ഫെബ്രുവരി 15 മുതല്‍ അമേരിക്കയില്‍ നിന്നുള്ള ചോളത്തിന്റേയും സോയയുടേയും ഇറക്കുമതി പൂര്‍ണ്ണമായി നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് റഷ്യയുടെ ഭക്ഷ്യ സുരക്ഷാ നിയന്ത്രണാധികാരിയായ Rosselkhoznadzor ഇറക്കി. ജൈവകൃഷിക്കാരേയും GM കൃഷിക്കാരേയും ഒരേ പോലെ ബാധിക്കുന്ന വലിയ ഒരടിയാണ്. റഷ്യയിലേക്കുള്ള അമേരിക്കയുടെ സോയ കയറ്റുമതി വളരെ കുറവാണ്. പ്രതിവര്‍ഷം $15.6 കോടി ഡോളര്‍ മാത്രം. 4,742 ടണ്‍ ചോളമാണ് റഷ്യ അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത്. എന്നാലും നിരോധനം അമേരിക്കയിലെ കര്‍ഷകരെ ബാധിക്കും. GM മലിനീകരണം കാരണം ചൈനയും മുമ്പ് ഇതുപോലെ … Continue reading GMO മലിനീകരണം കാരണം അമേരിക്കയില്‍ നിന്നുള്ള ചോളത്തിന്റെ ഇറക്കുമതി റഷ്യ നിരോധിച്ചു
ടാഗ്: വാര്‍ത്ത
ആധാറും സ്കൈപ്പും തമ്മില്‍ ബന്ധിപ്പിക്കാനായുള്ള പരീക്ഷണങ്ങള്‍ മൈക്രോസോഫ്റ്റ് നടത്തിവരുന്നു
മൈക്രോസോഫ്റ്റിന്റെ വീഡിയോ ഫോണ്‍ സേവനമായ സ്കൈപ്പില്‍ authenticate ചെയ്യാന്‍ വേണ്ടി ആധാര്‍ നമ്പര്‍ ഉപയോഗിക്കാനുള്ള സംവിധാനങ്ങള്‍ പരീക്ഷണ ഘട്ടത്തിലാണ് എന്ന് മൈക്രോസോഫ്റ്റ് പറഞ്ഞു. “വളരെ unique ആയ ഈ ID systemത്തെ ഞങ്ങള്‍ സ്വീകരിക്കുന്നു. Skype ഉം ആയി അതിനെ കൂട്ടിച്ചേര്‍ക്കുന്ന പരിപാടികള്‍ ഞങ്ങള്‍ തുടരുകയാണ്. തുടക്കത്തില്‍ ഒരു ലഘുവായ അടിസ്ഥാനത്തിലായിരിക്കും അത്,” Microsoft Corporation പ്രസിഡന്റ് Brad Smith പറഞ്ഞു. — സ്രോതസ്സ് thehindu.com എന്തിന്? ഇന്‍ഡ്യാ മഹാരാജ്യം. അവിടുത്തെ പൌരന്‍മാര്‍, അവരുടെ പ്രധാനപ്പെട്ട് സര്‍ക്കാര്‍ … Continue reading ആധാറും സ്കൈപ്പും തമ്മില്‍ ബന്ധിപ്പിക്കാനായുള്ള പരീക്ഷണങ്ങള്‍ മൈക്രോസോഫ്റ്റ് നടത്തിവരുന്നു
റെഡ് ഹാറ്റ് ലിനക്സില്‍ NSA അവരുടെ ചാരപ്പണി സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നു
രണ്ട് വര്‍ഷം മുമ്പാണ് എഡ്‌വേര്‍ഡ് സ്നോഡന്‍ ആദ്യമായി NSAയുടെ വിപുലമായ രഹസ്യാന്വേഷണം പുറത്തുകൊണ്ടുവന്നത്. NSA അവരുടെ XKEYSCORE പ്രോഗ്രാം Red Hat Linux സെര്‍വ്വറുകളില്‍ പ്രവര്‍ത്തിപ്പിക്കുന്നു എന്ന കുറച്ചുകൂടി അസ്വസ്ഥതയുണ്ടാക്കുന്ന വിവരം ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. XKEYSCORE എന്നത് സ്വകാര്യ ആശയവിനിമയങ്ങള്‍ പരതാനുള്ള NSA യുടെ Google പോലെയാണെന്ന് Intercept ലെ എഴുത്തുകാരനായ ഗ്ലന്‍ ഗ്രീന്‍വാള്‍ഡ് പറഞ്ഞു. — തുടര്‍ന്ന് വായിക്കൂ itwire.com
മോര്‍ഗന്‍ സറ്റാന്‍ലി തട്ടിപ്പ് നടത്തിയതിന് $320 കോടി ഡോളര്‍ പിഴയടച്ചു
residential mortgage-backed securities ന്റെ വിലയെക്കുറിച്ച് നിക്ഷേപകരോട് കള്ളം പറഞ്ഞ കുറ്റത്തിന് ബാങ്കിങ് ഭീമനായ മോര്‍ഗന്‍ സറ്റാന്‍ലി(Morgan Stanley) സംസ്ഥാന, ദേശീയ സര്‍ക്കാരിന് $320 കോടി ഡോളര്‍ പിഴയടച്ചു. ഈ mortgage-backed securities ആയിരുന്നു 2007ലെ ആഗോള സാമ്പത്തിക തകര്‍ച്ചക്ക് പ്രധാന കാരണം. വിഷംചേര്‍ന്ന mortgage-backed securities നെക്കുറിച്ച് കള്ളം പറഞ്ഞതിന് കേസ് നേരിടുന്ന ബാങ്കിങ് ഭീമന്‍മാര്‍ നടത്തുന്ന സാമ്പത്തിക ഒത്തുതീര്‍പ്പുകളുടെ കൂട്ടത്തിലെ ഏറ്റവും പുതിയതാണ് ഇത്. ഭവനവായ്പാ കമ്പോളത്തിലെ തെറ്റായ കാര്യങ്ങളെക്കുറിച്ച് പരിശോധിക്കാന്‍ ഒബാമ 2012 … Continue reading മോര്‍ഗന്‍ സറ്റാന്‍ലി തട്ടിപ്പ് നടത്തിയതിന് $320 കോടി ഡോളര്‍ പിഴയടച്ചു
ഇസ്രായേല്‍ കമാന്‍ഡോകള്‍ സിറിയന്‍ ജനറലിനെ കൊന്നു
2008ല്‍ തന്റെ ബീച്ച് ഹൌസിലെ അത്താഴ വിരുന്നില്‍ പങ്കെടുത്തുകൊണ്ടിരുന്ന ഉയര്‍ന്ന ഒരു സിറിയന്‍ ജനറലിനെ ഇസ്രായേല്‍ നേവി കമാന്‍ഡോകള്‍ കൊന്നു എന്ന് എഡ്‌വേര്‍ഡ് സ്നോഡന്‍ പുറത്തുവിട്ട National Security Agency (NSA) യുടെ ഒരു രേഖ വ്യക്തമാക്കുന്നു. ആ രേഖ പ്രകാരം Shayetet 13 എന്ന ഇസ്രായേല്‍ പ്രത്യേക സൈനിക യൂണിറ്റ് വടക്കന്‍ സിറിയയിലെ തുറമുഖമായ Tartus ന് അടുത്ത് കരയില്‍ കയറി ജനറല്‍ Muhammad Suleiman നെ കണ്ടെത്തി തലയിലും കഴുത്തിലും വെടിവെച്ച് കൊല്ലുകയാണുണ്ടായത്. — … Continue reading ഇസ്രായേല്‍ കമാന്‍ഡോകള്‍ സിറിയന്‍ ജനറലിനെ കൊന്നു
മദ്യപാനം ദോഷകരമാകാന്‍ രണ്ടാമതൊരു കാരണം കൂടി
മദ്യം നേരിട്ട് തന്നെ കരളിലെ കോശങ്ങളെ നശിപ്പിക്കും. ഇപ്പോള്‍ University of California യുടെ San Diego School of Medicine ലെ ഗവേഷകര്‍ മദ്യത്തിന്റെ കരളിലെ ദൂഷ്യവശത്തെക്കുറിച്ച് രണ്ടാമതൊരു കാര്യം കൂടി കണ്ടെത്തിയിരിക്കുകയാണ്. കുടലിലെ ബാക്റ്റീരിയകള്‍ കരളിലേക്ക് താമസം മാറ്റി മദ്യം മൂലമുള്ള കരള്‍ രോഗത്തെ കൂടുതല്‍ മോശമാക്കും. എലികളില്‍ അവര്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ഫെബ്രിവരി 10 ന്റെ Cell Host & Microbe ജേണലില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഈ സൂഷമ ജീവികള്‍ സാധാരണ കരളിലെ … Continue reading മദ്യപാനം ദോഷകരമാകാന്‍ രണ്ടാമതൊരു കാരണം കൂടി
തുര്‍ക്കി കുര്‍ദ്ദുകളെ കൂട്ടക്കൊല ചെയ്യുന്നതിന്റെ മാധ്യമ റിപ്പോര്‍ട്ട് വേണമെന്ന് പ്രതിഷേധക്കാര്‍
തുര്‍ക്കിയിലെ സര്‍ക്കാര്‍ സേനകള്‍ കുര്‍ദ് ജനങ്ങളെ കൊന്നൊടുക്കുന്നതിന്റെ മാധ്യമ റിപ്പോര്‍ട്ടിങ് ചെയ്യാത്തതിന്റെ പേരില്‍ New York Times ന്റേയും CNN ന്റേയും ന്യൂയോര്‍ക്കിലെ ഓഫീസുകള്‍ക്ക് മുമ്പില്‍ കുര്‍ദ് അനുകൂല പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. Kurdistan Workers’ Party(PKK) യുമായി ബന്ധമുള്ള militants ന് എതിരെ തങ്ങള്‍ സൈനിക നടപടി എടുത്തു എന്ന് തുര്‍കി പറഞ്ഞു. 60 പേര്‍ മരിച്ചു എന്ന് സര്‍ക്കാര്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. പ്രാദേശിക ഗവര്‍ണറുടെ ഓഫീസ് പറയുന്നത് 10 പേര്‍ മരിച്ചു … Continue reading തുര്‍ക്കി കുര്‍ദ്ദുകളെ കൂട്ടക്കൊല ചെയ്യുന്നതിന്റെ മാധ്യമ റിപ്പോര്‍ട്ട് വേണമെന്ന് പ്രതിഷേധക്കാര്‍
ആമസോണിലെ പകുതി വൃക്ഷ സ്പീഷീസുകളും വംശനാശ ഭീഷണിയില്‍
ഉഷ്ണമേഖലയിലെ 40,000 ഓളം വൃക്ഷ സ്പീഷീസുകളും ലോകത്തെ അഞ്ചിലൊന്ന് സസ്യങ്ങളും വംശനാശ ഭീഷണിയിലാണ്. വനനശീകരണം കാരണം രണ്ടിലൊന്ന് വൃക്ഷ സ്പീഷീസുകള്‍ ആമസോണ്‍ കാടുകളില്‍ നിന്ന് ഇല്ലാതെയാവും. 36% - 57% വരുന്ന 8,700 ആമസോണ്‍ വൃക്ഷ സ്പീഷീസുകള്‍ വംശനാശ ഭീഷണിയിലാണ്. അതില്‍ പ്രസിദ്ധമായ Brazilian walnut ഉം ഉള്‍പ്പടും. ഈ സ്പീഷീസുകളില്‍ വളരെ ചെറിയ ഒരു ഭാഗമേ red list ല്‍ ഉള്‍പ്പെടുത്തിയിട്ടുള്ളു. — തുടര്‍ന്ന് വായിക്കൂ en.ird.fr | Dec 2015
സുഗന്ധലേപനങ്ങള്‍ ശരീരത്തിലെ ബാക്റ്റീരിയകള്‍ക്ക് മാറ്റം വരുത്തും
antiperspirant ഉം deodorant ഉം ഒക്കെ നിങ്ങളുടെ സാമൂഹ്യജീവിതത്തിന് ഗുണകരമായിരിക്കും. എന്നതാല്‍ അത് നിങ്ങളുടെ സൂഷ്മജീവികളുടെ ജീവിതത്തിന് ഗുണകരമല്ല. PeerJ എന്ന ജേണലില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം നിങ്ങളുടെ തൊലിപ്പുറത്ത് ജീവിക്കുന്ന ആയിരക്കണക്കിന് ബാക്റ്റീരിയ സ്പീഷീസുകളുടെ തരവും ഗുണവും നിങ്ങളുപയോഗിക്കുന്ന deodorant and/or antiperspirant നെ ആശ്രയിച്ചിരിക്കുന്നു. അത്തരം ഉല്‍പ്പന്നങ്ങളുടെ ഗുണത്തേയും ദോഷത്തേയും ചോദ്യത്തിലാഴ്ത്തിയിരിക്കുകയാണ് പുതിയ ഈ പഠനം. — തുടര്‍ന്ന് വായിക്കൂ discovery.com
ക്ലിന്റണ്‍മാര്‍ക്ക് പ്രസംഗത്തിന് $15.3 കോടി ഡോളര്‍ ഫീസ്
CNN ന്റെ കണക്ക് പ്രകാരം ക്ലിന്റണ്‍ ദമ്പതിമാര്‍ക്ക് 2001 ഫെബ്രുവരി മുതല്‍ 2015 മെയ് വരെ പ്രസംഗത്തിന് $15.3 കോടി ഡോളര്‍ ഫീസ് കിട്ടി. ഇക്കാലത്ത് നടന്ന 729 പ്രസംഗങ്ങള്‍ക്ക് ശരാശരി $210,795 ഡോളറാണ് ഫീസ്. വലിയ ബാങ്കുകള്‍ക്ക് വേണ്ടി നടത്തിയ കഴിഞ്ഞ 8 പ്രസംഗങ്ങള്‍ക്ക് കുറഞ്ഞത് $18 ലക്ഷം ഡോളര്‍ ലഭിച്ചു. വാള്‍സ്റ്റ്രീറ്റിന് വേണ്ടി നടത്തിയ കഴിഞ്ഞ 39 പ്രസംഗങ്ങള്‍ക്ക് മൊത്തം $77 ലക്ഷം ഡോളറെങ്കിലും കൈപ്പറ്റിയിട്ടുണ്ട്. — തുടര്‍ന്ന് വായിക്കൂ commondreams.org