അമേരിക്കയും യൂറോപ്പും തമ്മില്‍ ഏര്‍പ്പെടുന്ന വളരെ വലിയ സ്വതന്ത്ര വ്യാപാരക്കരാറിനെതിരെ ലോകം മൊത്തം ജനങ്ങള്‍ പ്രതിഷേധ ജാഥകള്‍ നടത്തി. യൂറോപ്പിന്റെ GMO നിയന്ത്രണത്തിനും, ആരോഗ്യ, പരിസ്ഥിതി, സാമ്പത്തിക നിയന്ത്രണങ്ങള്‍ക്കും ഭീഷണിയാകും എന്ന് Transatlantic Trade and Investment Partnership(TTIP)യെ എതിര്‍ക്കുന്നവര്‍ പറഞ്ഞു. തങ്ങളുടെ ലാഭത്തിന് കുറവ് സംഭവിക്കും എന്ന കാരണത്താല്‍ രാജ്യങ്ങളുടെ ജനക്ഷേമ നിയമങ്ങള്‍ക്കെതിരെ സ്വകാര്യ വാണിജ്യ ട്രിബ്യൂണലുകളില്‍ കോര്‍പ്പറേറ്റുകള്‍ക്ക് കേസ് കൊടുക്കാം എന്നതാണ് ഈ കരാറിന്റെ പ്രത്യേകത. ഈ കാരാറിനും അതുപോലുള്ള രഹസ്യ കരാറായ Trans-Pacific … Continue reading പതിനായിരക്കണക്കിനാളുകള്‍ TTIP സ്വതന്ത്ര വ്യാപാരക്കരാറിനെതിരെ പ്രതിഷേധ പ്രകടനം നടത്തി
ടാഗ്: വാര്‍ത്ത
ചിലിയിലെ സംഗീതജ്ഞനായ വിക്റ്റര്‍ ഹാറയെ കൊലപ്പെടുത്തിയതിന്റെ കേസ് ജഡ്ജി അംഗീകരിച്ചു
സംഗീതജ്ഞനായ വിക്റ്റര്‍ ഹാറയുടെ 1973 ലെ കൊലയുമായി ബന്ധപ്പെട്ട കേസ് മുന്നോട്ട് കൊണ്ടുപോകാമെന്ന് അമേരിക്കയിലെ ഒരു ജഡ്ജി തയ്യാറായി. Pedro Pablo Barrientos Núñez ഇപ്പോള്‍ അമേരിക്കന്‍ പൌരനായി ഫ്ലോറിഡയില്‍ ജീവിക്കുകയാണ്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സാല്‍വഡോര്‍ അലന്റെയുടെ സര്‍ക്കാരിനെതിരെ അമേരിക്കയുടെ സഹായത്തോടെ പട്ടാള അട്ടിമറി നടത്തിയ സമയത്താണ് ഇയാള്‍ ഹാറയെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തത്. ഹാറയുടെ കുടുംബം കൊണ്ടുന്ന കേസ് മുന്നോട്ട് കൊണ്ടുപോകാം എന്നാണ് ജഡ്ജി പറഞ്ഞത്.
സാമ്പത്തിക അസമത്വത്തിനെതിരെ ന്യൂയോര്‍ക്കിലെ ജനങ്ങളുടെ പ്രതിഷേധം
അടുത്തയിടെ $10 കോടി ഡോളറിന് ഒരു condo വിറ്റ ആഡംബര കെട്ടിടമായ One57ന് മുമ്പില്‍ സാമൂഹ്യപ്രവര്‍ത്തകര്‍ പ്രതിഷേധ ജാഥ നടത്തി. ന്യൂയോര്‍ക് സിറ്റിയില്‍ ഇതുവരെ നടന്ന ഒറ്റ വീട് വില്‍പ്പനയില്‍ ഏറ്റവും വലിയ ഇടപാടായിരുന്നു ആ വില്‍പ്പന. കെട്ടിടത്തിന്റെ ഉടമയായ ശതകോടീശ്വരന്‍ Bill Ackman നെയാണ് പ്രതിഷേധക്കാര്‍ ഉന്നംവെച്ചത്. Pershing Square Capital ന്റെ CEO ആയ ഇയാള്‍ Burger King ലേയും സ്വകാര്യ ജയിലായ Corrections Corporation of America ലേയും നിക്ഷേപത്താല്‍ വലിയ ലാഭം … Continue reading സാമ്പത്തിക അസമത്വത്തിനെതിരെ ന്യൂയോര്‍ക്കിലെ ജനങ്ങളുടെ പ്രതിഷേധം
വധശിക്ഷക്ക് കാത്തുകിടന്ന തടവുകാരനെ 30 വര്‍ഷങ്ങള്‍ക്ക് ശേഷം മോചിപ്പിച്ചു
അലബാമയില്‍ 30 വര്‍ഷങ്ങളായി വധശിക്ഷക്ക്(death row) കാത്തുകിടന്ന തടവുകാരനെ മോചിപ്പിച്ചു. 1985 ല്‍ രണ്ട് ഫാസ്റ്റ് ഫുഡ് മാനേജര്‍മാരെ കൊന്നു എന്നതായിരുന്നു Anthony Ray Hinton നെതിരെയുള്ള കുറ്റം. സംഭവ സ്ഥലത്തു നിന്നും കിട്ടിയ വെടിയുണ്ടകള്‍ അയാളുടേതെന്ന് ആരോപിച്ച തോക്കില്‍ കയറില്ല എന്ന് പിന്നീട് നടത്തിയ പരീക്ഷകളില്‍(tests) കണ്ടെത്തി. Equal Justice Initiative എന്ന സംഘടനയാണ് ഇയാളുടെ മോചനത്തിനായി പ്രവര്‍ത്തിച്ചത്. ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്ന്, നിരപരാധിത്വം തെളിയിച്ചതിനാല്‍ വധശിക്ഷയില്‍ നിന്ന് മോചിപ്പിക്കപ്പെട്ട ആളാണ് Hinton … Continue reading വധശിക്ഷക്ക് കാത്തുകിടന്ന തടവുകാരനെ 30 വര്‍ഷങ്ങള്‍ക്ക് ശേഷം മോചിപ്പിച്ചു
ഷെല്ലിന്റെ ആര്‍ക്ടിക് എണ്ണ ഖനന റിഗ്ഗില്‍ 6 ഗ്രീന്‍പീസ് പ്രവര്‍ത്തകര്‍ വലിഞ്ഞ് കയറി
ആര്‍ക്ടിക്കില്‍ എണ്ണ പര്യവേഷണം നടത്താനുള്ള ഷെല്‍ കമ്പനിയുടെ പദ്ധതിയുടെ പ്രതിഷേധമായി ആറ് ഗ്രീന്‍പീസ് പ്രവര്‍ത്തകര്‍ പസഫിക് സമുദ്രത്തിലെ ഷെല്ലിന്റെ എണ്ണ ഖനന റിഗ്ഗില്‍ കയറി. അലാസ്കയിലെ കടലിലെത്തിക്കാനായി സിയാറ്റിലേക്ക് കൊണ്ടുപോകുന്ന Polar Pioneer ല്‍ ആണ് അവര്‍ കയറിയത്. റിഗ്ഗ് കയ്യേറുകയായിരുന്നു അവരുടെ പദ്ധതി. അവര്‍ ആര്‍ക്ടിക്കില്‍ എണ്ണക്കായി കുഴിക്കുന്നതിനെ എതിര്‍ക്കുന്നവരുടെ പട്ടിക ബാനറില്‍ എഴുതി പ്രദര്‍ശിപ്പിക്കുകയും ചെയ്തു. പ്രസിഡന്റ് ഒബാക്ക് അവരുടെ സന്ദേശം -
പീഡനമേറ്റ ഇര മാഹെര്‍ അറാര്‍ നിരപരാധിയാണെന്ന് CIA ഉദ്യോഗസ്ഥര്‍ക്കറിയാമായിരുന്നു
ക്യാനഡയുടെ പൌരനായ മാഹെര്‍ അറാര്‍ (Maher Arar) ന്റെ അറസ്റ്റും rendition ഉം പീഡനവും സംബന്ധിച്ച് CIAയുടെ ഉള്ളിന്‍ നടന്ന ചര്‍ച്ചകളുടെ പുതിയ വിവരങ്ങള്‍ CIA whistleblower ആയ ജോണ്‍ കിരിയാകൂ (John Kiriakou) വ്യക്തമാക്കി. അറാര്‍ നിരപരാധിയായതിനാല്‍ അയാളുടെ അറസ്റ്റിനെതിരെ ധാരാളം സഹപ്രവര്‍ത്തകര്‍ താക്കീതു നല്‍കി എന്ന് അദ്ദേഹം The Canadian Press വാര്‍ത്താ ഏജന്സിയോട് പറഞ്ഞു. എന്നാല്‍ അറാറിന് അല്‍ഖൈദയുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് പേര് വെളിപ്പെടുത്താത്ത ഒരു വനിതാ ഉദ്യോഗസ്ഥ അറസ്റ്റിനായി മുന്നോട്ട് പോയി. … Continue reading പീഡനമേറ്റ ഇര മാഹെര്‍ അറാര്‍ നിരപരാധിയാണെന്ന് CIA ഉദ്യോഗസ്ഥര്‍ക്കറിയാമായിരുന്നു
ഒരു വടക്കന്‍ വെള്ള കാണ്ടാമൃഗം കൂടി ചത്തു
ലോകത്ത് ഇന്ന് ജീവിക്കുന്ന ആറ് വടക്കന്‍ വെള്ള കാണ്ടാമൃഗത്തില്‍ ഒന്ന് കൂടി അമേരിക്കയിലെ San Diego Zoo Safari Park ല്‍ ചത്തു. Angalifu എന്ന് വിളിച്ചിരുന്ന ആണ്‍ കാണ്ടാമൃഗം ആണ് 44 ആം വയസില്‍ ചത്തത്. ഇനി ലോകത്തില്‍ വെറും 5 വടക്കന്‍ വെള്ള കാണ്ടാമൃഗം മാത്രമേയുള്ളു. അതില്‍ മൂന്നെണ്ണം കെനിയയിലെ Ol Pejeta Conservancy ലും ഒരണ്ണം San Diego zoo ഉം ചെക്ക് റിപബ്ലിക്കിലെ Dvur Kralove Zoo ല്‍ ഒന്നും ഉണ്ട്. … Continue reading ഒരു വടക്കന്‍ വെള്ള കാണ്ടാമൃഗം കൂടി ചത്തു
Children’s Place ആസ്ഥാനത്ത് ഫാക്റ്ററി തകര്‍ച്ചക്കെതിരിയെയുള്ള പ്രതിഷേധത്തില്‍ 27 പേരെ അറസ്റ്റ് ചെയ്തു
ന്യൂജഴ്സിയിലെ Secaucus ല്‍ കുട്ടികളുടെ വസ്ത്രങ്ങള്‍ വില്‍ക്കുന്ന Children’s Place കടയുടെ ആസ്ഥാന ഓഫീസിന് മുമ്പില്‍ പ്രകടനം തടത്തിയ 27 പേരെ അറസ്റ്റ് ചെയ്തു. ബംഗ്ലാദേശിലെ റാണാ പ്ലാസ ഫാക്റ്ററി ഇരകള്‍ക്ക് നഷ്ടപരിഹാരം കൊടുക്കണം എന്നതായിരുന്നു പ്രകടക്കാരുടെ ആവശ്യം. തകര്‍ന്ന ഫാക്റ്ററിയുടെ അവശിഷ്ടങ്ങളില്‍ ഈ കമ്പനിയുടെ ഉത്പന്നങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് നല്‍കേണ്ടിയിരുന്ന $3 കോടി ഡോളര്‍ നഷ്ടപരിഹാരത്തില്‍ നിന്ന് $4.5 ലക്ഷം ഡോളര്‍ മാത്രമേ നല്‍കിയിട്ടുള്ളു എന്ന് പ്രതിഷേധക്കാര്‍ പറയുന്നു. ഫാക്റ്ററിയുടെ തകര്‍ച്ച 1,100 ല്‍ … Continue reading Children’s Place ആസ്ഥാനത്ത് ഫാക്റ്ററി തകര്‍ച്ചക്കെതിരിയെയുള്ള പ്രതിഷേധത്തില്‍ 27 പേരെ അറസ്റ്റ് ചെയ്തു
പാലസ്തീന്‍ സന്നദ്ധപ്രവര്‍ത്തകയായ Rasmea Odeh യെ Immigration തട്ടിപ്പിന്റെ പേരില്‍ 18 മാസം തടവിന് ശിക്ഷിച്ചു
Immigration തട്ടിപ്പ് ആരോപിച്ച പാലസ്തീന്‍ സന്നദ്ധപ്രവര്‍ത്തകയെ 18 മാസം തടവിന് ശിക്ഷിച്ചു. 40 വര്‍ഷം മുമ്പ് ഇസ്രായേലിന്റെ ഒരു സൈനിക കോടതി അവരെ ബോംബ് വെച്ചതിന് ശിക്ഷിച്ചത് മറച്ച് വെച്ചതിന് Rasmea Odeh യെ ഭീകരവാദി എന്ന് ഡെട്രോയിറ്റിലെ ഒരു അമേരിക്കന്‍ ജഡ്ജി വിളിക്കുകയും ചെയ്തു. ഇസ്രായേലിന്റെ കസ്റ്റഡിയില്‍ വെച്ച് ശാരീരിക പീഡനത്തിന്റേയും ലൈംഗിക പീഡനത്തിന്റെ ഫലമായാണ് താന്‍ ബോംബ് വെച്ചു എന്നതിന്റെ കുറ്റസമ്മതം നടത്തിയത് എന്ന് Odeh പറയുന്നു. പാലസ്തീനെ സ്വതന്ത്ര സമരത്തെ അനുകൂലിക്കുന്നതാണ് അമേരിക്കന്‍ … Continue reading പാലസ്തീന്‍ സന്നദ്ധപ്രവര്‍ത്തകയായ Rasmea Odeh യെ Immigration തട്ടിപ്പിന്റെ പേരില്‍ 18 മാസം തടവിന് ശിക്ഷിച്ചു
ചിലിയില്‍ നിന്നുള്ള പീഡകന്‍ പെന്റഗണിന് വേണ്ടി 13 വര്‍ഷം അദ്ധ്യാപകനായി ജോലി ചെയ്തു
ചിലിയിലെ ഏകാധിപതിയായിരുന്ന അഗസ്റ്റോ പിനോഷേയുടെ രഹസ്യ പോലീസ് ഉദ്യോഗസ്ഥനായിരുന്ന പീഡകന്‍(Torturer) പെന്റഗണിന്റെ ഏറ്റവും ഉയര്‍ന്ന സര്‍വ്വകലാശാലയില്‍ 13 വര്‍ഷം അദ്ധ്യാപനം നടത്തി എന്ന് McClatchy പത്രം റിപ്പോര്‍ട്ട് ചെയ്തു. ചിലിയിലെ ഒരു ജഡ്ജിയുടെ ഉത്തരവ് പ്രകാരം Jaime García Covarrubias കഴിഞ്ഞ വര്‍ഷമാണ് ചിലിയിലേക്ക് മടങ്ങിപ്പോയത്. അമേരിക്കയുടെ പിന്‍തുണയോട് സെപ്റ്റംബര്‍ 11, 1973 ന് നടത്തിയ പട്ടാള അട്ടിമറി പിനോഷെയെ അധികാരത്തിലെത്തിച്ച് ഒരാഴ്ച്ചക്ക് ശേഷം 7 പേരെ കൊന്നതിന്റെ പദ്ധതി തയ്യാറാക്കിയത് ഇയാളാണെന്ന കേസിന്റെ ഭാഗമായാണ് ഇത്. … Continue reading ചിലിയില്‍ നിന്നുള്ള പീഡകന്‍ പെന്റഗണിന് വേണ്ടി 13 വര്‍ഷം അദ്ധ്യാപകനായി ജോലി ചെയ്തു