കാട്മണ്ഡുവില്‍ അട്ടിമറി നടത്താന്‍ ഇന്‍ഡ്യ ശ്രമിക്കുന്നു എന്ന് നേപ്പാള്‍ ആരോപിച്ചു

സര്‍ക്കാരിനെ മറിച്ചിടാന്‍ പ്രതിപക്ഷപാര്‍ട്ടിയായ Maoist United Communist Party of Nepal (UCNPM)യുടെ സഹായത്തോടെ Nepal Congress Party (NCP) നടത്തിയ പരാജയപ്പെട്ട ശ്രമത്തെ ന്യൂഡല്‍ഹിയുടെ പിന്‍തുണച്ചു എന്ന് നേപ്പാള്‍ ആരോപിച്ചതിനാല്‍ ഇന്‍ഡ്യയും നേപ്പാളുമായുള്ള നയതന്ത്ര അകല്‍ച്ച കൂടുതല്‍ വലുതായി. ഇന്‍ഡ്യാ സര്‍ക്കാര്‍ ആ ആരോപണത്തെ തള്ളിക്കളഞ്ഞു. അതിന് മറുപടിയായി കാട്മണ്ഡു അവരുടെ ഡല്‍ഹിയിലെ സ്ഥാനപതിയും മുമ്പത്തെ NCP നേതാവുമായ Deep Kumar Upadhyay നെ തിരികെ വിളിച്ചു. “Upadhyay ഇപ്പോഴത്തെ സര്‍ക്കാരിനെ മാറ്റാനുള്ള പദ്ധതിയിട്ടതിനാലാണ് അദ്ദേഹത്തെ … Continue reading കാട്മണ്ഡുവില്‍ അട്ടിമറി നടത്താന്‍ ഇന്‍ഡ്യ ശ്രമിക്കുന്നു എന്ന് നേപ്പാള്‍ ആരോപിച്ചു

നിങ്ങള്‍ക്ക് ഫേസ്ബുക്ക് അകൌണ്ടില്ലെങ്കിലും ഫേസ്ബുക്കിന്റെ പരസ്യ കുക്കികള്‍ നിങ്ങളെ പിന്‍തുടരും

പരസ്യ സാമ്രാജ്യം വിപുലപ്പെടുത്തുന്ന ശ്രമത്തിന്റെ ഭാഗമായി ഫേസ്ബുക്ക് അകൌണ്ടില്ലാത്തവരേയും പിന്‍തുടരാനുള്ള പരിപാടി തുടങ്ങും. ഉപയോക്താക്കളുടെ ബ്രൌസറില്‍ “cookies” എന്ന് വിളിക്കുന്ന ചെറു കോഡ് സ്ഥാപിക്കാനാണ് കമ്പനിയുടെ പരസ്യ പദ്ധതി. ഈ കുക്കികള്‍ ഉപയോക്താക്കള്‍ സന്ദര്‍ശിക്കുന്ന വെബ് സൈറ്റുകള്‍ നിരീക്ഷിക്കും. അതുപയോഗിച്ചാവും അവര്‍ക്കായുള്ള പരസ്യങ്ങള്‍ ലഭ്യമാക്കുക. ഇതേ പരിപാടിയാണ് ഗൂഗിളിന്റെ AdWords ഉം മറ്റ് ഓണ്‍ലൈന്‍ പരസ്യ സംവിധാനങ്ങളും ഉപയോഗിക്കുന്നത്. — സ്രോതസ്സ് telegraph.co.uk താങ്കളുടെ ഉപയോക്താക്കളുടെ സ്വകാര്യതയെ താങ്കള്‍ ബഹുമാനിക്കുന്നുവെങ്കില്‍ ഫേസ്ബുക്ക്, ഗൂഗിള്‍ പോലുള്ള കമ്പനികളുടെ സേവനങ്ങള്‍ … Continue reading നിങ്ങള്‍ക്ക് ഫേസ്ബുക്ക് അകൌണ്ടില്ലെങ്കിലും ഫേസ്ബുക്കിന്റെ പരസ്യ കുക്കികള്‍ നിങ്ങളെ പിന്‍തുടരും

കീഴടങ്ങാന്‍ വിസമ്മതിക്കാത്ത തൊഴിലാളികളികളുടെ പ്രതിഷേധം ഫ്രാന്‍സില്‍ പടരുന്നു

തുടരുന്ന ഉപരോധത്തേയും അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന പോലീസുമായുള്ള സംഘര്‍ഷത്തേയും അതിജീവിച്ചുകൊണ്ട് പ്രസിഡന്റ് François Hollande ന്റെ വിവാദപരമായ തൊഴില്‍ നിയമ പരിഷ്കാരത്തിനെതിരെ ഫ്രാന്‍സില്‍ സമരം പര്‍ന്നു പിടിക്കുന്നു. കഴിഞ്ഞ ദിവസം ഫ്രാന്‍സിലെ ആണവനിലയങ്ങളിലെ ആയിരക്കണക്കിന് തൊഴിലാളികളും സമരത്തില്‍ പങ്കുചേര്‍ന്നു. ഇപ്പോള്‍ തന്നെ ഫ്രാന്‍സിലെ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ടിരിക്കുകയാകയാല്‍ രാജ്യം reserve petrol supplies ലേക്ക് നീങ്ങുന്നു. — സ്രോതസ്സ് commondreams.org

പുതിയ വലതുപക്ഷ പ്രതിരോധമന്ത്രിയുടെ പ്രവേശനത്തിന്റെ പ്രതിഷേധമായി ഇസ്രായേല്‍ മന്ത്രി രാജിവെച്ചു

തീവൃ ദേശീയതാവാദിയും വലതുപക്ഷക്കാരനുമായ Avigdor Lieberman നെ മന്ത്രിസഭയിലുള്‍പ്പെടുത്തിയതിന് പ്രതിഷേധമായി ഇസ്രായേല്‍ പരിസ്ഥിതി മന്ത്രി രാജിവെച്ചു. പരിസ്ഥിതി സംരക്ഷണ മന്ത്രിയായ Avi Gabbay രാജിവെക്കുന്നുവെന്ന പ്രഖ്യാപിച്ചു, "ഞാന്‍ മന്ത്രിയായതിന് ഒരു വര്‍ഷത്തിന് ശേഷം തവള കഴിഞ്ഞയാഴ്ച ചാടിവീണത് എനിക്ക് ദഹിക്കുന്നില്ല. അതായത് General Moshe 'Bogie' Ya’alon നെ പിരിച്ചുവിടുകയും അതിന് പകരം Avigdor Lieberman നെ പ്രതിരോധ മന്ത്രിയായി നിയമിക്കുന്നതും. ഇത് വളരെ വിചിത്രമായ ഒരു കാര്യമായാണ് എനിക്ക് തോന്നുന്നത്." ഇസ്രായേലിലെ കഴുകന്‍ സ്വഭാവമുള്ള രാഷ്ട്രീയക്കാരില്‍ … Continue reading പുതിയ വലതുപക്ഷ പ്രതിരോധമന്ത്രിയുടെ പ്രവേശനത്തിന്റെ പ്രതിഷേധമായി ഇസ്രായേല്‍ മന്ത്രി രാജിവെച്ചു

സ്പെക്ട്രാ പൈപ്പ് ലൈനെ തടഞ്ഞതിന് മത നേതാക്കളെ അറസ്റ്റ് ചെയ്തു

Spectraയുടെ മറ്റൊരു പൈപ്പ് ലൈന്‍ നിര്‍മ്മാണം തടഞ്ഞതിന് മസാച്യുസെറ്റ്സില്‍ ഒരു ഡസനിലധികം മത നേതാക്കളെ അറസ്റ്റ് ചെയ്തു. West Roxbury ലെ നിര്‍മ്മാണ സ്ഥലത്ത് അവര്‍ പ്രാര്‍ത്ഥന സംഘടിപ്പിച്ചു. പ്രാദേശിക രാഷ്ട്രീയക്കാരും, തദ്ദേശീയരും West Roxbury Lateral Pipeline ന് എതിരെ വളരെ മുമ്പ് തന്നെ എതിര്‍പ്പ് പ്രകടിപ്പിക്കുന്നതാണ്. എപ്പോഴും പൊട്ടിത്തെറി നടക്കുന്ന ഒരു ക്വറി പ്രവര്‍ത്തിക്കുന്ന ആ പ്രദേശത്തുകൂടി പൈപ്പ് ലൈന്‍ പോകുന്നത് അപകടകരമാണെന്ന് അവര്‍ പറഞ്ഞു. — സ്രോതസ്സ് democracynow.org

ശരിക്കുള്ള യൂണിയനെ തകര്‍ക്കാന്‍ T-Mobile കള്ള യൂണിയന്‍ സൃഷ്ടിച്ചു

ലക്ഷക്കണക്കിന് തൊഴിലാളികളെ സംഘടിപ്പിക്കാനായി ഒരു വര്‍ഷമായി നടത്തിവരുന്ന പരിപാടി തകര്‍ക്കാനായി അമേരിക്കയിലെ ഏറ്റവും വലിയ മൊബൈല്‍ കമ്പനികളിലൊന്ന് ഒരു കള്ള യൂണിയന്‍ സൃഷ്ടിച്ചു എന്ന് Communication Workers of America (CWA) നേതൃത്വം ആരോപിക്കുന്നു. കമ്പനിക്കകത്ത് T-Voice എന്ന പേരില്‍ സ്വന്തമായ ഒരു സംഘടന രൂപീകരിച്ച് അസംതൃപ്തരായ തൊഴിലാളികളെ co-opt ചെയ്യുകാണ് T-Mobile ചെയ്യുന്നത് എന്ന് CWA നേതാക്കള്‍ പറയുന്നു. Bloomberg ന്റെ Josh Eidelson തേടിപ്പിടിച്ച ഒരു കമ്പനി ആഭ്യന്തര ഇമെയില്‍ പ്രകാരം “മുതിര്‍ന്ന നേതൃത്വത്തിന് … Continue reading ശരിക്കുള്ള യൂണിയനെ തകര്‍ക്കാന്‍ T-Mobile കള്ള യൂണിയന്‍ സൃഷ്ടിച്ചു

ആരോഗ്യ ചിലവ് ചുരുക്കലിനെതിരെ മിനസോട്ടയില്‍ നഴ്സുമാര്‍ പ്രകടനം നടത്തി

Allina Health ന്റെ മിനിയാപോളിസിലെ Abbot Northwestern Hospital ആസ്ഥാനത്ത് നൂറുകണത്തിന് നഴ്സുമാര്‍ ആരോഗ്യ, പെന്‍ഷന്‍ ചിലവ് ചുരുക്കലിനെതിരേയും ജോലിസ്ഥലത്തെ രോഗിയുടേയും തങ്ങളുടേയും സുരക്ഷക്കും വേണ്ടി പ്രകടനം നടത്തി. ഈ മാസം അവസാനം അവരുടെ ഇപ്പോഴത്തെ കരാര്‍ അവസാനിക്കും. അടുത്ത കരാറില്‍ union health care plans നീക്കം ചെയ്ത് Allina Healthയുടെ സ്വന്തം ചിലവ് കൂടിയ ഒരു പദ്ധതി അടിച്ചേല്‍പ്പിക്കാനുമുള്ള ശ്രമം Allina Health നടത്തുന്നു. അവരുടെ ആശുപത്രിക്ളില്‍ മാത്രമേ ആ ആരോഗ്യപരിരക്ഷ ലഭിക്കൂ. — … Continue reading ആരോഗ്യ ചിലവ് ചുരുക്കലിനെതിരെ മിനസോട്ടയില്‍ നഴ്സുമാര്‍ പ്രകടനം നടത്തി

സമരം ചെയ്യുന്ന വെരിസണ്‍ തൊഴിലാളികളുടെ കുട്ടികള്‍ പിക്കറ്റ് ലൈനില്‍ ചേര്‍ന്നു

Communications Workers of America (CWA) സംഘടിപ്പിച്ച "കുടുംബ ദിന" സമരത്തില്‍ സമരം ചെയ്യുന്ന വെരിസണ്‍(Verizon) തൊഴിലാളികളുടെ കുട്ടികള്‍ അവരുടെ രക്ഷകര്‍ത്താക്കളോടൊപ്പം പിക്കറ്റ് ലൈനില്‍ ചേര്‍ന്നു. അമേരിക്കയിലെ 25 സ്ഥലത്താണ് ഇത് സംഘടിപ്പിച്ചത്. "പ്രതിമാസം $150 കോടി ഡോളറില്‍ അധികം ലാഭവും കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ $3900 കോടി ഡോളര്‍ റിക്കോഡ് ലാഭവും നേടിയ വെരിസണ്‍ നല്ല തൊഴിലുകള്‍ ഇല്ലാതാക്കുകയും കുടുംബങ്ങള്‍ക്ക് നാശവും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു," എന്ന് CWA പ്രസ്ഥാവനയില്‍ പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച സമരത്തിന്റെ 39ആം … Continue reading സമരം ചെയ്യുന്ന വെരിസണ്‍ തൊഴിലാളികളുടെ കുട്ടികള്‍ പിക്കറ്റ് ലൈനില്‍ ചേര്‍ന്നു

ഇസ്രായേല്‍ പ്രതിരോധ മന്ത്രി, Moshe Ya’alon, രാജി വെച്ചു

“എന്റെ ഏറ്റവും വലിയ ദുഃഖമായി തീവൃവാദികളും അപകടകരമായ ഘടകങ്ങളും ഇസ്രായേലിനേയും ലികുഡ്(Likud) പാര്‍ട്ടിയേയും ഗ്രസിച്ചിരിക്കുകയാണ്”. "ഇസ്രായേല്‍ സമൂഹത്തിലില്‍ പ്രത്യക്ഷമായിരിക്കുന്ന തീവൃവാദം, അക്രമം, വംശീയവാദം എന്നിവക്കെതിരെ ഞാന്‍ എന്റെ എല്ലാ ശക്തിയുമുപയോഗിച്ച് എതിര്‍ത്തു" എന്ന് വ്യക്തമാക്കിക്കൊണ്ട് ഇസ്രായേല്‍ പ്രതിരോധ മന്ത്രി, Moshe Ya’alon, രാജി വെച്ചു. Ya’Alon ന് പകരം വളരെ കടുത്ത വലത് പക്ഷക്കാരനായ Yisrael Beitenu പാര്‍ട്ടിയുടെ നേതാവായ Avigdor Lieberman സ്ഥാനമേറ്റുകൊണ്ട് ഇസ്രായേലിന്റെ chequered ചരിത്രത്തിലെ ഏറ്റവും തീവൃവാദി സര്‍ക്കാര്‍ രൂപപ്പെട്ടിരിക്കുകയാണ് തീവൃവാദം, അക്രമം, … Continue reading ഇസ്രായേല്‍ പ്രതിരോധ മന്ത്രി, Moshe Ya’alon, രാജി വെച്ചു

പിനോഷെയുടെ ഏജന്റുമാരെ അമേരിക്ക കുറ്റവാളികൈമാറ്റം ചെയ്യണമെന്ന് ചിലിയിലെ കോടതി ആവശ്യപ്പെട്ടു

സൈനിക ഏകാധിപതിയായ അഗസ്റ്റോ പിനോഷെയുടെ പണ്ടത്തെ മൂന്ന് ഏജന്റുമാരെ അമേരിക്ക കുറ്റവാളികൈമാറ്റം(Extradite) ചെയ്യണമെന്ന് ചിലിയിലെ സുപ്രീം കോടതി ആവശ്യപ്പെട്ടു. 1973 ല്‍ അമേരിക്കയുടെ പിന്‍തുണയോടുള്ള ഒരു സൈനിക അട്ടിമറിയിലൂടെ, ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് സാല്‍വഡോര്‍ അലന്റെയെ സ്ഥാനഭ്രഷ്ടനാക്കിയാണ് പിനോഷെ അധികാരത്തിലെത്തിയത്. 1976 ല്‍ ഐക്യരാഷ്ട്ര സഭയുടെ നയതന്ത്രജ്ഞനായ Carmelo Soria നെ തടവില്‍ വയ്ക്കുകയും, പീഡിപ്പിക്കുകയും, കൊല്ലുകയും ചെയ്തതില്‍ ഈ മൂന്ന് ഏജന്റുമാരും പങ്കുണ്ട്. — സ്രോതസ്സ് democracynow.org