ഹിലറി ക്ലിന്റണിന്റെ ഇമെയില്‍ സംഭരണി, നിങ്ങളുടെ പേരും തെരയാം

https://wikileaks.org/clinton-emails/ Secretary of State ആയിരിക്കുമ്പോള്‍ ഹിലറി ക്ലിന്റണ്‍ സ്വകാര്യമായി സ്ഥാപിച്ച ഇമെയില്‍ സെര്‍വ്വറില്‍ നിന്ന് അയച്ച 30,322 ഇമെയിന്റെ searchable ആയ സംഭരണി മാര്‍ച്ച് 16, 2016 ന് വിക്കീലീക്സ് പരസ്യമായി പ്രസിദ്ധപ്പെടുത്തി. 30 June 2010 മുതല്‍ 12 August 2014 വരെ ഹിലറി ക്ലിന്റണ്‍ അയച്ച 50,547 പേജ് ഡോക്കുമെന്റുകളാണ് അതിലുള്ളത്. Freedom of Information Act പ്രകാരം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് US State Department ലഭ്യമാക്കിയവയാണ് ആ ആയിരക്കണക്കിന് PDFs. അവസാനത്തെ PDF … Continue reading ഹിലറി ക്ലിന്റണിന്റെ ഇമെയില്‍ സംഭരണി, നിങ്ങളുടെ പേരും തെരയാം

115 വര്‍ഷങ്ങള്‍ക്ക് ശേഷം അങ്ങനെ സ്കോട്‌ലാന്റ് കല്‍ക്കരി വിമുക്തമായി

വൈദ്യുതിക്കായി സ്കോട്‌ലാന്റ് കല്‍ക്കരി കത്തിക്കാന്‍ തുടങ്ങിയിട്ട് 115 വര്‍ഷങ്ങളായി. എന്നാല്‍ അവസാനത്തെ കല്‍ക്കരി നിലയമായ Longannet വൈദ്യുതി നിലയം കഴിഞ്ഞ ദിവസം പ്രവര്‍ത്തനം നിര്‍ത്തിയതോടെ അവര്‍ കല്‍ക്കരി വൈദ്യുതിയോട് വിടപറഞ്ഞിരിക്കുകയാണ്. പ്രതിവര്‍ഷം 45 ലക്ഷം കല്‍ക്കരി കത്തിക്കുന്ന Longannet സ്കോട്‌ലാന്റിന്റെ കാര്‍ബണ്‍ ഉദ്‌വമനത്തിന്റെ അഞ്ചിലൊന്നായിരുന്നു സംഭാവന ചെയ്തിരുന്നത്. ഒരിക്കല്‍ യൂറോപ്പിലെ ഏറ്റവും വലിയ കല്‍ക്കരിനിലയമായ അത് 46 വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷം, പ്രധാന control room ല്‍ ഒത്തുചേര്‍ന്ന തൊഴിലാളികളുടേയും മാധ്യമപ്രവര്‍ത്തകരേയും സാക്ഷിനിര്‍ത്തി shut down ചെയ്തു. … Continue reading 115 വര്‍ഷങ്ങള്‍ക്ക് ശേഷം അങ്ങനെ സ്കോട്‌ലാന്റ് കല്‍ക്കരി വിമുക്തമായി

Yeni Şafak നെ ഫേസ്ബുക്ക് സെന്‍സര്‍ ചെയ്തതിനെതിരെ രാഷ്ട്രീയക്കാര്‍

തുര്‍ക്കിയിലെ പ്രമുഖ ദിനപത്രമായ Yeni Şafak നെ ഫേസ്ബുക്ക് സെന്‍സര്‍ ചെയ്തതിനെതിരെ മന്ത്രിമാരും പാര്‍ളമെന്റ് അംഗങ്ങളുമുള്‍പ്പടെ തുര്‍ക്കിയിലെ പ്രമുഖ രാഷ്ട്രീയക്കാര്‍ ശക്തമായി പ്രതികരിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വക്താവെന്ന് പ്രശസ്തമായ ലോകത്തെ ഏറ്റവും വിലയ [anti-]സോഷ്യല്‍ മാധ്യമം അവരുടെ പ്ലാറ്റ്ഫോമില്‍ നിന്ന് തുര്‍ക്കിയിലെ പ്രമുഖ പത്രത്തിന്റെ പേജുകളാണ് നീക്കം ചെയ്തത്. — സ്രോതസ്സ് yenisafak.com നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകൂ. neritam-subscribe@lists.riseup.net ലേക്ക് ഒരു മെയില്‍ അയക്കുകയോ neritam സന്ദര്‍ശിക്കുകയോ ചെയ്യുക.

Blackwater സ്ഥാപകനെതിരെ പണം വെളുപ്പിക്കല്‍ അന്വേഷണം നീതി വകുപ്പ് നടത്തുന്നു

ചൈനീസ് രഹസ്യാന്വേഷണ വകുപ്പുമായി ബന്ധമുള്ള Blackwater സ്ഥാപകനായ എറിക് പ്രിന്‍സിനെതിരെ Erik Prince പണം വെളുപ്പിക്കല്‍ അന്വേഷണം Justice Department നടത്തുന്നു. ഇയാള്‍ വിദേശ സര്‍ക്കാരുകളടെ ഇടനിലക്കാരനായും പ്രവര്‍ത്തിച്ചിരുന്നു. പ്രിന്‍സ് ഇപ്പോള്‍ ആഫ്രിക്കയില്‍ പ്രവര്‍ത്തിക്കുന്ന aviation and logistics സ്ഥാപനമായ Frontier Services Group ന്റെ ചെയര്‍മാനാണ്. The Intercept ന് ലഭിച്ച രേഖകള്‍ പ്രകാരം പ്രിന്‍സ് shell കമ്പനികള്‍ സ്ഥാപിച്ച് ലിബിയ ഉള്‍പ്പടെ കുറഞ്ഞത് 6 ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് paramilitary സേവനങ്ങള്‍ വാഗ്ദാനം ചെയ്തു. സഭയും … Continue reading Blackwater സ്ഥാപകനെതിരെ പണം വെളുപ്പിക്കല്‍ അന്വേഷണം നീതി വകുപ്പ് നടത്തുന്നു

തീരക്കടല്‍ എണ്ണ പര്യവേഷണ പാട്ടത്തിനെതിരെ നൂറുകണക്കിനാളുകള്‍ ന്യൂമെക്സിക്കോയില്‍ പ്രതിഷേധിക്കുന്നു

Gulf Coast ലെ താമസക്കാരായ നൂറുകണക്കിനാളുകള്‍ ന്യൂ ഓര്‍ലീന്‍സിലെ Superdome ല്‍ റാലികള്‍ നടത്തി. മെക്സിക്കന്‍ ഉള്‍ക്കടലിലെ എണ്ണ പര്യവേഷണ പാട്ട കരാറുകള്‍ റദ്ദാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഒബാമ സര്‍ക്കാര്‍ അറ്റ്‍ലാന്റിക്കിനെ സംരക്ഷിക്കുകയും എന്നാല്‍ മെക്സിക്കന്‍ ഉള്‍ക്കടലും ആര്‍ക്ടിക് കടലും തുറന്നു കൊടുക്കുന്ന 5 വര്‍ഷത്തെ തീരക്കടല്‍ എണ്ണ ഖനന പരിപാടി പ്രഖ്യാപിച്ചതിന് ശേഷം ഇത് ആദ്യമായാണ് 4.3 കോടി ഏക്കര്‍ വൃത്തികെട്ട അപകടകരമായ ഫോസില്‍ ഇന്ധന ഖനനത്തിനായി കൊടുക്കുന്നത്. ഈ ലേലത്തെ ഉടന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞയാഴ്ച … Continue reading തീരക്കടല്‍ എണ്ണ പര്യവേഷണ പാട്ടത്തിനെതിരെ നൂറുകണക്കിനാളുകള്‍ ന്യൂമെക്സിക്കോയില്‍ പ്രതിഷേധിക്കുന്നു

വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ക്കെതിരെ സ്പെയിനിലെ വിദ്യാര്‍ത്ഥികള്‍ സമരം നടത്തി

കഴിഞ്ഞ ആഴ്ച സ്പെയിനിലെ ആയിരക്കണക്കിന് കുട്ടികള്‍ ഒരു ദിവസത്തെ സമരം നടത്തി. ഇപ്പോഴത്തെ സര്‍ക്കാര്‍ ഭരിക്കുന്ന പാര്‍ട്ടിയായ Popular Party (PP) യുടെ ബിസിനസ് അനുകൂല, വിദ്യാര്‍ത്ഥി വിരുദ്ധ, തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്ക് എതിരെ അവര്‍ സ്പെയിനിലെ നഗരങ്ങളിലല്‍ പ്രതിഷേധ ജാഥകള്‍ നടത്തി. ബാഴ്സിലോണയില്‍ 3,000 ഓളം വിദ്യാര്‍ത്ഥികള്‍ നഗര കേന്ദ്രത്തിലൂടെയും കാറ്റലാന്‍(Catalan) സര്‍ക്കാരിന്റെ ആസ്ഥാനത്തു കൂടിയും ആയിരുന്നു പ്രകടനം. പരിഷ്കാരങ്ങള്‍ റദ്ദാക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. “സ്വകാര്യവല്‍ക്കരണം വേണ്ടേ വേണ്ട!” എന്ന് വിളിച്ച് പറഞ്ഞ അവര്‍ “വിദ്യാഭ്യാസത്തെ … Continue reading വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ക്കെതിരെ സ്പെയിനിലെ വിദ്യാര്‍ത്ഥികള്‍ സമരം നടത്തി

സെനറ്റ് GMO ലേബല്‍ വിരുദ്ധ നിയമം തള്ളിക്കളഞ്ഞു

ആഹാര ഉല്‍പ്പന്നങ്ങളില്‍ ജനിതകമാറ്റം വരുത്തിയ ജീവികളെക്കുറിച്ച് ലേബലില്‍ എഴുതുന്നത് കമ്പനികള്‍ സ്വമേധയാ ചെയ്താല്‍ മതി എന്ന് അനുവദിക്കുന്ന വിവാദപരമായ നിയമം അമേരിക്കന്‍ സെനറ്റ് കഴിഞ്ഞ ദിവസം തള്ളിക്കളഞ്ഞു. പാസാകാന്‍ 60 വോട്ട് വേണമായിരുന്നു. എന്നാല്‍ 44 വോട്ടേ അതിന് കിട്ടിയുള്ളു. ഈ നിയമത്തെ എതിര്‍ക്കുന്നവര്‍ അതിനെ Deny Americans the Right to Know (DARK) Act എന്നാണ് വിളിച്ചത്. ഉപഭോക്താക്കേക്കാള്‍ കൂടുതല്‍ പരിഗണന GMO ലേബലിനെ എതിര്‍ക്കുന്ന കോര്‍പ്പറേറ്റുകള്‍ക്ക് ആ നിയമം നല്‍കുന്നു എന്ന് അവര്‍ … Continue reading സെനറ്റ് GMO ലേബല്‍ വിരുദ്ധ നിയമം തള്ളിക്കളഞ്ഞു

ക്യാനഡയുടെ ഫോസില്‍ ഇന്ധന സബ്സിഡി

കഴിഞ്ഞ വര്‍ഷം ക്യാനഡ സര്‍ക്കാര്‍ ശരാശി $180 കോടി ഡോളര്‍ (CAD) എണ്ണ, പ്രകൃതിവാതക, കല്‍ക്കരി കമ്പനികള്‍ക്ക് സബ്സിഡിയായി നല്‍കി. ക്യാനഡയിലെ ഫോസില്‍ ഇന്ധനകമ്പനികള്‍ക്ക് ഫെഡറല്‍ സര്‍ക്കാരിന്റെ സബ്സിഡി മാത്രമല്ല പൊതു സഹായമായി നല്‍കുന്നത്. സര്‍ക്കാരിന്റെ Export Development Canada $270 കോടി ഡോളറും $570 കോടി ഡോളറും എണ്ണ പ്രകൃതിവാതക പ്രോജക്റ്റുകള്‍ക്കായി നല്‍കുന്നുണ്ട്. മിക്ക പ്രോജക്റ്റുകളും വിദേശത്താണ്. 2009 ല്‍ ക്യാനഡ ആദ്യമായി ഫോസിലിന്ധന സബ്സിഡി ഇല്ലാതാക്കുമെന്ന് മറ്റ് G20 രാജ്യങ്ങളോടൊപ്പം ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ … Continue reading ക്യാനഡയുടെ ഫോസില്‍ ഇന്ധന സബ്സിഡി

ആസ്ട്രേലിയയിലെ പാര്‍ളമെന്റില്‍ കാലാവസ്ഥാ പ്രതിഷേധക്കാര്‍ തള്ളിക്കയറി

പാരീസില്‍ കാലാവസ്ഥാ ചര്‍ച്ചകള്‍ നടക്കുന്ന സമയത്ത്, നൂറുകണക്കിന് കാലാവസ്ഥാമാറ്റ പ്രതിഷേധക്കാര്‍, തങ്ങളുടെ രാജ്യത്തിന്റെ നേതാക്കള്‍ "മലിനീകരണമുണ്ടാക്കുന്നവരേക്കാള്‍ പ്രാധാന്യം ജനത്തിന് നല്‍കണം" എന്ന് ആവശ്യപ്പെട്ടുകൊണ്ട് പാര്‍ളമെന്റില്‍ തള്ളിക്കയറി. 300 ആളുകള്‍ "People's Parliament" എന്ന ഈ പരിപാടിയില്‍ പങ്കെടുത്തു എന്ന് കാലാവസ്ഥാ സംഘമായ 350 Australia പറഞ്ഞു. ജനങ്ങളുടെ ശക്തമായ പ്രകടനമായിരുന്നു അത്. ആസ്ട്രേലിയയിലെ രാഷ്ട്രീയക്കാര്‍ ജനങ്ങളേക്കാള്‍ പ്രാധാന്യം കൊടുക്കുന്നത് വലിയ മലിനീകരണമുണ്ടാക്കുന്നവരെയാണ്. സമൂഹത്തിന്റെ ആരോഗ്യത്തേക്കാളും കാലാവസ്ഥയുടെ സുരക്ഷയേക്കാളും വൃത്തികെട്ട കല്‍ക്കരിക്കും പ്രകൃതി വാതകത്തിനും ആണ് അവര്‍ പ്രാധാന്യം … Continue reading ആസ്ട്രേലിയയിലെ പാര്‍ളമെന്റില്‍ കാലാവസ്ഥാ പ്രതിഷേധക്കാര്‍ തള്ളിക്കയറി

സന്നദ്ധ പ്രവര്‍ത്തകര്‍ ബെര്‍ട്ട കസെറസിന്റെ കൊലപാതകത്തിന് നീതി ആവശ്യപ്പെടുന്നു

ഹൊണ്ടോറസിലെ ആദിവാസി അവകാശ പ്രവര്‍ത്തകയായ ബെര്‍ട്ട കസെറസിന്റെ(Berta Cáceres) കൊലപാതകത്തിന് ഒരു സ്വതന്ത്ര അന്വേഷണം വേണമെന്ന് ലോകം മൊത്തമുള്ള 50 ല്‍ അധികം അന്തര്‍ദേശീയ മനുഷ്യാവകാശ, പരിസ്ഥിതി സംഘടനകള്‍ ആവശ്യപ്പെടുന്നു. ഉറങ്ങിക്കിടന്ന അവരെ അജ്ഞാതരായ രണ്ട് തോക്കുധാരികള്‍ കൊല്ലുകയാണുണ്ടായത്. മദ്ധ്യ അമേരിക്കയിലെ വലിയ ജലവൈദ്യുത പദ്ധതികള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ആദിവാസി പ്രസ്ഥാനത്തിന്റെ നേതാവായിരുന്നു അവര്‍. Gualcarque നദിയിലെ "Agua Zarca" എന്ന പേരിലറിയപ്പെടുന്ന നാല് വലിയ അണക്കെട്ടുകള്‍ക്കെതിരെ അവര്‍ സമരം നടത്തിവരികയായിരുന്നു. ഇതുവരെ പദ്ധതി നിര്‍ത്തലാക്കാന്‍ Civil Council … Continue reading സന്നദ്ധ പ്രവര്‍ത്തകര്‍ ബെര്‍ട്ട കസെറസിന്റെ കൊലപാതകത്തിന് നീതി ആവശ്യപ്പെടുന്നു