ഏണിപ്പടി കയറുന്നത് നിങ്ങളുടെ ശരീരത്തിനെ ശക്തിയുള്ളതും ആരോഗ്യമുള്ളതുമാക്കിത്തീര്‍ക്കും. എന്നാല്‍ പുതിയ ഗവേഷണം കണ്ടെത്തിയതനുസരിച്ച് അത് നിങ്ങളുടെ തലച്ചോറിനേയും ആരോഗ്യമുള്ളതാക്കുമെന്നാണ്. അതുപോലെ വിദ്യാഭ്യാസത്തിനും ഗുണകരമായ ഫലമുണ്ട്. Neurobiology of Aging എന്ന ജേണലിലാണ് Concordia’s PERFORM Centre ലെ Jason Steffener നടത്തിയ പഠനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് വന്നത്. ഏണിപ്പടികളില്‍ കൂടുതല്‍ പ്രാവശ്യം കയറിയിറങ്ങുന്നതും കൂടുതല്‍ നാള്‍ വിദ്യാഭ്യാസം ചെയ്യുന്നതും തലച്ചോറിനെ കുടുതല്‍ ചെറുപ്പമായി നിലനിര്‍ത്തുമെന്ന് അദ്ദേഹം കണ്ടെത്തി. ഓരോ വര്‍ഷത്തെ വിദ്യഭ്യാസം തലച്ചോറിന്റെ പ്രായത്തെ 0.95 വര്‍ഷം കുറക്കും. … Continue reading ചെറുപ്പമായ തലച്ചോറ് വേണോ? എങ്കില്‍ സ്കൂളില്‍ തന്നെ നിന്ന് ഏണിപ്പടി കയറിക്കോ
ടാഗ്: വാര്‍ത്ത
ഭൂമികുലുക്കം കാരണം ഒക്ലഹോമയില്‍ എണ്ണ അവശിഷ്ട നിര്‍മ്മാര്‍ജ്ജനത്തിന് പരിധി കൊണ്ടുവന്നു
വര്‍ദ്ധിച്ച് വരുന്ന ഭൂമികുലുക്കം കാരണം ഒക്ലഹോമയില്‍ സര്‍ക്കാര്‍ എണ്ണ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് പുതിയ പരിധി കൊണ്ടുവന്നു. കഴിഞ്ഞ വര്‍ഷം മാത്രം അവിടെ 6,000 ഭൂമികുലുക്കമാണ് സംഭവിച്ചത്. 2010 ല്‍ അവിടെ magnitude three ക്ക് മുകളില്‍ വന്ന മൂന്ന് ഭൂമികുലുക്കമേ സംഭവിച്ചുള്ളു. കഴിഞ്ഞ വര്‍ഷം അത് 900 ആയി വര്‍ദ്ധിച്ചു. എണ്ണയുടേയും പ്രകൃതി വാതകത്തിന്റേയും അവശിഷ്ടങ്ങള്‍ ഭൂമിക്കടിയില്‍ വളരെ ആഴത്തില്‍ കുത്തിവെക്കുന്നതാണ് ഭൂമികുലുക്കത്തിന് കാരണമായിരിക്കുന്നത്. കമ്പനികളോട് ഈ പ്രവര്‍ത്തി 40% ആയി കുറക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കിഴക്ക് … Continue reading ഭൂമികുലുക്കം കാരണം ഒക്ലഹോമയില്‍ എണ്ണ അവശിഷ്ട നിര്‍മ്മാര്‍ജ്ജനത്തിന് പരിധി കൊണ്ടുവന്നു
ശരാശരി താപനില 2 ഡിഗ്രിക്ക് മുകളില്‍ എന്ന പുതിയ കാലാവസ്ഥാ നാഴികക്കല്ല് കടന്നു
ലോകം പുതിയ കാലാവസ്ഥാ നാഴികക്കല്ലില്‍ എത്തിയിരിക്കുന്നു. മൂന്നാം തീയതി ഉത്തരാര്‍ദ്ധ ഗോളത്തിലെ ശരാശരി താപനില ആദ്യമായി സാധാരണ ശരാശരി താപനിലയേക്കാള്‍ 2 ഡിഗ്രി അധികം രേഖപ്പെടുത്തി. അതിഭീകരമായ പ്രത്യാഘാതങ്ങള്‍ ഒഴുവാക്കാനായി ആഗോള തപനത്തിന് പരിധിയായി ലോക രാജ്യങ്ങള്‍ അംഗീകരിച്ച സൂചകമായിരുന്നു 2 ഡിഗ്രി. ഫെബ്രുവരി റിക്കോഡ് ഭേദിക്കുന്ന ചൂടാണ് അടയാളപ്പെടുത്തിയത്. — സ്രോതസ്സ് democracynow.org ഓ അതിനെന്താ, എസി വാങ്ങിയാല്‍ പോരേ?
പെറുവില്‍ എണ്ണചോര്‍ന്നതിനെച്ചൊല്ലി പ്രക്ഷോഭം
പെറുവിലെ ആമസോണില്‍ നടന്ന മൂന്ന് എണ്ണ ചോര്‍ച്ചയുടെ ഫലമായി രണ്ട് പ്രധാനപ്പെട്ട നദികള്‍ മലിനമായി. ഇത് പ്രാദേശിക സമൂത്തില്‍ വലിയ പരിസ്ഥിതി, ആരോഗ്യ പ്രശ്നമായി മാറും. കഴിഞ്ഞ മൂന്നാഴ്ചയായി 3,000 ബാരല്‍ ക്രൂഡോയില്‍ പ്രധാന പൈപ്പ് ലൈനില്‍ നിന്ന് ചോര്‍ന്നു. രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറുള്ള Chiriaco, Morona എന്നീ രണ്ട് നദികളെ അത് മലിനമാക്കി. കുറഞ്ഞത് 8 Achuar ജനങ്ങളുടെ കുടിവെള്ള സ്രോതസ്സാണ് ആ നദികള്‍. 8,000 ആളുകള്‍ ആ പ്രശ്നബാധിത പ്രദേശത്ത് ജീവിക്കുന്നു. — തുടര്‍ന്ന് … Continue reading പെറുവില്‍ എണ്ണചോര്‍ന്നതിനെച്ചൊല്ലി പ്രക്ഷോഭം
ഓടയിലെ മാലിന്യവളങ്ങള്‍ മനുഷ്യന്റെ പ്രത്യുല്‍പ്പാദന വ്യവസ്ഥക്ക് ദോഷം ചെയ്യും
ഓടയിലെ മാലിന്യങ്ങള്‍(sewage sludge) വളമായി ഉപയോഗിക്കുന്ന കൃഷിയിടങ്ങളില്‍ നിന്ന് തീറ്റകഴിച്ച മൂഗങ്ങളുടെ ഇറച്ചി തിന്നുന്നത് ഗര്‍ഭിണികളായ സ്ത്രീകളേയും അവരുടെ കുട്ടികളുടെ പ്രത്യുല്‍പാദന ആരോഗ്യത്തേയും സാരമായി ബാധിക്കുമെന്ന് പുതിയ പഠനം കണ്ടെത്തി. ബ്രിട്ടണിലേയും ഫ്രാന്‍സിലേയും ശാസ്ത്രജ്ഞരാണ് ഈ പഠനം നടത്തിയത്. Nottingham, Aberdeen (UK), Paris-Saclay (France), The James Hutton Institute (Aberdeen), UMR BDR, INRA, Jouy en Josas (Paris, France) എന്നീ സര്‍വ്വകലാശാലകള്‍ പഠനത്തില്‍ പങ്കെടുത്തു. പഠനറിപ്പോര്‍ട്ട് Scientific Reports എന്ന ജേണലില്‍ … Continue reading ഓടയിലെ മാലിന്യവളങ്ങള്‍ മനുഷ്യന്റെ പ്രത്യുല്‍പ്പാദന വ്യവസ്ഥക്ക് ദോഷം ചെയ്യും
നൈജര്‍ ഡല്‍റ്റയില്‍ എണ്ണ ചോര്‍ന്നതിന് നൈജീരിയ ഷെല്ലിനെതിരെ കേസ് കൊടുത്തു
വീണ്ടും വീണ്ടും എണ്ണ പൈപ്പ് ലൈന്‍ പൊട്ടുന്നതിനാല്‍ ലണ്ടനിലെ ഒരു കോടതിയില്‍ നെജര്‍ ഡല്‍റ്റയില്‍ നിന്നുള്ള ആളുകള്‍ ഊര്‍ജ്ജ ഭീമന്‍ Royal Dutch Shell ന് എതിരെ കേസ് കൊടുത്തു. പ്രാദേശിക കൃഷിയും മീന്‍പിടുത്ത വ്യവസായവും ഇതിനാല്‍ തകര്‍ന്നു. കുടിവെള്ളം മലിനമായി. ശുദ്ധീകരണത്തിനുള്ള ചിലവ് ഷെല്‍ വഹിക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞ 5 വര്‍ഷത്തിനകത്ത് രണ്ടാമത്തെ തവണയാണ് ഷെല്ലിനെതിരെ നെജര്‍ ഡല്‍റ്റയിലെ എണ്ണ ചോര്‍ച്ചക്കെതിരെ ലണ്ടനിലെ കോടതിയില്‍ കേസ് വരുന്നത്.
കടത്തില്‍ നിന്ന് ലാഭം കൊയ്യുന്ന “Vulture Funds” ന് പണം അടക്കാമെന്ന് അര്‍ജന്റീന സമ്മതിച്ചു
രാജ്യത്തിന്റെ 14 വര്‍ഷത്തെ കടത്തില്‍ നിന്ന് ലാഭം ആവശ്യപ്പെട്ട അമേരിക്കയിലെ hedge funds ആയി അര്‍ജന്റീന കരാറിലെത്തി. സാമ്പത്തിക തകര്‍ച്ചക്ക് ശേഷം അര്‍ജന്റീനയുടെ കടം bargain prices ന് വാങ്ങിയ hedge funds അര്‍ജന്റീനയോട് അത് മുഴുവന്‍ തിരിച്ചടക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ആ സ്ഥാപനങ്ങളില്‍ കടം തിരിച്ചടക്കാനാവില്ല എന്ന് മുമ്പത്തെ പ്രസിഡന്റ് Cristina Fernández de Kirchner പറയുകയും ഈ കമ്പനികളെ "vulture funds" വിളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴത്തെ വലത് പക്ഷ പ്രസിഡന്റ് Mauricio Macri നാല് … Continue reading കടത്തില്‍ നിന്ന് ലാഭം കൊയ്യുന്ന “Vulture Funds” ന് പണം അടക്കാമെന്ന് അര്‍ജന്റീന സമ്മതിച്ചു
കിങ് കൌണ്ടി മെട്രോ വൈദ്യുത ബസ്സുകള്‍ ഉപയോഗിക്കുന്നു
വാഷിങ്ടണിലെ Bellevue ല്‍ King County Metro Transit അടുത്തകാലത്ത് ആദ്യത്തെ Proterra വൈദ്യുത ബസ്സു് സര്‍വ്വീസ് തുടങ്ങി. ബാറ്ററി കൊണ്ടോടുന്ന ഈ ബസ്സുകള്‍ കഴിഞ്ഞ ഒരു വര്‍ഷമായി പരീക്ഷണ സര്‍വ്വീസ് നടത്തിവരികയായിരുന്നു. 38 സീറ്റുകളാണ് ബസ്സിനുള്ളത്. കോമ്പസിറ്റ് ബോഡിയുപയോഗിക്കുന്നു. 37 കിലോമീറ്ററാണ് മൈലേഡ്. അതിവേഗ ചാര്‍ജ്ജിങ് വഴി 10 മിനിട്ടുകൊണ്ട് ബാറ്ററി ചാര്‍ജ്ജ് ചെയ്യാം. ഇടക്കുള്ള ബസ് സ്റ്റോപ്പുകള്‍ ചാര്‍ജ്ജിങ് സംവിധാനമുണ്ട്. — സ്രോതസ്സ് greencarcongress.com, proterra.com
ഗ്വാട്ടിമാലയില്‍ മുമ്പത്തെ സൈനിക ഉദ്യോഗസ്ഥരെ കോടതി ശിക്ഷിച്ചു
ഗ്വാട്ടിമാലയില്‍ നിന്ന് ചരിത്ര പ്രധാനമായ വിധി. 1980കളില്‍ അമേരിക്കയുടെ പിന്‍തുണയോട് നടന്ന വൃത്തികെട്ട യുദ്ധകാലത്ത് 11 മായന്‍ സ്ത്രീകളെ നിര്‍ബന്ധിത ലൈംഗിക അടിമത്തത്തിന് നിര്‍ബന്ധിച്ച മുമ്പത്തെ രണ്ട് സൈനിക ഉദ്യോഗസ്ഥരെ കോടതി ശിക്ഷിച്ചു. മുമ്പത്തെ ഒരു ലഫ്റ്റനന്റ് കേണലും ഒരു പാരാമിലിറ്ററി ഉദ്യോഗസ്ഥനേയും 360 വര്‍ഷം തടവ് ശിക്ഷക്ക് വിധിച്ചു. ദശാബ്ദങ്ങളായി മായന്‍ സ്ത്രീകള്‍ നടത്തിവരുന്ന ശ്രമത്തിന്റെ ഫലമായാണ് ഈ വിചാരണ.
ഡ്രോണ്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത മുമ്പത്തെ CIA Analyst ഉള്‍പ്പടെ 12 പേരെ അറസ്റ്റ് ചെയ്തു
ന്യൂയോര്‍ക്കില്‍ Hancock Air National Guard Base ന്റെ പ്രധാന കവാടം ഉപരോധിച്ചുകൊണ്ട് നടന്ന പ്രതിഷേധ സമരത്തില്‍ മുമ്പത്തെ CIA Analyst ആയിരുന്ന റേ മക്ഗവണ്‍ (Ray McGovern) ഉള്‍പ്പടെ 12 പേരെ അറസ്റ്റ് ചെയ്തു. ആ സൈനിക കേന്ദ്രത്തില്‍ നിന്നാണ് വിദൂരങ്ങളിലെ ആളില്ലാ യുദ്ധവിമാനങ്ങള്‍(Drone) റിമോട്ടായി പ്രവര്‍ത്തിപ്പിക്കുന്നത്. അന്തരിച്ച സമാധാന പ്രവര്‍ത്തകനായ Jerry Berrigan ന്റെ വലിയ cutouts പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു ഉപരോധം