$500 കോടി ഡോളറിന്റെ ഖനന പ്രോജക്റ്റ് ജനത്തിന്റെ എതിര്‍പ്പിനാല്‍ ഉപേക്ഷിച്ചു

ലോകത്തെ രണ്ടാമത്തെ വലിയ സ്വര്‍ണ്ണ ഖനന കമ്പനിയായ Newmont ന്റെ ചെമ്പും സ്വര്‍ണ്ണവും ഖനനം ചെയ്യാനുള്ള $500 കോടി ഡോളറിന്റെ Conga പ്രോജക്റ്റ് പെറുവിലെ സാമൂഹ്യ പ്രവര്‍ത്തകരുടെ സമരം അടച്ചുപൂട്ടിപ്പിച്ചു. കാലാവധി കഴിഞ്ഞ അടുത്തുള്ള Yanacocha സ്വര്‍ണ്ണ ഖനിക്ക് പകരം തുടങ്ങാന്‍ പോകുന്ന കൊങ്ഗാ പ്രോജക്റ്റ് പ്രാദേശിക പരിസ്ഥിതിയെ നശിപ്പിക്കുമെന്ന് തദ്ദേശവാസികള്‍ പറയുന്നു. Máxima Acuña de Chaupe എന്ന അമ്മുമ്മയാണ് സമരത്തിന്റെ മുന്‍നിരയില്‍ അവരുടെ കൃഷിയിടം നില്‍ക്കുന്ന Cajamarca പ്രദേശത്തേക്കാണ് Newmont കമ്പനി ഖനനത്തിന്റെ മാലിന്യങ്ങള്‍ … Continue reading $500 കോടി ഡോളറിന്റെ ഖനന പ്രോജക്റ്റ് ജനത്തിന്റെ എതിര്‍പ്പിനാല്‍ ഉപേക്ഷിച്ചു

$10 കോടി ഡോളറിന് ഊബര്‍ ഡ്രൈവര്‍മാരുടെ കേസ് ഒത്തുതീര്‍പ്പാക്കി

തങ്ങളുടെ ബിസിനസ് മോഡലിന് ഭീഷണിയായ രണ്ട് വലിയ കേസുകള്‍ ഇല്ലാതാക്കാന്‍ ഊബര്‍ $8.4 കോടി ഡോളര്‍ ചിലവാക്കുകയും ഡ്രൈവര്‍മാരുടെ നയത്തില്‍ കുറച്ച് ചെറിയ മാറ്റങ്ങള്‍ കൊണ്ടുവരുകയും ചെയ്യും എന്ന് കമ്പനി പറഞ്ഞു. മസാച്യുസറ്റ്സിലേയും കാലിഫോര്‍ണിയയിലേയും 385,000 ഡ്രൈവര്‍മാര്‍ ചേര്‍ന്നു കൊടുത്ത കേസുകളുടെ ഒത്തുതീര്‍പ്പ് തുക വക്കീലന്‍മാരുടെ ഫീസുകള്‍ കഴിച്ച് ഓരോരുത്തര്‍ക്കും $200 ഡോളര്‍ വീതം വരും. കമ്പനി തങ്ങളെ തൊഴിലാളികളായി കണക്കാക്കുന്നുവെങ്കിലും ഒറ്റപ്പെട്ട കരാറുകാര്‍ക്കെന്ന പോലുള്ള ശമ്പളമാണ് നല്‍കുന്നതെന്നതാണ് ഡ്രൈവരുടെ പരാതി. misclassification എന്ന നിയമവിരുദ്ധമായ നടപടിയാണിത്. … Continue reading $10 കോടി ഡോളറിന് ഊബര്‍ ഡ്രൈവര്‍മാരുടെ കേസ് ഒത്തുതീര്‍പ്പാക്കി

ഇംഗ്ലണ്ടിലെ ജൂനിയര്‍ ഡോക്റ്റര്‍മാര്‍ സമരത്തില്‍

സര്‍ക്കാരിന്റെ പുതിയ കരാറുമായുള്ള അഭിപ്രായ വ്യത്യാസം കാരണം ഇംഗ്ലണ്ടിലെ ആയിരക്കണക്കിന് ജൂനിയര്‍ ഡോക്റ്റര്‍മാര്‍ സമരത്തിന്റെ രണ്ടാം ദിവസത്തിലേക്ക് കടന്നു. NHS ന്റെ ചരിത്രത്തില്‍ ആദ്യത്തെ all-out സമരത്തില്‍ അഞ്ചില്‍ നാല് ജൂനിയര്‍ ഡോക്റ്റര്‍മാരും പങ്കാളികളായി. ചില ആശുപത്രികള്‍ക്ക് 8am - 5pm സമയത്ത് 90% ജൂനിയര്‍ ഡോക്റ്റര്‍മാരും ഇല്ലാതെയായി. അഭിപ്രായ സര്‍വ്വേ പ്രകാരം ബ്രിട്ടണിലെ 59% ജനങ്ങളും ജൂനിയര്‍ ഡോക്റ്റര്‍മാര്‍ സമരത്തെ പിന്‍തുണക്കുന്നു. — സ്രോതസ്സ് theguardian.com

ശിശുക്കളുടെ പെട്ടെന്നുള്ള ആകസ്‌മികമായ മരണം

ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെ പ്രായമുള്ള ശിശുക്കളുടെ Sudden unexpected infant death (SUID) അമേരിക്കയില്‍ വര്‍ദ്ധിച്ചുവരുന്നു. അതില്‍ sudden infant death syndrome (SIDS) ഉം ഉള്‍പ്പെടുന്നു. The Journal of Pediatrics ല്‍ പ്രസിദ്ധപ്പെടുത്തിയ പഠനത്തില്‍ പറയുന്നതനുസരിച്ച് കൌമാരക്കാരായ അമ്മമാര്‍ക്ക് ഉറങ്ങാനുള്ള സുരക്ഷിതമായ രീതികള്‍ അറിയാമെങ്കിലും മിക്കവരും അത് പാലിക്കുന്നില്ല. പഠനത്തില്‍ പങ്കെടുത്ത എല്ലാ കൌമാരക്കാരായ അമ്മമാര്‍ക്കും ആ ശുപാര്‍ശകള്‍ അറിയാം. എന്നിട്ടും അവര്‍ സുരക്ഷിതമായ ആ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നില്ല. — … Continue reading ശിശുക്കളുടെ പെട്ടെന്നുള്ള ആകസ്‌മികമായ മരണം

പുതിയ കെട്ടിടങ്ങളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നത് സാന്‍ഫ്രാന്‍സിസ്കോ നിര്‍ബന്ധിതമാക്കി

10 നിലയില്‍ താഴെയുള്ള പുതിയ കെട്ടിടങ്ങളില്‍ സോളാര്‍ പാനലുകള്‍ നിര്‍ബന്ധിതമാക്കുന്ന അമേരിക്കയിലെ ആദ്യത്തെ നഗരമായി സാന്‍ഫ്രാന്‍സിസ്കോ. Better Roofs Ordinance നഗരത്തിന്റെ Board of Supervisors ഐകകണ്ഠേന അംഗീകരിക്കുകയായിരുന്നു. കാലിഫോര്‍ണിയയിലെ ഇപ്പോഴുള്ള നിയമമനുസരിച്ച് തന്നെ പുതിയ മേല്‍ക്കൂരകളുടെ 15% വും “solar ready” ആണ്. ഇനി ഈ മേല്‍ക്കൂരകളില്‍ പ്രവര്‍ത്തിക്കുന്ന പാനലുകള്‍ സ്ഥാപിക്കണം. ഇപ്പോള്‍ പണി നടക്കുന്ന 200 കെട്ടിടങ്ങള്‍ക്ക് പുതിയ ordinance ബാധകമാണ്. — സ്രോതസ്സ് grist.org

ബ്രിട്ടണിലെ രഹസ്യാന്വേഷണത്തിന്റെ 15 വര്‍ഷത്തെ മുഖംമൂടി അഴിഞ്ഞു

1990കള്‍ മുതല്‍ ബ്രിട്ടണിലെ സര്‍ക്കാര്‍ വന്‍തോതില്‍ ജനങ്ങളെ രഹസ്യമായി നിരീക്ഷിക്കുന്നതിനെക്കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നു. 15 വര്‍ഷം അത് രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. 1984 ലെ Telecommunications Act ന്റെ Section 94 പ്രകാരം ബ്രിട്ടണിലെ രഹസ്യാന്വേഷണ വകുപ്പുകളായ MI5, MI6, Government Communications Headquarters (GCHQ) ആയിരക്കണക്കിന് പൊതു സ്വകാര്യ സംഘടനകളിലെ വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ നിരന്തരം ശേഖരിച്ചിരുന്നു എന്ന് Privacy International എന്ന സംഘടന കണ്ടെത്തി. ഒരു അന്വേഷണത്തിന്റെ ഭാഗമായാണ് Privacy International ന് ഈ … Continue reading ബ്രിട്ടണിലെ രഹസ്യാന്വേഷണത്തിന്റെ 15 വര്‍ഷത്തെ മുഖംമൂടി അഴിഞ്ഞു

ആര്‍ത്തിക്കെതിരെ ചുവപ്പ് കടല്‍ ന്യൂയോര്‍ക്കില്‍ പ്രകടനം നടത്തി

വെരിസണ്‍(Verizon) തൊഴിലാളികള്‍ നഗരത്തിലേ നേതാക്കളുമായി ചേര്‍ന്ന് സമരത്തിന്റെ ആറാം ദിവസം ന്യൂയോര്‍ക്കില്‍ പ്രകടനം നടത്തി. West 36th Street ലെ വെരിസണ്‍ കെട്ടിടം മുതല്‍ 42nd Street വരെ നീളമുള്ളതായിരുന്നു പ്രകടനം. — സ്രോതസ്സ് commondreams.org

ജനാധിപത്യത്തിന്റെ വസന്തം കുത്തിയിരിപ്പ് സമരം

അമേരിക്കയുടെ തലസ്ഥാനത്ത് രാഷ്ട്രീയത്തില്‍ നിന്ന് കറുത്ത പണത്തെ ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള Democracy Spring സമരത്തിന്റെ ഭാഗമായ Lady Liberty ഉള്‍പ്പടെ പ്രതിഷേധക്കാരായ 500 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു കൂട്ടം സാമൂഹ്യ സംഘടനകളാണ് ഈ സമരം ആസൂത്രണം ചെയ്തിരിക്കുന്നത്. "നമ്മടെ രാഷ്ട്രീയത്തില്‍ കറുത്ത പണം ചെയ്യുന്ന അഴിമതി ഉടന്‍ ഇല്ലാതാക്കണം, എല്ലാ അമേരിക്കക്കാര്‍ക്കും തുല്യ ശബ്ദം നല്‍കുന്ന രീതിയില്‍ നല്ലതും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പ് നടത്തണം" തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാര്‍ മുന്നോട്ട് വെക്കുന്നത്. ഫിലാഡെല്‍ഫിയയിലെ Liberty Bell … Continue reading ജനാധിപത്യത്തിന്റെ വസന്തം കുത്തിയിരിപ്പ് സമരം

കൊഴുപ്പ് കൂടിയ ആഹാരം കഴിച്ചാല്‍ പകല്‍ ഉറക്കം വരുകയും രാത്രി ഉറക്കം പോകുകയും ചെയ്യും

University of Adelaide ലെ ഗവേഷകര്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ കൊഴുപ്പ് കൂടിയ ആഹാരം കഴിച്ച പുരുഷന്‍മാര്‍ക്ക് പകല്‍ ഉറക്കം വരുകയും രാത്രി ഉറക്കം പോകുകയും ചെയ്യും എന്ന് കണ്ടെത്തി. 35-80 വയസ് വരെ പ്രായമുള്ള 1800 ആസ്ട്രേലിയക്കാരായ പുരുഷന്‍മാരിലാണ് 12 മാസത്തെ പഠനം നടത്തിയത്. Nutrients എന്ന ജേണലില്‍ അതിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. — സ്രോതസ്സ് adelaide.edu.au

കുട്ടികള്‍ ഫോസിലിന്ധനങ്ങള്‍ക്കെതിരെ

കാലാവസ്ഥാ ബോധമുള്ള 21 കുട്ടികളുടെ ഒരു കൂട്ടം അമേരിക്കന്‍ സര്‍ക്കാനെതിരെ ആഗോളതപനത്തിന്റെ പേരില്‍ കേസ് കൊടുക്കുന്നു. പ്രതി ഫോസിലിന്ധനങ്ങള്‍ അമിതമായി ഉപയോഗിക്കുന്നത് വഴി തങ്ങളുടെ ജീവനും, സ്വാതന്ത്ര്യത്തിനും, സമര്‍ത്ഥിക്കും നാശം സംഭവിക്കുന്നു എന്ന് ഈ ചെറു പരാതിക്കാര്‍ വാദിക്കുന്നു. Our Children’s Trust എന്ന പരിസ്ഥിതി സംഘടനയാണ് അവരെ പിന്‍തുണക്കുന്നത്. മറ്റ് പല സംസ്ഥാനങ്ങളിലും ഇവര്‍ ഇത്തരത്തിലുള്ള കേസുകള്‍ കൊടുത്തിട്ടുണ്ട്. ഈ കുട്ടികള്‍ക്ക് തങ്ങളുടെ കേസ് മുന്നോട്ട് കൊണ്ടുപോകാനുള്ള അവകാശമുണ്ടെന്ന് ഒരു ഫെഡറല്‍ ജഡ്ജി വിധിച്ചു. ഇത് … Continue reading കുട്ടികള്‍ ഫോസിലിന്ധനങ്ങള്‍ക്കെതിരെ