വാണിജ്യ കുപ്പിവെള്ള ഉത്പാദനം നിരോധിക്കുന്നതിനായുള്ള ആംഗീകാരം ഒറിഗണിലെ ഒരു ജില്ലയിലെ വോട്ടര്‍മാര്‍ നല്‍കി. Columbia River Gorge ല്‍ നിന്നുള്ള 37.8 കോടി ലിറ്റര്‍ വെള്ളം വില്‍ക്കാനുള്ള സ്വിറ്റ്‌സര്‍ലാന്റില്‍ നിന്നുള്ള ബഹുരാഷ്ട്ര ഭീമനായ നെസ്റ്റ്‌ലെയുടെ(Nestle) ഒരു വര്‍ഷമായുള്ള ശ്രമം ഇതോടെ നിര്‍ത്തലാക്കാന്‍ കഴിഞ്ഞു. കമ്പനിയുടെ നിലയം Hood River County യിലെ Cascade Locks ആയിരുന്നു. — സ്രോതസ്സ് commondreams.org അമേരിക്കയിലും വെള്ളം ഒരു പ്രശ്നമാണ്.
ടാഗ്: വാര്‍ത്ത
പോര്‍ട്ടുഗല്‍ നാല് ദിവസം തുടര്‍ച്ചയായി പുനരുത്പാദിതോര്‍ജ്ജത്താല്‍ ഓടി
കഴിഞ്ഞ ശനിയാഴ്ച 6.45am മുതല്‍ ബുധനാഴ്ച 5.45pm വരെ സൌരോര്‍ജ്ജം, പവനോര്‍ജ്ജം, ജലവൈദ്യുതി എന്നിവയില്‍ നിന്ന് മാത്രം 107 മണിക്കൂര്‍ തുടര്‍ച്ചയായി വൈദ്യുതി ഉത്പാദിപ്പിച്ച് പോര്‍ട്ടുഗലില്‍ പൂര്‍ണ്ണമായി പുനരുത്പാദിതോര്‍ജ്ജത്താല്‍ ഓടി. കഴിഞ്ഞ വര്‍ഷം പവനോര്‍ജ്ജം 22% വൈദ്യുതിയും എല്ലാ പുനരുത്പാദിതോര്‍ജ്ജ സ്രോതസ്സുകളും കൂടി 48% വൈദ്യുതി പോര്‍ട്ടുഗലിന് നല്‍കി. 2015 ല്‍ കാറ്റാടികള്‍ ഡന്‍മാര്‍ക്കില്‍ 42% വും സ്പെയിനില്‍ 20% ജര്‍മ്മനിയില്‍ 13% ഉം UK യില്‍ 11% വും വൈദ്യുതി ഉത്പാദിപ്പിച്ചു. — സ്രോതസ്സ് theguardian.com
തുര്‍ക്കിയിലെ സര്‍ക്കാരിനെ വിമര്‍ശിച്ചതിന് പ്രസാധകരുടെ ഫേസ്‌ബുക്ക് പേജ് നീക്കം ചെയ്തു
ലണ്ടന്‍ ആസ്ഥാനമായ പ്രസാധകരുടെ ഫേസ്‌ബുക്ക് പേജ് നീക്കം ചെയ്തതില്‍ തങ്ങള്‍ക്ക് പങ്കില്ല എന്ന് ഫേസ്‌ബുക്ക് പറയുന്നു. തുര്‍ക്കിയിലെ സര്‍ക്കാരിനെ വിമര്‍ശിച്ചതിനും തുര്‍ക്കിയില്‍ നിരോധിച്ച Kurdistan Workers പാര്‍ട്ടിയെക്കുറിച്ച് ചര്‍ച്ച ചെയ്തതനിനാലുമാണ് ഇത് സംഭവിച്ചത്. 1976 ല്‍ സ്ഥാപിതമായ സ്വതന്ത്ര പ്രസാധകരായ Zed Books ന് ആണ് ഈ അവസ്ഥയുണ്ടായത്. Erdoğan ന്റെ ഭരണത്തില്‍ കീഴില്‍ തുര്‍ക്കിയിലെ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. — സ്രോതസ്സ് theguardian.com
ആശുപത്രിയില്‍ മൂന്ന് കൊലപാതകങ്ങള്‍ നടത്തിയ റോബര്‍ട്ട് ഡിയറിന് വിചാരണ നേരിടാന്‍ കെല്‍പ്പില്ലെന്ന്
Planned Parenthood ആശുപത്രിയില്‍ മൂന്ന് പേരെ കൊല്ലുകയും 9 പേരെ പരിക്കേല്‍പ്പിക്കുകയും ചെയ്ത Robert Lewis Dear മാനസികമായി പര്യാപ്തതയില്ലാത്തവനും വിചാരണ നേരിടാന്‍ കഴിവില്ലാത്തവനുമാണെന്ന് കൊളറാഡോയിലെ ജഡ്ജി കണ്ടെത്തി. "ആ ആശുപത്രി ശിശുക്കളെ കൊല്ലുന്നതിലാണ്" താന്‍ Planned Parenthood നെ ലക്ഷ്യം വെച്ചത് എന്ന് കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് അയാള്‍ പറഞ്ഞു. കേസ് ഇപ്പോള്‍ തടഞ്ഞ് വെച്ചിരിക്കുന്നു. ഡിയറിനെ ചികില്‍സക്കായി മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് അയച്ചു. — സ്രോതസ്സ് democracynow.org ഏയ്... ഇതൊന്നും ഭീകരവാദമല്ല.
ആല്‍ബര്‍ട്ടയിലെ കാട്ടുതീ ബൊറിയല്‍ കാടുകളിലേക്ക് നീങ്ങുന്നു
ക്യാനഡയുടെ ആല്‍ബര്‍ട്ടയിലെ പ്രവശ്യയായ Fort McMurray ന് ചുറ്റും രണ്ട് കാര്യങ്ങളാണുള്ളത്: എണ്ണ മണ്ണും ബൊറിയല്‍ കാടുകളും. അതില്‍ ആദ്യത്തേത് കഴിഞ്ഞ ആഴ്ചയിലെ കാട്ടുതീയില്‍ നിന്ന് പുറത്ത് വന്നെങ്കിലും രണ്ടാമത്തേത് തുടരുന്ന തീയുടെ ഭീഷണിയിലാണ്. 93,000 ഏക്കറോളം പ്രദേശത്തേക്ക് വളര്‍ന്ന തീ ഇനി മാസങ്ങളോളം കത്തും എന്നാണ് കരുതുന്നത്. ഇപ്പോള്‍ അത് മനുഷ്യവാസമുള്ള സ്ഥലത്ത് നിന്ന് കാട്ടിലേക്കാണ് നീങ്ങുന്നത്. — സ്രോതസ്സ് grist.org
ഇസ്രായേലിനെ 1930കളിലെ ജര്‍മ്മനിയോട് താരതമ്യം ചെയ്ത ഇസ്രായേല്‍ സൈനിക ജനറല്‍ അത് മാറ്റിപ്പറഞ്ഞു
ആധുനിക ഇസ്രായേല്‍ 1930കളിലെ ജര്‍മ്മനിയെ പോലെയാണെന്ന് ഒരു ഇസ്രായേല്‍ സൈനിക ജനറല്‍ പറയുകയുണ്ടായി. ഇസ്രായേല്‍ സൈന്യത്തിന്റെ deputy chief of staff ആയ Major General Yair Golan ആണ് Holocaust Remembrance Day യില്‍ ഇങ്ങനെ പറഞ്ഞത്: "വിദേശികളെ വെറുക്കുന്നതിനേക്കാള്‍ ലളിതവും എളുപ്പമായുതും ഒന്നുമില്ല, ഭീതിയും ഭീഷണിപ്പെടുത്തലും ഉദ്ദീപിപ്പിക്കുന്നതിനേക്കാള്‍ ലളിതവും എളുപ്പമായുതും ഒന്നുമില്ല, മൃഗതുല്യമാകുന്നതിനേക്കാള്‍ ലളിതവും എളുപ്പമായുതും ഒന്നുമില്ല. മൂല്യങ്ങളെ പരിത്യജിക്കുക, ആത്മസംതൃപ്തിയുള്ളവരാകുക." വളരെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് താന്‍ "ഇസ്രായേലിനെ നാസി ജര്‍മ്മനിയുമായി താരതമ്യം … Continue reading ഇസ്രായേലിനെ 1930കളിലെ ജര്‍മ്മനിയോട് താരതമ്യം ചെയ്ത ഇസ്രായേല്‍ സൈനിക ജനറല്‍ അത് മാറ്റിപ്പറഞ്ഞു
ഗേറ്റ്സ് ഫൌണ്ടേഷന്‍ നിശബ്ദമായി BP യുടെ ഓഹരികള്‍ വിറ്റഴിച്ചു
2015 സെപ്റ്റംബര്‍ - ഡിസംബര്‍ കാലത്ത് എണ്ണ ഭീമന്‍ BP യുടെ തങ്ങളുടെ കൈവശമുള്ള $18.7 കോടി ഡോളര്‍ ഓഹരികള്‍ Bill and Melinda Gates Foundation വിറ്റഴിച്ചു. U.S. Securities and Exchange Commission നില്‍ അവര്‍ കൊടുത്ത രേഖകളില്‍ നിന്നാണ് അത് വ്യക്തമായത്. കഴിഞ്ഞ ശരല്‍ക്കാലത്ത് ExxonMobil ന്റെ $82.4 കോടി ഡോളറിന്റെ ഓഹരികള്‍ ഫൌണ്ടേഷന്‍ വിറ്റഴിച്ചിരുന്നു. ഫോസില്‍ ഇന്ധന കമ്പനികളുടെ ഓഹരികള്‍ വില്‍ക്കണം എന്ന വലിയ സമ്മര്‍ദ്ദമാണ് പരിസ്ഥിതി സംഘടനകള്‍ ഫൌണ്ടേഷന് മേല്‍ … Continue reading ഗേറ്റ്സ് ഫൌണ്ടേഷന്‍ നിശബ്ദമായി BP യുടെ ഓഹരികള്‍ വിറ്റഴിച്ചു
വീട്ടിലെ പുകയില പുക കുട്ടികളില്‍ രോഗങ്ങള്‍ വര്‍ദ്ധിപ്പിക്കും
പുകവലിക്കാരോടൊപ്പം ജീവിക്കുന്ന കുട്ടികള്‍ കൂടുതല്‍ പ്രാവശ്യം ആശുപത്രിയില്‍ പോകേണ്ടിവരും എന്ന് Pediatric Academic Societies 2016 Meeting ല്‍ അവതരിപ്പിച്ച ഒരു പഠനം പറയുന്നു. പുകയില പുക കുട്ടികളുടെ ശാരീരിക ആരോഗ്യത്തെ ബാധിക്കും. ശ്വാസകോശ രോഗങ്ങള്‍, infections, ആസ്മ തുടങ്ങിയവ വര്‍ദ്ധിക്കും. കുട്ടികളുടെ അടുത്തിരുന്ന പുകവലിക്കുന്നതിന്റെ അപകടത്തെക്കുറിച്ച് എല്ലായിടത്തും പ്രത്യേകിച്ച് കുട്ടികളുടെ ആശുപത്രിയില്‍ മുന്നറീപ്പ് സന്ദേശങ്ങള്‍ പതിപ്പിക്കണം. രക്ഷകര്‍ത്താക്കളുടെ ബോധവര്‍ക്കരണം വഴി കുട്ടികള്‍ പുകയില പുക ഏല്‍ക്കുന്നത് കുറക്കാനാവും. ഒപ്പം ആരോഗ്യ ചിലവും. — സ്രോതസ്സ് aap.org … Continue reading വീട്ടിലെ പുകയില പുക കുട്ടികളില്‍ രോഗങ്ങള്‍ വര്‍ദ്ധിപ്പിക്കും
ISIS യുദ്ധം നിയമവിരുദ്ധമാണെന്ന് ആരോപിച്ചുകൊണ്ട് ഒബാമക്കെതിരെ അമേരിക്കന്‍ സൈനിക ഓഫീസര്‍ കേസ് കൊടുത്തു
ISIS ന് എതിരായി അമേരിക്ക നടത്തുന്ന യുദ്ധം നിയമവിരുദ്ധമാണെന്ന് ആരോപിച്ചുകൊണ്ട് ഒബാമക്കെതിരെ അമേരിക്കന്‍ സൈനിക ഓഫീസര്‍ കേസ് കൊടുത്തു. ക്യാപ്റ്റന്‍ Nathan Michael Smith നെ കുവെയ്റ്റിലേക്കാണ് നിയോഗിച്ചിരുന്നത്. തന്റെ ദൌത്യം ന്യായത്തിനാണെന്നും Smith കരുതി. എന്നാല്‍ അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അനുമതി അതിനുണ്ടായിരുന്നില്ല. 'ഇത് സര്‍ക്കാരിന്റെ യുദ്ധമാണോ അതോ അമേരിക്കയുടെ യുദ്ധമാണോ' എന്ന് താന്‍ അത്ഭുതപ്പെടുന്നു എന്നും ഇറാഖിലും സിറിയയിലും അമേരിക്ക നടത്തുന്ന യുദ്ധത്തിന് കോണ്‍ഗ്രസിന്റെ അനുമതി തീര്‍ച്ചയായും വാങ്ങണമെന്ന് അമേരിക്കന്‍ കോടതി ഒബാമയോട് ആവശ്യപ്പെടണമെന്നും Smith … Continue reading ISIS യുദ്ധം നിയമവിരുദ്ധമാണെന്ന് ആരോപിച്ചുകൊണ്ട് ഒബാമക്കെതിരെ അമേരിക്കന്‍ സൈനിക ഓഫീസര്‍ കേസ് കൊടുത്തു
ആല്‍ബര്‍ട്ടയിലെ കാട്ടുതീ പത്തിരട്ടിയായി വളര്‍ന്നു
ക്യാനഡയിലെ സംസ്ഥാനമായ ആല്‍ബര്‍ട്ടയില്‍ സംഭവിച്ച കാട്ടുതീ ആദ്യമുണ്ടായിരുന്നതിന്റെ പത്തിരട്ടിയായി വളര്‍ന്നു. ക്യാനഡയിലെ എണ്ണ മണ്ണിന്റെ കേന്ദ്രത്തില്‍ സ്ഥിതിചെയ്തിരുന്ന Fort McMurray യിലെ 88,000 ജനങ്ങളില്‍ മുഴുവന്‍ പേരേയും ഒഴുപ്പിച്ചു. കമ്പനികള്‍ എണ്ണയുല്‍പ്പാദനം നിര്‍ത്തിയതിനാല്‍ ക്യാനഡയുടെ ക്രൂഡോയില്‍ ഉത്പാദനം 16% കുറഞ്ഞു. ഒരു ദിവസം കൊണ്ട് തീ 18,000 ഏക്കറില്‍ നിന്ന് 210,000 ഏക്കറിലേക്കാണ് വളര്‍ന്നത്. കാലാവസ്ഥാ മാറ്റം കാരണമാണ് വര്‍ദ്ധിച്ച് വരുന്ന ഈ കാട്ടുതീ എന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു — സ്രോതസ്സ് democracynow.org