെല്ലാം ഒന്നിച്ച് ഉപയോഗിച്ചാല്‍ ആയുധമാക്കപ്പെട്ട USB drives നെ exfiltration channel ആയി പ്രയോഗിച്ച് air-gapped ആയ കമ്പ്യൂട്ടറുകളെ ആക്രമിക്കാന്‍ കഴിയും. സ്ഥാപനങ്ങളുടെ അകത്ത് പ്രവര്‍ത്തിക്കുന്നവരെ ഉപയോഗിച്ചാണ് ഈ ഉപകരണങ്ങള്‍ കമ്പ്യൂട്ടറില്‍ സ്ഥാപിക്കുന്നത്. — സ്രോതസ്സ് flashpoint-intel.com

22 Guardian ഡ്രോണുകള്‍ ഇന്‍ഡ്യക്ക് വില്‍ക്കാന്‍ അമേരിക്ക അംഗീകാരം കൊടുത്തു

22 Guardian ആളില്ലാ വിമാനം ഇന്‍ഡ്യക്ക് വില്‍ക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു. പ്രധാനമന്ത്രിയുടെ വാഷിങ്ട്ണ്‍ സന്ദര്‍ശനത്തിന് മുമ്പ് തന്നെയാണ് “കളി മാറ്റുന്ന” എന്ന് വിശേഷിപ്പിച്ച ഈ കരാര്‍ പാസാക്കിയിരിക്കുന്നത്. $200 - $300 കോടി ഡോളറാണ് ഇതിന് ചിലവാകുക എന്ന് State Department പറയുന്നു. — സ്രോതസ്സ് thehindu.com ഇന്‍ഡ്യ പണം(കപ്പം) കൊടുത്താണ് അമേരിക്കയുമായി സൌഹൃദം നേടുന്നത്.

നിരോധനത്തിന് ശേഷം ബ്രിട്ടീഷ് പുകവലിക്കാരുടെ എണ്ണം 19 ലക്ഷം കുറഞ്ഞു

ബ്രിട്ടണിലെ പബ്ബ്, ക്ലബ്, ബാര്‍, ഹോട്ടല്‍ എന്നിവടങ്ങളില്‍ സിഗററ്റ് നിരോധിച്ചിട്ട് പത്ത് വര്‍ഷമായി. Cancer Research UK ല്‍ നിന്നുള്ള പുതിയ കണക്ക് പ്രകാരം പുകവലിക്കാരുടെ എണ്ണം 2007 ല്‍ നിരോധനം കൊണ്ടുവരുന്നതിനേക്കാള്‍ 19 ലക്ഷം കുറഞ്ഞു. പുകവലി ഇന്ന് ഏറ്റവും കുറഞ്ഞ തോതിലാണ് അവിടെ. കഴിഞ്ഞ ദശാബ്ദത്തെ അപേക്ഷിച്ച് പൊതുജനാരോഗ്യത്തില്‍ വലിയ സ്വാധീനമാണ് Smokefree നിയമങ്ങള്‍ വഹിച്ചത്. ഇപ്പോള്‍ ബ്രിട്ടനില്‍ പ്രായപൂര്‍ത്തിയായ 8,300,000 പുകവലിക്കാരും അവശേഷിക്കുന്നുണ്ട്. — സ്രോതസ്സ് cancerresearchuk.org

നര്‍മ്മദാ ബചാവോ ആന്തോളന്‍ പ്രസ്ഥാനത്തെ National Security Act ലക്ഷ്യം വെക്കുന്നു

Goods and Services Tax നടപ്പാക്കാന്‍ പോകുന്ന അവസരത്തില്‍ മദ്ധ്യപ്രദേശ് സര്‍ക്കാര്‍ National Security Act (NSA) പ്രയോഗിക്കുന്നു എന്ന് സാമൂഹ്യപ്രവര്‍ത്തക മേഥാ പട്കര്‍ വിമര്‍ശിച്ചു. പുതിയ നികുതി സംവിധാനത്തോടൊപ്പം ജൂലൈ 1 മുതല്‍ NSA നടപ്പാക്കും. അവര്‍ പറയുന്നതനുസരിച്ച് നര്‍മ്മദാ ബചാവോ ആന്തോളനെ stifle ആണ് ഈ നിക്കം. “നര്‍മ്മദാ ബചാവോ ആന്തോളന്‍ പ്രസ്ഥാനത്തെ ലക്ഷ്യം വെച്ചാണ് NSA നടപ്പാക്കുന്നത് എന്ന് എനിക്ക് തോന്നുന്നു,” പട്കര്‍ പറഞ്ഞു. പുതിയ പ്ലാന്‍ പ്രകാരം അണക്കെട്ടിന്റെ പൊക്കം 17 … Continue reading നര്‍മ്മദാ ബചാവോ ആന്തോളന്‍ പ്രസ്ഥാനത്തെ National Security Act ലക്ഷ്യം വെക്കുന്നു

16 വയസായ കുട്ടിയെ ശാസ്ത്ര പരീക്ഷണത്തിന്റെ പേരില്‍ സ്കൂളില്‍ നിന്ന് പുറത്താക്കി

ഒരു ദോഷമില്ലാത്ത പരീക്ഷണം തുടങ്ങിയ ഫ്ലോറിഡാ നിവാസിയായ 16 വയസുള്ള Kiera Wilmot ഇപ്പോള്‍ വലിയ ഭയപ്പാടിലാണ്. Bartow High School വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കിട്ടുന്ന രാസവസ്തുക്കളുപയോഗിച്ച് വെള്ളം നിറച്ച കുപ്പി പൊട്ടിച്ചതിന് പോലീസ് കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തു. കുളിമുറി ശുദ്ധിയാക്കുന്ന ദ്രാവകവും അലൂമിനിയം പാളികളും ചേര്‍ത്ത് ചെറിയ പൊട്ടിത്തെറിയാണ് കുട്ടി ചെയ്തത്. അത്തരം നൂറുകണക്കിന് വീഡിയോകള്‍ യൂട്യൂബില്‍ ലഭ്യമാണ്. ശരിക്കും എന്താണ് സംഭവിക്കുന്നത് എന്ന് അറിയാന്‍ തനിക്ക് ജിജ്ഞാസയുണ്ടായി. അതിനാലാണ് പരീക്ഷണം നടത്തിയത് എന്നും … Continue reading 16 വയസായ കുട്ടിയെ ശാസ്ത്ര പരീക്ഷണത്തിന്റെ പേരില്‍ സ്കൂളില്‍ നിന്ന് പുറത്താക്കി

ബല്‍ജിയത്തിലെ ആണവനിലയത്തിനെതിരെ ആയിരങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തി

സുരക്ഷാ കാരണങ്ങളാല്‍ ബല്‍ജിയം ഉടന്‍ തന്നെ രണ്ട് റിയാക്റ്ററുകള്‍ അടച്ചുപൂട്ടണമെന്ന് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു. ജര്‍മ്മനി, ബല്‍ജിയം, നെതര്‍ലാന്റ്സ് എന്നിവിടങ്ങളില്‍ നിന്നുള്ള ആളുകള്‍ മൂന്ന് രാജ്യങ്ങളുടേയും അതിര്‍ത്തിയില്‍ മനുഷ്യച്ചങ്ങല തീര്‍ത്തതായി ജര്‍മ്മന്‍ വാര്‍ത്താ ഏജന്‍സിയായ dpa റിപ്പോര്‍ട്ട് ചെയ്യുന്നു. ബല്‍ജിയത്തിലെ Tihange 2 ഉ​ Doel 3 ഉം pressure vessels ന്റെ സുരക്ഷയെക്കുറിച്ചുള്ള വ്യാകുലതയാണ് ജനങ്ങള്‍ക്ക്. 2022 ഓടെ എല്ലാ ആണവനിലയങ്ങളും അടച്ചിടാനുള്ള പരിപാടിയാണ് ജര്‍മ്മനി ആസൂത്രണം ചെയ്യുന്നത്. അവര്‍ക്ക് അയല്‍ രാജ്യത്തെ ആണവനിലയങ്ങളുടെ സുരക്ഷയെക്കുറിച്ച് … Continue reading ബല്‍ജിയത്തിലെ ആണവനിലയത്തിനെതിരെ ആയിരങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തി

ക്യാന്‍സര്‍ നിരീക്ഷണപട്ടികയില്‍ റൌണ്ട്അപ്പിനേയും കാലിഫോര്‍ണിയ കൂട്ടിച്ചേര്‍ത്തു

ശാസ്ത്രജ്ഞരും സാമൂഹ്യപ്രവര്‍ത്തകരും സന്തോഷിക്കുന്ന ഒരു നീക്കമായി ഗ്ലൈഫോസേറ്റിനെ ക്യാന്‍സര്‍കാരികളുടെ പട്ടികയില്‍ ചേര്‍ത്തതായി കാലിഫോര്‍ണിയ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. മൊണ്‍സാന്റോയുടെ റൌണ്ട്അപ്പ് കളനാശിനിയുടെ പ്രധാന ഘടകമാണ് ഗ്ലൈഫോസേറ്റ്. 2015 മെയില്‍ ലോകാരോഗ്യ സംഘടന ഗ്ലൈഫോസേറ്റിനെ സാദ്ധ്യതയുള്ള ക്യാന്‍സര്‍കാരി എന്ന വിശേഷണത്തില്‍ കൊണ്ടുവന്നതിന്റെ ഭാഗമായാണിതെന്ന് കാലിഫോര്‍ണിയയുടെ Office of Environmental Health Hazard Assessment (OEHHA) പറയുന്നു. — സ്രോതസ്സ് commondreams.org

ഇന്റലിന് എതിരെ ഡബിയന്‍ മുന്നറീപ്പ് നല്‍കുന്നു

Intel Skylake ഉം Kaby Lake ഉം ഉപഭോക്താക്കള്‍ അവരുടെ CPUs ന്റെ Hyper Threading (HT) നിര്‍ത്തിവെക്കണമെന്ന് Debian project മുന്നറീപ്പ് നല്‍കുന്നു. പഴയകിയ microcode കാരണമാണിത്. Hyper Threading പ്രവര്‍ത്തനക്ഷമമാണെങ്കില്‍ Intel Skylake and Kabylake (6th and 7th gen CPUs) അപകടകരമായ മോശംസ്വഭാവം കാണിക്കും. ഉപഭോക്താക്കള്‍ BIOS/UEFI പുതുക്കണം. ചില Skylake CPUs ന്റെ ലിനക്സിനുള്ള Intel microcode package ല്‍ അതിന്റെ പരിഹാരം ചേര്‍ത്തതാണ്. — സ്രോതസ്സ് phoronix.com

ഡീസല്‍ വാഹനങ്ങളില്‍ നിന്നുള്ള നൈട്രജന്‍ ഓക്സൈഡ് 2015 ല്‍ ധാരാളം ആളുകളെ കൊന്നു

വോള്‍ക്സ്‌വാഗണ്‍ തട്ടിപ്പ് 2015 ല്‍ പുറത്തുവന്നപ്പോള്‍ കാറുകള്‍ എങ്ങനെ നൈട്രജന്‍ ഓക്സൈഡ് (NOx) പരിധിയിലധികം പുറത്തുവിടുന്നു എന്നതെക്കുറിച്ച് വ്യക്തമായതാണ്. എന്നാല്‍ അതല്ല VW Group നെ US Environmental Protection Agency (EPA) യുടേയും European Union regulators ന്റേയും മുമ്പില്‍ പ്രശ്നമായി മാറിയത്. VWs, Audis, Porsches മുതലായ കമ്പനികളുടെ ഡീസല്‍ കാര്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയര്‍ പരിശോധന ഉപകരണങ്ങളില്‍ തെറ്റായ വിവരങ്ങളാണ് നല്‍കുന്നത് എന്നാണ് പ്രശ്നം. ഈ നിയന്ത്രണത്തിലെ കുറവ് കൊണ്ട് ലോകം മൊത്തം എത്ര … Continue reading ഡീസല്‍ വാഹനങ്ങളില്‍ നിന്നുള്ള നൈട്രജന്‍ ഓക്സൈഡ് 2015 ല്‍ ധാരാളം ആളുകളെ കൊന്നു