സോഡക്ക് നികുതി കൊണ്ടുവരുന്ന ആദ്യത്തെ വലിയ നഗരമായി ഫിലാഡെല്‍ഫിയ

കാര്‍ബണേറ്റഡ് പഞ്ചസാര പാനീയങ്ങള്‍ക്ക് നികുതി ചുമത്തുന്ന അമേരിക്കയിലെ ആദ്യത്തെ വലിയ നഗരമായി ഫിലാഡെല്‍ഫിയ. സോഡക്കും Gatorade, lemonade, iced tea തുടങ്ങിയ പഞ്ചസാര ഡയറ്റ് സോഡക്കും ഔണ്‍സിന് 1.5 സെന്റ് എന്ന തോതില്‍ ആയിരിക്കും നികുതി. സോഡാ നികുതി വക്താക്കളെ സംബന്ധിച്ചടത്തോളം ഇത് വലിയൊരു മുന്നേറ്റമാണ്. ഇതുപോലുള്ള നികുതി നിര്‍ദ്ദേശം അമേരിക്കയിലെ കുറഞ്ഞത് 40 നഗരങ്ങളിലും സംസ്ഥാനങ്ങളിലെങ്കിലും American Beverage Association, PepsiCo, Coca Cola തുടങ്ങിയവര്‍ $10 കോടി ഡോളര്‍ ചിലവാക്കി പരാജയപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ താരതമ്യേന … Continue reading സോഡക്ക് നികുതി കൊണ്ടുവരുന്ന ആദ്യത്തെ വലിയ നഗരമായി ഫിലാഡെല്‍ഫിയ

ബഹ്റിനിലെ മനുഷ്യാവകാശ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു

കഴിഞ്ഞ ദിവസം അതിരാവിലെ സ്വന്തം വീട്ടില്‍ നടന്ന റെയ്ഡില്‍ ബഹ്റിനിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തനെ പോലീസ് അറസ്റ്റ് ചെയ്തു എന്ന് അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞു. അറബ് വസന്തം കഴിഞ്ഞ് അഞ്ചുവര്‍ഷമായിട്ടും തുടരുന്ന വലിയ അടിച്ചമര്‍ത്തലിന്റെ ഭാഗമായാണ് ഈ അറസ്റ്റ്. Bahrain Centre for Human Rights ന്റെ പ്രസിഡന്റായ നബീല്‍ റജാബിനെ (Nabeel Rajab) എന്തിന് അറസ്റ്റ് ചെയ്തു എന്നത് വ്യക്തമല്ല. മറ്റൊരു പ്രമുഖ സാമൂഹ്യപ്രവര്‍ത്തകയായ സൈനബ് അല്‍-അഖ്‌വാജ (Zainab al-Khawaja) വീണ്ടും ജയിലിലടക്കപ്പെടും എന്ന ഭീതിയാല്‍ … Continue reading ബഹ്റിനിലെ മനുഷ്യാവകാശ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു

“ഭീകരതക്കെതിരായ യുദ്ധം” കൂടുതല്‍ ഭീകരവാദികളെ സൃഷ്ടിച്ചു എന്ന് CIA തലവന്‍ സമ്മതിച്ചു

വര്‍ഷങ്ങളായുള്ള അമേരിക്കയുടെ യുദ്ധം ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള ഭീകരവാദി സംഘങ്ങളുടെ ശക്തിയും വ്യപ്തിയും കുറച്ചിട്ടില്ലെന്ന് Central Intelligence Agency യുടെ ഡയറക്റ്ററായ ജോണ്‍ ബ്രനന്‍(John Brennan) പറഞ്ഞു. അല്‍ഖൈദക്കുണ്ടായിരുന്ന പടയാളികളേക്കാള്‍ കൂടുതല്‍ പടയാളികള്‍ ഈ സംഘത്തിനുണ്ടെന്നും അയാള്‍ പറഞ്ഞു. "ദൌര്‍ഭാഗ്യവശാല്‍ ISIL ന് എതിരായ യുദ്ധരംഗത്തും അവരുടെ സാമ്പത്തിക രംഗത്തും ഉണ്ടായ നമ്മുടെ എല്ലാ പുരോഗതിയും ആ ഭീകരവാദി സംഘത്തിന്റെ കഴിവോ ലോകത്തെവിടെയും അവര്‍ക്ക് എത്താനുള്ള കഴിവിലോ കുറവുണ്ടായിട്ടില്ല. ഈ സംഘത്തിന്റെ ആള്‍സംഖ്യയും ഭീകരതാ ശേഷിയും വളരേറെ … Continue reading “ഭീകരതക്കെതിരായ യുദ്ധം” കൂടുതല്‍ ഭീകരവാദികളെ സൃഷ്ടിച്ചു എന്ന് CIA തലവന്‍ സമ്മതിച്ചു

40 ലക്ഷം വര്‍ഷങ്ങള്‍ക്ക് ശേഷം അന്റാര്‍ക്ടിക്കില്‍ CO2 നില ആദ്യമായി 400 PPM ല്‍ എത്തി

വ്യവസായവല്‍ക്കരണത്തിന് ശേഷം സ്ഥിരമായി വര്‍ദ്ധിച്ചുവരുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ നില ഇപ്പള്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനത്തെത്തിയിരിക്കുകയാണ്. റിക്കോഡ് പുസ്തകത്തില്‍ ശ്രദ്ധേയമായ ഒരു പുതിയ റിക്കോഡ് സ്ഥാപിതമായി. 400 parts per million (ppm) എന്ന റീഡിങ് ഇതുവരെ രേഖപ്പെടുത്താത്ത ഭൂമിയിലെ അവസാനത്തെ സ്റ്റേഷന്‍ അത് രേഖപ്പെടുത്തി. South Pole Observatory എന്ന അന്റാര്‍ക്ടിക്കയിലെ വിദൂര സ്ഥലത്തെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് നിരീക്ഷണ നിലയം മെയ് 23 ന് 400 ppm എന്ന റീഡിങ് കാണിച്ചു എന്ന് National … Continue reading 40 ലക്ഷം വര്‍ഷങ്ങള്‍ക്ക് ശേഷം അന്റാര്‍ക്ടിക്കില്‍ CO2 നില ആദ്യമായി 400 PPM ല്‍ എത്തി

ജര്‍മ്മനിയിലെ സൈനിക താവളത്തില്‍ നിന്നുള്ള അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തിനെതിരെ പ്രതിഷേധം

ഡ്രോണ്‍ ആക്രമണത്തിനെതിരെ പ്രതിഷേധമായി ജര്‍മ്മനിയിലെ അമേരിക്കയുടെ സൈനിക താവളത്തിന് ചുറ്റും ആയിരക്കണക്കിന് ജനങ്ങള്‍ മനുഷ്യചങ്ങല സൃഷ്ടിച്ചു. അമേരിക്കയിലെ ഡ്രോണ്‍ ഓപ്പറേറ്റര്‍മാരും വിദേശ രാജ്യങ്ങളില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഡ്രോണുകളും തമ്മിലുള്ള ആശയവിനിമയത്തിന്റെ റിലെ സ്റ്റേഷന്‍ ആണ് Ramstein Air Base. സമരത്തില്‍ പങ്കെടുത്ത Clement Walter പറയുന്നു, "ജര്‍മ്മന്‍ മണ്ണില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് അമേരിക്കന്‍ ആയുധങ്ങളും റോക്കറ്റുകളും തൊടുത്തുവിടുന്നത് ഞാന്‍ അംഗീകരിക്കുന്നില്ല. നാം ഇത് സഹിക്കേണ്ട കാര്യമില്ല. അതിനെക്കാളേറെ നമ്മുടെ കുട്ടികളെക്കുറിച്ചാണ് ഞാന്‍ ആലോചിക്കുന്നത്. ജര്‍മ്മന്‍ മണ്ണില്‍ നിന്ന് … Continue reading ജര്‍മ്മനിയിലെ സൈനിക താവളത്തില്‍ നിന്നുള്ള അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തിനെതിരെ പ്രതിഷേധം

ആത്മീയ നേതാവിനെ Rendition നടത്തിയതിന്റെ പേരില്‍ CIA ഉദ്യോഗസ്ഥ നാടുകടത്തല്‍ നേരിടുന്നു

തന്നെ ഇറ്റലിയിലേക്ക് extradition ചെയ്യാന്‍ പോകുന്നു എന്ന് ഈജിപ്റ്റുകാരനായ ആത്മീയ നേതാവിനെ CIA യുടെ "extraordinary rendition" പ്രകാരം തട്ടിക്കൊണ്ട് പോയിതില്‍ പങ്കാളിയായതിന്റെ പേരില്‍ കുറ്റക്കാരിയയാ മുമ്പത്തെ CIA ഉദ്യോഗസ്ഥ പറയുന്നു. അബു ഒമാറിനെ തട്ടിക്കൊണ്ട് പോയതിന് ഇറ്റലിയിലെ കോടതി Sabrina De Sousa ക്ക് നാല് വര്‍ഷം തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. 2003ല്‍ മിലാനിലെ തെരുവില്‍ നിന്ന് ഒമാറിനെ ഈജിപ്റ്റിലേക്ക് തട്ടിക്കൊണ്ടു പോകുകയും അവിടെവെച്ച് പീഡിപ്പിക്കുകയും ചെയ്തു. ഇറ്റലിയില്‍ De Sousa ജയില്‍ പോകുന്നുവെങ്കില്‍ rendition … Continue reading ആത്മീയ നേതാവിനെ Rendition നടത്തിയതിന്റെ പേരില്‍ CIA ഉദ്യോഗസ്ഥ നാടുകടത്തല്‍ നേരിടുന്നു

വിദഗ്‌ദ്ധരെ അതിശയിപ്പിച്ചുകൊണ്ട് അമേരിക്കയിലെ മരണ നിരക്ക് വര്‍ദ്ധിക്കുന്നു

ആരോഗ്യം, ചികില്‍സ, മെഡികല്‍ സാങ്കേതിക വിദ്യ എന്നവയുടെ അവസ്ഥ മെച്ചപ്പെടുന്നതിനനുസരിച്ച് അമേരിക്കയിലെ മരണ നിരക്ക് - ഒരു ലക്ഷം ആളുകളില്‍ എത്ര പേര്‍ മരിച്ചു എന്ന സംഖ്യ - വര്‍ഷങ്ങളായി കുറഞ്ഞ് വരുകയായിരുന്നു. എന്നാല്‍ ഫെഡറല്‍ വിവരങ്ങള്‍ പറയുന്നതനുസരിച്ച് കഴിഞ്ഞ ദശാബ്ദത്തെക്കാള്‍ കൂടുതല്‍ പേര്‍ കഴിഞ്ഞ വര്‍ഷം മരിച്ചു. drug overdoses, ആത്മഹത്യ അല്‍ഷിമേഴ്സ് രോഗം തുടങ്ങിയവയാണ് വര്‍ദ്ധനവിന് കാരണമായിരിക്കുന്നത്. ദീര്‍ഘകാലമായി കുറഞ്ഞുവന്നിരുന്ന ഹൃദ്രോഗത്താലുള്ള മരണം കഴിഞ്ഞ വര്‍ഷം വര്‍ദ്ധിക്കുകയുണ്ടായി. മരണനിരക്ക് 2014 ലെ 723.2 ല്‍ … Continue reading വിദഗ്‌ദ്ധരെ അതിശയിപ്പിച്ചുകൊണ്ട് അമേരിക്കയിലെ മരണ നിരക്ക് വര്‍ദ്ധിക്കുന്നു

മേയില്‍ ആര്‍ക്ടിക്കിലെ കടല്‍ മഞ്ഞ് ഏറ്റവും കുറഞ്ഞനിലയിലെത്തി, അതേ സമയം CO2 ഏറ്റവും ഉയര്‍ന്ന തോതിലും

ചൂട് തടഞ്ഞ് നിര്‍ത്തുന്ന അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവില്‍ കഴിഞ്ഞ മാസം ഈ വര്‍ഷത്തെ ഏറ്റവും വലിയ ചാട്ടം കണ്ടും. 3.76 ppm വര്‍ദ്ധനവാണുണ്ടായത്. ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും കൂടി അളവായ പ്രതിമാസ അളവായ 407.7 ppm രേഖപ്പെടുത്തിയതായി NOAA റിപ്പോര്‍ട്ട് ചെയ്തു. അതേ സമയത്ത് National Snow and Ice Data Center ന്റെ റിപ്പോര്‍ട്ട് പ്രകാരം ചൂടാകലിന്റെ മരണച്ചുഴി കാരണം മെയില്‍ ആര്‍ക്ടിക്കിലെ കടല്‍ മഞ്ഞ് ഏറ്റവും കുറഞ്ഞനിലയിലെത്തി. ആര്‍ക്ടിക് കടല്‍ മഞ്ഞ് … Continue reading മേയില്‍ ആര്‍ക്ടിക്കിലെ കടല്‍ മഞ്ഞ് ഏറ്റവും കുറഞ്ഞനിലയിലെത്തി, അതേ സമയം CO2 ഏറ്റവും ഉയര്‍ന്ന തോതിലും

കുട്ടികളെ കൊല്ലുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് സൌദിയെ നീക്കം ചെയ്തു

ഐക്യരാഷ്ട്ര സഭക്ക് ധനസഹായം നല്‍കുന്നത് നിര്‍ത്തലാക്കും എന്ന ഭീഷണി കാരണമാണ് സൌദിയറേബ്യയെ കുട്ടികളെ കൊല്ലുന്ന രാജ്യങ്ങളുടെ കരിമ്പട്ടികയില്‍ നിന്ന് നീക്കം ചെയ്തത് എന്ന് സഭയുടെ സെക്രട്ടറി ജനറലായ ബാന്‍ കിമൂണ്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം യെമനില്‍ 2,000 ഓളം കുട്ടികള്‍ കൊല്ലപ്പെടുകയോ മുറിവേല്‍ക്കുകയോ ചെയ്തു എന്ന് U.N. ന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. അതിന് മുമ്പത്തെ വര്‍ഷത്തേക്കാള്‍ ആറ് മടങ്ങ് വര്‍ദ്ധനവാണിത്. അമേരിക്കയുടെ പിന്‍തുണയോടെ സൌദി നടത്തുന്ന ആക്രമണം കാരണമാണ് 60% അത്യാഹിതങ്ങളും സംഭവിക്കുന്നത്. സൌദിയെ കരിമ്പട്ടികയില്‍ … Continue reading കുട്ടികളെ കൊല്ലുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് സൌദിയെ നീക്കം ചെയ്തു

ജനങ്ങളുടെ എതിര്‍പ്പിനാല്‍ പെന്‍സില്‍വാനിയയിലെ ജല പ്രൊജക്റ്റ് നെസ്റ്റ്‌ലെ റദ്ദാക്കി

Monroe County യിലെ അരുവിയില്‍ നിന്ന് പ്രതി ദിനം 7.56 ലക്ഷം ലിറ്റര്‍ വെള്ളം എടുക്കുന്ന നെസ്റ്റ്‌ലെയുടെ പ്രൊജക്റ്റ് റദ്ദാക്കിയത് വഴി കിഴക്കന്‍ പെന്‍സില്‍വാനിയയിലെ സാമൂഹ്യപ്രവര്‍ത്തകര്‍ വിജയം പ്രഖ്യാപിച്ചു. ജനുവരിയിലാണ് ജല ഭീമനായ നെസ്റ്റ്‌ലെക്കെതിരെ അവിടുത്തെ ജനങ്ങള്‍ കേസ് കൊടുത്തത്. അതിന് ശേഷം ധാരാളം സമരങ്ങളും നടന്നിരുന്നു. — സ്രോതസ്സ് democracynow.org