മഴ പെയ്യുന്ന ബ്രിട്ടണില്‍ ആദ്യമായി കല്‍ക്കരിയെക്കാള്‍ കൂടുതല്‍ വൈദ്യുതി സൌരോര്‍ജ്ജത്തില്‍ നിന്ന് ഉല്‍പ്പാദിപ്പിച്ചു

കല്‍ക്കരിയെക്കാള്‍ കൂടുതല്‍ വൈദ്യുതി കഴിഞ്ഞ മാസം ബ്രിട്ടണില്‍ സൌരോര്‍ജ്ജത്തില്‍ നിന്ന് ഉല്‍പ്പാദിപ്പിച്ചു. മെയില്‍ പല ദിവസങ്ങളിലും കല്‍ക്കരിയില്‍ നിന്നുള്ള വൈദ്യുതോല്‍പ്പാദനം പൂജ്യമായിരുന്നു. വൈദ്യുതിവല്‍ക്കരണം തുടങ്ങിയ 1800കള്‍ക്ക് ശേഷം ഇത് ആദ്യമായാണ് അങ്ങനെ സംഭവിക്കുന്നത് എന്ന് U.K. യിലെ ഊര്‍ജ്ജ നിരീക്ഷണ സംഘമായ Carbon Brief പറഞ്ഞു. ഫോസില്‍ ഇന്ധനത്തെക്കാള്‍ 50% കൂടുതല്‍ വൈദ്യുതിയാണ് സോളാര്‍ പാനലുകള്‍ ഉത്പാദിപ്പിച്ചത്. മെയില്‍ സൌരോര്‍ജ്ജത്തില്‍ നിന്ന് 1,336 gigawatt hours (GWh) ഗിഗായൂണിറ്റും കല്‍ക്കരിയില്‍ നിന്ന് 893GWh ഉം ആണ് ഉത്പാദിപ്പിച്ചത്. … Continue reading മഴ പെയ്യുന്ന ബ്രിട്ടണില്‍ ആദ്യമായി കല്‍ക്കരിയെക്കാള്‍ കൂടുതല്‍ വൈദ്യുതി സൌരോര്‍ജ്ജത്തില്‍ നിന്ന് ഉല്‍പ്പാദിപ്പിച്ചു

NSA യുടെ ബഡ്ജറ്റിന്റെ 80% വും സ്വകാര്യവല്‍ക്കരിപ്പെട്ടതാണ്

അധികാരവും വമ്പന്‍ വ്യവസായങ്ങളും ഒന്നാകുന്നതിന്റെ ഭാഗമായി അമേരിക്കന്‍ സര്‍ക്കാരിന്റെ National Security Agency(NSA) യുടെ ബഡ്ജറ്റിന്റെ 80% വും സ്വകാര്യവല്‍ക്കരിപ്പെട്ടതാണ് എന്ന് വിക്കിലീക്സ് സ്ഥാപനകനായ ജൂലിയാന്‍ അസാഞ്ജ് പറഞ്ഞു. “രാഷ്ട്രവും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുമായൊരു ലയനം നടന്നിരിക്കുകയാണ്. NSA യുടെ ബഡ്ജറ്റിന്റെ 80% വും സ്വകാര്യ കമ്പനികളാണ് ഉപയോഗിക്കുന്നത്. US deep state ന്റെ കേന്ദ്രമാണ് NSA, ” അദ്ദേഹം അഭിപ്രായപ്പെട്ടു. — സ്രോതസ്സ് inserbia.info

സ്റ്റാന്‍ഫോര്‍ഡ് ബലാത്സംഗ കേസിന്റെ ജഡ്ജിയെ തിരിച്ച് വിളിക്കാനുള്ള ശ്രമം

അബോധാവസ്ഥയിലുള്ള ഒരു സ്ത്രീയെ ബലാത്സംഗം ചെയ്ത സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയിലെ മുമ്പത്തെ നീന്തല്‍ താരത്തെ ആറ് മാസം തടവിന് ശിക്ഷിച്ച ജഡ്ജിയെ തിരിച്ച് വിളിക്കാനുള്ള campaign കാലിഫോര്‍ണിയയില്‍ സ്റ്റാന്‍ഫോര്‍ഡിലെ ഒരു നിയമ പ്രൊഫസര്‍ തുടങ്ങി. ഒരു ജയില്‍ ശിക്ഷ, മൂന്ന് felony counts ന്റെ ലൈംഗിക ആക്രമണം നടത്തിയ കുറ്റവാളിയായ Brock Allen Turner നെ "സാരമായി ബാധിക്കും" എന്നാണ് ജഡ്ജി Aaron Persky പറഞ്ഞത്. ടര്‍ണറുടെ ഇര, തന്റെ ആക്രമണകാരിയോട് വളരെ ശക്തമായ ഒരു കത്ത് എഴുതി. … Continue reading സ്റ്റാന്‍ഫോര്‍ഡ് ബലാത്സംഗ കേസിന്റെ ജഡ്ജിയെ തിരിച്ച് വിളിക്കാനുള്ള ശ്രമം

മൊണ്‍സാന്റോയെ കളിയാക്കിയതിന് കാര്‍ട്ടൂണിസ്റ്റിന്റെ പണി പോയി

ജീവസാങ്കേതികവിദ്യ കമ്പനികള്‍, രാസവസ്തു കോര്‍പ്പറേറ്റുകള്‍, കൃഷിവ്യവസായ ഭീമന്‍മാര്‍ തുടങ്ങിയവര്‍ക്ക് പ്രകൃതിയെക്കുറിച്ച് ഒരു ബഹുമാനവുമില്ലെന്ന് കടുത്ത അനുഭവങ്ങള്‍ നമ്മേ പഠിപ്പിക്കുന്നു. അവര്‍ക്ക് sense of humor ഉം ഇല്ലെന്ന് Rick Friday ഇപ്പോള്‍ തിരിച്ചറിഞ്ഞു. അയോവയിലെ കര്‍ഷകനും സ്വയം പഠിച്ച കാര്‍ട്ടൂണിസ്റ്റുമാണ് Friday. കഴിഞ്ഞ 21 വര്‍ഷങ്ങളായി കാര്‍ഷികവൃത്തിയോടൊപ്പം വരുമാനത്തിനായി അയോവയിലെ Farm News എന്ന പ്രസിദ്ധീകരണത്തില്‍ കാര്‍ട്ടൂണുകളും അദ്ദേഹം വരക്കാറുണ്ട്. ഏപ്രില്‍ 30th 2016 വലിയ കടുത്ത വിമര്‍ശനമൊന്നുമില്ല ഈ കാര്‍ട്ടൂണില്‍. എന്നാല്‍ അടുത്ത ദിവസം Farm … Continue reading മൊണ്‍സാന്റോയെ കളിയാക്കിയതിന് കാര്‍ട്ടൂണിസ്റ്റിന്റെ പണി പോയി

അമേരിക്കയിലെ 33 ല്‍ അധികം നഗരങ്ങള്‍ ജല പരിശോധനയില്‍ തട്ടിപ്പ് നടത്തി

അമേരിക്കയിലെ 17 സംസ്ഥനങ്ങളിലെ 33 ല്‍ അധികം നഗരങ്ങള്‍ അപകടകരമായ വിധം ഉയര്‍ന്ന ഈയത്തിന്റെ(lead) അളവിനെ മറച്ച് വെക്കാന്‍ ജല പരിശോധനയില്‍ തട്ടിപ്പ് നടത്തി എന്ന് Guardian നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു. മിഷിഗണിലെ ഫ്ലിന്റിലെ വിഷജല വിതരണത്തെ തുര്‍ന്നാണ് Guardian ഇത്തരമൊരു അന്വേഷണത്തിന് മുതിര്‍ന്നത്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശമയ പൊതുജനാരോഗ്യ ദുരന്തമായി മാറിയ ഫ്ലിന്റിലുപയോഗിച്ച അതേ ജല പരിശോധന രീതികളാണ് ഇതില്‍ 21 നഗരങ്ങളില്‍ നടത്തിയിരുന്നത്. ചിലവ് ചുരുക്കല്‍ നടപടിയുടെ ഭാഗമായി മലിനീകൃമായ നദിയില്‍ നിന്ന് … Continue reading അമേരിക്കയിലെ 33 ല്‍ അധികം നഗരങ്ങള്‍ ജല പരിശോധനയില്‍ തട്ടിപ്പ് നടത്തി

വനനശീകരണം പൂര്‍ണ്ണമായും ഇല്ലാതാക്കാനായി നോര്‍വ്വേ

സര്‍ക്കാരിന്റെ public procurement policy പൂര്‍ണ്ണമായും വന നശീകരണം ഇല്ലാത്തതായിരിക്കുമെന്ന് നോര്‍വ്വേയിലെ പാര്‍ളമെന്റ് പ്രതിജ്ഞയെടുത്തു. ലോകം മൊത്തമുള്ള സംരക്ഷ പ്രവര്‍നങ്ങളുടേയും വനസമൂഹങ്ങളുടെ മനുഷ്യാവകാശത്തിന്റേയും പ്രധാന സഹായിയാണ് നോര്‍വ്വേ. വനനശീകരണം പൂര്‍ണ്ണമായും ഇല്ലാതാക്കാനുള്ള നയം സര്‍ക്കാര്‍ കൊണ്ടുവരണമെന്ന ആവശ്യം Rainforest Foundation Norway ദീര്‍ഘ കാലമായി ആവശ്യപ്പെടുന്ന ഒന്നായിരുന്നു. ഇത്തരത്തിലുള്ള നയം രൂപീകരിച്ച ആദ്യത്തെ ലോക രാജ്യമാണ് നോര്‍വ്വേ എന്ന് അവര്‍ പറഞ്ഞു. — സ്രോതസ്സ് climateactionprogramme.org

ലോകത്ത് 2015 ല്‍ പുതിയതായി സ്ഥാപിച്ച കാറ്റാടികളില്‍ പകുതിയും ചൈനയിലാണ്

ചൈനയിലാണ് കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച കാറ്റാടികളില്‍ പകുതിയും നിലകൊള്ളുന്നത്. അവര്‍ മൊത്തം 30.5 ഗിഗാവാട്ടിന്റെ കാറ്റാടികള്‍ സ്ഥാപിച്ചു എന്ന് GlobalData യുടെ വിവരങ്ങള്‍ സൂചിപ്പിക്കുന്നു. ഗവേഷണ, consulting സ്ഥാപനമായ GlobalData ഈ റിപ്പോര്‍ട്ട് പ്രകാരം 2030 ആകുമ്പോഴേക്കും ചൈനയുടെ പവനോര്‍ജ്ജ ശേഷി മൂന്ന് മടങ്ങ് വര്‍ദ്ധിച്ച് 495 ഗിഗാവാട്ടാകും കഴിഞ്ഞ വര്‍ഷം വരെ അവരുടെ പവനോര്‍ജ്ജ ശേഷി 149 ഗിഗാവാട്ടായിരുന്നു. അമേരിക്കയാണ് രണ്ടാം സ്ഥാനത്ത്. അവര്‍ കഴിഞ്ഞ വര്‍ഷം 8.6 ഗിഗാവാട്ടിന്റെ കാറ്റാടികള്‍ സ്ഥാപിച്ചു. തൊട്ടു പിന്നില്‍ … Continue reading ലോകത്ത് 2015 ല്‍ പുതിയതായി സ്ഥാപിച്ച കാറ്റാടികളില്‍ പകുതിയും ചൈനയിലാണ്

ഒബാമയുടെ സമരതന്ത്രജ്ഞന്‍ സൌദി അറേബ്യയില്‍ നിന്ന് ഉബറിന് $350 കോടി ഡോളറിന്റെ നിക്ഷേപം നേടിക്കൊടുത്തു

കാര്‍ സേവന കമ്പനിയായ ഉബറിന് മദ്ധ്യ പൂര്‍വ്വേഷയിലേക്കുള്ള വിവാദപരമായ വ്യാപനത്തെ സഹായിക്കാനായി സൌദി അറേബ്യ kingdom [ഇതിന് മലയാളം എന്തുവാ?] $350 കോടി ഡോളറിന്റെ നിക്ഷേപം നടത്തും. ഉബറിന്റെ board of advisers ല്‍ അംഗവും, 2008 ലെ ഒബാമയുടെ വിജയപ്രദമായ തെരഞ്ഞെടുപ്പ് പരിപാടി മാനേജറും ആയ David Plouffe ആണ് ഇതില്‍ കമ്പനിയെ സഹായിച്ചത്. കരാര്‍ പ്രകാരം സൌദി അറേബ്യയുടെ Public Investment Fund ന്റെ മാനേജിങ് ഡയറക്റ്ററായ Yasir Al Rumayyan ഉബറിന്റെ ബോര്‍ഡില്‍ … Continue reading ഒബാമയുടെ സമരതന്ത്രജ്ഞന്‍ സൌദി അറേബ്യയില്‍ നിന്ന് ഉബറിന് $350 കോടി ഡോളറിന്റെ നിക്ഷേപം നേടിക്കൊടുത്തു

എണ്ണ, കല്‍ക്കരി, പ്രകൃതി വാതകം എന്നിവേക്കാള്‍ കൂടുതല്‍ തൊഴില്‍ പുനരുത്പാദിതോര്‍ജ്ജം നല്‍കുന്നു

2015 ല്‍ ലോകം മൊത്തം ഹരിത ഊര്‍ജ്ജം 5% വളര്‍ന്ന് 81 ലക്ഷം തൊഴില്‍ നല്‍കി. 2015 ശരല്‍ക്കാലത്ത് തുടങ്ങിയ എണ്ണ വിലയിലെ ഇടിവ് ലോകം മൊത്തം 3.5 തൊഴില്‍ നഷ്ടപ്പെടുന്നതിന് കാരണമായി. സൌരോര്‍ജ്ജമാണ് ലോകം മൊത്തം ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കുന്നത്. 2014 നെക്കാള്‍ 2015 ല്‍ 11% വര്‍ദ്ധനവ് രേഖപ്പെടുത്തിയ സൌരോര്‍ജ്ജം മൊത്തം 28 ലക്ഷം തൊഴില്‍ സൃഷ്ടിക്കപ്പെട്ടു. ഇതില്‍ കൂടുതലും, ഏകദേശം 17 ലക്ഷം, ചൈനയിലാണ്. സോളാര്‍ പാനലുകള്‍ നിര്‍മ്മിക്കുന്നത് ചൈനയിലായതിനാണ് ഇത്. … Continue reading എണ്ണ, കല്‍ക്കരി, പ്രകൃതി വാതകം എന്നിവേക്കാള്‍ കൂടുതല്‍ തൊഴില്‍ പുനരുത്പാദിതോര്‍ജ്ജം നല്‍കുന്നു

മുമ്പത്തെ ഏകാധിപതിയായിരുന്ന ഹിസേന്‍ ഹാബ്രേയെ മനുഷ്യവംശത്തിനെതിരായ കുറ്റത്തില്‍ കുറ്റക്കാരനായി വിധിച്ചു

ചരിത്രപ്രധാനമായ ഒരു വിധിയില്‍ ചാഡിലെ(Chad) മുമ്പത്തെ മുമ്പത്തെ ഏകാധിപതിയായിരുന്ന ഹിസേന്‍ ഹാബ്രേയെ (Hissène Habré) മനുഷ്യവംശത്തിനെതിരായ കുറ്റത്തില്‍ കുറ്റക്കാരനായി കണ്ടെത്തുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. ചെയ്തു. 1980കളിലെ 8 വര്‍ഷത്തെ ഭരണത്തില്‍ അയാള്‍ 40,000 കൊന്നു. രണ്ട് ദശാബ്ദങ്ങളായി അയാളുടെ ഇരകള്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ആഫ്രിക്കന്‍ യൂണിന്റെ ഒരു പ്രത്യേക കോടതിയാണ് ഇയാളെ വിചാരണ ചെയ്തത്. ആഫ്രിയക്കയിലെ ഒരു രാജ്യത്തിന്റെ ഭരണാധികാരിയെ മറ്റൊരു രാജ്യത്തെ കോടതി മനുഷ്യാവകാശ ധ്വംസനത്തിന്റെ പേരില്‍ ശിക്ഷിക്കുന്നത് ഇതാദ്യമാണ്. — … Continue reading മുമ്പത്തെ ഏകാധിപതിയായിരുന്ന ഹിസേന്‍ ഹാബ്രേയെ മനുഷ്യവംശത്തിനെതിരായ കുറ്റത്തില്‍ കുറ്റക്കാരനായി വിധിച്ചു