ജനിതകമാറ്റം വരുത്തിയ ജീവികളടങ്ങിയ(GMO) ആഹാരത്തിന് ലേബലൊട്ടിക്കുന്ന ആദ്യത്തെ അമേരിക്കന്‍ കമ്പനിയാകുകയാണ് Campbell Soup എന്ന് അവര്‍ പ്രഖ്യാപിച്ചു. "Campbell ന്റെ തീരുമാനം "GMO ലേബലിങ് നിയമങ്ങള്‍ക്കെതിരെ കോടിക്കണക്കിന് ഡോളര്‍ ചിലവാക്കിയ മൊണ്‍സാന്റോയ്ക്കും Grocery Manufacturers Association നും എതിരെയുള്ള വ്യക്തമായ സന്ദേശമാണിത്," എന്ന് Organic Consumers Association എന്ന സംഘത്തിന്റെ ഡയറക്റ്ററായ Ronnie Cummins പത്രപ്രസ്ഥാവനയില്‍ പറഞ്ഞു. — സ്രോതസ്സ് commondreams.org
ടാഗ്: വാര്‍ത്ത
ആയുധമേന്തിയ നാട്ടുപട ദേശീയസര്‍ക്കാര്‍ കെട്ടിടം കൈയ്യേറി, മാധ്യമങ്ങള്‍ പറഞ്ഞു അവര്‍ ‘സമാധാനപരമാണെന്ന്’
ദേശീയസര്‍ക്കാരിന്റെ ഭൂമി തീവെച്ച കേസില്‍ രണ്ട് പ്രാദേശിക ഇടന്‍മാര്‍ക്കെതിരെ(ranchers) കേസെടുത്തതിന് ഒറിഗണ്‍ നഗരത്തിലെ ദേശീയസര്‍ക്കാര്‍ കെട്ടിടം ഒരു റാഡിക്കല്‍ നാട്ടുപട കൈയ്യേറി. ദേശീയസര്‍ക്കാരിന് ഭൂമിയുടെ മേല്‍ അധികം നിയമാധികാരം ഇല്ല എന്നാണ് വലത് പക്ഷ പ്രതിഷേധക്കാരുടെ പക്ഷം. കുറഞ്ഞത് ഒറിഗണിലെ Harney Countyയില്‍ പ്രവര്‍ത്തിക്കുന്ന Malheur National Wildlife Refuge ന്റെ ശൂന്യമായ കെട്ടിടത്തിലാണ് ഒരു ഡസന്‍ “heavily armed men” അതിക്രമിച്ച് കയറിയത്. സര്‍ക്കാര്‍ തങ്ങളെ നീക്കം ചെയ്യാന്‍ ശ്രമിച്ചാല്‍ അക്രമത്തിനുള്ള സാദ്ധ്യത തങ്ങളുടെ സംഘം … Continue reading ആയുധമേന്തിയ നാട്ടുപട ദേശീയസര്‍ക്കാര്‍ കെട്ടിടം കൈയ്യേറി, മാധ്യമങ്ങള്‍ പറഞ്ഞു അവര്‍ ‘സമാധാനപരമാണെന്ന്’
പോലീസിനാല്‍ കൊല്ലപ്പെട്ടവര്‍
2015 ല്‍ അമേരിക്കയിലെ പോലീസ് 1200 പേരെ കൊന്നു. അവരുടെ പേരും വിവരങ്ങളും http://killedbypolice.net/ എന്ന സൈറ്റില്‍ ലഭ്യമാണ്. 2014 ല്‍ പോലീസ് 1108 പേരെയാണ് കൊന്നത്. 2013 മെയ് 1 മുതലാണ് ഇത്തരത്തില്‍ കൊലപാതകം രേഖപ്പെടുത്താന്‍ തുടങ്ങിയത്. ആ 8 മാസം കൊണ്ട് 769 പേരെ പോലീസ് കൊന്നു. http://mappingpoliceviolence.org/2015/. കറുത്തവനായ പ്രസിിഡന്റ്, കറുത്തവനായ attorney general, കറുത്ത homeland security in the cabinet എന്നിട്ടും അമേരിക്കയില്‍ കറുത്തവര്‍ റോഡില്‍ വെള്ളക്കാരായ പോലീസിനാല്‍ വെടിയേറ്റ് … Continue reading പോലീസിനാല്‍ കൊല്ലപ്പെട്ടവര്‍
CIA rendition ശിക്ഷ നേരിടുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇറ്റലിയിലെ പ്രസിഡന്റ് മാപ്പ് നല്‍കി
ഈജിപ്റ്റ്കാരനായ മുസ്ലീം പുരോഹിതനെ അമേരിക്കയുടെ "extraordinary rendition" പദ്ധതി പ്രകാരം തട്ടിക്കൊണ്ടുപോയെ കേസില്‍ ശിക്ഷ നേരിടുന്ന മിലാനിലെ CIA സ്റ്റേഷന്‍ തലവനായ Robert Seldon Lady ന് ഭാഗികമായി ഇറ്റലി മാപ്പ് നല്‍കി. ഈ കേസില്‍ കുറ്റക്കാരനായ മറ്റൊരു അമേരിക്കന്‍ പൌരനായ Betnie Medero നും ഇറ്റലിയിലെ പ്രസിഡന്റ് Sergio Mattarell മാപ്പ് നല്‍കി. 2003 ല്‍ ഈജിപ്റ്റില്‍ വെച്ച് ചോദ്യം ചെയ്യുന്നതിന് Hassan Mustafa Osama Nasr യെ മിലാനിലെ തെരുവില്‍ നിന്ന് തട്ടിക്കൊണ്ടുപോയതിന് Ladyഉം … Continue reading CIA rendition ശിക്ഷ നേരിടുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇറ്റലിയിലെ പ്രസിഡന്റ് മാപ്പ് നല്‍കി
ഓഫീസില്‍ പ്രവേശിച്ച് ഒരു ദിവസത്തിനകം ഇടതുപക്ഷക്കാരിയായ മേയറെ കൊന്നു
മെക്സിക്കോയില്‍ Temixco നഗരത്തിന്റെ മേയറെ ഓഫീസില്‍ പ്രവേശിച്ച് ഒരു ദിവസത്തിനകം കൊന്നു. Party of the Democratic Revolution എന്ന ഇടതുപക്ഷ പാര്‍ട്ടിയുടെ അംഗമായിരുന്നു Gisela Mota. ഈ പാര്‍ട്ടിക്കെതിരെ ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയ കൊലപാതകം മുമ്പും നടന്നിട്ടുണ്ട്. Mota യെ വീട്ടില്‍ വെച്ച് ശാരീരികമായി പീഡിപ്പിക്കുകയും പിന്നീട് വെടിവെച്ചുകൊല്ലുകയുമാണുണ്ടായത്. രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട് എന്ന് പോലീസി പറഞ്ഞു.
ഇടത് ചായ്‌വുള്ള പത്രപ്രവര്‍ത്തകനെ വാഷിങ്ടണ്‍ പോസ്റ്റ് പിരിച്ചുവിട്ടു
പത്രപ്രവര്‍ത്തകനായ Harold Meyerson നെ Washington Post ന്റെ എഡിറ്റോറിലയല്‍ പേജ് എഡിറ്ററായ Fred Hiatt പിരിച്ചുവിട്ടു. അമേരിക്കയിലെ നല്ല ഒരു പത്രവര്‍ത്തകനും പ്രധാന അമേരിക്കന്‍ പത്രത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു പക്ഷേ ഏക സോഷ്യലിസ്റ്റുമായിരുന്നു Harold Meyerson. രണ്ട് ദശാബ്ദത്തോളമായി അദ്ദേഹം അവിടെ ജോലിചെയ്തിരുന്നു. New York Times ന്റെ പ്രശസ്ത തൊഴിലാളി റിപ്പോര്‍ട്ടറായ Steve Greenhouse വിരമിച്ചതിന് ശേഷം പ്രമുഖ പത്രങ്ങളിലൊന്നും തൊഴിലാളി വര്‍ഗ്ഗത്തേയും യൂണിയനുകളേയും കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ മുഴുവന്‍ സമയ പത്രപ്രവര്‍ത്തകര്‍ ഇല്ലാതെയായി. … Continue reading ഇടത് ചായ്‌വുള്ള പത്രപ്രവര്‍ത്തകനെ വാഷിങ്ടണ്‍ പോസ്റ്റ് പിരിച്ചുവിട്ടു
ബാര്‍ബഡോസില്‍ മധുരപാനീയങ്ങള്‍ക്ക് 10% അധിക നികുതി പുതിയതായി ഈടാക്കിത്തുടങ്ങി
കരീബിയന്‍ ദ്വീപായ ബാര്‍ബഡോസ്(Barbados) മധുരത്തിന് 2015 ഓഗസ്റ്റ് 1 മുതല്‍ പുതിയ നികുതി ഈടാക്കുന്നു. എല്ലാ carbonated ലഘുപാനീയങ്ങള്‍, sports drinks, sweetened fruit juices, juice drinks തുടങ്ങിയവക്ക് 10% അധിക നികുതി കൊടുക്കണം. ബാര്‍ബഡോസിലെ ജനങ്ങള്‍ക്ക് ഈ നീക്കം അത്ര ഇഷ്ടമായിട്ടില്ല. പണം പിടിച്ചെടുക്കാനുള്ള സര്‍ക്കാരിന്റെ ഒരു പുതിയ നയമായാണ് അവര്‍ ഇതിനെ കാണുന്നത്. എന്നാല്‍ സ്ഥിതിവിവരക്കണക്കുകള്‍ കാണിക്കുന്നതനുസരിച്ച് അവിടെ പൊണ്ണത്തടി വലിയൊരു പ്രശ്നമായി മാറിക്കൊണ്ടിരിക്കുന്നു. ബാര്‍ബഡോസിലെ ജനസംഖ്യയുടെ 64% വും പൊണ്ണത്തടിക്കാരാണ്. കുട്ടികളുടെ … Continue reading ബാര്‍ബഡോസില്‍ മധുരപാനീയങ്ങള്‍ക്ക് 10% അധിക നികുതി പുതിയതായി ഈടാക്കിത്തുടങ്ങി
1890 ലെ കൂട്ടക്കൊലയുടെ 125 ആം വാര്‍ഷികം ആചരിച്ചുകൊണ്ട് നൂറുകണക്കിനാളുകള്‍ വൂണ്ടഡ് നീയിലെത്തി
Lakota Pine Ridge Indian Reservation ല്‍ നൂറുകണക്കിന് ലകോടാക്കാരും (Lakotas) അവരെ പിന്‍തുണക്കുന്നവരും കുതിരപ്പുറത്ത് വൂണ്ടഡ് നീയിലെ(Wounded Knee) ശവപ്പറമ്പിലേക്ക് കൂട്ടക്കൊലയുടെ 125 ആം വാര്‍ഷികം ആചരിച്ചു. ഡിസംബര്‍ 29, 1890 ന് അമേരിക്കന്‍ സൈന്യം സ്ത്രീകളും കുട്ടികളുമടക്കമുള്ള 300 ഓളം ഒഗ്ലാലാ ലകോടാ ഇന്‍ഡ്യക്കാരെ (Oglala Lakota Indians) കൊന്നു. Chief Big Foot Band Memorial Ride ഒരാഴ്ചക്ക് മുമ്പ് തെക്കെ ഡക്കോട്ടയിലെ(South Dakota) Bridgerല്‍ നിന്ന് തുടങ്ങി. 300 കിലോമീറ്ററോളം കുതിരപ്പുറത്ത് … Continue reading 1890 ലെ കൂട്ടക്കൊലയുടെ 125 ആം വാര്‍ഷികം ആചരിച്ചുകൊണ്ട് നൂറുകണക്കിനാളുകള്‍ വൂണ്ടഡ് നീയിലെത്തി
1981 മുതല്‍ക്കേ എക്സോണിന് കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് അറിയമായിരുന്നു
കാലാവസ്ഥാ മാറ്റം ഒരു പൊതു പ്രശ്നമായി ഉയര്‍ന്ന് വരുന്നതിന് 7 വര്‍ഷം മുമ്പേ എണ്ണഭീമന്‍ ExxonMobil ന് കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് അറിയമായിരുന്നു എന്ന് പുതിയതായി പുറത്തുവന്ന ഒരു ഇമെയില്‍ സന്ദേശം വ്യക്തമാക്കുന്നു. എന്നിട്ടും അവര്‍ കാലാവസ്ഥാ മാറ്റം അംഗീകരിക്കാതിരിക്കാനായി 30 വര്‍ഷത്തോളം ദശലക്ഷക്കണക്കിന് ഡോളര്‍ ചിലവാക്കി. 1981 ല്‍ കമ്പനിക്ക് കാലാവസ്ഥാമാറ്റത്തെക്കുറിച്ച് ആദ്യമായി "താല്‍പ്പര്യമുണ്ടായി" എന്ന് എക്സോണിന്റെ മുമ്പത്തെ കാലാവസ്ഥ വിദഗ്ദധനായ Lenny Bernstein ന്റെ ഒരു ഇമെയില്‍ എഴുതി. ഗ്രീന്‍പീസിന്റെ അഭിപ്രായത്തില്‍ കാലാവസ്ഥാ മാറ്റ സിദ്ധാന്തത്തിനെതിരെ … Continue reading 1981 മുതല്‍ക്കേ എക്സോണിന് കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് അറിയമായിരുന്നു
ജര്‍മ്മനിയില്‍ സൈക്കിള്‍ ഹൈവേ തുറന്നു
ഹരിത ഗതാഗതത്തിന്റെ ഭാവിയിലേക്കുള്ള തുടക്കമായി ജര്‍മ്മനിയില്‍ 100 കിലോമീറ്റര്‍ നീളമുള്ള സൈക്കിള്‍ ഹൈവേയുടെ ആദ്യത്തെ മൂന്ന് കിലോമീറ്റര്‍ തുറന്നു. ഈ ഹൈവേ Duisburg, Bochum, Hamm, നാല് സര്‍വ്വകലാശാലകള്‍ ഉള്‍പ്പടെ 10 പടിഞ്ഞാറന്‍ നഗരങ്ങളെ ബന്ധിപ്പിക്കും. Ruhr വ്യാവസായിക പ്രദേശത്തെ തീവണ്ടി പാതയോട് ചേര്‍ന്നാണ് ഈ ഹൈവേ.. പുതിയ പാത കാരണം 50,000 കാറുകളെ പ്രതിദിനം റോഡില്‍ നിന്ന് ഒഴുവാക്കാനാകും എന്ന് RVR പഠനം പറയുന്നു. — സ്രോതസ്സ് phys.org