DNC യുടെ വൈസ് ചെയര്‍ രാജിവെച്ചു് ബര്‍ണി സാന്റേഴ്സിനെ പിന്‍തുണച്ചു

താന്‍ Democratic National Committee യുടെ വൈസ് ചെയര്‍ സ്ഥാനം രാജിവെക്കുന്നു എന്ന് ഹവായില്‍ നിന്നുള്ള ജനപ്രതിനിധിയായ Tulsi Gabbard പ്രഖ്യാപിച്ചു. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ബര്‍ണി സാന്റേഴ്സിനെ പിന്‍തുണക്കാനാണ് അവര്‍ ഇങ്ങനെ ചെയ്തത്. "അടുത്ത commander in chief ആരായിരിക്കണം എന്നത് നമ്മുടെ ഏറ്റവും പ്രാധാന്യമുള്ള കാര്യമാണ് അത്. ദീര്‍ഘവീക്ഷണമുള്ള നല്ല തീരുമാനമെടുക്കുന്ന ഒരാളാവണം അത്," എന്ന് MSNBCയുടെ "Meet the Press" പരിപാടിയ്ല്‍ പങ്കെടുത്ത Gabbard പറഞ്ഞു. Once Sanders endorse Hilary, leave him … Continue reading DNC യുടെ വൈസ് ചെയര്‍ രാജിവെച്ചു് ബര്‍ണി സാന്റേഴ്സിനെ പിന്‍തുണച്ചു

നഗര കൃഷിയില്‍ കീടനാശിനികള്‍ നിരോധിക്കാന്‍ വിക്ടോറിയ

നഗരത്തിലെ ഉപയോഗമില്ലാത്ത സ്ഥലങ്ങളില്‍ വാണിജ്യപരമായി കൃഷി നടത്താന്‍ പ്രോല്‍സാഹിപ്പിക്കുന്ന വിക്റ്റോറിയയിലെ കൌണ്‍സിലര്‍മാര്‍ അവിടെ കീടനാശിനികള്‍ നിരോധിക്കാന്‍ പോകുന്നു. നിയന്ത്രിതമായി രീതിയില്‍ കീടനാശിനികള്‍ ഉപയോഗിക്കാം എന്നാണ് ഉദ്യോഗസ്ഥര്‍ മുമ്പ് പറഞ്ഞിരുന്നത്. ഇപ്പോള്‍ കീടനാശിനികള്‍ നിരോധിക്കണമെന്ന കൌണ്‍സിലര്‍ Ben Isitt ന്റെ അഭിപ്രായത്തോട് മറ്റ് കൌണ്‍സിലര്‍മാര്‍ യോജിക്കുന്നു. — സ്രോതസ്സ് timescolonist.com

കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഇറാഖിലെ പെന്റഗണ്‍ കരാറുകാരുടെ എണ്ണം 8 മടങ്ങായി

അമേരിക്കര്‍ സര്‍ക്കാരിന്റെ പുതിയ രേഖകള്‍ പ്രകാരം പെന്റഗണ്‍ ജോലിക്കെടുക്കുന്ന സ്വാകാര്യ കരാറുകാരുടെ എണ്ണം കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 8 മടങ്ങായി വര്‍ദ്ധിച്ചു. ഇപ്പോള്‍ ഇറാഖില്‍ പെന്റഗണ്‍ നിയോഗിച്ചിട്ടുള്ള സ്വകാര്യ കരാറുകാരുടെ എണ്ണം 2,000 ല്‍ അധികമാണ്. കഴിഞ്ഞ വര്‍ഷം അത് 250 ആയിരുന്നു. ഇറാഖില്‍ പെന്റഗണ്‍ നിയോഗിച്ചിട്ടുള്ള സൈനികരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. അത് 3,700 ആയി വര്‍ദ്ധിച്ചു.

പ്രൊഡ്യൂസര്‍ ബലാല്‍ക്കാരം ചെയ്തു, എങ്കിലും കരാറില്‍ ഉറച്ച് നില്‍ക്കാന്‍ പോപ് സ്റ്റാറിനോട് ജഡ്ജി വിധിച്ചു

18 വയസുള്ളപ്പോള്‍ വലിച്ചിഴക്കുകയും ബലാല്‍ക്കാരം ചെയ്യുകയും ചെയ്ത പ്രൊഡ്യൂസറുമായുള്ള കരാറില്‍ ഉറച്ച് നില്‍ക്കാന്‍ പോപ് സ്റ്റാറായ Keshaയോട് ഒരു ജഡ്ജി ഉത്തരവിട്ടു. ജഡ്ജിയുടെ ഈ വിധികേട്ടപ്പോള്‍ അവള്‍ കോടതിമുറിയില്‍ പൊട്ടിക്കരഞ്ഞു. "വാണിജ്യപരമായി യുക്തിസഹമായ കാര്യം ചെയ്യാനാണ് എന്റെ അന്തര്‍ജ്ഞാനം ആവശ്യപ്പെട്ടത്" എന്ന് മാന്‍ഹാറ്റന്‍ സുപ്രീം കോടതി ജഡ്ജിയായ Shirley Kornreich പറഞ്ഞു. പ്രൊഡ്യൂസര്‍ Luke Gottwald പീഡിപ്പിച്ചെങ്കിലും കരാര്‍ പ്രകാരം Kesha ഇനി ആറ് ആല്‍ബം കൂടി Sony ക്ക് വേണ്ടി ചെയ്യണം. [ഒരുപാട് സ്വാതന്ത്ര്യങ്ങളുള്ള അമേരിക്കയിലെ … Continue reading പ്രൊഡ്യൂസര്‍ ബലാല്‍ക്കാരം ചെയ്തു, എങ്കിലും കരാറില്‍ ഉറച്ച് നില്‍ക്കാന്‍ പോപ് സ്റ്റാറിനോട് ജഡ്ജി വിധിച്ചു

ആയിരക്കണക്കിന് ജൂതന്‍മാരും അറബികളും സമാധാനത്തിനായി കൈകോര്‍ത്തു

ഒത്തുചേര്‍ന്ന് ജീവിക്കാനും അക്രമത്തെ അപലപിച്ചുകൊണ്ടും ആയിരത്തിനടുത്ത് ജൂതന്‍മാരും അറബികളും ഇസ്രായേലില്‍ മനുഷ്യച്ചങ്ങല സൃഷ്ടിച്ചു. Wadi Ara ലെ റോഡിലൊത്ത് ചേര്‍ന്ന അവര്‍ ശാന്തരാകാനും, മനസിലാക്കാനും, സഹകരിക്കാനും, എല്ലാ പൌരന്‍മാര്‍ക്ക് വേണ്ടി പങ്കുവെക്കുന്ന ഒരു സമൂഹം സൃഷ്ടിക്കാനും ആഹ്വാനം ചെയ്തു. 1949 ല്‍ Kibbutz Federation രൂപീകരിച്ച ഒരു സന്നദ്ധ സംഘടനയായ Givat Haviva ആണ് ആ പരിപാടി സംഘടിപ്പിച്ചത്. അതിന് ശേഷം ഒരു വലിയ ടെന്റിനകത്ത് ചര്‍ച്ചകളും sharing circles ഉം നടന്നു. — തുടര്‍ന്ന് വായിക്കൂ … Continue reading ആയിരക്കണക്കിന് ജൂതന്‍മാരും അറബികളും സമാധാനത്തിനായി കൈകോര്‍ത്തു

എന്തുകൊണ്ടാണ് കറുത്ത കുട്ടികള്‍ കൂടുതല്‍ ആത്മഹത്യ ചെയ്യുന്നത്?

2015 ല്‍ Centers for Disease Control and Prevention നടത്തിയ ഒരു പഠനം അനുസരിച്ച് 5 മുതല്‍ 11 വയസ് വരെ പ്രായമുള്ള കറുത്തവരായ കുട്ടികളുടെ ആത്മഹത്യ 1993 നേക്കാള്‍ ഇരട്ടി ആണ് 2013 ല്‍ എന്ന് കണ്ടെത്തി. എന്നാല്‍ വെള്ളക്കാരായ കുട്ടികളുടെ ആത്മഹത്യ നിരക്ക് കുറഞ്ഞിട്ടുണ്ട്. കറുത്ത ആണ്‍കുട്ടികള്‍ തൂങ്ങിച്ചാവുന്നത് മൂന്നിരട്ടിയായി. ഈ വിവരങ്ങള്‍ ഗവേഷകരെ സംഭ്രമിപ്പിച്ചതിനാല്‍ ഒന്നുകൂടി അത് വിശകലനം ചെയ്യാന്‍ അവര്‍ ഒരു വര്‍ഷം അധികം എടുത്തു. അമേരിക്കയിലെ മൊത്തം ആത്മഹത്യകളില്‍ … Continue reading എന്തുകൊണ്ടാണ് കറുത്ത കുട്ടികള്‍ കൂടുതല്‍ ആത്മഹത്യ ചെയ്യുന്നത്?

ആയിരക്കണക്കിന് ആടുകളും മുയലുകളും വലിയ ഒരു ബയോടെക് ലാബില്‍ നിന്ന് കാണാതെയായി

2015 ജൂലൈയില്‍ പ്രധാനപ്പെട്ട antibody ദാദാക്കളായ Santa Cruz Biotechnology ന് 2,471 മുയലുകളും 3,202 ആടുകളുമുണ്ടായിരുന്നു. ഇപ്പോള്‍ അവയെ കാണാനില്ല എന്ന് US Department of Agriculture (USDA) നല്‍കിയ സര്‍ക്കാരിന്റെ പരിശോധന റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തെ ഏറ്റവും വലിയ antibody ദാദാക്കളാണ് ടെക്സാസിലെ ഈ കമ്പനി. ആട്, മുയല്‍ തുടങ്ങിയ ജീവികളില്‍ ചില പ്രോട്ടീനുകള്‍ കുത്തിവെച്ചാണ് antibody ഉത്പാദനത്തെ ഉത്തേജിപ്പിച്ചാണ് അവര്‍ അത് ശേഖരിക്കുന്നത്. കാലിഫോര്‍ണിയയിലെ സ്ഥാപനത്തില്‍ അവര്‍ ആടുകളെ മോശമായ രീതിയില്‍ പരിപാലിച്ചുന്ന് … Continue reading ആയിരക്കണക്കിന് ആടുകളും മുയലുകളും വലിയ ഒരു ബയോടെക് ലാബില്‍ നിന്ന് കാണാതെയായി

ഐക്യരാഷ്ട്ര സഭയുടെ ആഫ്രിക്കയില്‍ നിന്നുള്ള ആദ്യത്തെ സെക്രട്ടറി ജനറല്‍ ആയിരുന്ന ബൊട്രോസ് ഗാലി അന്തരിച്ചു

ഐക്യരാഷ്ട്ര സഭയുടെ ആഫ്രിക്കയില്‍ നിന്നുള്ള ആദ്യത്തെ സെക്രട്ടറി ജനറലും അവസാനത്തെ അറബിയുമായിരുന്ന ബൊട്രോസ് ബൊട്രോസ് ഗാലി (Boutros Boutros-Ghali) 93 ആമത്തെ വയസില്‍ ഈജിപ്റ്റില്‍ അന്തരിച്ചു. റ്വാണ്ട, ബോസ്നിയ, സോമാലിയ, മുമ്പത്തെ യൂഗോസ്ലാവിയ തുടങ്ങിയ സ്ഥലങ്ങളിലെ അക്രമം നടക്കുന്ന സമയത്ത് ബൊട്രോസ് ഗാലി ആയിരുന്നു സഭയെ നയിച്ചത്. ബോസ്നിയയില്‍ NATO നടത്തിയ ബോംബാക്രമണത്തെ അദ്ദേഹം എതിര്‍ത്തതിനാല്‍ അമേരിക്കയുടെ അപ്രീതി ഏറ്റുവാങ്ങി. 1996 ല്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണും, ഐക്യരാഷ്ട്രസഭയിലെ അമേരിക്കയുടെ അംഗവുമായ മാഡെലിന്‍ ആള്‍ബ്രൈറ്റും അദ്ദേഹത്തിന്റെ സെക്രട്ടറി … Continue reading ഐക്യരാഷ്ട്ര സഭയുടെ ആഫ്രിക്കയില്‍ നിന്നുള്ള ആദ്യത്തെ സെക്രട്ടറി ജനറല്‍ ആയിരുന്ന ബൊട്രോസ് ഗാലി അന്തരിച്ചു

ദശാബ്ദങ്ങളോളം ഏകാന്ത തടവ് ശിക്ഷ അനുഭവിച്ച അംഗോള 3 ലെ അവസാനത്തെ ആള്‍ മോചിതനായി

അംഗോള 3 ലെ അവസാനത്തെ ആളായ ആല്‍ബര്‍ട്ട് വുഡ്‌ഫോക്സ് ലൂസിയാനയിലെ ജയിലില്‍ നിന്ന് മോചിതനായി. "അംഗോള" എന്ന പേരില്‍ അറിയപ്പെടുന്ന കുപ്രസിദ്ധമായ Louisiana State Penitentiary ല്‍ അദ്ദേഹം 40 വര്‍ഷമാണ് ഏകാന്ത തടവില്‍ കിടന്നത്. 1972ല്‍ ജയില്‍ പോലീസിന്റെ മനപ്പൂര്‍വ്വമല്ലാത്ത കൊലപാതകത്തിന്റേയും പ്രകോപനപരമായ മോഷണത്തിന്റേയും കുറ്റാരോപണത്തിന് എതിരെ കേസിന് പോകില്ല എന്ന ഉറപ്പ് നല്‍കിയതിനാലാണ് 69 ആമത്തെ ജന്‍മദിനത്തില്‍ അദ്ദേഹത്തിന് മോചനം കിട്ടിയത്. അദ്ദേഹത്തിനെതിരായ മുമ്പത്തെ കൊലപാതകകുറ്റാരോപണം മുമ്പ് തന്നെ തള്ളിക്കളഞ്ഞെങ്കിലും സംസ്ഥാനം വുഡ്‌ഫോക്സിനെ പുറത്തുവിടാതിരിക്കുകയായിരുന്നു. … Continue reading ദശാബ്ദങ്ങളോളം ഏകാന്ത തടവ് ശിക്ഷ അനുഭവിച്ച അംഗോള 3 ലെ അവസാനത്തെ ആള്‍ മോചിതനായി

പടിഞ്ഞാറെ വര്‍ജീനിയയില്‍ ശ്രദ്ധേയമായ രാസവസ്തു ചോര്‍ച്ചക്ക് കാരണമായ കമ്പനിയുടെ CEOക്ക് ഒരു മാസം തടവ് ശിക്ഷ

മൂന്ന് ലക്ഷം പടിഞ്ഞാറെ വര്‍ജീനിയക്കാരുടെ കുടിവെള്ളത്തില്‍ വിഷവസ്തു കലര്‍ത്തിയ കമ്പനിയുടെ മുമ്പത്തെ പ്രസിഡന്റിന് ഒരു മാസം തടവ് ശിക്ഷ. Freedom Industries ന്റെ മുമ്പത്തെ പ്രസിഡന്റായ Gary Southern ന് ആണ് ശിക്ഷ. 2014 ജനുവരിയില്‍ നടന്ന ചോര്‍ച്ചക്ക് അതിനോടൊപ്പം $20,000 ഡോളറിന്റെ പിഴയും Southern അടക്കാന്‍ ജഡ്ജി വിധിച്ചു. സര്‍ക്കാരിന്റെ നിയമമനുസരിച്ച് കുറഞ്ഞത് 24 - 30 മാസം തടവും മൂന്ന് ലക്ഷം ഡോളര്‍ പിഴയും അടക്കേണ്ട കുറ്റമായിരുന്നു അത്. “പ്രതി ഒരു കുറ്റവാളിയൊന്നുമല്ല” എന്ന് … Continue reading പടിഞ്ഞാറെ വര്‍ജീനിയയില്‍ ശ്രദ്ധേയമായ രാസവസ്തു ചോര്‍ച്ചക്ക് കാരണമായ കമ്പനിയുടെ CEOക്ക് ഒരു മാസം തടവ് ശിക്ഷ