യൂറോപ്പിലെ ഏറ്റവും വലിയ ബാറ്ററി സംഭരണ സംവിധാനം പ്രവര്‍ത്തിച്ചു തുടങ്ങി

3 ലക്ഷം വീടുകള്‍ക്ക് 2 മണിക്കൂര്‍ പ്രവര്‍ത്തിക്കാനാവശ്യവമായ വൈദ്യുതി സംഭരിക്കാനുള്ള സംവിധാനം Pillswood, Cottingham ല്‍ തിങ്കളാഴ്ച പ്രവര്‍ത്തിച്ചു തുടങ്ങി. ഈ ഉദ്ഘാടനം ബ്രിട്ടണിലെ ശൈത്യകാലത്തെ ഊര്‍ജ്ജ പ്രതിസന്ധി സാദ്ധ്യതക്കിടക്ക് നാല് മാസം നേരത്തെയാക്കി. ടെസ്‌ലയുടെ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന North Yorkshire ലെ പുനരുത്പാദിതോര്‍ജ്ജ കമ്പനി Harmony Energy ആണ് ഇത് സ്ഥാപിച്ചത്. — സ്രോതസ്സ് bbc.com | 21 Nov 2022

GM കടുക് നിരോധിക്കണമെന്ന് ഡോക്റ്റര്‍മാര്‍, പാടത്തെ പരീക്ഷണകൃഷിയിലെ വിളകള്‍ നശിപ്പിക്കുക

ജനിതക മാറ്റം വരുത്തിയ(GM) കടുക് കൃഷിചെയ്യുന്നതില്‍ ഇന്‍ഡ്യയിലെമ്പാടുമുള്ള ഡോക്റ്റര്‍മാര്‍ വ്യാകുലത അറിയിച്ചു. അടുത്തകാലത്താണ് ഇതിന് കേന്ദ്രത്തില്‍ നിന്ന് പരിസ്ഥിതി clearance ലഭിച്ചത്. ജനിതക മാറ്റം വരുത്തിയ Dhara Mustard Hybrid (DMH) -11 പരീക്ഷണത്തിനായി തട്ടത് ഉടനെ പിഴുതു കളയണമെന്ന് വിവിധ രംഗത്തുനിന്നുമുള്ള 111 ഡോക്റ്റര്‍മാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് എഴുതിയ കത്തില്‍ പറയുന്നു. ഈ വിള ആഹരത്തിലേക്ക് കൊണ്ടുവരുന്നതുകൊണ്ട് സാദ്ധ്യമായ ആരോഗ്യ വ്യാകുലതകള്‍ ഡോക്റ്റര്‍മാര്‍ മുന്നറീപ്പ് നല്‍കുന്നു. ഒക്റ്റോബര്‍ 18, 2022 നാണ് GM കടുകിന് … Continue reading GM കടുക് നിരോധിക്കണമെന്ന് ഡോക്റ്റര്‍മാര്‍, പാടത്തെ പരീക്ഷണകൃഷിയിലെ വിളകള്‍ നശിപ്പിക്കുക

40,000 ല്‍ അധികം റയില്‍ തൊഴിലാളികള്‍ ബ്രിട്ടണില്‍ സമരം ചെയ്യുന്നു

40,000 തൊഴിലാളികളോട് നാല് ദിവസത്തെ സമരത്തിന് Rail, Maritime and Transport Union (RMT) ചൊവ്വാഴ്ച ആഹ്വാനം ചെയ്തു. 11% ല്‍ അധികം പണപ്പെരുപ്പം അനുഭവിക്കുന്ന രാജ്യത്ത് കൂലി 7% വര്‍ദ്ധിപ്പിക്കണം എന്ന തൊഴിലാളികളുടെ ആവശ്യം തള്ളിക്കളഞ്ഞ Network Rail എന്ന റയില്‍ കമ്പനിയുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണിത്. health workers, doctors, ambulance drivers, postal workers, അദ്ധ്യാപകര്‍ തുടങ്ങിയവര്‍ ഏറ്റവും വലിയ ഒരു സമരം തൊട്ട് മുമ്പ് നടത്തിയിരുന്നു. nurses, highway maintenance workers, … Continue reading 40,000 ല്‍ അധികം റയില്‍ തൊഴിലാളികള്‍ ബ്രിട്ടണില്‍ സമരം ചെയ്യുന്നു

തൊഴിലാളികള്‍ക്ക് രാഷ്ട്രീയ പ്രതിനിധാനം വേണം

[ഒരു Weimar നിമിഷം ഉയരുകയാണ്.] അമേരിക്കയിലെ തൊഴിലാളി പ്രസ്ഥാനത്തിന് കഴിഞ്ഞ വര്‍ഷം ശക്തി നേടി. ആദ്യത്തെ ആമസോണ്‍ പണ്ടകശാലയിലും ആപ്പിള്‍ കടയിലും യൂണിയന്‍ രൂപീകരണം വിജയകരമായി നടന്നു. 70% അമേരിക്കക്കാരും ഇപ്പോള്‍ തൊഴിലാളി യൂണിയനുകളെ പിന്‍തുണക്കുന്നു. തൊഴിലാളികള്‍ക്ക് എളുപ്പത്തില്‍ യൂണിയനുണ്ടാക്കാന്‍ സഹായിക്കുന്ന Protecting the Right to Organize Act, (PRO Act) എന്നൊരു നിയമം ഡമോക്രാറ്റുകള്‍ കൊണ്ടുവരുന്നുണ്ട്. റിപ്പബ്ലിക്കന്‍മാര്‍ക്ക് സെനറ്റില്‍ ഭൂരിപക്ഷം വന്നാല്‍ അത് പരാജയപ്പെടും. — സ്രോതസ്സ് democracynow.org | Nov 02, 2022

മനുഷ്യ ആരോഗ്യത്തിന് മേലെ മഹാപ്രളയത്തിന് ശേഷമുള്ള തീവൃ കാലാവസ്ഥയുടെ cascading ഫലം

പാകിസ്ഥാനിലെ വേനല്‍ക്കാലത്തെ വെള്ളപ്പെക്കത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഉന്നതിയിലെത്തിയിരിക്കുകയാണ്. എന്നാല്‍ അവശേഷിക്കുന്ന ആ പ്രളയം, ശമിച്ചതല്ല: പൊങ്ങിയ വെള്ളം പിന്‍വലിയാന്‍ ആറ് മാസം എടുക്കും എന്ന് വിദഗ്ദ്ധര്‍ പ്രവചിക്കുന്നു. തുടക്കത്തിലെ നാശം വലുതായിയിരുന്നു. 1,500 ല്‍ അധികം ആളുകള്‍ മരിച്ചു. അതില്‍ പകുതി കുട്ടികളായിരുന്നു. 2022 ലെ മണ്‍സൂണ്‍ സമയത്ത് റിക്കോഡ് ഭേദിച്ച മഴയും ഹിമാനികള്‍ ഉരുകിയതും catastrophic വെള്ളപ്പൊക്കത്തിന് കാരണമായി. എന്നാല്‍ വെള്ളപ്പൊക്കത്തിന്റെ മാനുഷിക ആഘാതം ദീര്‍ഘകാലം നിലനില്‍ക്കും. 80 ലക്ഷം ആളുകളാണ് മാറിത്താമസിക്കുന്നത്. — സ്രോതസ്സ് yaleclimateconnections.org … Continue reading മനുഷ്യ ആരോഗ്യത്തിന് മേലെ മഹാപ്രളയത്തിന് ശേഷമുള്ള തീവൃ കാലാവസ്ഥയുടെ cascading ഫലം

1948 ല്‍ പാലസ്തീന്‍കാരെ കൊന്നതിനെക്കുറിച്ചുള്ള സിനിമക്കെതിരെയുള്ള ആക്രമണം

1948 സ്വാതന്ത്ര്യത്തിന്റെ യുദ്ധം അഥവ പാലസ്തീനി നക്ബ സമയത്ത് ഇസ്രായേലി പട്ടാളക്കാര്‍ ഒരു പാലസ്തീന്‍ കുടുംബത്തെ കൊല്ലുന്നതിനെക്കുറിച്ചുള്ള ജോര്‍ദാനില്‍ നിന്നുള്ള സിനിമക്കെതിരെ ഇസ്രായേലിന്റെ ഉദ്യോഗസ്ഥരും മാധ്യമങ്ങളും നടത്തുന്ന അക്രമാസക്തമായ ആക്രമണത്തെ അതിന്റെ സൃഷ്ടാക്കള്‍ അപലപിച്ചു. Farha ക്ക് എതിരായ എല്ലാ പ്രചരണ പരിപാടികളും ആ സിനിമ ലോകം മുഴുവനുള്ള പ്രേക്ഷകരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തില്‍ നിന്ന് ഞങ്ങളെ പിന്‍തിരിപ്പിക്കില്ല എന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു. — സ്രോതസ്സ് Jews For Justice For Palestinians | | Dec … Continue reading 1948 ല്‍ പാലസ്തീന്‍കാരെ കൊന്നതിനെക്കുറിച്ചുള്ള സിനിമക്കെതിരെയുള്ള ആക്രമണം

സൈന്യത്തില്‍ 1.35 ലക്ഷം അവസരങ്ങള്‍; 2022 ല്‍ വെറും 46,000 പേര്‍ക്ക് മാത്രം ജോലി

കരസേന, നാവിക സേന, വ്യോമസേന ഈ മൂന്ന് സായുദ്ധ വിഭാഗങ്ങളിലും കൂടി മൊത്തം 1,35, 891 അവസരങ്ങളുണ്ട് എന്ന് സര്‍ക്കാര്‍ പാര്‍ളമെന്റില്‍ പറഞ്ഞു. ജൂലൈ 1, 2022 ലെ കണക്ക് പ്രകാരം കരസേനയില്‍ 118,485 ഉം സെപ്റ്റംബര്‍ 30, 2022 ന്റെ കണക്ക് പ്രകാരം നാവിക സേനയില്‍ 11,587 ഉം വ്യേമസേനയില്‍ 5,819 ഉം വീതം അവസരങ്ങള്‍ ഒഴിഞ്ഞ് കിടക്കുന്നു എന്ന് പ്രതിരോധ മന്ത്രി അജയ് ഭട്ട് ലോക്സഭയില്‍ രേഖാമൂലം പറഞ്ഞു. പ്രതിരോധ രംഗത്ത്, കരസേനയില്‍ 3.7% … Continue reading സൈന്യത്തില്‍ 1.35 ലക്ഷം അവസരങ്ങള്‍; 2022 ല്‍ വെറും 46,000 പേര്‍ക്ക് മാത്രം ജോലി

തെറ്റായി ജയിലിടക്കപ്പെട്ട രണ്ട് പേര്‍ക്ക് $3.6 കോടി ഡോളര്‍ നഷ്ടപരിഹാരം ന്യൂയോര്‍ക്ക് കൊടുത്തു

1965 ല്‍ Malcolm X നെ കൊന്നു എന്ന പേരില്‍ തെറ്റായി ശിക്ഷിക്കപ്പെട്ട് ദശാബ്ദങ്ങളായി ജയിലില്‍ കഴിഞ്ഞ രണ്ട് പേരുടെ കേസ് $3.6 കോടി ഡോളര്‍ നഷ്ടപരിഹാരം കൊടുത്ത് ഒത്തുതീര്‍പ്പാക്കാന്‍ ന്യൂയോര്‍ക്ക് നഗരവും ന്യൂയോര്‍ക്ക് സംസ്ഥാനവും സമ്മതിച്ചു. Muhammad Aziz നും മരിച്ച് പോയ Khalil Islam നും എതിരായ കുറ്റത്തില്‍ നീതിയുടെ ഗൌരവകരമായ തോല്‍വി നടന്നു എന്ന് കഴിഞ്ഞ വര്‍ഷം ഒരു ജഡ്ജി പറഞ്ഞിരുന്നു. Manhattan DA യുടെ ഓഫീസും Innocence Project ഉം നടത്തിയ … Continue reading തെറ്റായി ജയിലിടക്കപ്പെട്ട രണ്ട് പേര്‍ക്ക് $3.6 കോടി ഡോളര്‍ നഷ്ടപരിഹാരം ന്യൂയോര്‍ക്ക് കൊടുത്തു

നോര്‍വ്വേയിലെ അഭയാര്‍ത്ഥി കൌണ്‍സില്‍ ഇസ്രായേലിന് മുന്നറീപ്പ് നല്‍കുന്നു

നാല് വര്‍ഷത്തിനകത്ത് ഇസ്രായേല്‍ അതിന്റെ അഞ്ചാം തെരഞ്ഞെടുപ്പ് നടത്തുകയാണ്. തെരഞ്ഞെടുപ്പിന്റെ ഫലം മിക്കവാറും അഴിമതി വിചാരണ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന മുമ്പത്തെ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു അധികാരത്തിലെത്തുന്നതായിരിക്കും. കൈയ്യേറിയ പടിഞ്ഞാറെക്കരയില്‍ ഇസ്രായേല്‍ സൈന്യം രാത്രി റെയ്ഡില്‍ മാരകമായ ആക്രമണം നടത്തുന്നതിനിടക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. യുദ്ധക്കുറ്റ സാദ്ധ്യതയെക്കുറിച്ച് ഇസ്രായേലിനെ അന്വേഷിക്കണമെന്ന് International Criminal Court നോട് Amnesty International ആഗസ്റ്റില്‍ ആവശ്യപ്പെട്ടു. — സ്രോതസ്സ് democracynow.org | Nov 01, 2022

കന്‍സാസില്‍ 14,000-ബാരല്‍ എണ്ണ ചോര്‍ന്നതിനെ തുടര്‍ന്ന് കീസ്റ്റോണ്‍ പൈപ്പ്ലൈന്‍ അടച്ചു

കന്‍സാസില്‍ 14,000-ബാരല്‍ ക്രൂഡോയില്‍ ചോര്‍ന്നതിനെ തുടര്‍ന്ന് ക്യാനഡയുടെ TC Energy അമേരിക്കയിലെ അവരുടെ Keystone പൈപ്പ് ലൈന്‍ അടച്ചു. ഒരു ദശാബ്ദത്തില്‍ അമേരിക്കയില്‍ നടന്ന ഏറ്റവും വലിയ എണ്ണച്ചോര്‍ച്ചയാണിത്. കന്‍സാസില്‍ നിന്ന് 32 km തെക്കുള്ള Steele City, Nebraska ലെ പ്രധാന junction ല്‍ നടന്ന ചോര്‍ച്ചയുടെ കാരണം അറിയില്ല. 2010 ല്‍ തുടങ്ങിയ പൈപ്പ് ലൈനിലെ മൂന്നാമത്തെ ചോര്‍ച്ചയാണിത്. ക്യാനഡയിലെ അല്‍ബര്‍ട്ടയില്‍ നിന്നുള്ള ഭാരം കൂടിയ ക്രൂഡോയില്‍ അമേരിക്കയുടെ തീരത്തെത്തെത്തിച്ച് ശുദ്ധീകരിക്കുന്നതിലെ നിര്‍ണ്ണായകമായ ധമനിയാണ് … Continue reading കന്‍സാസില്‍ 14,000-ബാരല്‍ എണ്ണ ചോര്‍ന്നതിനെ തുടര്‍ന്ന് കീസ്റ്റോണ്‍ പൈപ്പ്ലൈന്‍ അടച്ചു