വ്യവസായം $1 കോടി ഡോളര്‍ Congressional Defense Committee അംഗങ്ങള്‍ക്ക് കൊടുത്തപ്പോള്‍ DODക്ക് $4500 കോടി ഡോളര്‍ ചിലവ് വര്‍ദ്ധനവ് കിട്ടി. FY23 പെന്റഗണ്‍ ബഡ്ജറ്റ് Senate Armed Services Committee അംഗീകരിച്ച തുകയിലെത്തുകയാണെങ്കില്‍ പ്രതിരോധ കരാറുകാര്‍ക്ക് അവരുടെ നിക്ഷേപമായ $1 കോടി ഡോളറിന് 450,000% പ്രതിഫലം കിട്ടുന്ന സ്ഥിതിയാണ്. തെരഞ്ഞെടുപ്പ് ചിലവാക്കലിനേക്കാളും അതീതമാണ് സൈനിക-വ്യാവസായിക സങ്കരത്തിന്റെ സ്വാധീനം. — സ്രോതസ്സ് citizen.org | Savannah Wooten, Rick Claypool | Jul 7, 2022
ടാഗ്: വാര്‍ത്ത
BA.5 ഒമിക്രോണ്‍ വകഭേദം പടരുന്നു
BA.5 Omicron വകഭേദം കൂടുതലാളുകളെ ആശുപത്രിയില്‍ എത്തിക്കുകയും വീണ്ടും അണുബാധയുണ്ടാക്കുകയും ചെയ്തതോടെ കോവിഡ്-19 കേസുകള്‍ വര്‍ദ്ധിക്കുകയാണ്. ED YONG സംസാരിക്കുന്നു: ഒമിക്രോണ്‍ കുടുംബത്തിലെ പുതിയ വകഭേദമാണ് BA.5. അത് അമേരിക്കയില്‍ പടരുകയാണ്. അതിന് മുമ്പത്തെ വകഭേദമായ BA.2 നെ അത് മറികടന്നു. വാക്സിനേഷന്‍ വഴിയോ മുമ്പ് രോഗം വന്നോ നേടിയ രോഗപ്രതിരോധത്തെ എങ്ങനെയോ മറികടക്കാന്‍ ശേഷിയുള്ളതാണ് BA.5. അതായത് കുറച്ച് മാസങ്ങള്‍ക്ക് മുമ്പുള്ളതിനേക്കാളും കുറവ് സംരക്ഷണമേ ഇപ്പോള്‍ ആളുകള്‍ക്കുള്ളു. അടുത്തകാലത്ത് രോഗം പിടിച്ച ചിലര്‍ക്കും വീണ്ടും രോഗം … Continue reading BA.5 ഒമിക്രോണ്‍ വകഭേദം പടരുന്നു
91% പ്ലാസ്റ്റിക്കുകളും പുനചംക്രമണം ചെയ്യുന്നില്ല
ആറ് ദശാബ്ദങ്ങള്‍ക്ക് മുമ്പാണ് വന്‍തോതില്‍ പ്ലാസ്റ്റിക് നിര്‍മ്മാണം തുടങ്ങിയത്. ഇതുവരെ 830 കോടി ടണ്‍ പ്ലാസ്റ്റിക് ഉത്പാദിപ്പിച്ചു. അതില്‍ കൂടുതലും ചവറായി വലിച്ചെറിയപ്പെടുകയാണുണ്ടായത്. ഈ സംഖ്യ ഉള്‍ക്കൊള്ളാന്‍ പറ്റാത്തത്ര വലുതാണ്. എത്ര പ്ലാസ്റ്റിക്ക് ഉത്പാദിപ്പിച്ചു, വലിച്ചെറിഞ്ഞു, കത്തിച്ചു എന്നതിനെക്കുറിച്ച് ആദ്യമായി കണക്കുകളുണ്ടാക്കിയ ശാസ്ത്രജ്ഞര്‍ക്ക് പോലും ഭയമുണ്ടാകുന്ന വലിപ്പമാണത്. പ്ലാസ്റ്റിക് നശിക്കാന്‍ 400 വര്‍ഷമെടുക്കും. അതുകൊണ്ട് അതില്‍ കൂടുതലും ഇപ്പോഴും ഏതെങ്കിലും രൂപത്തില്‍ നിലനില്‍ക്കുന്നുണ്ടാകും. 12% കത്തിച്ച് കളയുന്നു. — സ്രോതസ്സ് nationalgeographic.org
ബ്ലോബ് എന്ന സമുദ്ര താപതരംഗത്തിന്റെ പുതിയ സവിശേഷതകള്‍
2013 ന്റെ അവസാനം മുതല്‍ 2015 വരെ തുടര്‍ന്ന North Pacific Blob എന്ന സമുദ്ര താപതരംഗം ഏറ്റവും വലുതും ഏറ്റവും കൂടുതല്‍ കാലം നിലനിന്നതുമായ സമുദ്ര താപതരംഗം ആയിരുന്നു. നന്നായി രേഖകളുള്ള ഉപരിതലത്തിലെ ചൂടാകലിന് പുറമെ ഈ ബ്ലോബുമായി ബന്ധപ്പെട്ട ആഴങ്ങളിലെ കുഴപ്പങ്ങളും വളരെ വലുതാണെന്ന് ആനസീലുകളില്‍ നിന്ന് ശേഖരിച്ച ഡാറ്റ ഉപയോഗിച്ച് നടത്തിയ പഠനം വ്യക്തമാക്കി. UC Santa Cruz ലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്. അതിന്റെ റിപ്പോര്‍ട്ട് ജൂലൈ 4 ന്റെ … Continue reading ബ്ലോബ് എന്ന സമുദ്ര താപതരംഗത്തിന്റെ പുതിയ സവിശേഷതകള്‍
ഈ വര്‍ഷത്തെ പ്രകൃതി ബഡ്ജറ്റ് ഇതിനകം തന്നെ ലോകം മറികടന്നു
ഈ വര്‍ഷത്തെ Earth Overshoot Day ജൂലൈ 28 ആയി നിരീക്ഷിക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷം അത് ജൂലൈ 29 ആയിരുന്നു. 2020 ല്‍ അത് ഒരു മാസം മുമ്പായിരുന്നു, ഓഗസ്റ്റ് 22. Global Footprint Network എന്ന ഗവേഷണ സംഘടന ആണ് ഈ ദിവസത്തെ കണക്കാക്കുന്നത്. ഓരോ വര്‍ഷവും അത് കൂടുതല്‍ മുമ്പോട്ട് കയറി വരുന്ന ഗതിയാണ് കാണുന്നത്. പ്രകൃതി വിഭവങ്ങള്‍ക്കായുള്ള മനുഷ്യരാശിയുടെ ആവശ്യകത പ്രകൃതിക്ക് നല്‍കാനാകുന്നതിലും കൂടുതലാണെന്ന് അത് കാണിക്കുന്നു. https://cdn.downtoearth.org.in/library/large/2022-07-28/0.72723800_1659022444_223.jpg Source: National Footprint … Continue reading ഈ വര്‍ഷത്തെ പ്രകൃതി ബഡ്ജറ്റ് ഇതിനകം തന്നെ ലോകം മറികടന്നു
മോഷ്ടിച്ച സ്ഥലത്ത് അമേരിക്ക എംബസി പണിയരുതെന്ന് പാലസ്തീന്‍കാര്‍ അപേക്ഷിച്ചു
നാല് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രസിഡന്റ് ബൈഡന്‍ ഇസ്രായേലില്‍ എത്തി. അതില്‍ സൌദി അറേബ്യയിലേക്കുള്ള യാത്രയും ഉള്‍പ്പെടും. ഇന്ന് ബൈഡന്‍ പ്രധാനമന്ത്രി Lapid നെ കാണുകയും ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചും ഉക്രെയ്ന്‍ യുദ്ധത്തെക്കുറിച്ചും സംസാരിച്ചു. വെള്ളിയാഴ്ച ബൈഡന്‍ കൈയ്യേറിയ പടിഞ്ഞാറെക്കര സന്ദര്‍ശിക്കും. അവിടെ പാലസ്തീന്‍ പ്രസിഡന്റ് മുഹമ്മദ് അബ്ബാസിനെ കാണും. ബൈഡന്റെ സന്ദര്‍ശനത്തിന് മുമ്പേ ബത്‌ലഹേമില്‍ സാമൂഹ്യപ്രവര്‍ത്തകര്‍ “മി. പ്രസിഡന്റ്, ഇത് വംശവെറിയാണ്” എന്നെഴുതിയ ബാനറുകള്‍ തൂക്കി. — സ്രോതസ്സ് democracynow.org | Jul 14, 2022
ജനപ്രതിനിധി പ്രമീള ജയപാലിനോട് ഇന്‍ഡ്യയിലേക്ക് തിരിച്ച് പോകാന്‍ ആവശ്യപ്പെട്ടു
സായുധനായ ഒരു മനുഷ്യനെ ജനപ്രതിനിധി പ്രമീള ജയപാലിന്റെ വീടിന് മുമ്പില്‍ വെച്ച് അറസ്റ്റ് ചെയ്തു. അവര്‍ ഇന്‍ഡ്യയിലേക്ക് തിരികെ പോയില്ലെങ്കില്‍ അവരെ കൊല്ലുമെന്ന് അയാള്‍ ഭീഷണി മുഴക്കി. പോലീസിലേക്ക് 911 ഫോണ്‍ അവര്‍ വിളിച്ചതിന് ശേഷം സിയാറ്റില്‍ പോലീസ് എത്തി. "Go back to India, I'm going to kill you" എന്ന് വിളിച്ച് പറയുന്നത് താന്‍ കേട്ടെന്ന് അയല്‍വാസി പോലീസിനോട് പറഞ്ഞു. ജയപാല്‍ ഇന്‍ഡ്യയിലാണ് ജനിച്ചത്. കൌമാര കാലത്ത് അവര്‍ അമേരിക്കയിലെത്തി. House of … Continue reading ജനപ്രതിനിധി പ്രമീള ജയപാലിനോട് ഇന്‍ഡ്യയിലേക്ക് തിരിച്ച് പോകാന്‍ ആവശ്യപ്പെട്ടു
ജീവന്റെ ഉത്പത്തിയുടെ പുതിയ രാസപ്രവര്‍ത്തനങ്ങള്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി
400 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമി ഇന്നത്തേതില്‍ നിന്ന് വളരെ വ്യത്യസ്ഥമായിരുന്നു. ജീവനില്ലാത്ത വലിയ സമുദ്രം. ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ആ primordial സൂപ്പില്‍ ജീവന്‍ ഉത്ഭവിച്ചു. ഈ മാറ്റത്തിന് തുടക്കം കുറിക്കാനായി എങ്ങനെയാണ് തന്മാത്രകള്‍ പ്രവര്‍ത്തിച്ചത് എന്ന് ശാസ്ത്രജ്ഞര്‍ സിദ്ധാന്തങ്ങള്‍ പണ്ടുമുതല്‍ക്കെ ആവിഷ്കരിച്ചിട്ടുണ്ട്. ഇപ്പോള്‍ Scripps Research ലെ ഗവേഷകര്‍ cyanide, ammonia, carbon dioxide ഇവയുടെ പുതിയ ഒരു കൂട്ടം രാസ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. ഭൂമിയുടെ തുടക്കത്തില്‍ ഇവയെല്ലാം സുലഭമായിരുന്നു. ആ പ്രവര്‍ത്തനങ്ങള്‍ അമിനോ … Continue reading ജീവന്റെ ഉത്പത്തിയുടെ പുതിയ രാസപ്രവര്‍ത്തനങ്ങള്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി
കൂടിയ പ്രക്രിയകള്‍ നടത്തിയ ആഹാരത്തിന് വര്‍ദ്ധിച്ച മറവിരോഗവുമായി ബന്ധമുണ്ട്
ലഘു പാനീയങ്ങള്‍, ചിപ്പ്സ്, കുക്കീസ്, തുടങ്ങിയ കൂടുയ പ്രക്രിയകള്‍ നടത്തിയ ആഹാരം വളരേധികം കഴിക്കുന്നവര്‍ക്ക് മറ്റുള്ളവരേക്കാള്‍ dementia വരാനുള്ള സാദ്ധ്യത കൂടുതലാണെന്ന് American Academy of Neurologyയുടെ Neurology® ജേണലില്‍ വന്ന പ്രബന്ധം പറയുന്നു. അത്തരക്കാര്‍ പ്രക്രിയ വേണ്ടാത്ത ആഹാരമോ, കുറഞ്ഞ പ്രക്രിയ വേണ്ട ആഹാരമോ കഴിച്ചാല്‍ അപകട സാദ്ധ്യത കുറക്കാനാകും. എന്നാല്‍ ultra-processed നേരിട്ട് മറവി രോഗമുണ്ടാക്കുന്നു എന്ന് തെളിയിക്കുന്നില്ല. അത് ഒരു ബന്ധം മാത്രമേ കാണിക്കുന്നുള്ളു. — സ്രോതസ്സ് American Academy of Neurology … Continue reading കൂടിയ പ്രക്രിയകള്‍ നടത്തിയ ആഹാരത്തിന് വര്‍ദ്ധിച്ച മറവിരോഗവുമായി ബന്ധമുണ്ട്
എക്കാലത്തേയും രാസവസ്തുക്കളുമായുള്ള സമ്പര്‍ക്കം ശതകോടികളുടെ ആരോഗ്യ ചിലവുണ്ടാക്കുന്നു
ധാരാളം വീട്ടുപകരണങ്ങളുണ്ടാക്കാനായി ഉപയോഗിക്കുന്ന ഒരു കൂട്ടം രാസവസ്തുക്കളുമായി ദൈനംദിനം സമ്പര്‍ക്കത്തിലാകുന്നത് ക്യാന്‍സര്‍, thyroid രോഗം, കുട്ടിക്കാലത്തെ പൊണ്ണത്തടി തുടങ്ങിയവക്ക് കാരണമാകുന്നു എന്ന് പുതിയ പഠനം. അതിന്റെ ഫലമായുണ്ടാകുന്ന സാമ്പത്തിക ഭാരം അമേരിക്കക്കാര്‍ക്ക് കുറഞ്ഞത് $550 കോടി ഡോളര്‍ ചിലവുണ്ടാക്കുന്നു. ഇപ്പോഴത്തെ ജനസംഖ്യക്ക് ജീവിതകാലം മുഴുവന്‍ അത് $6300 കോടി ഡോളര്‍ ചിലവുണ്ടാക്കും. per- and polyfluoroalkyl substances (PFAS) ന് ചുറ്റുമായാണ് പുതിയ പഠനം നടത്തിയത്. മനുഷ്യ നിര്‍മ്മിതമായ 4,700 രാസവസ്തുക്കളുടെ കൂട്ടമാണത്. ദശലക്ഷക്കണക്കിന് ആളുകളുടെ രക്തത്തില്‍ … Continue reading എക്കാലത്തേയും രാസവസ്തുക്കളുമായുള്ള സമ്പര്‍ക്കം ശതകോടികളുടെ ആരോഗ്യ ചിലവുണ്ടാക്കുന്നു