അന്തരീക്ഷത്തിലുള്ള ഉയര്‍ന്ന അളവ് aerosols സൂര്യനില്‍ നിന്നുള്ള താപം പ്രതിഫലിപ്പിച്ച് ഭൌമോപരിതലത്തിലെ താപനില താഴ്ത്തുകയും മഴയുടെ അളവ് കുറക്കുകയും ചെയ്യുന്നു എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. 1950 ന് ശേഷം വലിയ വര്‍ദ്ധനവാണ് aerosol ഉദ്‌വമനത്തിലുണ്ടായിട്ടുള്ളത്. വൈദ്യുത നിലയങ്ങളും കാറുകളുമാണ് ഇവയുടെ സ്രോതസ്സ്. ആഗോള മഴയുടെ തോത് മാറ്റം മനുഷ്യന്റെ ആരോഗ്യത്തിലും കൃഷിയിലും വലിയ ദോഷം ചെയ്യുമെന്ന് Geophysical Research Letters ല്‍ വന്ന ആണ് ഈ പേപ്പര്‍ മുന്നറീപ്പ് നല്‍കുന്നു. വേനല്‍കാല മണ്‍സൂണ്‍, പ്രധാനമായും ഇന്‍ഡ്യ, തെക്ക് … Continue reading കഴിഞ്ഞ 50 വര്‍ഷങ്ങളില്‍ മണ്‍സൂണിന് സംഭവിച്ച കുറവിന് കാരണം വായൂ മലിനീകരണമാണ്
ടാഗ്: വാര്‍ത്ത
ഒരു പ്രസംഗം നടത്തിയത് $2 ലക്ഷം ഡോളര്‍ പ്രതിഫലം
ഒരു പ്രസംഗത്തിന്റെ പ്രതിഫലമായി ഗോള്‍മന്‍ സാച്ചെസ്(Goldman Sachs) മുമ്പത്തെ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണിന് $2 ലക്ഷം ഡോളര്‍ നല്‍കി എന്ന് International Business Times ല്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. അതിന് മാസങ്ങള്‍ക്ക് മുമ്പ് ഹിലറി ക്ലിന്റണ്‍ നയിച്ചിരുന്ന State Department ല്‍ ഭീമന്‍ ബാങ്ക് ലോബീ ചെയ്തു (രാഷ്ട്രീയക്കാര്‍ക്ക് കൊടുക്കുന്ന കൈക്കൂലിയ അമേരിക്കയില്‍ അങ്ങനെയാണ് വിളിക്കുന്നത്) തുടങ്ങിയിരുന്നു. ക്ലിന്റണ്‍മാരുടെ സാമ്പത്തിക ബന്ധങ്ങളേക്കുറിച്ച് ചോദ്യം ചെയ്യുന്ന ഏറ്റവും പുതിയ ആള്‍ക്കാരാണ് ഈ റിപ്പോര്‍ട്ടെഴുതിയ David Sirota … Continue reading ഒരു പ്രസംഗം നടത്തിയത് $2 ലക്ഷം ഡോളര്‍ പ്രതിഫലം
വടക്കെ അമേരിക്കയിലെ പകുതി പക്ഷി സ്പീഷീസുകളും വംശനാശ ഭീഷണിയില്‍
കാലാവസ്ഥാ മാറ്റത്താല്‍ വടക്കെ അമേരിക്കയിലെ പകുതി പക്ഷി സ്പീഷീസുകളും വംശനാശ ഭീഷണിയിലാണ് എന്ന് പുതിയ റിപ്പോര്‍ട്ട് പറയുന്നു. National Audubon Society പ്രസിദ്ധപ്പെടുത്തിയ ഈ റിപ്പോര്‍ട്ട് പ്രകാരം കാലാവസ്ഥാ മാറ്റം കാരണം വടക്കെ അമേരിക്കയില്‍ 2050 ആകുമ്പോഴേക്കും 126 പക്ഷി സ്പീഷീസുകളുടെ പകുതിയോ മുഴുവനോ വിഭാഗങ്ങള്‍ ഇല്ലാതാകും. ചൂടാകല്‍ തുടര്‍ന്നാല്‍ പുതിയ പ്രദേശങ്ങളില്‍ കോളനികളുണ്ടാക്കുന്നതും ഇല്ലാതാകും. വടക്കേ അമേരിക്കയുടെ 650 സ്വീഷീസുകളുടെ 21% ആണിത്. അത് കൂടാതെ 188 സ്പീഷീസുകള്‍ 2080 ഓടെ 50% നശിക്കുന്ന ഭീഷണിയിലാണ്. … Continue reading വടക്കെ അമേരിക്കയിലെ പകുതി പക്ഷി സ്പീഷീസുകളും വംശനാശ ഭീഷണിയില്‍
ജനിതകമാറ്റം വരുത്തിയ ജീവികളെ എതിര്‍ക്കുന്ന ശാസ്ത്രജ്ഞരെ തടയും
ജനിതകമാറ്റം വരുത്തിയ ജീവികളുടെ (GMO) അപകടത്തെക്കുറിച്ച് വ്യക്തമായ അറിവുള്ള ശാസ്ത്രജ്ഞര്‍ക്ക് നിയന്ത്രണം കൊണ്ടുവരുകയും biotech, pharmaceutical കമ്പനികളുമായി സാമ്പത്തിക ബന്ധമുള്ള വിദഗ്ദ്ധര്‍ക്ക് EPA regulations നെ സ്വാധീനിക്കാന്‍ പ്രത്യേക അവസരം കൊടുക്കുയും ചെയ്യുന്നതാണ് അമേരിക്കയിലെ പുതിയ നിയമം. Environmental Protection Agency യുടെ ഉപദേശക സമതിയെ തകര്‍ക്കുന്നതാണ് H.R. 1422, 229-191 എന്ന നിയമം. - http://www.globalresearch.ca/new-law-blocks-anti-gmo-scientists-from-advising-us-environmental-protection-agency-epa/5419119
NBC യുടെ സൈനിക ചായം തേച്ച റിയാലിറ്റിഷോന് എതിരെ 9 നോബല്‍ സമ്മാന ജേതാക്കള്‍
യുദ്ധത്തേയും അക്രമത്തേയും പ്രകീര്‍ത്തിക്കുന്ന "Stars Earn Stripes" എന്ന ടെലിവിഷന്‍ പരിപാടിയെ 9 നോബല്‍ സമ്മാന ജേതാക്കള്‍ അപലപിച്ചു. സെലിബ്രിറ്റികളെ സൈന്യത്തിലെ പഴയ അംഗങ്ങളുമായി കൂട്ടിച്ചേര്‍ത്ത ടീമുകള്‍ സൈനിക രീതിയിലുള്ള പരിശീലനമ, വെടിവെയ്പ്പ് ഒക്കെ നടത്തുന്നു. "യുദ്ധത്തേയും ആയുധ അക്രമത്തേയും മഹത്വവല്‍ക്കരിക്കുന്ന ഹീനമായ പാരമ്പര്യമാണിത്. യുദ്ധത്തിന് വേണ്ടി തയ്യാറാകുക എന്ന് ആസ്വാദ്യമോ സന്തോഷകരമോ ആയ ഒന്നല്ല" എന്ന് ആര്‍ച്ച്ബിഷപ്പ് ഡസ്മണ്ട് ടുടുഉം മറ്റ് നോബല്‍ സമ്മാന ജേതാക്കളും എഴുതി. ഒരു സംഘം സാമൂഹ്യപ്രവര്‍ത്തകര്‍ NBC ആസ്ഥാനത്തിന് മുമ്പില്‍ … Continue reading NBC യുടെ സൈനിക ചായം തേച്ച റിയാലിറ്റിഷോന് എതിരെ 9 നോബല്‍ സമ്മാന ജേതാക്കള്‍
വൈദ്യുത കാര്‍ ഉപയോഗിക്കുന്നവര്‍ പുകവലി ഉപേക്ഷിക്കും
വായൂ ഗുണമേന്‍മ വര്‍ദ്ധിപ്പിക്കുന്നതും ഹരിത ഗ്രഹവാതകങ്ങളുടെ ഉദ്‌വമനം കുറക്കുകയും മാത്രമല്ല ചിലപ്പോള്‍ പുകവലിക്കാരെ ആ ശീലം ഉപേക്ഷിക്കാനും സഹായിക്കും. നിസാന്റെ ലീഫ്(Nissan LEAF) കാറിന്റെ salesman കണ്ടെത്തിയതാണ് ഈ ഗുണം. വൈദ്യുത കാര്‍ ഉപയോഗിച്ച് തുടങ്ങിയതിനാല്‍ പെട്ടെന്ന് കിട്ടിയ പരിസ്ഥിതി അവബോധം കൊണ്ടല്ല ഇത് സംഭവിക്കുന്നത്. പുകവലിക്കാര്‍ സാധാരണ സിഗററ്റ് വാങ്ങുന്നത് കാറിന് എണ്ണയടിക്കാന്‍ പെട്രോള്‍ പമ്പുകളില്‍ കയറുമ്പോഴാണ്. വൈദ്യുതകാറിന് എണ്ണയടിക്കാണ്ടത്തിനാല്‍ പതിയെ അവര്‍ പുകവലി ഉപേക്ഷിക്കുന്നു എന്നാണ് salesman കണ്ടെത്തിയത്.
പൊട്ടിത്തെറിയോടുകൂടി ആണവനിലയത്തില്‍ നിന്ന് എണ്ണ ചോര്‍ന്നു
Indian Point ആണവനിലയത്തിലെ പൊട്ടിത്തെറിയെ തുടര്‍ന്ന് കണക്കാക്കിയിട്ടില്ലാത്തത്ര അളവില്‍ എണ്ണ ന്യൂയോര്‍ക്കിലെ ഹഡ്സണ്‍ നദിയിലേക്ക് ചോര്‍ന്നു. ആണവവിഭാഗത്തിലല്ലാത്ത ഒരു ട്രാന്‍സ്ഫോര്‍മറിലെ തീ കാരണം ഒരു ടാങ്ക് കവിഞ്ഞൊഴുകിയതാണ് കാരണം. ആയിരക്കണക്കിന് ലിറ്റര്‍ എണ്ണ ചോര്‍ന്നിട്ടുണ്ടാവും. കഴിഞ്ഞ 8 വര്‍ഷത്തില്‍ മൂന്നാമത്തെ തവണയാണ് ഇവിടെ തീപിടുത്തമുണ്ടാകുന്നത്. നദിസംരക്ഷകര്‍ നദി വൃത്തിയാക്കി. "Indian Point നിലയത്തിന് ദീര്‍ഘകാലമായ പ്രശ്നങ്ങളുടെ ചരിത്രമുണ്ട്. നിലയത്തിന്റെ പ്രായമാകുന്ന infrastructure അതിന് കാരണമാണ്. നിലയം അടച്ചുപൂട്ടുകയോ പ്രശ്നങ്ങള്‍ക്ക് പരഹാരം കണ്ടെത്തുകയോ ചെയ്തില്ലെങ്കില്‍ വലിയ വിപത്തുകള്‍ സംഭവിക്കും."
GMO കലര്‍ന്നതിനാല്‍ ചൈന അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതി തടഞ്ഞു
RoundUp ready GMO alfalfa യുടെ വൈക്കോല്‍ കടന്നുകൂടിയതിനാല്‍ അമേരിക്കയില്‍ നിന്നുള്ള വൈക്കോല്‍ ചൈനീസ് സര്‍ക്കാര്‍ കരിമ്പട്ടികയിലുള്‍പ്പെടുത്തി. ക്യാനഡയില്‍ നിന്നുള്ള ഇറക്കുമതിയും ചൈനീസ് സര്‍ക്കാര്‍ ഗൌരവമായി പരിശോധിച്ച് വരുന്നു. മൂന്ന വൈക്കോല്‍ കമ്പനികളെയാണ് നിരോധനം ബാധിക്കുക. നൂറികണക്കിന് കണ്ടയ്നര്‍ ലോഡ് വൈക്കോല്‍ ഇതിനാല്‍ തിരികെ അയക്കുന്നു.
ലോകം മൊത്തം ദേശീയമായി അഭയാര്‍ത്ഥികളായ ആളുകളുടെ എണ്ണം 14% ആയി
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ദേശീയമായി അഭയാര്‍ത്ഥികളായ ആളുകളുടെ എണ്ണം സ്ഥിരമായി വര്‍ദ്ധിക്കുന്നു എന്ന് പുതിയ റിപ്പോര്‍ട്ട്. ജനീവ ആസ്ഥാനമായുള്ള Internal Displacement Monitoring Center പഠനം അനുസരിച്ച് സ്വന്തം രാജ്യത്തിനകത്ത് തന്നെ പാലായനം ചെയ്യുന്നവരുടെ എണ്ണം മൊത്തം ലോക ജനസംഖ്യയുടെ 14% ആയി. Norwegian Refugee Council ന്റെ Jan Egeland ആണ് റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്. "35 വര്‍ഷത്തെ എന്റെ മനുഷ്യാവകാശ പ്രവര്‍ത്തനത്തില്‍ 2014 ആയിരുന്നു ഏറ്റവും മോശം വര്‍ഷം. 3.8 കോടി ആളുകളാണ് ഇപ്പോള്‍ സ്വന്തം … Continue reading ലോകം മൊത്തം ദേശീയമായി അഭയാര്‍ത്ഥികളായ ആളുകളുടെ എണ്ണം 14% ആയി
ആല്‍ബര്‍ട്ട, ഇടത് പാര്‍ട്ടിയെ തെരഞ്ഞെടുത്തു
എണ്ണ സമ്പന്നമായ ആല്‍ബര്‍ട്ടയില്‍ (കുപ്രസിദ്ധമായ ടാര്‍ മണ്ണ് ഖനന പ്രദേശം) കഴിഞ്ഞ 44 വര്‍ഷങ്ങളായി വലത്പക്ഷ പാര്‍ട്ടിയാണ് ഭരിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ഇനിയങ്ങനെയല്ല. കഴിഞ്ഞ ദിവസം ഫോസില്‍ ഇന്ധന സമ്പദ്‌വ്യവസ്ഥയില്‍ നിന്ന് പിന്‍മാറും എന്ന് പ്രഖ്യാപിച്ച New Democratic Party (NDP) എന്ന ഇടത് പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ വിജയിച്ചു. ക്യാനഡയില്‍ പല പാര്‍ട്ടി രാഷ്ട്രീയമാണുള്ളത്. മൂന്ന് വലിയ പാര്‍ട്ടികള്‍ അവിടെയുണ്ട്. വലത്- മദ്ധ്യ പാര്‍ട്ടിയായ Conservative Party ആണ് ഏറ്റവും വലിയത്. അമേരിക്കയിലെ ഡമോക്രാറ്റിക് പാര്‍ട്ടി പോലുള്ള ഇടത്-മദ്ധ്യ … Continue reading ആല്‍ബര്‍ട്ട, ഇടത് പാര്‍ട്ടിയെ തെരഞ്ഞെടുത്തു