മരുന്നിന് 5,000% വിലവര്‍ദ്ധിപ്പിച്ച Martin Shkreli ജനപ്രതിനിധികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ വിസമ്മതിച്ചു

മുമ്പത്തെ hedge fund മാനേജറും ജീവന്‍ രക്ഷാ മരുന്നിന്റെ വില 5,000% ല്‍ അധികം വര്‍ദ്ധിപ്പിക്കുകയും ചെയ്ത അമേരിക്കയിലെ ഏറ്റവും വെറുക്കപ്പെട്ടവനായ Martin Shkreli കോണ്‍ഗ്രസിന് മുമ്പില്‍ ജനപ്രതിനിധികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ വിസമ്മതിച്ചു. Turing Pharmaceuticals എന്ന കമ്പനിയുടെ സ്ഥാപകനായ അയാള്‍ Daraprim എന്ന മരുന്നിന്റെ നിര്‍മ്മാണം വാങ്ങുകയും അതിന്റെ വില $13.50 ല്‍ നിന്ന് $750 ലേക്ക് വര്‍ദ്ധിപ്പിച്ചു. ഒരു House committee കഴിഞ്ഞ ദിവസം അയാളെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചു. ഉട്ടയിലെ ജനപ്രതിനിധിയായ … Continue reading മരുന്നിന് 5,000% വിലവര്‍ദ്ധിപ്പിച്ച Martin Shkreli ജനപ്രതിനിധികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ വിസമ്മതിച്ചു

ഗ്രീസില്‍ സറീസയുടെ ജനത്തെ പിഴിയല്‍ നടപടിക്കെതിരെ ഒരു ദിവസത്തെ സമരം

ഒരു ദീവസത്തെ പൊതു പണിമുടക്കിന്റെ ഭാഗമായി ഏകദേശം 50,000 തൊഴിലാളികള്‍ ഏഥന്‍സില്‍ പ്രകടനം നടത്തി. Syriza (“Radical Leftന്റെ കൂട്ടം”) സര്‍ക്കാര്‍ നടപ്പാക്കുന്ന ചിലവ് ചുരുക്കല്‍ പദ്ധതികള്‍ക്കെതിരെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ ശക്തമായ എതിര്‍പ്പിന്റെ പ്രതിഫലനമാണ് ഈ സമരം. യൂറോപ്യന്‍ യൂണിയനില്‍ നിന്നും തുടര്‍ന്നുള്ള ധനസഹായം കിട്ടാന്‍ വേണ്ടി അവരുടെ നിര്‍ബന്ധപ്രകാരം പെന്‍ഷന്‍ ചിലവാക്കുന്നത് സറീസ സര്‍ക്കാര്‍ 1% കുറവ് വരുത്തി. — കൂടുതല്‍ ഇവിടെ wsws.org

ആയിരക്കണക്കിന് അഭയാര്‍ത്ഥി കുട്ടികളെ യൂറോപ്പില്‍ കാണാതെയായി

10,000 അഭയാര്‍ത്ഥി കുട്ടികള്‍ യൂറോപ്യന്‍ മണ്ണിലെത്തിയതിന് ശേഷം കാണാതെയായി എന്ന് Europol പറയുന്നു. അവരില്‍ കൂടുതല്‍ പേരും മനുഷ്യ, ലൈംഗിക കടത്തുകാരുടെ ഇരകളായോ എന്ന ഭയമാണിപ്പോള്‍ യൂറോപ്യന്‍ സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്ത ആയിരക്കണക്കിന് കുട്ടികളുണ്ട്. എന്നാല്‍ അവരെ ഇപ്പോള്‍ കാണാനില്ല. ചിലര്‍ കുടുംബങ്ങളോടൊപ്പമുണ്ട്, എന്നാല്‍ ബാക്കിയുള്ളവര്‍ pan-European "criminal infrastructure" ന്റെ കൈകളില്‍ പെട്ടിരിക്കാം എന്നാണ് അധികൃതര്‍ കരുതുന്നത്.

തുണി ഫാക്റ്ററിയിലെ തീപിടുത്തില്‍ നിന്ന് 6,000 തൊഴിലാളികള്‍ രക്ഷപെട്ടു

തൊഴിലാളികളടെ മോശം ചുറ്റുപാടുകളാലുള്ള വ്യാകുലതകളാല്‍ പരിഷ്കാരങ്ങള്‍ വരുത്തിയ ബംഗ്ലാദേശിലെ ഒരു തുണി ഫാക്റ്ററിയില്‍ വലിയ തീപിടുത്തമുണ്ടായി. പടിഞ്ഞാറന്‍ രാജ്യങ്ങളിലെ റീടെയില്‍ കമ്പനികളായ H&M നും J.C. Penney ക്കും വസ്ത്രങ്ങള്‍ നല്‍കിയിരുന്ന ഫാക്റ്ററിയാണിത്. തീപിടുത്തത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു എങ്കിലും ജോലിക്ക് എത്തിത്തുടങ്ങാത്ത 6,000 പേര്‍ ഭാഗ്യത്തിന് രക്ഷപെട്ടു. 2013 ല്‍ ഒരു ഫാക്റ്ററി തകര്‍ന്ന് വീണ് ബംഗ്ലാദേശില്‍ 1,100 തൊഴിലാളികള്‍ കൊല്ലപ്പെട്ടിരുന്നു

വിമാന കമ്പനിയെ സ്വകാര്യവല്‍ക്കരിക്കുന്നതിന് എതിരായി നടന്ന സമരത്തില്‍ രണ്ട് പേര്‍ മരിച്ചു

പാകിസ്ഥാനില്‍ സമരം ചെയ്യുന്ന എയര്‍ലൈന്‍ തൊഴിലാളികളെ പോലീസ് അടിച്ചമര്‍ത്താന്‍ ശ്രമിച്ചതിന്റെ ഫലമായി കറാച്ചി വിമാനത്താവളത്തില്‍ രണ്ട് തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ദേശീയ വിമാനക്കമ്പനിയെ സ്വകാര്യവല്‍ക്കരിക്കാന്‍ നടത്തുന്ന പദ്ധതിക്കെതിരെയാണ് തൊഴിലാളികള്‍ സമരം ചെയ്യുന്നത്.

OpenSSL ല്‍ വേറൊരു ഗൌരവമുള്ള ബഗ്ഗ് കണ്ടെത്തി

2014 ലും ഓപ്പണ്‍ സോഴ്സ് encryption toolkit ആയ OpenSSL വാര്‍ത്താ തലക്കെട്ടുകളില്‍ സ്ഥാനം പിടച്ചതായിരുന്നു. അന്ന് Heartbleed എന്ന വളരെ ഗൌരവകരമായ സുരക്ഷാ ബഗ്ഗിന്റെ പേരിലായിരുന്നു അത്. ഇപ്പോഴത്തെ പ്രശ്നം അത്രക്ക് വലുതതല്ല. HTTPS ഉപയോഗിച്ച് സംരക്ഷിക്കുന്ന വെബ് സൈറ്റുകള്‍ വിവരം കൈമാറാന്‍ വ്യാപകമായി ഉപയോഗിക്കുന്ന protocol ആണ് OpenSSL. — തുടര്‍ന്ന് വായിക്കൂ thevarguy.com

ഏകാധിപത്യത്തിലേക്കുള്ള നീക്കത്തിനെതിരെ ഫ്രാന്‍സില്‍ ആയിരങ്ങള്‍ പ്രതിഷേധം പ്രകടിപ്പിച്ചു

വിവാദപരമായ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചചില്‍ പാരീസിലും ഫ്രാന്‍സിലെ മറ്റ് നഗരങ്ങളിലും ആയിരക്കണക്കിന് ആളുകള്‍ തെരുവില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. ഏകാധിപത്യത്തിലേക്കുള്ള നീക്കമാണിത് എന്ന് ഒരു സംഘാടനകന്‍ അഭിപ്രായപ്പെട്ടു. നവംബറില്‍ നടന്ന പാരീസ് ആക്രമണത്തിന്റെ പേരില്‍ നടപ്പാക്കിയ അടിയന്തിരാവസ്ഥയുടെ കാലാവധി ഫെബ്രുവരി 26 ന് തീരും. പ്രകടനത്തില്‍ 5,000 ആളുകള്‍ പങ്കെടുത്തെന്ന് പോലീസ് പറഞ്ഞെങ്കിലും സംഘാടകരുടെ അഭിപ്രായത്തില്‍ 20,000 പേരെങ്കിലും പങ്കെടുത്തിട്ടുണ്ടാവും. ഡസന്‍ കണക്കിന് ഇത്തരം പ്രകടനങ്ങള്‍ ഫ്രാന്‍സിലെ മറ്റ് നഗരങ്ങളിലും നടന്നു. — സ്രോതസ്സ് commondreams.org

മങ്കാട്ടോ വധശിക്ഷകളുടെ 150ആം വാര്‍ഷികം കഴിഞ്ഞു

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ട വധശിക്ഷകളുടെ 150ആം വാര്‍ഷികം മിനസോട്ടയില്‍ ഡക്കോട്ട തദ്ദേശീയര്‍ ആചരിച്ചു. 38 ഡക്കോട്ടക്കാരെ ആയിരക്കണക്കിന് കാഴ്ചക്കാരുടെ മുമ്പില്‍ വെച്ച് ഡിസംബര്‍ 26, 1862 ന് ഒരേ സമയം വധശിക്ഷക്ക് വിധേയരാക്കി. വെള്ളക്കാരായ കുടിയേറ്റക്കാരും തദ്ദേശവാസികളും തമ്മിലുണ്ടായ രക്തരൂക്ഷിതമായ യുദ്ധത്തില്‍ ചെയ്ത കുറ്റകൃത്യങ്ങളുടെ പേരിലാണ് അവര്‍ക്ക് വധശിക്ഷ വിധിച്ചത്. വ്യക്തമായ തെളുവുകളില്ലാതിരിന്നിട്ടും അന്നത്തെ പ്രസിഡന്റായ എബ്രഹാം ലിങ്കണ്‍ ഈ വിധിയെ അംഗീകരിച്ചു. അമേരിക്ക തദ്ദേശവാസികളുമായുണ്ടാക്കിയ കരാര്‍ ലംഘിച്ചതിനാലും ഡക്കോട്ടയിലെ പട്ടിണിക്ക് സമാനമായ മോശം … Continue reading മങ്കാട്ടോ വധശിക്ഷകളുടെ 150ആം വാര്‍ഷികം കഴിഞ്ഞു

വടക്കന്‍ കടലിനെ രക്ഷപെടുത്താന്‍ UK സര്‍ക്കാര്‍; പക്ഷേ സോളാറിന് ഒന്നുമില്ല

കഴിഞ്ഞ ആഴ്ച ബ്രിട്ടീഷ് പ്രധാന മന്ത്രി ഡേവിഡ് കാമറോണ്‍ ബ്രിട്ടണിന്റെ എണ്ണ തലസ്ഥാനമായ Aberdeen ലേക്ക് പറന്നു. അവിടെ ചെന്ന് North Sea എണ്ണ വ്യവസായത്തെ ഉദ്ധരിക്കാന്‍ £25 കോടി പൌണ്ടിന്റെ അടിയന്തിര സഹായവും പ്രഖ്യാപിച്ചു. വില ഇടിവുകാരണം എണ്ണ വ്യവസായം വലിയ കഷ്ടത്തിലാണ്. പല സമ്പദ് വ്യവസ്ഥകളും പുനരുത്പാദിതോര്‍ജ്ജ രംഗത്തേക്ക് പണം ഒഴുക്കുമ്പോഴും ബ്രിട്ടണിന് ഇപ്പോഴും എണ്ണയും പ്രകൃതിവാതകവുമാണ് പ്രീയം. — കൂടുതല്‍ ഇവിടെ priceofoil.org

കാലിഫോര്‍ണിയയിലെ സോളാര്‍ വ്യവസായം വിജയിച്ചു

സോളാര്‍ പാനല്‍ പുരപ്പുറത്ത് സ്ഥാപിക്കുന്ന പദ്ധതിയുടെ കാലാവധി ദീര്‍ഘിപ്പിക്കാന്‍ California Public Utilities Commission അംഗീകാരം കൊടുത്തു. ആയിരക്കണക്കിന് തൊഴിലവസരങ്ങളുടെ ആയുസും അങ്ങനെ ദീര്‍ഘിപ്പിച്ച് കിട്ടി. ചെറുകിട ഉടമകളേയും വീട്ടുകാരേയും സൌരോര്‍ജ്ജത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ ഫീസും ചിലവുകളും കാരണണാകുമെന്ന് ഭയപ്പെട്ടിരുന്ന സൌരോര്‍ജ്ജ വ്യവസായം ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. net metering വ്യവസ്ഥ പ്രകാരം ഉപഭോക്താക്കള്‍ ഗ്രിഡ്ഡിലേക്ക് കടത്തിവിടുന്ന വൈദ്യുതിയുടെ വില അവരുടെ ബില്ലില്‍ നിന്ന് കുറക്കുന്നു. എന്നാല്‍ വിതരണ കമ്പനികള്‍ അമേരിക്ക മൊത്തത്തില്‍ അധികം … Continue reading കാലിഫോര്‍ണിയയിലെ സോളാര്‍ വ്യവസായം വിജയിച്ചു