അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുതിയ റിക്കോഡിലെത്തി

കഴിഞ്ഞ കുറേ മാസങ്ങളായി അടിപ്പിച്ച് 400 parts per million (ppm)എന്ന നിലക്ക് മുകളില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് പോയി എന്ന് National Oceanic and Atmospheric Administration ന്റെ ഹവായിയിലെ Mauna Loa നിരീക്ഷണശാല ശാസ്ത്രജ്ഞര്‍ പറഞ്ഞു. ആദ്യമായി CO2 ന്റെ അളവ് 400 ppm ന് മുകളില്‍ പോയത് 2013 മേയിലായിരുന്നു. എന്നാല്‍ അന്നത് കുറച്ച് സമയത്തേക്ക് മാത്രമേ നിലനിന്നൊള്ളു. എന്നാല്‍ ഇപ്പോള്‍ അടിപ്പിച്ച് 400 ppm ന് മുകളില്‍ നില്‍ക്കുകയാണ് CO2 … Continue reading അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുതിയ റിക്കോഡിലെത്തി

€10 ലക്ഷം യൂറോയുടെ ലഹള ഉപകരണങ്ങള്‍ വാങ്ങി അസംതൃപ്തിയുടെ കൊയ്ത്തുകാലത്തിനായി സ്പെയിന്‍ തയ്യാറാവുന്നു

അസംതൃപ്തിയുടെ കൊയ്ത്തുകാലം നേരിടാനായി സ്പെയിനിലെ സര്‍ക്കാര്‍ തയ്യാറായിരിക്കുകയാണ്. അവിടെ പ്രതിഷേധ സംഘങ്ങള്‍ മുന്നൊരുക്കുക്കങ്ങള്‍ നടത്തുമ്പോള്‍ പോലീസ് സേന €10 ലക്ഷം യൂറോയുടെ ലഹള ഉപകരണങ്ങള്‍(riot gear) വാങ്ങി. ജൂണ്‍ മുതലാണ് ആഭ്യന്തരവകുപ്പ് ഈ ഉപകരണങ്ങള്‍ വാങ്ങാനുള്ള നാല് കരാര്‍ ഒപ്പുവെച്ചത്. പണ്ട് സ്പെയിനിലെ ഏകാധിപത്യ സര്‍ക്കാര്‍ ഉപയോഗിച്ചതിന് ശേഷം പിന്നീട് കണ്ടിട്ടില്ലാത്ത ജല പീരങ്കി ഘടിപ്പിച്ച പുതിയ ട്രക്ക് അതില്‍ ഉള്‍പ്പെടും. — സ്രോതസ്സ് theguardian.com

ഹെയ്തിയിലെ പ്രധാനമന്ത്രി ജനങ്ങളുടെ പ്രതിഷേധം കാരണം രാജിവെച്ചു

രാജ്യത്തിന്റെ രാഷ്ട്രീയ പ്രശ്നങ്ങള്‍ പരിഹാരിക്കാനായി ഹെയ്തിയിലെ പ്രധാനമന്ത്രിയായ Laurent Lamothe രാജിവെച്ചെന്ന് പ്രസിഡന്റ് Michel Martelly പ്രഖ്യാപിച്ചു. ജനങ്ങളുടെ വലിയ പ്രതിഷേധത്തെത്തുടര്‍ന്നാണ് ഇത്. പ്രശ്നങ്ങള്‍ കാരണം പ്രസിഡന്റ് 2011 മുതല്‍ തെരഞ്ഞെടുപ്പ് നീട്ടിവെക്കുകയാണുണ്ടായത്. കഴിഞ്ഞ ഒക്റ്റോബര്‍ 26 ന് വെച്ച തെരഞ്ഞെടുപ്പും മാറ്റിവെച്ചു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി സന്ദര്‍ശിച്ച ഡിസംബര്‍ 15, 16 നും പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധ സമരങ്ങള്‍ നടത്തി. — സ്രോതസ്സ് globalresearch.ca

വിദേശ സാങ്കേതികവിദ്യകളില്‍ നിന്ന് തനതായവയിലേക്ക് മാറാന്‍ ചൈന പദ്ധതിയിടുന്നു

2020 ഓടെ ബാങ്ക്, സൈന്യം, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയില്‍ നിന്ന് വിദേശ സാങ്കേതികവിദ്യകളൊഴുവാക്കാന്‍ ചൈന പദ്ധതിയിടുന്നു. ദൈശീയ സുരക്ഷാ വ്യാകുലതകള്‍ കാരണം സമ്പദ്‌വ്യവസ്ഥയുടെ നാല് വിഭാഗങ്ങളിലാണ് മാറ്റങ്ങളുണ്ടാവുക. Cisco Systems Inc., International Business Machines Corp.(IBM), Intel Corp., Hewlett-Packard Co.(HP) പോലുള്ള അമേരിക്കന്‍ കമ്പനികള്‍ക്ക് വലിയ ആഘാതമായിരിക്കും ഇത്.

സര്‍ക്കാരുകള്‍ ഇന്റര്‍നെറ്റ് censorshipഉം surveillance ഉം വര്‍ദ്ധിപ്പിക്കുന്നു എന്ന് ബാര്‍ണസ് ലീ

ഇന്റര്‍നെറ്റിന്റെ ലഭ്യത അടിസ്ഥാന മനുഷ്യാവകാശം ആണെന്ന് ഇന്റര്‍നെറ്റ് എന്ന് വിളിക്കുന്ന വേള്‍ഡ് വൈഡ് വെബ് (Worldwide Web) കണ്ടുപിടിച്ച ടിം ബാര്‍ണസ് ലീ (Tim Berners-Lee) പറയുന്നു. വാണിജ്യ കൃത്രിമം കാണിക്കുന്നതിനേയും സര്‍ക്കാരിന്റെ censorship നേയും അദ്ദേഹം വിമര്‍ശിച്ചു. World Wide Web Foundation ന്റെ റിപ്പോര്‍ട്ടനുസരിച്ച് 38% രാജ്യങ്ങള്‍ അവരുടെ പൌരന്‍മാര്‍ക്ക് ഇന്റര്‍നെറ്റ് നിഷേധിച്ചിരിക്കുകയാണ്. bulk mass surveillance നുള്ള നിയമങ്ങള്‍ പാസാക്കിയ രാജ്യങ്ങളുടെ എണ്ണം 2013 ലെ 63% ല്‍ നിന്ന് ഇപ്പോള്‍ 84% … Continue reading സര്‍ക്കാരുകള്‍ ഇന്റര്‍നെറ്റ് censorshipഉം surveillance ഉം വര്‍ദ്ധിപ്പിക്കുന്നു എന്ന് ബാര്‍ണസ് ലീ

വാഷിങ്ടണിലെ തിരിയുന്ന വാതിലിന്റെ പുതിയ ഉദാഹരണമായി ബര്‍ണാങ്കി Hedge Fund ജോലി ഏറ്റെടുത്തു

വാള്‍സ്ട്രീറ്റും സര്‍ക്കാരിന്റെ നിയന്ത്രണ അധികാരികളും തമ്മിലുള്ള തിരിയുന്ന വാതിലിന്റെ പുതിയ ഉദാഹരണമായി മുമ്പത്തെ Federal Reserve ചെയര്‍മാനായ ബെന്‍ ബര്‍ണാങ്കി(Ben Bernanke) പുതിയ ജോലിയില്‍ പ്രവേശിച്ചു. അമേരിക്കയിലെ ഏറ്റവും വലിയ hedge funds ല്‍ ഒന്നായ Citadel ന്റെ ഉപദേശി സ്ഥാനമാണ് അയാള്‍ ഏറ്റെടുത്തിരിക്കുന്നത്. 8 വര്‍ഷത്തെ Federal Reserve ചെയര്‍മാനെന്ന ജോലി ബര്‍ണാങ്കി കഴിഞ്ഞ വര്‍ഷമാണ് ഒഴിഞ്ഞത്. അതിനിടെ മറ്റൊരു സാമ്പത്തിക നിയന്ത്രണ അധികാരി ഹിലറി ക്ലിന്റണിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയുടെ സാമ്പത്തിക വിഭാഗത്തിന്റെ തലവനായി. … Continue reading വാഷിങ്ടണിലെ തിരിയുന്ന വാതിലിന്റെ പുതിയ ഉദാഹരണമായി ബര്‍ണാങ്കി Hedge Fund ജോലി ഏറ്റെടുത്തു

ഫോസില്‍ ഇന്ധന ലോബി കഴിഞ്ഞ വര്‍ഷം $21.3 കോടി ഡോളര്‍ ചിലവാക്കി

അമേരിക്കയിലേയും യൂറോപ്പിലേയും രാഷ്ട്രീയക്കാരെ സ്വാധീനിക്കാനായി ഫോസില്‍ ഇന്ധന ലോബി കഴിഞ്ഞ വര്‍ഷം $21.3 കോടി ഡോളര്‍ ചിലവാക്കി. Oxfam International പ്രസിദ്ധീകരിച്ച Food, Fossil Fuels and Filthy Finance എന്ന റിപ്പോര്‍ട്ടിലാണ് ഈ വിവരം പുറത്ത് വന്നത്. അമേരിക്കയില്‍ മാത്രം 2013 നിയമങ്ങള്‍ നിര്‍മ്മിക്കാനായി ഫോസിലിന്ധന ശക്തികള്‍ $16 കോടി ഡോളര്‍ ചിലവാക്കി. ഇത് കൂടാതെ ആഗോള ഫോസില്‍ ഇന്ധന വിഭാഗത്തിന് ഓരോ വര്‍ഷവും $1.9 ഡോളര്‍ സബ്സിഡി ലഭിക്കുന്നു എന്നും 40-താളുകളുള്ള റിപ്പോര്‍ട്ടിലുണ്ട്.

പലിശയില്‍ കൃത്രിമം കാട്ടിയതിന് Deutsche Bank $2500 കോടി ഡോളര്‍ പിഴയടച്ചു

Deutsche Bank ആഗോള പലിശനിരക്കില്‍ ക്രിതൃമം കാട്ടിയതിന് പിഴയടക്കുന്ന പുതിയ സാമ്പത്തിക സ്ഥാപനമായി. ഇതിനകം ധാരാളം സാമ്പത്തിക സ്ഥാപനങ്ങള്‍ പിഴയടച്ച് രക്ഷപെട്ടു. ട്രില്ല്യാണ്‍ കണക്കിന് ഡോളറിന്റെ നിക്ഷേപങ്ങളെയാണ് പലിശനിരക്കില്‍ ക്രിതൃമം ബാധിച്ചത്. അമേരിക്കയിലേയും ബ്രിട്ടണിലേയും നിയന്ത്രണ അധികാരികളുമായി നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ $2500 കോടി ഡോളര്‍ പിഴയടക്കാമെന്ന ധാരണയായി. ബാങ്കിലെ ആരേയും കേസില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. [എന്തെളുപ്പം. കുറ്റകൃത്യം നടത്തുക, പിന്നീട് കിട്ടിയ ലാഭത്തില്‍ നിന്ന് ചെറിയ തുക പിഴയായി അടക്കുക.]

മുമ്പത്തെ IMF തലവനെ കള്ളപ്പണം വെളുപ്പിക്കലിന് അറസ്റ്റ് ചെയ്തു

മുമ്പത്തെ IMF തലവനായിരുന്ന സ്പെയിനിലെ Rodrigo Rato Probed നെ കസ്റ്റഡിയിലെടുത്തു. ഒരു കള്ളപ്പണം വെളുപ്പിക്കല്‍ കേസിന് പോലീസ് അയാളുടെ വീട് പരിശോധിക്കുകയാണ്. നികുതിദായകരുടെ പണം സഹായമായികിട്ടിയ സ്പെയിനിലെ Bankia ബാങ്കിന്റെ തലവനായി ഇയാള്‍ ജോലി ചെയ്തിരുന്നു. ആ കാലത്ത് തട്ടിപ്പുകളേക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. അര്‍ജന്റീന സാമ്പത്തിക തകര്‍ച്ചയാല്‍ കഷ്ടപ്പെട്ട 2004 - 2007 കാലത്ത് ഇയാളായിരുന്നു IMF ന്റെ തലവന്‍. IMF ന്റെ നയങ്ങള്‍ പിന്‍തുടര്‍ന്നതിനാലാണ് അവിടെ സാമ്പത്തിക തകര്‍ച്ചയുണ്ടായതെന്ന് ധാരാളം വിദഗ്ദ്ധര്‍ കരുതുന്നു.

അമേരിക്ക അവരുടെ ആഹാരത്തിന്റെ 40% വും നഷ്ടമാക്കുന്നു

അമേരിക്കയിലെ ആളുകള്‍ ഓരോ ചവക്കലിനും അത്രതന്നെ അളവില്‍ ആഹാരം നഷ്ടപ്പെടുത്തുന്നു എന്ന് പുതിയ പഠനം പറയുന്നു. Natural Resources Defense Council യുടെ അഭിപ്രായത്തില്‍ അമേരിക്കക്കാര്‍ 40% ആഹാരമാണ് നഷ്ടമാക്കുന്നത്. പ്രതിവര്‍ഷം $16,500 കോടി ഡോളര്‍ വരും ഇത്. അവരുടെ മൊത്തം ശുദ്ധ ജല ഉപഭോഗത്തിന്റെ നാലിലൊന്ന് വേണം നഷ്ടമാക്കുന്നത്ര ആഹാരം ഉത്പാദിപ്പിക്കാന്‍. അതുപോലെ മീഥേന്‍ ഉദ്‌വമനത്തിന്റെ 23% വും ഇതില്‍ നിന്നാണ് വരുന്നത്.