ബഹ്റിനിലെ ഇന്റര്‍നെറ്റ് നിരോധനം തുടങ്ങിയിട്ട് ഒരു വര്‍ഷമായി

ഇന്ന് 7pm നോടെ Duraz ഗ്രാമത്തിലെ ഇന്റര്‍നെറ്റ് നിരോധനം 365 ആമത്തെ ദിവസത്തിലെത്തി. ലോകത്തിലെ ഏറ്റവും ദൈര്‍ഖ്യമുള്ള ഇന്റര്‍നെറ്റ് നിരോധനം ആണിത്. 23 ജൂണ്‍ 2016 ന് Duraz നിവാസികള്‍ ഇന്റര്‍നെറ്റ് സേവനത്തില്‍ ഇടക്കിടെ തടസങ്ങള്‍ നേരിടുന്നതായി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ പ്രധാന ഇന്റര്‍നെറ്റ് സേവന ദാദാക്കളായ Batelco, Viva, Zain തുടങ്ങിയവരുടെ ഉപഭോക്താക്കളില്‍ നിന്നാണ് പരാതികള്‍ ലഭിച്ചത്. ഈ ഗ്രാമത്തിലെ ഇന്റര്‍നെറ്റ് സേവനം എല്ലാ ദിവസവും 7PM മുതല്‍ 1AM വരെ ബോധപൂര്‍വ്വം നിര്‍ത്തിവെക്കുകയാണെന്ന് Bahrain … Continue reading ബഹ്റിനിലെ ഇന്റര്‍നെറ്റ് നിരോധനം തുടങ്ങിയിട്ട് ഒരു വര്‍ഷമായി

ടോണീ ബ്ലയറിന്റെ ഭാര്യ മണിക്കൂറില്‍ £1,000 എന്ന തോതിലാണ് ഖസാഖ് നികുതിദായകരില്‍ നിന്ന് സമ്പാദിക്കുന്നത്

ഖസാഖിസ്ഥാനിലെ നിയമ പ്രവര്‍ത്തിക്കായി കുറച്ച് മാസത്തേക്ക് Cherie Blair ന് ലക്ഷക്കണക്കിന് പൌണ്ട് പ്രതിഫലം നേടി. അവരുടെ ഭര്‍ത്താവിനെയാണ് അവിടുത്തെ ഏകാധിപതിയായ പ്രസിഡന്റ് ഔദ്യോഗിക ഉപദേശകനായി നിയോഗിച്ചിരിക്കുന്നത്. Mrs Blair ന്റെ നിയമ സ്ഥാപനമായ Omnia Strategy ഖസാഖിസ്ഥാനിലെ നിയമ വകുപ്പുമായി രാജ്യത്തിന്റെ “bilateral investment treaties” പരിശോധിക്കാനുള്ള കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നു. മൂന്ന് മാസം എടുത്ത ആദ്യത്തെ അവലോകനത്തിന് £120,000 വില ആയി എന്ന് The Sunday Telegraph നോട് ഒരു സ്രോതസ് പറഞ്ഞു. അടുത്ത മൂന്ന് … Continue reading ടോണീ ബ്ലയറിന്റെ ഭാര്യ മണിക്കൂറില്‍ £1,000 എന്ന തോതിലാണ് ഖസാഖ് നികുതിദായകരില്‍ നിന്ന് സമ്പാദിക്കുന്നത്

മീനിന്റെ അളവ് കുറയുമ്പോഴും പ്രതിവര്‍ഷം ഒരു കോടി ടണ്‍ മീന്‍ ചവറായി വലിച്ചെറിയുന്നു

വ്യാവസായിക മല്‍സ്യബന്ധന കപ്പലുകള്‍ പ്രതിവര്‍ഷം ഒരു കോടി ടണ്‍ മീന്‍ കടലിലേക്ക് വലിച്ചെറിയുന്നു എന്ന് പുതിയ പഠനം കണ്ടെത്തി. University of Western Australia യിലേയും University of British Columbia ലേയും Sea Around Us – Indian Ocean ആണ് പഠനം നടത്തിയത്. കഴിഞ്ഞ ദശാബ്ദത്തില്‍ പിടിച്ച മീനുകളുടെ 10% മോശം മീന്‍പിടുത്ത രീതികളാലും ശരിയായ മാനേജ്മെന്റില്ലാത്തതിനാലും കടലിലേക്ക് വലിച്ചെറിയപ്പെട്ടു എന്ന് കണ്ടെത്തി. പ്രതിവര്‍ഷം 4,500 ഒളിമ്പിക് നീന്തല്‍കുളങ്ങള്‍ നിറക്കാനുള്ളത്ര മീനുകളാണിത്. — സ്രോതസ്സ് … Continue reading മീനിന്റെ അളവ് കുറയുമ്പോഴും പ്രതിവര്‍ഷം ഒരു കോടി ടണ്‍ മീന്‍ ചവറായി വലിച്ചെറിയുന്നു

പൈപ്പ് ലൈന്‍ നിര്‍മ്മാണത്തെ തടസപ്പെടുത്തിയ 98 വയസായ സാമൂഹ്യ പ്രവര്‍ത്തകയെ അറസ്റ്റ് ചെയ്തു

പടിഞ്ഞാറെ Massachusetts ല്‍ 98 വയസായ സാമൂഹ്യ പ്രവര്‍ത്തകയായ ഫ്രാന്‍സിസ് ക്രോ (Frances Crowe) നേയും മറ്റ് 7 പേരേയും Otis State Forest ലെ Kinder Morgan വാതക പൈപ്പ് ലൈന്‍ നിര്‍മ്മാണത്തെ തടസപ്പെടുത്തിയതിന് അറസ്റ്റ് ചെയ്തു. വീല്‍കസേരയിലുള്ള Crowe നെ സമരമുഖത്തെത്തുന്നതിന് പ്രതിഷേധക്കാര്‍ സഹായിച്ചു. അവിടെ അവര്‍ ഫോസിലിന്ധനങ്ങളുടെ ഒരു കളി സംസ്കാര ചടങ്ങ് സംഘടിപ്പിക്കുകയുണ്ടായി. Crowe ദീര്‍ഘകാലമായി ഒരു സമാധാന പ്രവര്‍ത്തകയും ആണവവിരുദ്ധ പ്രവര്‍ത്തകയുമാണ്. 90 വയസ് കഴിഞ്ഞ ശേഷം അവരെ മൂന്നാമതായാണ് … Continue reading പൈപ്പ് ലൈന്‍ നിര്‍മ്മാണത്തെ തടസപ്പെടുത്തിയ 98 വയസായ സാമൂഹ്യ പ്രവര്‍ത്തകയെ അറസ്റ്റ് ചെയ്തു

അമേരിക്കന്‍ സൈന്യം യെമനില്‍ പീഡന വിസ്‌താരം നടത്തുന്നു

ഭീകരവാദ കുറ്റം ചുമത്തപ്പെട്ട നൂറുകണക്കിന് ആളുകളെ യെമനിലെ രഹസ്യ തടവറ പാര്‍പ്പിച്ചിരിക്കുന്നു എന്ന് Associated Press റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം അതിന്റെ വീഡിയോകള്‍ പുറത്തുവന്നു. അവിടെ അമേരിക്കന്‍ സൈന്യം നടത്തുന്ന വിസ്‌താരത്തില്‍ പീഡനം സ്ഥിരവും തീവൃവും ആയ കാര്യമാണ്. AP റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു പരിപാടി "ഗ്രില്‍" എന്നതാണ്. തടവുകാരെ തിരിയുന്ന ഒരു കമ്പിയില്‍ കെട്ടിയിട്ട് ചിക്കന്‍ പൊരിക്കുന്നത് പോലെ പൊരിക്കുന്ന പരിപാടിയാണ്. തങ്ങള്‍ യെമനില്‍ വിസ്താരം നടത്തുന്നു എന്ന് പെന്റഗണ്‍ സമ്മതിച്ചെങ്കിലും പീഡനപരിപാടികളെക്കുറിച്ച് വിസമ്മതിച്ചു. — … Continue reading അമേരിക്കന്‍ സൈന്യം യെമനില്‍ പീഡന വിസ്‌താരം നടത്തുന്നു

ഫേസ്‌ബുക്കിന് ‘വല്യേട്ടന്‍’ അവാര്‍ഡ് കിട്ടി

ഫേസ്‌ബുക്ക് നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് സാമൂഹ്യമാധ്യമ ഭീമന് ബല്‍ജിയത്തിലെ "Big Brother" അവാര്‍ഡ് ലഭിച്ചു. ജോര്‍ജ്ജ് ഓര്‍വെല്ലിന്റെ "1984" ലെ സര്‍ക്കാര്‍ നിരീക്ഷണങ്ങളുടെ പേരിലാണ് ഈ അവാര്‍ഡ്. ഓരോ വര്‍ഷത്തേയും ഏറ്റവും കൂടുതല്‍ സ്വകാര്യതാധ്വംസനം നടത്തിയവര്‍ക്കായി ആണ് അവാര്‍ഡ് കൊടുക്കുന്നത് എന്ന് Flemish League for Human rights പറയുന്നു. അവരാണ് അവാര്‍ഡ് കൊടുക്കുന്നത്. digital advocacy group ആയ EDRi ആണ് ഫേസ്‌ബുക്കിനെ ഈ അവാര്‍ഡിനായി നാമനിര്‍ദ്ദേശം ചെയ്തത്. സാമൂഹ്യമാധ്യമ ഭീമന്‍ ഇതുവരെ അതിനെക്കുറിച്ച് പ്രതികരണമൊന്നും നടത്തിയില്ല. … Continue reading ഫേസ്‌ബുക്കിന് ‘വല്യേട്ടന്‍’ അവാര്‍ഡ് കിട്ടി

പെറുവിന് 18 ലക്ഷം ഹെക്റ്റര്‍ ആമസോണ്‍ വനം കഴിഞ്ഞ 15 വര്‍ഷങ്ങളില്‍ നഷ്ടപ്പെട്ടു

18 ലക്ഷം ഹെക്റ്റര്‍ ആമസോണ്‍ വനം ആണ് 2001 - 2015 കാലത്ത് ന‍ഷ്ടപ്പെട്ടത്. പ്രധാന കാരണം വന നശീകരണവും, ചെറുതും, ഇടത്തരവുമായ കൃഷിയും, വന്‍തോതിലുള്ള കൃഷിയും, കന്നുകാലി മേയിക്കല്‍,കൊകോ കൃഷി, റോഡ് നിര്‍മ്മാണം, മണ്ണിന്റെ നാശവുമാണ് എന്ന് MAAP റിപ്പോര്‍ട്ട് പറയുന്നു. വനനശീകരണത്തിന്റെ hotspots കേന്ദ്രീകരിച്ചിരിക്കുന്നത് Huánucoലേയും Ucayaliലേയും പെറുവിന്റെ കേന്ദ്ര ആമസോണിലാണ്. — സ്രോതസ്സ് news.mongabay.com

ലോകത്തെ ഏറ്റവും വലിയ കാറ്റാടി ലിവര്‍പൂളിന് സമീപം പ്രവര്‍ത്തിച്ച് തുടങ്ങി

ലോകത്തെ ഏറ്റവും വലുതം ശക്തവുമായ കാറ്റാടി ലിവര്‍പൂളിന് സമീപം വൈദ്യുതി ഉത്പാദിപ്പിച്ച് തുടങ്ങി. ഡാനിഷ് കമ്പനിയായ Dong Energy 195m പൊക്കമുള്ള 32 കാറ്റാടികളാണ് Liverpool Bay യില്‍ സ്ഥാപിച്ചിരിക്കുന്നത്. ഈ കാറ്റാടിക്കൊരോന്നിനും 8MW മെഗാവാട്ട് ശേഷിയുണ്ട്. മൊത്തത്തില്‍ അവ 5.3GW വൈദ്യുതി ഉത്പാദിപ്പിക്കും. 43 ലക്ഷം വീടുകള്‍ക്കുള്ള വൈദ്യുതിയാണിത്. — സ്രോതസ്സ് theguardian.com

വിമര്‍ശകര്‍ തെറ്റാണെന്ന് സിയാറ്റിലിലെ $15 കുറഞ്ഞ വേതനത്തെക്കുറിച്ചുള്ള പഠനം തെളിയിച്ചു

University of California, Berkeley യിലെ സാമ്പത്തിക ശാസ്ത്രജ്ഞര്‍ നടത്തിയ പഠനം കുറഞ്ഞ വേതനം വര്‍ദ്ധിപ്പിക്കണമെന്ന് രാജ്യം മൊത്തം സമരം നടത്തുന്നവരുടെ വാദം ശക്തമാക്കുന്നു. കുറഞ്ഞ വേതനം മണിക്കൂറിന് $15 ഡോളര്‍ എന്ന നിലയിലേക്ക് പടിപടിയായി ഉയര്‍ത്തുന്ന സിയാറ്റിലിന്റെ തീരുമാനം തൊഴിലവസരങ്ങള്‍ കുറച്ചില്ല എന്നാണ് അവര്‍ കണ്ടെത്തിയത്. ഇതുവരെ വിമര്‍ശകര്‍ തൊഴിലവസരങ്ങള്‍ ഇല്ലാതാകുമെന്ന ഭീഷണി പരത്തിയിരുന്നു. 2015 ഉം 2016 ഉം കുറഞ്ഞ വേതനം ഉയര്‍ത്തിയതിന്റെ ഫലം ഈ പഠനം പരിശോധിക്കുകയുണ്ടായി. വേതന വര്‍ദ്ധനവ് വരുന്നത് മുമ്പും … Continue reading വിമര്‍ശകര്‍ തെറ്റാണെന്ന് സിയാറ്റിലിലെ $15 കുറഞ്ഞ വേതനത്തെക്കുറിച്ചുള്ള പഠനം തെളിയിച്ചു

നികുതി സ്വര്‍ഗ്ഗമുപയോഗിക്കുന്നര്‍ക്ക് എന്തിന് സര്‍ക്കാര്‍ കരാര്‍ കൊടുക്കുന്നു?

നികുതി സ്വര്‍ഗ്ഗമുപയോഗിച്ച് നികുതി വെട്ടിപ്പ് നടത്തുന്ന കമ്പനികള്‍ക്ക് lucrative കരാറുകള്‍ ഫെഡറല്‍ സര്‍ക്കാര്‍ നല്‍കുന്നു. Panama Papers ല്‍ ഉള്‍പ്പെട്ടിട്ടുള്ള വ്യക്തികളും സ്ഥാപനങ്ങളും ഉള്‍പ്പെടുന്നു. Canadians for Tax Fairness ഉം തൊഴിലാളി യൂണിയന്‍ Unite Here ഉം ചേര്‍ന്ന നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടിലാണ് ഈ വിവരം കൊടുത്തിരിക്കുന്നത്. നിയമങ്ങളില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇവര്‍ ആ റിപ്പോര്‍ട്ട് Minister of Public Works and Government Services (PWGS) അയച്ചുകൊടുത്തിട്ടുണ്ട്. വിദേശത്തുള്ള നികുതി സ്വര്‍ഗ്ഗങ്ങളിലേക്ക് പണം … Continue reading നികുതി സ്വര്‍ഗ്ഗമുപയോഗിക്കുന്നര്‍ക്ക് എന്തിന് സര്‍ക്കാര്‍ കരാര്‍ കൊടുക്കുന്നു?