2015 ല്‍ ഡന്‍മാര്‍ക്കിലെ കാറ്റാടികള്‍ പുതിയ ലോക റിക്കോഡ് സ്ഥാപിച്ചു. മൊത്തം വൈദ്യുതി ഉപഭോഗത്തിന്റെ 42.1% പവനോര്‍ജ്ജത്തില്‍ നിന്ന് ഡന്‍മാര്‍ക്ക് നേടി. പവനോര്‍ജ്ജത്തിന്റെ പങ്ക് 39.1% ആയിരുന്ന അതിന് മുമ്പത്തെ വര്‍ഷവും ഒരു ലോക റിക്കോഡ് ആയിരുന്നു. ഊര്‍ജ്ജ ഗ്രിഡ് പ്രവര്‍ത്തിപ്പിക്കുന്ന Energinet ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 2005 ല്‍ പവനോര്‍ജ്ജം അവരുടെ മൊത്തം ഉപഭോഗത്തിന്റെ 18.7% ഉം 2010 ല്‍ അത് 22% ഉം 2012 ല്‍ അത് 30% ആയി ഉയര്‍ന്നു. ബ്രിട്ടണിലും … Continue reading ഡന്‍മാര്‍ക്ക് സ്വന്തം പവനോര്‍ജ്ജ റിക്കോഡ് വീണ്ടും ഭേദിച്ചു
ടാഗ്: വാര്‍ത്ത
Whittier ബീച്ചില്‍ കടല്‍ പക്ഷികള്‍ കൂട്ടത്തോടെ ചത്തടിയുന്നു
Whittier ലെ കടല്‍ തീരത്ത് ആയിരക്കണക്കിന് ചത്ത common murres അടിഞ്ഞു. Prince William Sound ല്‍ എത്രമാത്രം പക്ഷികള്‍ ചത്തിട്ടുണ്ടാവുമെന്ന് ശാസ്ത്രജ്ഞര്‍ അത്ഭുതപ്പെടുന്നു. വിരമിച്ച ഒരു സര്‍ക്കാര്‍ ജീവശാസ്ത്രജന്‍ എടുത്ത കണക്കെടുപ്പില്‍ കഴിഞ്ഞ ആഴ്ച 7,800 ചത്ത murres ആണ് ഒന്നര കിലോമീറ്റര്‍ നീളത്തിലെ തീരപ്രദേശത്ത് മാത്രം അടിഞ്ഞുകൂടിയത്. അതായത് ഒരു മീറ്റര്‍ ബീച്ചില്‍ 5 ചത്ത പക്ഷികള്‍. — സ്രോതസ്സ് adn.com
ലണ്ടനിലെ പ്രദേശങ്ങളില്‍ ബീജിങ്ങിലേതുപോലുള്ള മലിനീകരണം
വായൂ മലിനീകരണത്തിന്റെ 2016 അനുവദനീയമായ പരിധി മറികടക്കാന്‍ വണ്ടിക്കാര്‍ക്ക് ആഴ്ചകളേ വേണ്ടിവന്നുള്ളു. ഒരു വര്‍ഷത്തില്‍ 18 മണിക്കൂറിലധികം സമയം പരിധി മറികടക്കാന്‍ പാടില്ല എന്നാണ് യൂറോപ്യന്‍ യൂണിയന്റെ നിയമം. 7 ദിവസം Putney High Street, Knightsbridge എന്നീ രണ്ട് സ്ഥലങ്ങള്‍ പരിധിക്ക് മുകളിലായിരുന്നു. കഴിഞ്ഞ വര്‍ഷം Oxford Street രണ്ട് ദിവസത്തേക്ക് പരിധി മറികടന്നു. നഗരത്തിന്റെ 12.5% സ്ഥലത്ത് ബീജിങ്ങിലേയും ഷാങ്ഹായിലേയും പോലുള്ള നൈട്രജന്‍ ഡൈ ഓക്സൈഡ് മലിനീകരണം അനുഭവിക്കുന്നു എന്ന് Policy Exchange എന്ന … Continue reading ലണ്ടനിലെ പ്രദേശങ്ങളില്‍ ബീജിങ്ങിലേതുപോലുള്ള മലിനീകരണം
2016 ലെ ഏറ്റവും വലിയ സാമ്പത്തിക അപകടം ആഗോളതപനമായിരിക്കും
കാലാവസ്ഥാ മാറ്റം 2016 ലെ ഏറ്റവും വലിയ സാമ്പത്തിക അപകടം ആയിരിക്കുമെന്ന് World Economic Forum പറഞ്ഞു. ലാഭ ലക്ഷ്യമില്ലാത്ത ഈ സാമ്പത്തിക വിശകലന സ്ഥാപനത്തിന്റെ അഭിപ്രായത്തില്‍ കാലാവസ്ഥാ മാറ്റവും അതിനോട് ബന്ധമുള്ള തീവൃകാലാവസ്ഥ, വലിയ പ്രകൃതി ദുരന്തങ്ങള്‍, ഉയരുന്ന ഹരിതഗ്രഹവാതക ഉദ്‌വമനം, ജല ദൌര്‍ലഭ്യം, വെള്ളപ്പൊക്കം, കൊടുംകാറ്റ് തുടങ്ങിയ മറ്റ് പരിസ്ഥിതി പ്രതിഭാസങ്ങളും ആണ് 2011 ന് ശേഷം ലോകം നേരിട്ട് ഏറ്റവും വലിയ 5 സാമ്പത്തിക ഭീഷണികളിലൊന്ന്. — സ്രോതസ്സ് scientificamerican.com
ഡൊണാള്‍ഡ് ട്രമ്പിന് ഫോക്സ് ന്യൂസ് $3 കോടി ഡോളറിന്റെ സൌജന്യ പ്രക്ഷേപണ സമയം നല്‍കി
മെയ് മുതല്‍ ഡിസംബര്‍ 15 വരെ ട്രമ്പ് ചാനലുകളില്‍ 23 മണിക്കൂര്‍ സമയമാണ് പ്രത്യക്ഷപ്പെട്ടത്. ഈ കാലയളവില്‍ മറ്റൊരു സ്ഥാനാര്‍ത്ഥിക്കും 10 മണിക്കൂറില്‍ അധികം സമയം കിട്ടിയിട്ടില്ല. മൊത്തം 306,104,725 പേര്‍ വരുന്ന കേഴ്വിക്കാരിലേക്ക് തന്റെ സന്ദേശങ്ങള്‍ പ്രക്ഷേപണം ചെയ്യാന്‍ $2.97 കോടി ഡോളറിന്റെ സൌജന്യ പ്രക്ഷേപണ സമയമാണ് ട്രമ്പിന് കിട്ടിയത് എന്ന് IQ Media എന്ന മാധ്യമ നിരീക്ഷണ സംഘത്തിന്റെ പഠനം പറയുന്നു. — സ്രോതസ്സ് mediamatters.org
തുര്‍ക്കി VICE News മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് റസൂലിനെ ജാമ്യത്തില്‍ വിട്ടയച്ചു
ഭീകരവാദകുറ്റം ആരോപിക്കപ്പെട്ട VICE News മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് റസൂല്‍(Mohammed Ismael Rasool) കഴിഞ്ഞ 4 മാസമായി തുര്‍ക്കിയിലെ ജയിലിലായിരുന്നു. റസൂലിനോടൊപ്പം മറ്റ് രണ്ട് സഹപ്രവര്‍ത്തകരേയും ആഗസ്റ്റ് 27 മുതല്‍ തുര്‍ക്കി അതീവ സുരക്ഷതയുള്ള ജയിലില്‍ അടച്ചു. “ഒരു മുന്‍കരുതലെന്ന നിലയിലാണ്” റസൂലിനേയും കുറ്റട്ടരേയും തടവിലിട്ടതെന്നും ജാമ്യത്തിന് പണമൊന്നും കെട്ടിവെച്ചിട്ടില്ല എന്നും Diyarbakir ലെ കോടതി പ്രസ്ഥാവനയില്‍ പറഞ്ഞു. പക്ഷേ റസൂലിന് രാജ്യം വിട്ട് പോകാനാവില്ല. ആഴ്ചയില്‍ രണ്ട് പ്രാവശ്യം പോലീസ് സ്റ്റേഷനില്‍ ഹാജരാവണം. — സ്രോതസ്സ് vice.com
ടെക്സാസിലെ ഹിമവാതം കാരണം 35,000 പശുക്കള്‍ ചത്തു
കഴിഞ്ഞ മാസം അപൂര്‍വ്വമായ ഹിമവാതം പടിഞ്ഞാറെ ടെക്സാസില്‍ അടിച്ചതിനെ തുടര്‍ന്ന് ഏകദേശം 35,000 പശുക്കള്‍ ചത്തതായി കാണപ്പെട്ടു. കൊടുംകാറ്റിനാല്‍ മഞ്ഞ് 14 അടി ഉയരത്തിലെത്തി. അതില്‍ ധാരാളം ജീവനുള്ള പശുക്കള്‍ അകപ്പെട്ടിട്ടുണ്ട്. മറ്റുള്ളവ തണുത്ത് ചാവുകയോ പട്ടിണികൊണ്ട് ചാവുകയോ ചെയ്തു. പടിഞ്ഞാറെ ടെക്സാസിലെ ഗോശാലകളുടെ 10% ത്തെ ഇത് ബാധിച്ചിട്ടുണ്ട്. [ഇനി അടുത്ത അമേരിക്കന്‍ പനിയെ നമുക്ക് പ്രതീക്ഷിക്കാം.]
ഓറഞ്ച് ഇസ്രായേല്‍ ബന്ധം ഉപേക്ഷിക്കുന്നു
ഫ്രാന്‍സിലെ ടെലികോം ഭീമനായ ഓറഞ്ച്(Orange) ഇസ്രായേലിലെ കമ്പനിയായ Partner Communications മായുള്ള ബന്ധം നിര്‍ത്തലാക്കുന്നു എന്ന് പ്രഖ്യാപിച്ചു. ഈജിപ്റ്റില്‍ ഓറഞ്ചിന്റെ ഉടമസ്ഥതയിലുള്ള Mobinil നെതിരെ വലിയ ബഹിഷ്കരണ സമരത്താലും ഇസ്രായേല്‍ യുദ്ധക്കുറ്റങ്ങളുമായി Partner കമ്പനിയുയെടെ ആഴത്തിലുള്ള ബന്ധം ഫ്രാന്‍സിലെ സാമൂഹ്യപ്രവര്‍ത്തകര്‍ പുറത്തുകൊണ്ടുവന്നതിനാലും Partner മായുള്ള ബന്ധം ഉപേക്ഷിക്കും എന്ന് ജൂണ്‍ 2015 ന് ഓറഞ്ച് CEO വ്യക്തമാക്കിയിരുന്നു. — സ്രോതസ്സ് bdsmovement.net താഴെപ്പറയുന്ന ബഹുരാഷ്ട്രക്കുത്തക കമ്പനി ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുക. Intel Motorola Hewlett-Packard Amazon.com IBM അനീതിക്കെതിരെ … Continue reading ഓറഞ്ച് ഇസ്രായേല്‍ ബന്ധം ഉപേക്ഷിക്കുന്നു
മാനവരാശിക്കെതിരായ കുറ്റകൃത്യം ചെയ്തതിന് വിരമിച്ച സൈനിക നേതാക്കളെ കുറ്റംചുമത്തി
അമേരിക്കയുടെ പിന്‍തുണയോടെ ആദിവാസികള്‍ക്കെതിര ദശാബ്ദങ്ങളോളം നിഷ്ടൂര ആക്രമണം നടത്തിയ 18 വിരമിച്ച സൈനിക നേതാക്കളെ മാനവരാശിക്കെതിരായ കുറ്റകൃത്യം ചെയ്തു എന്ന കുറ്റത്തിന് ഗ്വാട്ടിമാലയില്‍ പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടക്കൊലക്ക് ഉത്തരവ് കൊടുത്തത്, ആളുകളെ തട്ടിക്കൊണ്ട് പോകുന്നത്, രണ്ടര ലക്ഷം ആളുകളെ കൊന്നൊടുക്കയതിന് ഇവര്‍ ഇത്തരവാദികളാണ്. മിക്ക സൈനിക നേതാക്കളേയും അമേരിക്ക പിന്‍തുണച്ചിരുന്നു. മുമ്പത്തെ പ്രസിഡന്റ് Romeo Lucas ന്റെ army chief of staff ആയിരുന്ന Manuel Benedicto Lucas García അതില്‍ ഉള്‍പ്പെടുന്നു. അമേരിക്കന്‍ സൈനിക … Continue reading മാനവരാശിക്കെതിരായ കുറ്റകൃത്യം ചെയ്തതിന് വിരമിച്ച സൈനിക നേതാക്കളെ കുറ്റംചുമത്തി
വടക്കന്‍ Paiute ആദിവാസികള്‍ കൈയ്യേറ്റത്തെ അപലപിക്കുന്നു
ഒറിഗണിലെ Malheur National Wildlife Refuge ല്‍ തുടരുന്ന കൈയ്യേറ്റത്തെ Paiute ആദിവാസികള്‍ അപലപിച്ചു. സര്‍ക്കാര്‍ഭൂമിയില്‍ അതിക്രമിച്ച് കയറി തീവെച്ച കുറ്റത്തിന് രണ്ട് ranchers നെ ജയിലിലടച്ചിരുന്നു. അതിനെതെരെ കഴിഞ്ഞ ദിവസം Citizens for Constitutional Freedom എന്ന് സ്വയം വിളിക്കുന്ന സര്‍ക്കാര്‍ വിരുദ്ധ, വലതുപക്ഷ നാട്ടുപ്പട സര്‍ക്കാര്‍ കെട്ടിടം കൈയ്യേറി. നെവാഡയില്‍ ദശാബ്ദങ്ങളായി കാലിമേയിച്ചിന്റെ ഫീസ് നല്‍കാതെ സര്‍ക്കാരുമായി 2014 ല്‍ സായുധ ഏറ്റുമുട്ടലിന്റെ വക്കിലെത്തിയ Cliven Bundy യുടെ മക്കളായ Ammon, Ryan Bundy … Continue reading വടക്കന്‍ Paiute ആദിവാസികള്‍ കൈയ്യേറ്റത്തെ അപലപിക്കുന്നു