സിറിയയിലെ മാധ്യമ പ്രവര്‍ത്തകനായ നാജി ജര്‍ഫ് ടര്‍ക്കിയില്‍ വെച്ച് കൊല്ലപ്പെട്ടു

ഇസ്ലാമിക് സ്റ്റേറ്റിന്റെ നിഷ്ടൂരതകള്‍ പുറത്തുകൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തകനും ഡോക്കുമെന്ററി നിര്‍മ്മാതാവുമായ നാജി ജര്‍ഫ്(Naji Jerf) ടര്‍ക്കിയില്‍ വെച്ച് കൊല്ലപ്പെട്ടു. പൌരമാധ്യമ സംഘടനായായ റാഖ(Raqqa)യോട് ചേര്‍ന്ന് പേരവര്‍ത്തിച്ചിരുന്ന അദ്ദേഹത്തെ സിറിയയുടെ അതിര്‍ത്തിയിലുള്ള തുര്‍ക്കി പട്ടണത്തില്‍ വെച്ച് നിശബ്ദമായാണ് കൊന്നത്. ഫ്രാന്‍സില്‍ അഭയാര്‍ത്ഥിത്വം അപേക്ഷിച്ച അദ്ദേഹം തൊട്ടടുത്ത ദിവസം അവിടേക്ക് കുടുംബസമേതം പറക്കാനിരുന്നതാണ്.

ഇറാനുമായുള്ള ആണവ കാരാറിന് പ്രത്യുപകരാരമായി അമേരിക്ക ഒമാന്റെ മനുഷ്യാവകാശ റാങ്കിങ് ഉയര്‍ത്തി

ചരിത്രപരമായ കരാറിന്റെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച അറബ് രാജ്യമായ ഒമാനിന്റെ മോശമായ മനുഷ്യാവകാശ റാങ്കിങ്ങില്‍ അമേരിക്ക മിനുക്കുപണി ചെയ്തു. അസാധാരണമായ ഒരു പരിപാടിയായിരുന്നു അത്. നിര്‍ബന്ധിത തൊഴില്‍, മനുഷ്യകടത്ത് തുടങ്ങി ഒമാനിലെ പരിതാപകരമായ മനുഷ്യാവകാശ നിലയെക്കുറിച്ച് State Department ന്റെ ഉദ്യോസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ടിനെ മറികടന്നാണ് അവരുടെ നേതൃത്വം ഒമാനിന്റെ മനുഷ്യാവകാശ റാങ്കിങ് ഉയര്‍ത്തിയത്. ഒബാമ സര്‍ക്കാര്‍ മനുഷ്യാവകാശത്തേക്കാള്‍ പ്രാധാന്യം നയന്ത്രബന്ധത്തിനാണ് കൊടുക്കുന്നത് എന്ന് വ്യക്തമാക്കുന്നതാണ് ഈ നീക്കം. — സ്രോതസ്സ് reuters.com

നൂറുകണക്കിന് ഷിയ ന്യൂനപക്ഷത്തെ അമേരിക്കന്‍ പിന്‍തുണയുള്ള നൈജീരിയയിലെ സൈന്യം കൂട്ടക്കൊല ചെയ്തു

നൈജീരിയയിലെ Kaduna സംസ്ഥാനത്ത് കഴിഞ്ഞ ആഴ്ച നൈജീയയുടെ സൈന്യം ഷിയ വിഭാഗത്തിലുള്ള പൌരന്‍മാരെ കൂട്ടക്കൊല ചെയ്തു. 1,000 ല്‍ ഏറെ ആളുകള്‍ ഡിസംബര്‍ 12 മുതല്‍ ഡിസംബര്‍ 14 വരെ നടന്ന മനുഷ്യ കുരുതിയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതിലേറെ ആളുകള്‍ക്ക് പരിക്കേറ്റു. ഇവരുടെ ശവസംസ്കാരം നടക്കുന്ന സ്ഥലം, Gyellesu ലെ ഇവരുടെ നേതാവിന്റെ വീട്, ഇവരുടെ Hussainniya Baqiyyatullah മത കേന്ദ്രത്തില്‍ ഉള്‍പ്പടെ മൂന്ന് സ്ഥലത്ത് സൈനികര്‍ പൌരന്‍മാരെ വെടിവെച്ചു കൊല്ലുകയാണുണ്ടായത് എന്ന് Human Rights Watch അഭിമുഖം … Continue reading നൂറുകണക്കിന് ഷിയ ന്യൂനപക്ഷത്തെ അമേരിക്കന്‍ പിന്‍തുണയുള്ള നൈജീരിയയിലെ സൈന്യം കൂട്ടക്കൊല ചെയ്തു

സൈനിക കേന്ദ്രത്തെ തടയാത്തതിന് ടോക്യോക്ക് എതിരെ ഒകിനാവ കേസ് കൊടുത്തു

ജപ്പാനിലെ ദേശീയ സര്‍ക്കാരിനെതിരെ ഒകിനാവ ഉദ്യോഗസ്ഥര്‍ കേസ് കൊടുത്തു. Henoko പ്രദേശത്ത് അമേരിക്കയുടെ സൈനിക കേന്ദ്രത്തിന്റെ നിര്‍മ്മാണം റദ്ദാക്കാന്‍ വേണ്ടിയാണ് കേസ്. വിദേശ സൈന്യത്തിന്റെ സാന്നിദ്ധ്യത്താലുണ്ടാകുന്ന കുറ്റകൃത്യങ്ങള്‍ക്കും മലിനീകരണത്തിനും എതിരെ തദ്ദേശിയര്‍ വളരെ കാലമായി മനം മടുപ്പും അമര്‍ഷവും പ്രകടിപ്പിച്ചിട്ടുണ്ട്. തെക്കന്‍ ജപ്പാനിലെ ദ്വീപായ ഒകിനാവ ദീര്‍ഘകാലമായി അമേരിക്കയുടെ ഒരു സൈനിക കേന്ദ്രമാണ്. ജപ്പാനിലുള്ള 50,000 അമേരിക്കന്‍ പട്ടാളക്കാരില്‍ പകുതിയും ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്. — സ്രോതസ്സ് commondreams.org

ചൈനയിലെ തുറമുഖ നഗരമായ Tianjin ല്‍ മലിനീകരണം കാരണം “Red Alert” പ്രഖ്യാപിച്ചു

ബീജിങ്ങിന് ശേഷം വായൂ മലിനീകരണം കാരണം "Red Alert" പ്രഖ്യാപിച്ച രണ്ടാമത്തെ നഗരമായി Tianjin. അതിനാല്‍ ദശലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ക്ലാസുകള്‍ റദ്ദാക്കുകയും വാഹന നിയന്ത്രണം കൊണ്ടുവരികയും ചെയ്തു. [ചൈനയിലങ്ങ് ഗ്രോത്താ ഗ്രോത്ത്. സമരക്കാരുമില്ലന്ന്.]

വാതക ചോര്‍ച്ചയെ തുടര്‍ന്ന് 7.5 കോടി കിലോ മീഥേന്‍ അന്തരീക്ഷത്തിലേക്ക് പടര്‍ന്നു

കാലിഫോര്‍ണിയയിലെ ലോസാഞ്ജലസില്‍ പ്രകൃതി വാതക സംഭരണിയില്‍ നിന്ന് പ്രകൃതി വാതകം ചോര്‍ന്നതിനോടൊപ്പം മീഥേനും ചോര്‍ന്നിട്ടുണ്ടെന്ന് സംസ്ഥാന അധികൃതര്‍ മുന്നറീപ്പ് നല്‍കി. ഇതുവരെ 7.5 കോടി കിലോ മീഥേന്‍ ചോര്‍ന്നിട്ടുണ്ടാവും. ആഗോളതപനത്തിന് കാരണമാകുന്ന ശക്തമായ ഹരിതഗൃഹവാതകമാണ് മീഥേന്‍. "ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിലും ഏറ്റവും വലിയ മീഥേന്‍ ചോര്‍ച്ചയാണിത്," എന്ന് Environmental Defense Fund ന്റെ Tim O’Connor പറഞ്ഞു. ചോര്‍ച്ചയെ തുടര്‍ന്ന് 1,700 വീട്ടുകാരെ ഒഴിപ്പിക്കുകയും രണ്ട് സ്കൂളുകള്‍ അടച്ചിടുകയും ചെയ്തു. ചോര്‍ച്ചയുടെ കാരണം അറിയില്ല.

ടെഹ്റാനിലെ സ്കൂളുകള്‍ വായൂ മലിനീകരണം കാരണ​ത്താല്‍ അടച്ചിട്ടു

വായൂ മലിനീകരണം അപകടമായ തോതിലെത്തിയതിനാല്‍ ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലെ എല്ലാ സ്കൂളുകളും നഴ്സറികളും രണ്ട് ദിവസത്തേക്ക് അടച്ചിട്ടു. വായൂ മലിനീകരണം നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ "red alert" പ്രഖ്യാപിച്ച ബീജിങ്ങില്‍ ഫാക്റ്ററികള്‍ അടച്ചിട്ടിരിക്കുകയാണ്.

പീറ്റ് സീഗറുടെ FBI ഫയലുകള്‍ പുറത്തുവിട്ടു

പ്രശസ്തനായ നാടോടി ഗായകനും സാമൂഹ്യ പ്രവര്‍ത്തകനുമായ പീറ്റ് സീഗറെ കുറിച്ചുള്ള FBIയുടെ ഫയലുകള്‍ പുറത്തുവിട്ടു. Freedom of Information Act പ്രകാരമുള്ള Mother Jones ന്റെ അഭ്യര്‍ത്ഥനയിലാണ് FBI ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. 1943 ല്‍ സീഗര്‍ സൈന്യത്തില്‍ ചേര്‍ന്നതുമുതല്‍ അദ്ദേഹത്തെ രഹസ്യമായി FBI നിരീക്ഷിച്ചിരുന്നു. അമേരിക്കയിലുള്ള ജാപ്പനീസ് വംശജരെ നാടുകടത്തുന്നതിനെരെ ഒരു കത്ത് എഴുതിയതാണ് കാരണം. 1970കളിലും അദ്ദേഹത്തെ സര്‍ക്കാര്‍ രഹസ്യമായി നിരീക്ഷിച്ചു. അദ്ദേഹത്തിന്റെ അച്ഛനേയും, ജാപ്പനീസ് വംശജയായ അദ്ദേഹത്തിന്റെ ഭാര്യ തോഷിയേയും അന്വേഷണവിധേയരാക്കി. സുഹൃത്തായ … Continue reading പീറ്റ് സീഗറുടെ FBI ഫയലുകള്‍ പുറത്തുവിട്ടു

നിര്‍മ്മാണ മാലിന്യ കൂമ്പാരം ഇടിഞ്ഞുവീണതിനെ തുടര്‍ന്ന് 91 പേരെ കാണാതെയായി

ചൈനയിലെ Shenzhen നഗരത്തില്‍ നിര്‍മ്മാണ മാലിന്യ കൂമ്പാരം ഇടിഞ്ഞുവീണതിനെ(landslide) തുടര്‍ന്ന് കുറഞ്ഞത് 91 പേരെ കാണാതെയായി. മനുഷ്യ നിര്‍മ്മിതമായ ഒരു ഭീമന്‍ നിര്‍മ്മാണ മാലിന്യകൂമ്പാരമാണ് ഇടിഞ്ഞി വീണത്. 33 കെട്ടിടങ്ങള്‍ അതിനകത്ത് മുങ്ങി പോയി. [കഷ്ടം. മുമ്പൊരിക്കല്‍ ചൈനയിലെ രാസവളനിര്‍മ്മാണത്തിന്റെ അവശിഷ്ടങ്ങള്‍ ഇതുപോലെ കൂട്ടിവെച്ചതിന്റെ ഒരു വീഡിയോ സാരോപദേശം നല്‍കുന്ന സാമൂഹ്യപ്രവര്‍ത്തകര്‍ എന്ന ലേഖനത്തില്‍ കൊടുത്തിരുന്നു. അത് ഇടിഞ്ഞ് വീഴുകയായിരുന്നില്ല, പകരം ഒലിച്ചിറങ്ങുകയായിരുന്നു.]

വിഷപ്പുകമഞ്ഞ് കാരണം ബീജിങ് രണ്ടാമതും “Red Alert” പ്രഖ്യാപിച്ചു

ചൈനയിലെ ബീജിങ്ങില്‍ രണ്ടാമത്തെ പ്രാവശ്യമാണ് വായൂ മലിനീകരണം കാരണം "Red Alert" പ്രഖ്യാപിക്കുന്നത്. അടുത്ത നാല് ദിവസം അത് നിലനില്‍ക്കും എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ബീജിങ് ആദ്യമായി "Red Alert" പ്രഖ്യാപിച്ചുത്. അന്ന് 3,000 സ്കൂളുകളും ഫാക്റ്ററികളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുമെല്ലാം അവധി പ്രഖ്യാപിച്ചിരുന്നു.