ലഡ് വിഷം ചേര്‍ന്ന വെള്ളം വിതരണം ചെയ്തത് പോരാഞ്ഞ് അതിന് ബില്ലും കൊടുക്കേണ്ടിവരുന്ന അവസ്ഥക്കെതിരെ മിഷിഗണിലെ ഫ്ലിന്റില്‍ ജനങ്ങള്‍ പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാനം നിയോഗിച്ച തെരഞ്ഞെടുപ്പ് വഴിയല്ലാത്ത ഉദ്യോഗസ്ഥന്‍ ( unelected emergency manager) നഗരത്തിന്റെ കുടിവെള്ള സ്രോതസ് സ്വേഛാധിത്വപരമായി ഫ്ലിന്റ് നദിയായി മാറ്റിയതോടെയാണ് കുടിവെള്ളം മലിനമായത്. ദിവസം 100 ഡോളര്‍ ലാഭിക്കാനായിരുന്നു അയാള്‍ ഈ പണി ചെയ്തത്.
ടാഗ്: വാര്‍ത്ത
നാലിലൊന്ന് അമേരിക്കക്കാര്‍ക്ക് ഭൂമി സൂര്യന് ചുറ്റും തിരിയുന്നു എന്ന കാര്യം അറിയില്ല
ശാസ്ത്രത്തിന്റെ വാഗ്ദാനങ്ങളെക്കുറിച്ച് അതിയായ ഉല്‍സാഹമുണ്ടെങ്കിലും അമേരിക്കക്കാര്‍ക്ക് അടിസ്ഥാന ശാസ്ത്ര വിവരം കുറവാണ്. നാലിലൊന്ന് അമേരിക്കക്കാര്‍ക്ക് ഭൂമി സൂര്യന് ചുറ്റും തിരിയുന്നു എന്ന കാര്യം അറിയില്ല എന്ന് ഒരു poll ഫലം പറയുന്നു. 2,200 ആളുകളില്‍ National Science Foundation നടത്തിയ ഒരു സര്‍വ്വേയില്‍ ആണ് ഇക്കാര്യം പുറത്തായത്. ഭൂമി സൂര്യന് ചുറ്റും കറങ്ങുന്നു എന്ന് 74% ആളുകള്‍ക്കേ അറിയൂ എന്ന് ചിക്കാഗോയില്‍ നടന്ന American Association for the Advancement of Science സമ്മേളനത്തില്‍ പ്രസിദ്ധപ്പെടുത്തി. മുമ്പ് … Continue reading നാലിലൊന്ന് അമേരിക്കക്കാര്‍ക്ക് ഭൂമി സൂര്യന് ചുറ്റും തിരിയുന്നു എന്ന കാര്യം അറിയില്ല
ഫ്രാക്കിങ് വസ്തുവിലയെ ബാധിക്കുന്നു
shale gas കിണറിനടുത്ത് താമസിക്കുന്നത് നിങ്ങളുടെ വീടിന്റെ വിലയെ ബാധിക്കും എന്ന് അമേരിക്കിയിലെ ഏറ്റവും പഴയതും അംഗീകാരമുള്ളതുമായ American Economic Review നടത്തിയ ഒരു പഠനത്തില്‍ പറയുന്നു. അമേരിക്കിയിലെ പ്രധാനപ്പെട്ട ഫ്രാക്കിങ് സംസ്ഥാനമായ പെന്‍സില്‍വാനിയയിലെ വസ്തുവക വിവരങ്ങള്‍ പരിശോധിച്ചതില്‍ നിന്നും ശരാശരി 14% അതായത് $30,000 ഡോളറോളം നഷ്ടം സംഭവിക്കുന്നതായി അവര്‍ കണക്കാക്കി. — സ്രോതസ്സ് priceofoil.org മുമ്പ് ബ്രിട്ടണിലോ മറ്റോ കാറ്റാടി കമ്പനി കാറ്റാടി സ്ഥാപിക്കുന്നത് തങ്ങളുടെ വസ്തുവില കുറക്കും എന്ന് പറഞ്ഞ് വീട്ടുകാര്‍ ഈ … Continue reading ഫ്രാക്കിങ് വസ്തുവിലയെ ബാധിക്കുന്നു
നീതി വകുപ്പ് മന്ത്രി രാജിവെച്ചു
ഭീകരവാദത്തിന്റെ പേരില്‍ കുറ്റവാളിയായി ശിക്ഷിച്ചാല്‍ പൌരത്വം ഇല്ലാതാക്കും എന്ന നിയമം നിര്‍മ്മിക്കാന്‍ പോകുന്നു എന്നതിരെയുള്ള പ്രതിഷേധമായി ഫ്രാന്‍സില്‍ നീതി വകുപ്പ് മന്ത്രിയായ Christiane Taubira രാജിവെച്ചു. നവംബര്‍ 13 ന് പാരീസില്‍ 130 പേരെ കൊന്ന ആക്രമണത്തെ തുടര്‍ന്നാണ് പുതിയ പദ്ധതി പാര്‍ളമെന്റില്‍ അവതരിപ്പിച്ചത്. ഫ്രാന്‍സിലെ കറുത്ത വംശജയായ എണ്ണത്തില്‍ കുറഞ്ഞ മുതിര്‍ന്ന രാഷ്ട്രീയക്കാരില്‍ ഒരാളാണ് Taubira. "ചില സമയത്ത് പിടിച്ച് നില്‍ക്കുന്നത് രാജിവെക്കുന്നതിന് തുല്യമാണ്, ചില സമയത്ത് രാജിവെക്കുക എന്നത് പിന്‍മാറുകയാണ്" എന്ന് അവര്‍ പറഞ്ഞു.
സമാധാന പ്രവര്‍ത്തകയും ആണവായുധവിരുദ്ധ സമരക്കാരിയുമായ കൊണ്‍സെപ്സിയോണ്‍ പിചിയോടോ അന്തരിച്ചു
ആണവായുധങ്ങള്‍ക്കെതിരേയും യുദ്ധത്തിനെതിരേയും വൈറ്റ് ഹൌസിന് മുമ്പില്‍ കൊണ്‍സെപ്സിയോണ്‍ പിചിയോടോ(Concepcion Picciotto) 1981 മുതല്‍ സ്ഥിരമായി സമരം നടത്തി. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സമരമായിരുന്നു അത്. അവര്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് Washington, D.C.യിലെ വീടില്ലാത്ത സ്ത്രീകള്‍ക്കുള്ള മന്ദിരത്തില്‍ വെച്ച് മരിച്ചത്. 80 വയസ് പ്രായമുണ്ടായിരുന്നു.
2,300 വീട്ടുകാരെ ഒഴുപ്പിച്ചതിന് ശേഷവും വലിയ മീഥേന്‍ ചോര്‍ച്ച കാരണം അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു
ലോസാഞ്ജലസിലെ Porter Ranch ല്‍ കാലിഫോര്‍ണിയ ഗവര്‍ണര്‍ Jerry Brown അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. Aliso Canyon Storage Facility യില്‍ നിന്ന് കഴിഞ്ഞ ഒക്റ്റോബര്‍ മുതല്‍ മീഥേന്‍ ചോരുകയാണ്. അതിന്റെ ഫലമായി ആ പ്രദേശമാകെ കഷ്ടത അനുഭവിക്കുന്നു. 2,300 വീട്ടുകാരെ ഒഴുപ്പിച്ചു. ധാരാളം പേര്‍ ഒഴിഞ്ഞ് പോകാന്‍ അപേക്ഷ കൊടുത്തിട്ടുണ്ട്. Southern California Gas Company (SoCalGas) ആണ് ആ സംഭരണി പ്രവര്‍ത്തിപ്പിക്കുന്നത്. വാതക ചോര്‍ച്ച തടയാന്‍ അവര്‍ ശ്രമിച്ച് വരുന്നു. പ്രദേശവാസികള്‍ക്ക് തലവേദന, nausea, rashes, … Continue reading 2,300 വീട്ടുകാരെ ഒഴുപ്പിച്ചതിന് ശേഷവും വലിയ മീഥേന്‍ ചോര്‍ച്ച കാരണം അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു
വലിയ സൌരോര്‍ജ്ജ നിലയങ്ങളുടെ ജനനം ആസ്ട്രേലിയയിലും തുടങ്ങി
ആസ്ട്രേലിയയിലെ വലിയ സൌരോര്‍ജ്ജ നിലയ പദ്ധതികളായ Nyngan, Broken Hill സൌരോര്‍ജ്ജ നിലയങ്ങള്‍ 2013 ന് ഉദ്ഘാടനം നടത്തും എന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. AGL ആണ് അവ നിര്‍മ്മിക്കുന്നത്. New South Wales ല്‍ സ്ഥിതിചെയ്യുന്ന Broken Hill നിലയത്തിന് 53 MW ശേഷിയുണ്ട്. Nyngan നിലയത്തിന്റെ ശേഷി 102 MW ആണ്. ദക്ഷിണാര്‍ദ്ധഗോളത്തിലെ ഏറ്റവും വലിയ സൌരോര്‍ജ്ജ നിലയം അതാണ്. പ്രതിവര്‍ഷം ഇവ രണ്ടും കൂടി 360,000 MWh വൈദ്യുതി ഉല്‍പ്പാദിപ്പിക്കും. 50,000വീടുകള്‍ക്ക് വൈദ്യുതി നല്‍കാന്‍ … Continue reading വലിയ സൌരോര്‍ജ്ജ നിലയങ്ങളുടെ ജനനം ആസ്ട്രേലിയയിലും തുടങ്ങി
സൂപ്പര്‍മാര്‍ക്കലിലെ കാത്തുനില്‍പ്പ് ഒഴുവാക്കാന്‍ സ്വന്തമായി ആഹാരം വളര്‍ത്തുക
വെനസ്വലക്കാര്‍ ആഹാരം സ്വന്തമായി കൃഷിചെയ്യുന്നതിനെ പ്രോല്‍സാഹിപ്പിക്കാന്‍ പ്രസിഡന്റ് നികോളാസ് മഡൂറോ നഗര കൃഷി മന്ത്രിയെ മാറ്റു പുതിയ ആളിനെ ചുമതല കൊടുത്തു. കാരണം ഭക്ഷ്യദൌര്‍ലഭ്യം ഉടനേ കുറയാന്‍ പോകില്ല. Emma Ortega ക്ക് പകരം സാമൂഹ്യശാസ്ത്രജ്ഞയും കൃഷിയില്‍ പരിചയമില്ലാത്തതുമായ Lorena Freitez ആയിരിക്കും ഇനി നഗരകൃഷി ഏജന്‍സിയുടെ നേതൃത്വം വഹിക്കുന്നത്. — സ്രോതസ്സ് breitbart.com നഗരകൃഷി മന്ത്രിയെ മാറ്റിയത് താഴേക്കിടയിലുള്ള Chavistas കളെ അസംതൃപ്തരാക്കിയിട്ടുണ്ട്. Emma Ortega ചുമതലയേറ്റിട്ട് രണ്ട് ആഴ്ചയേയായിട്ടുള്ളു. Ezequiel Zamora National Campesino … Continue reading സൂപ്പര്‍മാര്‍ക്കലിലെ കാത്തുനില്‍പ്പ് ഒഴുവാക്കാന്‍ സ്വന്തമായി ആഹാരം വളര്‍ത്തുക
ഒബാമ കാണാത്ത മറ്റൊരു അടിസ്ഥാന സേവന പ്രശ്നം
Detroit ല്‍ തെരഞ്ഞെടുക്കപ്പെടാതെ നിയമിതമായ emergency manager അന്യായ വാഴ്ച സഹിക്കാന്‍ വയ്യാതെ സ്കൂള്‍ അദ്ധ്യാപകര്‍ സ്വയം അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു. ഫണ്ടിന്റെ അപര്യാപ്തത, black mold, എലി, തകരുന്ന കെട്ടിടങ്ങള്‍ എന്നിവക്കെതിരെ അദ്ധ്യാപകരുടെ "sickouts" പ്രക്ഷോഭം കാരണം 100 സര്‍ക്കാര്‍ സ്കൂളുകളില്‍ 88 അടച്ചു. സംസ്ഥാനത്തെ സര്‍ക്കാര്‍ വിദ്യാലയങ്ങളെല്ലാം Darnell Earley എന്ന തെരഞ്ഞെടുക്കപ്പെടാതെ നിയമിതമായ emergency manager ന്റെ കീഴിലാണ്. നദിയിലെ വിഷജലം Flint ലെ ജനത്തിന് കുടിവെള്ളമായി വിതരണം ചെയ്ത അതേ മഹാനാണ് ഈ … Continue reading ഒബാമ കാണാത്ത മറ്റൊരു അടിസ്ഥാന സേവന പ്രശ്നം
വൈകി വന്ന വിധിയില്‍ റാണാ പ്ലാസ തകര്‍ച്ചയില്‍ 41 പേരെ കുറ്റക്കാരാണെന്ന് വിധിച്ചു
ബംഗ്ലാദേശിലെ ഏറ്റവും മോശം വ്യാവസായിക ദുരന്തമായിരുന്നു റാണാ പ്ലാസ തകര്‍ച്ച. 1,135 പേരായിരുന്നു അന്ന് മരണപ്പെട്ടത്. കൂടുതലും തയ്യല്‍ക്കാര്‍. 32 മാസങ്ങള്‍ക്ക് ശേഷം ഒരു കോടത് കെട്ടിട ഉടമയും പ്രാദേശിക സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മറ്റ് 40 പേരേയും കൊലക്കുറ്റത്തിന് കാരണക്കാരെന്ന് വിധിച്ചു. ധാക്കക്ക് പുറത്ത് Savar ലെ ബഹുനിലക്കെട്ടിടമായ റാണ പ്ലാസയില്‍ 5 തുണി ഫാക്റ്ററികള്‍ പ്രവര്‍ത്തിച്ചിരുന്നു. അത് 2013 ഏപ്രില്‍ 24 ന് തകര്‍ന്ന് വീണു. 1,135 ജോലിക്കാര്‍ മരിച്ചു. 2,400 പേരെ രക്ഷപെടുത്തി. 300 … Continue reading വൈകി വന്ന വിധിയില്‍ റാണാ പ്ലാസ തകര്‍ച്ചയില്‍ 41 പേരെ കുറ്റക്കാരാണെന്ന് വിധിച്ചു