സിറിയയിലും ഇറാഖിലും അമേരിക്ക B-52 യുദ്ധവിമാനങ്ങള്‍ വിന്യസിച്ചു

B-52 യുദ്ധവിമാനങ്ങള്‍ പേര്‍ഷ്യന്‍ ഗള്‍ഫിലേക്ക് കഴിഞ്ഞ ദിവസം US Air Force വിന്യസിച്ചു. ഇറാഖിലേയും സിറിയയിലേയും ബോംബിടല്‍ പദ്ധതിക്ക് വേണ്ടിയാണിതെന്ന് മദ്ധ്യ പൂര്‍വ്വേഷ്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന പെന്റഗണും US Central Command പറഞ്ഞു. എണ്ണം വ്യക്തമാക്കാത്ത B-52 യുദ്ധവിമാനങ്ങള്‍ ഖത്തറിലെ Al Udeid വിമാനത്താവളത്തിലായിരിക്കും സ്ഥിതിചെയ്യുക. 1991 ലെ ഗള്‍ഫ് യുദ്ധത്തിന് ശേഷം ഇത് ആദ്യമായാണ് B-52 യുദ്ധവിമാനങ്ങള്‍ ഗള്‍ഫിലേക്ക് വീണ്ടും എത്തുന്നത്. — സ്രോതസ്സ് wsws.org

ഗ്ലൈഫോസേറ്റിന്റെ ഉപയോഗം യൂറോപ്യന്‍ പാര്‍ളമെന്റ് നിരോധിച്ചു

അടുത്ത 15 വര്‍ഷത്തേക്ക് വിവാദപരമായ കളനാശിയായ ഗ്ലൈഫോസേറ്റിന്(glyphosate) അംഗീകാരം പുതുക്കി കൊടുക്കണമെന്ന യൂറോപ്യന്‍ കമ്മീഷന്റെ നിര്‍ദ്ദേശം യൂറോപ്യന്‍ പാര്‍ളമെന്റ് തള്ളിക്കളഞ്ഞു. യൂറോപ്യന്‍ കമ്മീഷന്റെ നിര്‍ദ്ദേശത്തെ വളരെ വ്യാകുലതയോടെയാണ് ഈ തീരുമാനം കണ്ടത്. മൊണ്‍സാന്റോയുടെ 'Roundup' എന്ന് വിളിക്കുന്ന ഗ്ലൈഫോസേറ്റിന്റെ ഉപയോഗം കഴിയുന്നത്ര കുറക്കണമെന്ന കാര്യം ഈ തീരുമാനം വ്യക്തമാക്കുന്നു. — സ്രോതസ്സ് theecologist.org

ബംഗ്ലാദേശില്‍ 4 കല്‍ക്കരിനിലയ വിരുദ്ധ പ്രക്ഷോഭകരെ പോലീസ് കൊന്നു

തെക്ക് കിഴക്കന്‍ ബംഗ്ലാദേശില്‍ ലോകത്തെ ഏറ്റവും വലിയ കണ്ടല്‍കാടിനോട് ചേര്‍ന്ന് ചൈനയുടെ സഹായത്തോട് പണിയുന്ന രണ്ട് കല്‍ക്കരി വൈദ്യുതി നിലയങ്ങള്‍ക്കെതിരയുണ്ടായ വലിയ പ്രക്ഷോഭത്തിന് നേരെ പോലീസ് വെടിവെച്ചു. കുറഞ്ഞത് നാലുപേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാവും.. മരണ സംഖ്യ അതിലും കൂടുതലാണെന്ന് അവിടെയുള്ള സന്നദ്ധപ്രവര്‍ത്തകര്‍ പറഞ്ഞു. [ആളുകള്‍ തമാശക്കല്ല പ്രതിഷേധം പ്രകടിപ്പിക്കുന്നത്. ശരിക്കുള്ള കാരണങ്ങള്‍ അതിന്റെ പിറകിലുണ്ട്. അത് ആദ്യം കണ്ടുപിടിക്കുക. അല്ലാതെ അവരെ പ്രതിഷേധത്തിലേക്ക് തള്ളിവിടുകയല്ല സര്‍ക്കാരുകള്‍ ചെയ്യേണ്ടത്.]

ഇസ്രായേല്‍ സര്‍ക്കാര്‍ പാലസ്തീന്‍ വീടുകള്‍ നശിപ്പിക്കുന്നത് മൂന്നിരട്ടിയാക്കി

കഴിഞ്ഞ മൂന്ന് മാസത്തില്‍ കൈയ്യേറിയ West Bank ലെ പാലസ്തീന്‍ വീടുകള്‍ ഇസ്രായേല്‍ സര്‍ക്കാര്‍ നശിപ്പിക്കുന്നതിന്റെ തോത് മൂന്നിരട്ടിയാക്കി എന്ന ഐക്യരാഷ്ട്രസഭ പറഞ്ഞു. ജനുവരിക്ക് ശേഷം പ്രതിമാസം ശരാശി 165 വീടുകളാണ് അവര്‍ തകര്‍ക്കുന്നത്. Jericho ന് അടുത്തുള്ള ഗ്രാമത്തില്‍ ഇസ്രായേലി അധികാരികള്‍ തകര്‍ത്ത തന്റെ വീടിനെക്കുറിച്ച് Hussein Kaabneh പറയുന്നു, "രാവിലെ 9:00 മണിക്ക് വീടിന് മുമ്പില്‍ ഇസ്രായേല്‍ പോലീസിനേയും സൈന്യത്തേയും കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു. വീട് തകര്‍ക്കാന്‍ വന്നവരായിരുന്നു അവര്‍. 'എന്തിനാണ് നിങ്ങള്‍ ഇത് … Continue reading ഇസ്രായേല്‍ സര്‍ക്കാര്‍ പാലസ്തീന്‍ വീടുകള്‍ നശിപ്പിക്കുന്നത് മൂന്നിരട്ടിയാക്കി

വണ്ടി ഓടിക്കുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ഊബര്‍ പങ്കുവെക്കുന്നു

അമേരിക്കയിലെ ഊബറിന്റെ ആദ്യത്തെ സുതാര്യതാ റിപ്പോര്‍ട്ട് പുറത്തുവിട്ടു. 2015 ന്റെ രണ്ടാം പകുതിയില്‍ മാത്രം അവരുടെ ride-sharing app 1.2 കോടി യാത്രകളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ അധികൃതരോട് പങ്കുവെച്ചു. 400 ല്‍ അധികം ഉപയോക്താക്കളുടെ വിവരങ്ങള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ പോലീസുമായും പങ്കുവെച്ചു. കഴിഞ്ഞ നാല് വര്‍ഷങ്ങളായി ഫേസ്ബുക്ക് മുതല്‍ ആപ്പിള്‍ വരെയുള്ള 60 സാങ്കേതികവിദ്യാ കമ്പനികള്‍ ചെയ്തുവരുന്ന പ്രവര്‍ത്തികളുടെ കാല്‍ചുവടുകള്‍ ഊബര്‍ പിന്‍തുടരുകയാണ്. — സ്രോതസ്സ് commondreams.org

ക്യാനഡയിലെ ആദ്യ രാഷ്ട്ര സമൂഹത്തിലെ ഉയര്‍ന്ന ആത്മഹത്യാ നിരക്കിനാല്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

2,000 ജനങ്ങളുള്ള ക്യാനഡയിലെ ഒരു ആദ്യ രാഷ്ട്ര സമൂഹത്തില്‍ 11 ആളുകള്‍ ആത്മഹത്യക്ക് ശ്രമിച്ചതിനെത്തുടര്‍ന്ന് അവിടെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. Ontario യിലെ വിദൂരമായ Attawapiskat First Nation വടക്കന്‍ സമൂഹം കഴിഞ്ഞ മാസം 28 പേര്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ക്യാനഡയുടെ 14 ലക്ഷം തദ്ദേശീയ ജനങ്ങള്‍ രാജ്യത്തെ ജനസംഖ്യയുടെ 4% വരും. അവര്‍ കടുത്ത ദാരിദ്ര്യമാണ് സഹിക്കുന്നത്. മറ്റുള്ള ക്യാനഡക്കാരേക്കാള്‍ കുറവ് ആയുര്‍ ദൈര്‍ഘ്യവും, കൂടുതല്‍ ആക്രമണങ്ങളും, കൂടുതല്‍ ലഹരി ആസക്തിയും, കൂടുതല്‍ ജയില്‍ വാസവും അവര്‍ … Continue reading ക്യാനഡയിലെ ആദ്യ രാഷ്ട്ര സമൂഹത്തിലെ ഉയര്‍ന്ന ആത്മഹത്യാ നിരക്കിനാല്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

വെര്‍ജീനിയയിലെ സ്കൂള്‍ ബസ്സില്‍ അറിയാതെയാണ് പൊട്ടിത്തെറിക്കുന്ന വസ്തു വെച്ചത് എന്ന് CIA

ഒരു പ്രാദേശിക ഹൈസ്കൂളിലെ K-9 പരിശീലനത്തിന് ശേഷം അറിയാതെ(accidentally left) പൊട്ടിത്തെറിക്കുന്ന വസ്തു സ്കൂള്‍ ബസ്സില്‍ വെച്ചെന്ന് CIA സമ്മതിച്ചു. പൊട്ടിത്തെറിക്കുന്ന വസ്തു കണ്ടെത്തിന് മുമ്പ് ആ ബസ് കുട്ടികളെ കൊണ്ടുപോകാന്‍ രണ്ട് ദിവസങ്ങളില്‍ ഉപയോഗിച്ചിരുന്നു. — സ്രോതസ്സ് democracynow.org

ജൈവ കൃഷി കാരണം മൊണ്‍സാന്റോയുടെ ലാഭം 25% കുറഞ്ഞു

ജനിതകമാറ്റം വരുത്തിയ വിളകളുടെ ഉത്പാദനത്തിലും വലിയ വില്‍പ്പന നടത്തിയിരുന്ന കളനാശിനിയായ Roundup ന്റേയും 2015 ലെ വില്‍പ്പനയുടെ ലാഭത്തില്‍ വലിയ കുറവ് വന്നതായി ജൈവ സാങ്കേതികവിദ്യാ ഭീമനായ മൊണ്‍സാന്റോ റിപ്പോര്‍ട്ട് ചെയ്യുന്നു. 2015 ന്റെ രണ്ടാം പാദത്തില്‍ ലാഭത്തിന് 25% കുറവാണുണ്ടായത്. അപ്പോള്‍ മൊണ്‍സാന്റോയുടെ മൊത്തം വില്‍പ്പനയില്‍ 13% കുറവുണ്ടായി. ചോള വിത്ത് വില്‍പ്പനയില്‍ 11% കുറവുണ്ടായി. “അനുകൂലമല്ലാത്ത കാര്‍ഷിക കമ്പോളം” കാരണമാണ് നഷ്ടമുണ്ടായതെന്ന് മൊണ്‍സാന്റോ പറഞ്ഞു. — സ്രോതസ്സ് naturalsociety.com

അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ 17 സാധാരണക്കാര്‍ മരിച്ചു

ബുധനാഴ്ച അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ കുറഞ്ഞത് 17 സാധാരണക്കാര്‍ മരിച്ചു എന്ന് അഫ്ഗാന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒരു ഭൂമി തര്‍ക്കം പരിഹരിക്കാന്‍ വേണ്ടി പോയ മുതിര്‍ന്നയാള്‍ സഞ്ചരിച്ച ട്രക്കിലാണ് ആദ്യത്തെ ആക്രമണം നടന്നത്. അദ്ദേഹവും 11 പേരും അപ്പോള്‍ മരിച്ചു. അവരുടെ ശരീരങ്ങള്‍ ശേഖരിക്കാന്‍ വന്ന രണ്ടു പേരുടെമേലാണ് രണ്ടാമത്തെ ആക്രമണം നടന്നത്. എന്താണ് സംഭവിക്കുന്നതെന്ന് നോക്കാനെത്തിയ മൂന്ന് പേരെ കൊന്നുകൊണ്ട് മൂന്നാമത്തെ ആക്രമണവും നടന്നു. മൂന്നാക്രമണത്തില്‍ രണ്ടെണ്ണം പെന്റഗണ്‍ സ്ഥിതീകരിച്ചെങ്കിലും സാധാരണക്കാരൊന്നും മരിച്ചതായി … Continue reading അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ 17 സാധാരണക്കാര്‍ മരിച്ചു

വലിയ ജല വൈദ്യുതി പദ്ധതിക്കെതിരെ ക്യാനഡയില്‍ നിരാഹാര സമരം

ക്യാനഡയിലെ വാന്‍കൂവറില്‍ ഒരു സാമൂഹ്യപ്രവര്‍ത്തക അവരുടെ നിരാഹാര സമരത്തിന്റെ മൂന്നാമത്തെ ആഴ്ചയിലേക്ക് കടന്നു. വടക്കന്‍ ബ്രിട്ടീഷ് കൊളംബിയയില്‍ പണിയുന്ന ക്യാനഡയിലെ കമ്പനിയായ BC Hydro നടപ്പാക്കുന്ന $880 കോടി ഡോളറിന്റെ വമ്പന്‍ ജല വൈദ്യുതി പദ്ധതിക്കെതിരെയാണ് അവര്‍ സമരം നടത്തുന്നത്. BC Hydro ന്റെ ഓഫീസിന് മുമ്പില്‍ സമരം നടത്തുന്ന അവര്‍ ക്യാനഡയുടെ പ്രധാനമന്ത്രി Justin Trudeau പദ്ധതി നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടു. — സ്രോതസ്സ് democracynow.org