ഗോള്‍ഡ്മന്‍ സാച്ചെസിന്റെ ഡയറക്റ്റര്‍ SEC യുടെ തലവനാവും

വാള്‍സ്റ്റ്രീറ്റ് ബാങ്കുകളും അവരെ നിയന്ത്രിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളും തമ്മിലുള്ള തിരിയുന്ന വാതലിന്റെ പുതിയ സൂചനയായി ഗോള്‍ഡ്മന്‍ സാച്ചെസിന്റെ (Goldman Sachs)ന്റെ മാനേജിങ് ഡയറക്റ്റര്‍ Securities and Exchange Commission ന്റെ തലവനാവും എന്ന് ഉറപ്പായി. ഗോള്‍ഡ്മന്‍ സാച്ചെസില്‍ ജോലി(stint) ചെയ്യുന്നതിന് മുമ്പ് SECയുടെ Investment Management Division നെ ആഗോള സാമ്പത്തിക തകര്‍ച്ചയുടെ നാല് വര്‍ഷക്കാലം നയിച്ചിരുന്നതും Andrew "Buddy" Donohue ആയിരുന്നു.

സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ജനപ്രതിനിധികള്‍ തങ്ങളുടെ ആസ്തികള്‍ നീക്കി

Washington Post പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ട് അനുസരിച്ച് 34 അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഉന്നത അധികാരികളുമായി സംസാരിച്ച ശേഷം തങ്ങളുടെ ആസ്തികള്‍ നീക്കി. ജനുവരി 2008 ന് അന്നത്തെ House Minority Leader ആയിരുന്ന John Boehner ഒരു മ്യൂച്വല്‍ ഫണ്ടില്‍ നിന്ന് $100,000 ഡോളര്‍ സുരക്ഷിതമായ മറ്റൊരു മ്യൂച്വല്‍ ഫണ്ടിലേക്ക് നീക്കി. അത് ബുഷ് സര്‍ക്കാര്‍ $15 കോടി ഡോളറിന്റെ ഒരു ഉത്തേജക പാക്കേജ് പ്രഖ്യാപിക്കുന്നതിന് ഒരു ദിവസം മുമ്പായിരുന്നു.

ചെമ്പ് ഖനിക്കെതിരായ സമരത്തിനെ ചെറുക്കാന്‍ പെറു അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

സാമൂഹ്യ സ്വാതന്ത്ര്യങ്ങളെല്ലാം ഇല്ലാതാക്കിക്കൊണ്ട് പെറുവില്‍ സര്‍ക്കാര്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. പെറുവിന്റെ തെക്കന്‍ പ്രദേശമായ Arequipa ല്‍ ചെമ്പ് ഖനിക്കെതിരെ സമരത്തെ ചെറുക്കാനാണ് ഈ നടപടി. Tia Maria ഖനി പ്രൊജക്റ്റിനെ നിര്‍ത്തിവെപ്പിച്ച ഒരു മാസം നീണ്ടുനിന്ന സമരത്തിനെതിരെയുള്ള സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ ശ്രമത്തില്‍ മൂന്ന് പ്രതിഷേധക്കാരും ഒരു പോലീസുകാരനും കൊല്ലപ്പെട്ടു. ഖനി തങ്ങളുടെ ഭൂമിയും വെള്ളവും മലിനമാക്കുന്നു എന്നാണ് കര്‍ഷകരും ജനങ്ങളും പറയുന്നത്. പെറുവില്‍ മറ്റൊരിടത്ത് ചൈന പ്രവര്‍ത്തിപ്പിക്കുന്ന ഇരുമ്പ് ഖനിയിലെ തൊഴിലാളികളുടെ ഒരാഴ്ച്ചയായുള്ള സമരത്തില്‍ ഒരു സമരക്കാരന്‍ … Continue reading ചെമ്പ് ഖനിക്കെതിരായ സമരത്തിനെ ചെറുക്കാന്‍ പെറു അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

സര്‍ക്കാര്‍ ചിലവ് ചുരുക്കലിനെ എതിര്‍ക്കുത് മാഡ്രിഡില്‍ വിജയിച്ചു

പൊഡേമോസിന്റെ പിന്‍താങ്ങലുള്ള grassroots കൂട്ട് കക്ഷിയായ Ahora Madrid ന്റെ Manuela Carmena മാഡ്രിഡ്ഡില്‍ രണ്ടാം സ്ഥാനത്തെത്തി. എന്നാലും സോഷ്യലിസ്റ്റുകളുമായി സംഖ്യം ചേര്‍ന്ന് അടുത്ത മേയറാകും എന്ന കാര്യം ഉറപ്പാണ്. Carmena വിരമിച്ച ജഡ്ജിയാണ്. അവര്‍ മുമ്പ് സ്പെയിനിലെ രഹസ്യ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായിരുന്നു. ഏകാധിപതി ഫ്രാന്‍സിസ്കോ ഫ്രാങ്കോയുടെ (Francisco Franco) ഭരണകാലത്ത് attorney യായി ജോലി ചെയ്യുമ്പോള്‍ തൊഴിലാളി വിരുദ്ധനയങ്ങളെ അവര്‍ എതിര്‍ത്തിരുന്നു. സ്പെയിനിലെ രണ്ട് വലിയ നഗരങ്ങള്‍ grassroots സ്ത്രീകളെ വിജയിപ്പിച്ചിരിക്കുകയാണ്. സ്പെയിനിലെ പ്രധാന … Continue reading സര്‍ക്കാര്‍ ചിലവ് ചുരുക്കലിനെ എതിര്‍ക്കുത് മാഡ്രിഡില്‍ വിജയിച്ചു

നോര്‍വ്വേ കല്‍ക്കരി കമ്പനികളില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കുന്നു

കാലാവസ്ഥാ മാറ്റ പേടി കാരണം കല്‍ക്കരി കമ്പനികളില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കുന്നു. തങ്ങളുടെ $90,000 കോടി ഡോളറിന്റെ sovereign wealth fund, കല്‍ക്കരിയില്‍ നിന്ന് 30% ല്‍ അധികം വരുമാനം കിട്ടുന്ന കമ്പനികളില്‍ നിന്ന് പിന്‍വലിക്കുകയാണ് എന്ന തീരുമാനം നോര്‍വ്വേയിലെ പാര്‍ലമെന്റ് ഏകകണ്ഠേനെയാണ് എടുത്തത്. ആ നിക്ഷേപം ലോകത്തെ ഇത്തരത്തിലുള്ള ഏറ്റവും വലിയ നിക്ഷേപമാണ്. എണ്ണയുടെ ലാഭത്തില്‍ നിന്ന് രൂപീകൃതമായതാണ് ഈ ഫണ്ട്. ജൂണ്‍ 5 ന് പാര്‍ലമെന്റ് പദ്ധതി ഔപചാരികമായി പ്രഖ്യാപിക്കും.

ബാഴ്സിലോണക്ക് ഇടതുപക്ഷ സ്ത്രീ

സ്പെയിനില്‍ കുടിയൊഴുപ്പിലിനെ എതിര്‍ക്കുന്ന സാമൂഹ്യപ്രവര്‍ത്തകയെ ബാഴ്സിലോണയുടെ മേയറായി തെരഞ്ഞെടുത്തു. കഴിഞ്ഞ 20 വര്‍ഷങ്ങളായി അവിടെ ഭരണം നടത്തിയിരുന്ന People’s Partyക്ക് വമ്പന്‍ തോല്‍വി കിട്ടി. ഇന്‍ഡിഗ്നാഡോസ് (Indignados) അല്ലെങ്കില്‍ 15-M Movement എന്ന് വിളിക്കുന്ന സംഘത്തിന്റെ സജീവ പ്രവര്‍ത്തകയാണ് Platform for People Affected by Mortgages എന്ന സംഘത്തിന്റെ സഹസ്ഥാപകയായ Ada Colau. ബാങ്കുകള്‍ക്ക് പിഴയിടുകയും, കുടിയൊഴുപ്പില്‍ തടയുകയും, ജനങ്ങളുടെ ഭവന പരിപാടികള്‍ വികസിപ്പിക്കുയും, ഏറ്റവും കുറഞ്ഞ മാസ ശമ്പളം $670 ഡോളറായും, utility കമ്പനികളെക്കൊണ്ട് … Continue reading ബാഴ്സിലോണക്ക് ഇടതുപക്ഷ സ്ത്രീ

മൊണ്‍സാന്റോക്കെതിരായ പ്രതിഷേധം 450 ലോക നഗരങ്ങളില്‍ നടന്നു

കൃഷിവ്യവസായ ഭീമനായ മൊണ്‍സാന്റോക്കെതിരെ ആയിരക്കണക്കിനാളുകള്‍ പ്രതിഷേധ ജാഥകള്‍ നടത്തി. ഇത്തരത്തില്‍ ലോകം മൊത്തം പ്രതിഷേധം നടത്തുന്ന മൂന്നാമത്തെ വര്‍ഷമാണ് ഇത്. ആറ് ഭൂഖണ്ഢങ്ങളിലെ 48 രാജ്യങ്ങളില്‍ 450 സ്ഥലത്ത് പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. മൊണ്‍സാന്റോയുടെ കീടനാശിനിക്കും ജനിതകമാറ്റം വരുത്തിയ ആഹാരത്തിനും എതിരെയാണ് ആയിരക്കണക്കിന് ആളുകള്‍ അണിചേര്‍ന്നത്.

പ്രതിഷേധക്കാര്‍ ഒബാമ അംഗീകാരം കൊടുത്ത ഖനനം തടഞ്ഞു

വെസ്റ്റ് വെര്‍ജീനിയയിലെ വിവാദപരമായ Hobet strip mine ല്‍ പ്രതിഷേധക്കാര്‍ മദ്ധ്യ Appalachia യിലെ മല നിരത്തിയുള്ള ഖനനത്തിനെതിരെ വലിയ സമരം നടത്തി ഖനനം നിര്‍ത്തിവെപ്പിച്ചു. രണ്ട് വര്‍ഷമായി അനുമതി കിട്ടാതിരുന്ന ഖനിയായിരുന്ന Hobet 45 mountaintop removal ഖനിയെയാണ് പ്രതിഷേധക്കാര്‍ ലക്ഷ്യമിട്ടത്. "mountain mobilization" എന്ന പേരില്‍ അമേരിക്ക മൊത്തം സമരം സംഘടിപ്പിക്കുന്ന വെസ്റ്റ് വെര്‍ജീനിയയിലെ സന്നദ്ധ സംഘടനയായ RAMPS ആണ് പരിപാടിയുടെ ആസൂത്രകര്‍. സെന്റ് ലൂയിസ് ആസ്ഥാനമായ ഖനിയുടെ ഉടമ Patriot Coal കമ്പനി, … Continue reading പ്രതിഷേധക്കാര്‍ ഒബാമ അംഗീകാരം കൊടുത്ത ഖനനം തടഞ്ഞു

ആര്‍ക്ടിക്കിലെ മഞ്ഞ് 1978 നിലയേക്കാള്‍ ആറാമത്തെ താഴ്ന്ന നിലയില്‍

ആര്‍ക്ടിക് കടല്‍ മഞ്ഞ് വേനല്‍കാലത്തെ താഴ്ന്ന നിലയിലെത്തി. അത് റിക്കോഡുകള്‍ ആറാമത്തെ ഏറ്റവും താഴ്ന്ന നിലയയാണ്. University of Colorado യിലെ National Snow and Ice Data Center (NSIDC) ആണ് ഈ വിവരം സെപ്റ്റംബര്‍ 17 ന് പുറത്തുവിട്ടത്. 50.2 ലക്ഷം ചതുരശ്ര കിലോമീറ്ററാണ് ഇപ്പോഴത്തെ വിസത്രിതി. അത് ശരാശരിയേക്കാള്‍ 12 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ കുറവാണ്. സെപ്റ്റംബറിലാണ് ആര്‍ക്ടിക്കില്‍ മഞ്ഞ് ഏറ്റവും കുറവാകുന്നത്. അതായത് ഉത്തരാര്‍ദ്ധ ഗോളത്തിലെ വേനല്‍ കാലത്തിന്റെ അവസാന സമയത്ത്. … Continue reading ആര്‍ക്ടിക്കിലെ മഞ്ഞ് 1978 നിലയേക്കാള്‍ ആറാമത്തെ താഴ്ന്ന നിലയില്‍

ജനിതകമാറ്റം വരുത്തിയ ആഹാരവും മുഴകളുമായി ബന്ധിപ്പിക്കുന്ന പ്രബന്ധം വീണ്ടും പ്രസിദ്ധീകരിച്ചു

ജനിതകമാറ്റം വരുത്തിയ ചോളവും മുഴയും രോഗങ്ങളും എലികളിലുണ്ടാകുന്നതും തമ്മില്‍ ബന്ധിപ്പിക്കുന്ന വിവാദമായ പ്രബന്ധം വീണ്ടും പ്രസിദ്ധീകരിച്ചു. അത് മുമ്പ് 2012 ല്‍ പ്രസിദ്ധീകരിച്ചതാണ്. വേറൊരു ജേണലില്‍ 2013 ല്‍ അത് വീണ്ടും പ്രസിദ്ധീകരിച്ചു. 4 മറ്റ് ജേണലുകളും അത് പ്രസിദ്ധീകരിക്കാമെന്ന് അതെഴുതിയ Gilles-Eric Séralini പറയുന്നു. Environmental Sciences Europe നെയാണ് അവര്‍ തെരഞ്ഞെടുത്തത്. കാരണം അത് എല്ലാവര്‍ക്കും ലഭ്യമായതിനാല്‍ പഠനത്തിന്റെ വിവരം മൊത്തം ശാസ്ത്ര സമൂഹത്തിനും കിട്ടുമല്ലോ. പ്രബന്ധം വായിക്കാന്‍ http://www.enveurope.com/content/26/1/14 ല്‍ പോകുക. [ക്ഷമിക്കണം … Continue reading ജനിതകമാറ്റം വരുത്തിയ ആഹാരവും മുഴകളുമായി ബന്ധിപ്പിക്കുന്ന പ്രബന്ധം വീണ്ടും പ്രസിദ്ധീകരിച്ചു