ആര്‍ക്ടിക്കില്‍ റിക്കോഡുകളിലേ ഏറ്റവും ഉയര്‍ന്ന താപനില 2015 ല്‍ രേഖപ്പെടുത്തി

National Oceanic and Atmospheric Administration ന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷത്തെ ആര്‍ക്ടിക് താപനില റിക്കോഡുകളിലേക്കും ഏറ്റവും കൂടിയതാണ് എന്ന് കണ്ടെത്തി. ആര്‍ക്ടിക്കിലെ ചിലസ്ഥലങ്ങളില്‍ താപനില ശരാശരിയില്‍ നിന്ന് 5 ഡിഗ്രി വരെ കൂടി. ഗ്രീന്‍ലാന്റിലെ മഞ്ഞ് പാളികളികളുടെ 50% ല്‍ അധികം വന്‍തോതില്‍ ഉരുകുകയാണ്. "ഭൂമിയിലെ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് ആര്‍ക്ടിക്കിലെ മഞ്ഞ് രണ്ടിരട്ടി വേഗത്തിലാണ് ഉരുകുന്നത്," എന്ന് NOAA ശാസ്ത്രജ്ഞന്‍ Richard Spinrad പറഞ്ഞു.

മുമ്പത്തെ ഹെഡ്ജ് ഫണ്ട് മുതലാളിയായ Martin Shkreli നെ തട്ടിപ്പ് നടത്തിയതിന് അറസ്റ്റ് ചെയ്തു

ജീവന്‍ രക്ഷാ മരുന്നിന് 5,000 ശതമാനം വില വര്‍ദ്ധിപ്പിച്ച ഈ മുമ്പത്തെ ഹെഡ്ജ് ഫണ്ട്(hedge fund) മാനേജര്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച വ്യക്തിയായിരുന്നു. ഇപ്പോള്‍ അയാള്‍ securities തട്ടിപ്പ് നടത്തിയതിന്റെ പേരില്‍ അറസ്റ്റിലായി. മുമ്പത്തെ ഹെഡ്ജ് ഫണ്ട് കമ്പനിയിലും തന്റെ സ്വന്തം കമ്പനിയായ Turing Pharmaceuticals ലും Ponzi പോലുള്ള പദ്ധതികള്‍ Martin Shkreli നടപ്പാക്കി. $50 ലക്ഷം ഡോളറിന്റെ ബോണ്ട് നല്‍കി Shkreli ജാമ്യം നേടി.

Las Vegas Review-Journal വാങ്ങിയത് ഷെല്‍ഡന്‍ അഡല്‍സണാണെന്ന് പുറത്തായി

Republican Partyയുടെ പ്രധാന സംഭാവന നല്‍കുന്നയാളായ ഷെല്‍ഡന്‍ അഡല്‍സണ്‍(Sheldon Adelson) നവാഡയിലെ(Nevada) ഏറ്റവും വലിയ ദിനപ്പത്രമായ Las Vegas Review-Journal നെ $14 കോടി ഡോളറിന് വിലക്ക് വാങ്ങി എന്ന് Fortune magazine റിപ്പോര്‍ട്ടുചെയ്തു. അയാളുടെ മരുമകനാണ് കഴിഞ്ഞയാഴ്ച ഈ കരാ‍റിന് വേണ്ട കാര്യങ്ങളൊക്കെ ചെയ്തത്. ഈ വാങ്ങല്‍ രഹസ്യമാക്കിവെക്കാനായിരുന്നു ഷെല്‍ഡന്‍ ആഗ്രഹിച്ചിരുന്നെങ്കിലും വിവരം ചോര്‍ന്നു. പത്രത്തിന്റെ ജോലിക്കാര്‍ക്ക് പോലും ഈ വിവരം അറിയില്ലായിരുന്നു.

FBI യുടെ ചാരപ്പണിയെ അവഗണിച്ചുകൊണ്ട് സാമൂഹ്യുപ്രവര്‍ത്തകര്‍ School of the Americas നെതിരെ പ്രതിഷേധിച്ചു

അമേരിക്കയിലെ സൈനിക പരിശീലന കേന്ദ്രം അടച്ചുപൂട്ടണമെന്ന ആവശ്യത്തോടെ ജോര്‍ജിയയില്‍ വാര്‍ഷിക പ്രതിഷേധ സമരം സംഘടിപ്പിച്ചു. ഇപ്പോള്‍ ജോര്‍ജ്ജിയയിലെ Fort Benning ല്‍ പ്രവര്‍ത്തിക്കുന്ന ആ കേന്ദ്രത്തെ Western Hemisphere Institute for Security Cooperation(WISC) എന്ന പേരിലാണ് വിളിക്കുന്നത്. ജനങ്ങളെ പീഡിപ്പിക്കുന്ന ലാറ്റിനമേരിക്കയിലെ സൈനിക നേതാക്കളേയും ഏകാഥിപതികളേയും പരിശീലിപ്പിച്ചത് ഇവിടെയായിരുന്നു. ഈ വര്‍ഷം Lumpkin ലെ Stewart Immigrant Detention Center ഉം അടച്ചുപൂട്ടണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. സ്വകാര്യ ജയിലിന് മുമ്പില്‍ നടന്ന സത്യാഗ്രഹത്തിന്റെ പേരില്‍ 11 … Continue reading FBI യുടെ ചാരപ്പണിയെ അവഗണിച്ചുകൊണ്ട് സാമൂഹ്യുപ്രവര്‍ത്തകര്‍ School of the Americas നെതിരെ പ്രതിഷേധിച്ചു

മയക്ക് മരുന്ന് സംഘത്തെ എതിര്‍ത്ത പരിസ്ഥിതി പ്രവര്‍ത്തകയെ പോലീസിന്റെ മുമ്പില്‍ വെച്ച് വെടിവെച്ചുകൊന്നു

മെക്സിക്കോയിലെ തെക്കന്‍ സംസ്ഥാനമായ Guerrero ല്‍ പരിസ്ഥിതി പ്രവര്‍ത്തകയെയും അവരുടെ 10 വയസ് പ്രായമായ മകനേയും മയക്ക് മരുന്ന് സംഘം സംരക്ഷണ പോലീസിന്റെ മുമ്പില്‍ വെച്ച് വെടിവെച്ചുകൊന്നു. വധഭീഷണിയുള്ളതിനാല്‍ Juventina Villa ക്ക് പോലീസ് സംരക്ഷണമുണ്ടായിരുന്നു. 30 പേരുടെ ആക്രമണ സംഘമായിരുന്നു അവര്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ടത്. 7 വയസുകാരിയായ അവരുടെ മകള്‍ രക്ഷപെട്ടു. വനം നശിപ്പിച്ച് അവിടെ മയക്ക് മരുന്ന കൃഷിചെയ്യുന്നതിനെ Villa എതിര്‍ത്തിരുന്നു. ഭര്‍ത്താവും രണ്ടു കുട്ടികളുമടക്കം അവരുടെ 20 ല്‍ അധികം ബന്ധുക്കള്‍ ഇതിനകം … Continue reading മയക്ക് മരുന്ന് സംഘത്തെ എതിര്‍ത്ത പരിസ്ഥിതി പ്രവര്‍ത്തകയെ പോലീസിന്റെ മുമ്പില്‍ വെച്ച് വെടിവെച്ചുകൊന്നു

ജനികമാറ്റം വരുത്തിയ കോഴിക്ക് അമേരിക്കന്‍ സര്‍ക്കാര്‍ അംഗീകാരം കൊടുത്തു

മുട്ടയില്‍ ഒരു മരുന്ന് ഉത്പാദിപ്പിക്കുന്ന ജനികമാറ്റം വരുത്തിയ കോഴിക്ക് US Food and Drug Administration (FDA) അംഗീകാരം കൊടുത്തു. Alexion Pharmaceuticals വിതരണം ചെയ്യുന്ന Kanuma (sebelipase alfa) എന്ന മനുഷ്യ എന്‍സൈം ആണ് കോഴിമുട്ടയില്‍ നിര്‍മ്മിക്കുക. കോശങ്ങളിലെ കൊഴുപ്പിനെ വിഘടിപ്പിക്കുന്നതിനെ തടയുന്ന ഒരു പാരമ്പര്യ അവസ്ഥക്ക് കാരണമാകുന്ന കുഴപ്പം പിടിച്ച എന്‍സൈമിനെ മാറ്റുകയാണ് ഇത് ചെയ്യുന്നത്. — സ്രോതസ്സ് nature.com

പള്ളിയുടെ മുമ്പില്‍ പന്നിയുടെ തല, FBI അന്വേഷണം ആരംഭിച്ചു

മുസ്ലീങ്ങളെക്കുറിച്ചുള്ള ട്രമ്പിന്റെ അഭിപ്രായപ്രകടനത്തെ തൂടര്‍ന്ന് അമേരിക്കയില്‍ ഇസ്ലാമോഫോബിയ സംഭവങ്ങള്‍ വര്‍ദ്ധിച്ചു. ഫിലാഡല്‍ഫിയയില്‍ FBIയും പോലീസും പള്ളിയുടെ മുമ്പില്‍ പന്നിയുടെ തല കാണപ്പെട്ടതിനെക്കുറിച്ച് അന്വേഷണമാരംഭിച്ചു. Al-Aqsa Islamic Society യിലാണ് പന്നിയുടെ തല തിങ്കളാഴ്ച രാവിലെ കാണപ്പെട്ടത്.

ദശാബ്ദങ്ങള്‍ക്ക് മുമ്പ് പാലില്‍ കാണപ്പെട്ട കീടനാശിനികള്‍ പാര്‍കിന്‍സണ്‍ രോഗത്തിന് കാരണമാകും

1980കളുടെ തുടക്കത്തില്‍ ഉപയോഗിച്ചതും അക്കാലത്ത് പാലില്‍ കണ്ടെത്തിയതുമായ കീടനാശിനികള്‍ തലച്ചോറിനെ ബാധിക്കുന്ന പാര്‍കിന്‍സണ്‍ രോഗത്തിന് കാരണമാകും. American Academy of Neurologyയുടെ Neurology® എന്ന മെഡിക്കല്‍ ജേണലിലാണ് ഈ പഠനത്തിന്റെ റിപ്പോര്‍ട്ട് വന്നത്. heptachlor epoxide എന്ന കീടനാശിയുടെ അംശങ്ങള്‍ ഗവേഷകര്‍ 116 തലച്ചോറുകളില്‍ പരിശോധിച്ചു. ഹവായ്‌യിലെ പാലില്‍ 1980കളില്‍ ഈ രാസവസ്തു വലിയ തോതില്‍ കാണപ്പെട്ടിരുന്നു. കൈതച്ചക്ക വ്യവസായത്തിലാണ് ഈ കീടനാശി ഉപയോഗിച്ചത്. ആ സമയത്ത് അമേരിക്കയില്‍ ഈ കീടനാശിനി നിരോധിച്ചിരുന്നു. കിണറുകളിലെ വെള്ളത്തിലും ഈ … Continue reading ദശാബ്ദങ്ങള്‍ക്ക് മുമ്പ് പാലില്‍ കാണപ്പെട്ട കീടനാശിനികള്‍ പാര്‍കിന്‍സണ്‍ രോഗത്തിന് കാരണമാകും

1987 ല്‍ “ആഫ്രിക്കന്‍ ചെ”യെ കൊലചെയ്ത ജനറലിനെതിരെ കേസ്

മൂന്ന് ദശാബ്ദങ്ങള്‍ക്ക് മുമ്പ് പ്രസിഡന്റ് Thomas Sankara യെ കൊലചെയ്തതുമായി ബന്ധപ്പെട്ട് ബര്‍കിന ഫാസോ(Burkina Faso)യിലെ അധികാരികള്‍ സൈനിക ജനറലിനെതിരെ കേസെടുത്തു. "ആഫ്രിക്കയുടെ ചെ ഗവാര" എന്ന് വിളിക്കുന്ന Sankara യെ 1987 ല്‍ നടന്ന ഒരു സൈനിക അട്ടിമറിയിലാണ് കൊലപ്പെടുത്തിയത്. ആ കേസുമായി ബന്ധപ്പെട്ട് കുറ്റംചുമത്തിയവരില്‍ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് ജനറല്‍ Gilbert Diendéré. സെപ്റ്റംബറില്‍ പരാജയപ്പെട്ട മറ്റൊരു സൈനിക അട്ടിമറിയെ തുടര്‍ന്ന് അധികാരം നഷ്ടപ്പെട്ട ഇയാള്‍ ഇപ്പോഴും ജയിലാണ്.

മുസ്ലീം തീവൃവാദികള്‍ക്ക് സാമ്പത്തിക സഹായം ചെയ്യുന്നത് സൌദിയറേബ്യയാണെന്ന് ജര്‍മ്മന്‍ വൈസ് ചാന്‍സ്‌ലര്‍

സൌദിയറേബ്യയാണെന്ന് തീവൃവാദികള്‍ക്കുള്ള ധനസഹായം നല്‍കുന്നതെന്ന് ജര്‍മ്മന്‍ വൈസ് ചാന്‍സ്‌ലര്‍ Sigmar Gabriel പറഞ്ഞു. തീവൃവാദബന്ധമുള്ള പള്ളികള്‍ക്ക് അവര്‍ നല്‍കുന്ന സഹായം പൊതു ഭീഷണിയായിരിക്കുകയാണ്. ലോകം മൊത്തമുള്ള വഹാബി പള്ളികള്‍ക്ക് ധനസഹായം കൊടുക്കുന്നത് സൌദിയാണ്. സിറിയയില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് ജര്‍മ്മനിയില്‍ പ്രാര്‍ത്ഥിക്കാനായി 200 പള്ളികള്‍ പണിയാനുള്ള വാഗ്ദാനം സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചിട്ടുണ്ട്. — സ്രോതസ്സ് independent.co.uk