ഡ്രോണ്‍ താവളത്തില്‍ പ്രതിഷേധ സമരം നടത്തിയ 8 പേരെ അറസ്റ്റ് ചെയ്തു

നെവാഡയില്‍ Creech Air Force Base ന്റെ രണ്ട് കവാടങ്ങള്‍ ഉപരോധിച്ചുകൊണ്ട് സമരം നടത്തിയ 8 പേരെ അറസ്റ്റ് ചെയ്തു. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, സോമാലിയ, യമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നടത്തുന്ന മാരകമായ ഡ്രോണ്‍ ആക്രമണത്തിന്റെ ആസ്ഥാനം ഈ സൈനിക താവളമാണ്. അറസ്റ്റ് ചെയ്യപ്പെട്ട 8 പേരില്‍ 6 പേരും വിരമിച്ച സൈനികരാണ്. ഈ സൈനിക താവളം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രണ്ടാഴ്ചയായി നടത്താന്‍ പോകുന്ന സമരത്തിന്റെ ആദ്യ പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടന്ന ഉപരോധം. — സ്രോതസ്സ് democracynow.org

ഇസ്രായേല്‍ അനുകൂല സംഘടനകളില്‍ പ്രസംഗിക്കുന്നതിന് പ്രതിഫലമായി $35 ലക്ഷം ഡോളര്‍ ക്ലിന്റണ്‍മാര്‍ നേടി

ബില്‍ ക്ലിന്റണും ഹിലറി ക്ലിന്റണും എതിരെ മുഖ്യധാരാ മാധ്യമങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന വിചാരണയാണ് നടക്കുന്നു. വമ്പന്‍ ബാങ്കുകള്‍ക്ക് വേണ്ടി നടത്തിയ പ്രസംഗങ്ങള്‍ക്ക് ദശലക്ഷക്കണക്കിന് ഡോളര്‍ പ്രതിഫലമായി ഇവര്‍ വാങ്ങിയിട്ടുണ്ട്. CNN പറയുന്നതനുസരിച്ച് ഈ ദമ്പദികള്‍ മൊത്തം $15.3 കോടി ഡോളര്‍ പ്രസംഗ ഫീസായി സാമ്പത്തിക വ്യവസായത്തിലെ കമ്പനികള്‍ നിന്ന് വാങ്ങി. എന്നാല്‍ Jewish National Fund (JNF) ഉള്‍പ്പടെയുള്ള ഇസ്രായേല്‍ അനുകൂല സംഘടനകള്‍ക്ക് വേണ്ടി പ്രസംഗിച്ചതിന്റെ പ്രതിഫലമായി വലിയ തുകകള്‍ ക്ലിന്റണ്‍മാര്‍ നേടിയതിനെക്കുറിച്ച് മാധ്യമങ്ങള്‍ സുവ്യക്തമായി നിശബ്ദരാണ്. ഈ … Continue reading ഇസ്രായേല്‍ അനുകൂല സംഘടനകളില്‍ പ്രസംഗിക്കുന്നതിന് പ്രതിഫലമായി $35 ലക്ഷം ഡോളര്‍ ക്ലിന്റണ്‍മാര്‍ നേടി

ജനശക്തിയുടെ വിജയമായി ഗസ്റ്റവോ കാസ്ട്രോയെ നാട്ടിലേക്ക് പോകാന്‍ ഹൊണ്ടോറസ് അനുവദിച്ചു

മാര്‍ച്ച് 3 ന് നടന്ന Berta Cáceres' ന്റെ കൊലപാതക്കിന്റെ ഏക സാക്ഷിയായ പ്രായപ്പെട്ട പരിസ്ഥിതി പ്രവര്‍ത്തകനായ ഗസ്റ്റവോ കാസ്ട്രോ (Gustavo Castro) മെക്സിക്കോയില്‍ സ്വന്തം കുടുംബത്തോട് ഒത്ത് ചേര്‍ന്നു. രാജ്യം വിടാതിരിക്കാനുള്ള നടപടികളെ ഹൊണ്ടോറസിലെ ഒരു ജഡ്ജി തള്ളിക്കളഞ്ഞതിനാലാണ് അദ്ദേഹത്തിന് നാട്ടിലെത്താന്‍ കഴിഞ്ഞത്. "ഹൊണ്ടൂറസ് സര്‍ക്കാരിലെ വിഢികള്‍ക്കും, കൊലയാളികള്‍ക്കും, കള്ളന്‍മാര്‍ക്കും എതിരായ ജനങ്ങളുടെ സംഘടിത സമരത്തിന്റെ വിജയമാണിത്" എന്ന് Other Worlds എന്ന സംഘടനയുടെ Beverly Bell പറഞ്ഞു. — സ്രോതസ്സ് commondreams.org

2015 ല്‍ CO2 ന്റെ നില വളരേധികം ഉയര്‍ന്നു

അന്തരീക്ഷത്തിലെ CO2 ന്റെ വാര്‍ഷിക വര്‍ദ്ധനവിന്റെ തോത് 2015 ല്‍ വളരേധികം വര്‍ദ്ധിച്ചു. ഒരു വര്‍ഷത്തില്‍ ഇത്ര അധികം വര്‍ദ്ധനവ് ഇതുവരെ കണ്ടിട്ടില്ല. National Oceanic and Atmospheric Administration ആണ് ഈ വിവരം പ്രസിദ്ധീകരിച്ചത്. കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ വര്‍ദ്ധനവ് പ്രതിവര്‍ഷം 2 parts per million നെക്കാള്‍ കൂടുതല്‍ വര്‍ദ്ധിക്കുന്ന അടുത്തടുത്തുള്ള നാലാമത്തെ വര്‍ഷമായിരുന്നു 2015. 2015 ലെ മാത്രം വര്‍ദ്ധനവിന്റെ തോത് 3.05 ppm ആയിരുന്നു. CO2 ന്റെ ഏറ്റവും അധികം ഉയര്‍ന്ന … Continue reading 2015 ല്‍ CO2 ന്റെ നില വളരേധികം ഉയര്‍ന്നു

മെക്സിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് തട്ടിപ്പ് നടത്താനായി പണം ലഭിച്ചു എന്ന് ഹാക്കര്‍

ലാറ്റിനമേരിക്കയിലെ വലത് പക്ഷ സ്ഥാനാര്‍ത്ഥികള്‍ക്ക് അനുകൂലമായി തെരഞ്ഞെടുപ്പ് തട്ടിപ്പ് നടത്താനായി പണം ലഭിച്ചു എന്ന് ജയിലിലടക്കെപ്പെട്ട Andrés Sepúlveda എന്ന കൊളംബിയയിലെ ഹാക്കര്‍ Bloomberg Businessweek നോട് പറഞ്ഞു. വിവാദപരമായ 2012 ലെ മെക്സിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നു. മെക്സിക്കന്‍ പ്രസിഡന്റ് Enrique Peña Nieto ന് വേണ്ടി പ്രവര്‍ത്തിച്ചതിന് $600,000 ഡോളര്‍ ലഭിച്ചു. Peña Nietoയുടെ എതിര്‍ സ്ഥാനാര്‍ത്ഥിയുടെ പ്രചരണം നശിപ്പിക്കുകയും ചെയ്തു. ഫോണും കമ്പ്യൂട്ടറുകളും ടാപ്പ് ചെയ്യുക, പതിനായിരക്കണക്കിന് കള്ള സോഷ്യല്‍ മീഡിയ … Continue reading മെക്സിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് തട്ടിപ്പ് നടത്താനായി പണം ലഭിച്ചു എന്ന് ഹാക്കര്‍

തുര്‍ക്കിയുടെ എര്‍ഡൊഗാണ്‍ പത്രക്കാരെ തല്ലുന്ന പരിപാടി അമേരിക്കയിലേക്കും കൊണ്ടുവന്നു

തുര്‍ക്കിയുടെ പ്രസിഡന്റ് എര്‍ഡൊഗാണ്‍(Erdogan) ആണവായുധങ്ങളേക്കുറിച്ചുള്ള ഒരു സമ്മേളനത്തിനായി കഴിഞ്ഞ ആഴ്ച അമേരിക്ക സന്ദര്‍ശിച്ചു. ചില ചീത്ത സ്വഭാവങ്ങളും സുരക്ഷാ സംഘത്തില്‍ ചീത്തയാളുകളേയും കൂട്ടിയാണ് അയാളവിടെയത്തിയത് എന്ന് WaPoയുടെ ilhan tanir പറയുന്നു. എര്‍ഡൊഗാണിന്റെ സന്ദര്‍ശനത്തിന് കുര്‍ദ്ദുകളായ ചിലര്‍ പ്രതിഷേധ പ്രകടനം നടത്തി. അപ്പോള്‍ എര്‍ഡൊഗാണ്‍ പ്രസംഗിക്കാന്‍ പോകുന്ന Brookings Institution ലേക്ക് പ്രമുഖ മാധ്യമപ്രവര്‍ത്തകയായ Amberin Zaman സമീപിച്ചു. എന്നാല്‍ എര്‍ഡൊഗാണിന്റെ സുരക്ഷാ സൈനികര്‍ അവരെ മോശമായ രീതിയില്‍ തിരിച്ചയക്കുകയാണുണ്ടായത്. അവര്‍ Amberin Zaman നെ “PKK … Continue reading തുര്‍ക്കിയുടെ എര്‍ഡൊഗാണ്‍ പത്രക്കാരെ തല്ലുന്ന പരിപാടി അമേരിക്കയിലേക്കും കൊണ്ടുവന്നു

ചിക്കാഗോയിലെ പൊതു വിദ്യാലയ അദ്ധ്യാപകര്‍ സര്‍ക്കാര്‍ ഫണ്ടിനായി സമരം നടത്തി

കഴിഞ്ഞ ദിവസം പൊതു വിദ്യാലയ അദ്ധ്യാപകര്‍ ചിക്കാഗോയിലെ തെരുവുകളില്‍ പ്രകടനം നടത്തി. പ്രാദേശിക, സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന ഫണ്ട് വര്‍ദ്ധിപ്പിക്കണം എന്നതായിരുന്നു അവരുടെ ആവശ്യം. വലിയ ജന പിന്‍തുണയാണ് അവര്‍ക്ക് കിട്ടിയത്. ഫാസ്റ്റ് ഫുഡ് തൊഴിലാളികള്‍, ഗതാഗത തൊഴിലാളികള്‍, ഉന്നത വിദ്യാഭ്യാസ വിദഗ്ദ്ധര്‍, സാമൂഹ്യ സംഘടനകള്‍ തുടങ്ങി ധാരാളം സംഘങ്ങള്‍ അദ്ധ്യാപകരോടൊപ്പം കൂടി. — സ്രോതസ്സ് commondreams.org

ബ്രസീലിന്റെ നിര്‍ബന്ധം കാരണം കോളനി തീവൃവാദിയായ അംബാസിഡറെ ഇസ്രായേലിന് മാറ്റേണ്ടതായിവന്നു

ബ്രസീലിലേക്കുള്ള അംബാസിഡറായി ഇസ്രായേല്‍ നിയോഗിച്ച Dani Dayan നെ ബ്രസീലിന്റെ സമ്മര്‍ദ്ദം കാരണം അമേരിക്കയിലെ ഒരു സ്ഥാനത്തേക്ക് മാറ്റി. പാലസ്തീനിലെ കൈയ്യേറിയ പടിഞ്ഞാറെക്കരയിലും(West Bank) പാലസ്തീന്‍ ഭൂമിയിലും നിയമവിരുദ്ധമായി ജൂത settlements പണിയുന്നതിന്റെ നേതൃത്വം വഹിച്ചത് ഇയാളായിരുന്നു. ബ്രസീലിലെ സര്‍ക്കാര്‍ ഇയാളെ അംബാസിഡറായി അംഗീകരിക്കാന്‍ തയ്യാറാവാത്തത് വിവാദത്തിന് വഴിവെച്ചു. പാലസ്തീനിലെ ഭൂമിയില്‍ ജൂത settlements പണിയുന്നത് അന്തര്‍ദേശീയ നിയമം ലംഘിച്ചുകൊണ്ടാണ്. എന്നാല്‍ നെതന്യാഹൂ സര്‍ക്കാര്‍ അത് അംഗീകരിക്കാതെ കോളനികള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്. — സ്രോതസ്സ് telesurtv.net

teleSUR ന്റെ സെന്‍സര്‍ഷിപ്പിനെ മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയക്കാരും അപലപിച്ചു

പ്രാദേശീക പ്രക്ഷേപണ വാര്‍ത്താ മാധ്യമമായ teleSUR നെ അര്‍ജന്റീനയില്‍ നിന്ന് Mauricio Macri യുടെ സര്‍ക്കാര്‍ നീക്കം ചെയ്തതിനെ വിവിധ വീക്ഷണങ്ങളുള്ള രാഷ്ട്രീയക്കാരും, ബുദ്ധിജീവികളും, മാധ്യമപ്രവര്‍ത്തകരും ശക്തമായി അപലപിച്ചു. അതിനോടൊപ്പം സര്‍ക്കാര്‍ അവരുടെ ഓഹരികളും പിന്‍വലിച്ചിരിക്കുകയാണ്. ഇനി മുതല്‍ അര്‍ജന്റീനയില്‍ over-the-air Open Digital Television സേവനം നടത്താന്‍ teleSUR നെ അനുവദിക്കില്ല. അതുകൊണ്ട് സ്വകാര്യ കേബിള്‍ പാക്കേജുകളില്‍ ഇനി teleSUR കൊടുക്കേണ്ടത് നിര്‍ബന്ധിതമല്ലാതായി. teleSUR നെ അര്‍ജന്റീനയിലെ പ്രക്ഷേപണ രംഗത്തു നിന്നും നീക്കം ചെയ്ത Macri … Continue reading teleSUR ന്റെ സെന്‍സര്‍ഷിപ്പിനെ മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയക്കാരും അപലപിച്ചു

സ്നോഡന്‍ മൈക്രോസോഫ്റ്റിനെ വിശ്വസിക്കുന്നില്ല

കഴിഞ്ഞ ദിവസം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ LibrePlanet2016 പരിപാടിയില്‍ നടന്ന സ്വതന്ത്ര സോഫ്റ്റ്‌വെയറും സുരക്ഷയും എന്ന ചര്‍ച്ചയില്‍ NSA whistleblower ആയ എഡ്വേര്‍ഡ് സ്നോഡന്‍ പങ്കെടുത്തു. "ഞാന്‍ മൈക്രോസോഫ്റ്റ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാറില്ല. കാരണം എനിക്ക് അവരെ വിശ്വസിക്കാന്‍ കഴിയുന്നില്ല. അതില്‍ ഏതെങ്കിലും ഒരു പ്രത്യേക രഹസ്യ പിന്‍വാതിലുകളുണ്ടെന്ന് അറിയാവുന്നതുകൊണ്ടല്ല അത്. അതിനെക്കുറിച്ച് ഉറപ്പില്ലാത്തതിനാലാണ്," എന്ന് Debian, Tails, TOR തുടങ്ങിയ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ പുകഴ്ത്തിയ അദ്ദേഹം പറഞ്ഞു. — സ്രോതസ്സ് fossbytes.com സ്രോതസ് കോഡ് ഉപയോഗിക്കുന്ന ആളിന് … Continue reading സ്നോഡന്‍ മൈക്രോസോഫ്റ്റിനെ വിശ്വസിക്കുന്നില്ല