നമ്മിലുള്ള വാര്‍പ്പ്മാതൃകകള്‍ (stereotypes) നമ്മുടെ തലച്ചോറിന്റെ ദൃശ്യ സംവിധാനത്തെ വളരേറെ സ്വാധീനിക്കും എന്ന് New York Universityലെ neuroscientists കണ്ടെത്തി. മറ്റുള്ളവരുടെ മുഖങ്ങള്‍ വാര്‍പ്പ്മാതൃകകള്‍ക്കനുസൃതമായ രീതിയില്‍ മാറ്റിയാവും നാം അത് കാണുന്നത്. നമ്മുടെ പക്ഷാപതപരമായ പ്രതീക്ഷകള്‍ നാം യഥാര്‍ത്ഥത്തില്‍ കാണുന്ന ഒരു മുഖത്തിന്റെ തലച്ചോറിലെ പ്രതിനിധാനം മാറ്റം വരുത്തുന്നു എന്ന് Jonathan Freeman വിശദീകരിച്ചു. Nature Neuroscience ലാണ് അവരുടെ പ്രബന്ധം പ്രസിദ്ധീകരിച്ചത്. മുഖങ്ങളുടെ ചിത്രങ്ങള്‍ തരംതിരിക്കാനാണ് ഗവേഷകര്‍ പരീക്ഷണം നടത്തുന്ന വ്യക്തികളോട് ആവശ്യപ്പെട്ടത്. ആ സമയത്ത് … Continue reading കാഴ്ചയുടെ വാര്‍പ്പ്മാതൃകകള്‍
ടാഗ്: വാര്‍ത്ത
അമേരിക്ക-യൂറോപ്പ് വ്യാപാരക്കരാറിന്റെ രേഖകള്‍ ഗ്രീന്‍പീസ് പുറത്തുവിട്ടു
അമേരിക്കയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ നടന്നുവരന്ന Transatlantic Trade and Investment Partnership, or TTIP എന്ന പേരില്‍ അറിയപ്പെടുന്ന പുതിയ വ്യാപാരക്കരാറിന്റെ കരട് രേഖകളുടെ 248 താളുകള്‍ ഗ്രീന്‍പീസ് പുറത്തുവിട്ടു. പരിസ്ഥിതി, ഉപഭോക്തൃ സംരക്ഷണം തുടങ്ങിയ നിയമങ്ങള്‍ ദുര്‍ബലമാക്കാണം എന്ന് അമേരിക്ക യൂറോപ്പിനെ നിര്‍ബന്ധിക്കുന്നതായും നെസ്റ്റ്‌ലെ, കൊകോ കോള തുടങ്ങിയ കോര്‍പ്പറേറ്റുകള്‍ക്ക് വ്യാപാരചര്‍ച്ചയില്‍ കൂടുതല്‍ അധികാരം നല്‍കണമെന്നു ആ രേഖകളില്‍ നിന്ന് വ്യക്തമാണെന്ന് ഗ്രീന്‍പീസ് പറഞ്ഞു. — സ്രോതസ്സ് democracynow.org
ജനാധിപത്യം പ്രവര്‍ത്തനത്തില്‍: വാഷിങ്ടണിലെ സമരത്തില്‍ 1,400 പേരെ അറസ്റ്റ് ചെയ്തു
കഴിഞ്ഞ ആഴ്ച പ്രതിഷേധക്കാരുടെ ശബ്ദം വാഷിങ്ടണില്‍ മുഴങ്ങിക്കേട്ടു. Democracy Awakening പ്രസ്ഥാനത്തിന്റേയും Democracy Spring പ്രസ്ഥാനത്തിന്റേയും പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത 1,400 ല്‍ അധികം ആളുകളെ പോലീസ് അറസ്റ്റ് ചെയ്തു. രാഷ്ട്രീയത്തില്‍ കോര്‍പ്പറേറ്റ് ശക്തികള്‍ പണമൊഴുക്കുന്നതിനെതിരെ ആഴ്ചകള്‍ക്ക് മുമ്പേ Democracy Spring പ്രസ്ഥാനം സമരത്തിലായിരുന്നു. ഉടന്‍ തന്നെ അവരോടൊപ്പം Democracy Awakening പ്രസ്ഥാനക്കാരും കൂട്ടു ചേര്‍ന്നു. വിവേചനപരമായ വോട്ടെടുപ്പ് നിയമങ്ങള്‍ക്കെതിരായാണ് അവര്‍ പ്രധാനമായും സമരം ചെയ്യുന്നത്. NAACP, Sierra Club, Greenpeace, Every Voice തുടങ്ങിയ സംഘങ്ങളും … Continue reading ജനാധിപത്യം പ്രവര്‍ത്തനത്തില്‍: വാഷിങ്ടണിലെ സമരത്തില്‍ 1,400 പേരെ അറസ്റ്റ് ചെയ്തു
ടെക്സാസിലെ വെള്ളപ്പൊക്കത്താല്‍ ഫോസിലിന്ധന വിഷങ്ങള്‍ വെള്ളത്തില്‍ കലര്‍ന്നു
Houston ലെ വള്ളപ്പൊക്കത്തെ തുടര്‍ന്ന് ക്രൂഡോയില്‍, വിഷ രാസവസ്തുക്കള്‍ ഒക്കെ ടെക്സാസിലെ വെള്ളത്തില്‍ കലര്‍ന്നു. പൊതുജനത്തിന്റെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ദോഷകരമായ ഈ വിഷവസ്തുക്കളെ നിയന്ത്രിക്കുന്നതില്‍ അധികാരികള്‍ താല്‍പ്പര്യം കാണിച്ചില്ല എന്നാണ് ജനങ്ങളും വിദഗ്ദ്ധരും പറയുന്നത്. എണ്ണക്കിണറുകളില്‍ നിന്നും ഫ്രാക്കിങ് സൈറ്റുകളില്‍ നിന്നുമുള്ള ചോര്‍ച്ച ജലനിരപ്പുയര്‍ന്നോടെ വര്‍ദ്ധിക്കുകയായിരുന്നു. എന്നിട്ടും എണ്ണ വാതക വ്യവസായത്തെ നിയന്ത്രിക്കുന്ന Railroad Commission of Texas സുരക്ഷക്കായുള്ള ഒരു നടപടിയുമെടുത്തില്ല എന്ന ശാസ്ത്രജ്ഞരും പരിസ്ഥിതി സംഘടനകളും പറയുന്നു. — സ്രോതസ്സ് commondreams.org
ഡിട്രോയിറ്റ് അദ്ധ്യാപകര്‍ വലിയ സമരത്തില്‍
“sick-out” പ്രതിഷേധം എന്ന പേരില്‍ ഡിട്രോയിറ്റ് അദ്ധ്യാപകര്‍ വലിയ ഒരു സമരം നടത്തി. നഗരത്തിലെ മൂന്ന് സ്കൂള്‍ ഒഴിച്ചെല്ലാ സ്കൂളുകളും അവര്‍ അടപ്പിച്ചു. കാരണം ക്ലാസുകളെക്കാന്‍ വേണ്ടത്ര അദ്ധ്യാപകര്‍ ഉണ്ടായിരുന്നില്ല. Detroit Federation of Teachers ആണ് സമരം ആസൂത്രണം നടത്തിയത്. ജൂണ്‍ 30 ന് ശേഷം അദ്ധ്യാപകര്‍ക്ക് ശമ്പളം കൊടുക്കാന്‍ പണം ഇല്ല എന്ന് വിദ്യാഭ്യാസ ജില്ലയുടെ [ജനം തെരഞ്ഞെടുക്കാത്ത]അത്യാഹിത മാനേജറായ Judge Steven Rhodes പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് അദ്ധ്യാപകരുടെ സംഘടന സമരം തുടങ്ങിയത്. — സ്രോതസ്സ് … Continue reading ഡിട്രോയിറ്റ് അദ്ധ്യാപകര്‍ വലിയ സമരത്തില്‍
ഇസ്താന്‍ബൂളിലെ മെയ് ദിന റാലിയില്‍ അക്രമം, പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു
ചില സര്‍ക്കാര്‍വിരുദ്ധ പ്രതിഷേധക്കാര്‍ നിരോധിത മേഖലയായ Taksim square ലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ചതോടെ ഇസ്താന്‍ബൂളിലെ മെയ് ദിന ജാഥക്ക് നേരെ തുര്‍ക്കിയിലെ പോലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിക്കുകയും 200ല്‍ അധികം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മെയ് ദിന പ്രകടനത്തിന് വേണ്ടി 24,500 പോലീസുകാരെ നിയോഗിച്ചു. ഹെലികോപ്റ്റര്‍ ഉപയോഗിച്ചും പോലീസുകാര്‍ നിരീക്ഷണം നടത്തി. 1977 വരെ മെയ് ദിന ആഘോഷങ്ങളുടെ കേന്ദ്രമായിരുന്നു ടക്സിം സ്ക്വയര്‍ (Taksim square). 'bloody May Day' എന്ന അന്നത്തെ … Continue reading ഇസ്താന്‍ബൂളിലെ മെയ് ദിന റാലിയില്‍ അക്രമം, പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു
ആഫ്രിക്കയിലെ മഴക്കാടുകള്‍ സംരക്ഷിക്കാനായുള്ള അമേരിക്കയുടെ ധനസഹായത്താലുള്ള പദ്ധതി പരാജയമായിരുന്നു
ഉയര്‍ന്ന തുകയുടെ പ്രൊജക്റ്റായിട്ടുകൂടി കോംഗോ തടത്തിലെ ജൈവവവൈവിദ്ധ്യവും, സായുധരായ ഗാര്‍ഡുകള്‍ക്ക് പ്രാദേശീക ജനങ്ങളുടെ ആവാസ വ്യവസ്ഥയും സംരക്ഷിക്കാനായില്ല. എന്ന് ബ്രിട്ടണിലുള്ള Rainforest Foundation (RFUK) വ്യക്തമാക്കി. അന്തര്‍ ദേശീയ ദാദാക്കളില്‍ നിന്ന് കോടിക്കണക്കിന് ഡോളറായിരുന്നു ഈ പ്രൊജക്റ്റിന് ലഭിച്ചത്. കാമറൂണ്‍, മദ്ധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്ക്, ഡമോക്രാറ്റിക് കോംഗോ റിപ്പബ്ലിക്ക്, ഗബോണ്‍, കോംഗോ റിപ്പബ്ലിക്ക് ഏന്നീ രാജ്യങ്ങളിലെ ജനങ്ങളുമായി ഗവേഷകര്‍ 18 മാസം അഭിമുഖം നടത്തുകയും അതിന്റെ റിപ്പോര്‍ട്ട് Protected Areas in the Congo Basin: Failing … Continue reading ആഫ്രിക്കയിലെ മഴക്കാടുകള്‍ സംരക്ഷിക്കാനായുള്ള അമേരിക്കയുടെ ധനസഹായത്താലുള്ള പദ്ധതി പരാജയമായിരുന്നു
നദിയില്‍ നിന്ന് തീ വരുന്നു
ആസ്ട്രേലിയയിലെ Queensland ലെ Condamine നദിയില്‍ നിന്ന് വളരേധികം മീഥേന്‍ കുമിളകള്‍ വരുന്നു. അത് ഉപരിതലത്തിലെത്തി വലിയ തീജ്വാലകളായി മാറുന്നു. Origin Energy എന്ന കമ്പനി 2012 ല്‍ Chinchilla ക്ക് അടുത്തുള്ള കല്‍ക്കരി ഖനിയില്‍ കുഴിക്കാന്‍ തുടങ്ങിയതിന് ശേഷമാണ് Condamine നദിയില്‍ മീഥേന്‍ കുമിളകള്‍ ആദ്യമായി വരാന്‍ തുടങ്ങിയത്. സമീപ പ്രദേശത്ത് നൂറ്കണക്കിന് ഖനന കിണറുകളുണ്ട്. Origin Energy, QGC, Arrow Energy എന്നീ മൂന്ന് കമ്പനികളാണ് ഈ പ്രദേശത്ത് ഖനനം നടത്തുന്നത്. — സ്രോതസ്സ് … Continue reading നദിയില്‍ നിന്ന് തീ വരുന്നു
“ലക്സംബര്‍ഗ് ചോര്‍ച്ച” കേസില്‍ മാധ്യമപ്രവര്‍ത്തകരും Whistleblowers ഉം വിചാരണ നേരിടുന്നു
കോര്‍പ്പറേറ്റുകളുടെ നികുതി തട്ടിപ്പുകളെക്കുറിച്ചുള്ള വിവരം പുറത്തുവിട്ട PricewaterhouseCoopers ന്റെ മുമ്പത്തെ ജോലിക്കാരായിരുന്ന രണ്ട് പേര്‍ക്കും ഒരു മാധ്യമപ്രവര്‍ത്തകനും എതിരെ കേസ്. Pepsi, IKEA, AIG, Coach, Deutsche Bank തുടങ്ങിയ കമ്പനികളുള്‍പ്പടെ ലോകത്തെ ഏറ്റവും വലിയ ചില കമ്പനികള്‍ പതിനായിരക്കണക്കിന് കോടി ഡോളര്‍ ലക്സംബര്‍ഗിലൂടെ കടത്തി നികുതി വെട്ടിച്ചതെങ്ങനെയെന്ന് Luxembourg Leaks എന്ന് അറിയപ്പെടുന്ന വെളിപ്പെടുത്തലുകള്‍ വ്യക്തമാക്കിയിരുന്നു. പടിഞ്ഞാറന്‍ യൂറോപ്പിലെ ഒരു ചെറിയ രാജ്യമായ ലക്സംബര്‍ഗിനെ കോര്‍പ്പറേറ്റ് നികുതി വെട്ടിപ്പുകാരുടെ "magical fairyland" എന്നാണ് അറിയപ്പെടുന്നത്. ഇവിടുത്തെ … Continue reading “ലക്സംബര്‍ഗ് ചോര്‍ച്ച” കേസില്‍ മാധ്യമപ്രവര്‍ത്തകരും Whistleblowers ഉം വിചാരണ നേരിടുന്നു
12 വയസ് പ്രായമായ പെണ്‍കുട്ടി ജയില്‍ മോചിതയായി
ഇസ്രായേലിലെ ജയില്‍ 12 വയസ് പ്രായമായ പാലസ്തീന്‍ പെണ്‍കുട്ടിയെ മോചിപ്പിച്ചു. West Bank ലെ settlementല്‍ ഇസ്രായേലികളെ കുത്താന്‍ പദ്ധതിയിട്ടു എന്ന് അവള്‍ സമ്മതിച്ചതിനാലാണ് ജയിലില്‍ പോയത്. ജയില്‍ ശിക്ഷ അനുഭവച്ച ഏറ്റവും പ്രായം കുറഞ്ഞ പാലസ്തീന്‍ സ്ത്രീ ഇവളാവും. ഇസ്രായേലില്‍ പാലസ്തീന്‍കാര്‍ക്കും ഇസ്രേയില്‍കാര്‍ക്കും രണ്ട് വ്യത്യസ്ഥ നിയമങ്ങളാണുള്ളത്. 14 വയസില്‍ താഴെയുള്ള ഇസ്രായേല്‍ പൌരന്‍മാരായ കുട്ടികളെ ജയിലിലടക്കാനാവില്ല. സിവില്‍ കോടതി ജഡ്ജിയുടെ മുമ്പിലാവും ഇസ്രായേല്‍ കുട്ടികളെ വിചാരണ ചെയ്യുക. എന്നാല്‍ സൈനിക ജഡ്ജിയുടെ മുമ്പിലാവും പാലസ്തീന്‍ … Continue reading 12 വയസ് പ്രായമായ പെണ്‍കുട്ടി ജയില്‍ മോചിതയായി