ജനാധിപത്യം സംരക്ഷിക്കാനും വിദ്യാഭ്യാസത്തിന് വേണ്ടിയും എന്നാല്‍ തീവൃ വലുതുപക്ഷ വലിയ പ്രസിഡന്റ് Jair Bolsonaroയുടെ അട്ടിമറക്ക് എതിരായും വലിയ പ്രതിഷേധം ബ്രസീലിലെ നഗരങ്ങളില്‍ അരങ്ങേറി. രണ്ട് മാസത്തിനകം തെക്കെ അമേരിക്കയിലെ ഈ രാജ്യത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുകയാണ്. ബ്രസീലിലെ 26 സംസ്ഥാനങ്ങളില്‍ 23 എണ്ണത്തിന്റെ തലസ്ഥാനങ്ങളിലും രാജ്യത്തിന്റെ തലസ്ഥാനത്തും വമ്പന്‍ പ്രകടനങ്ങള്‍ നടന്നു. പത്തുലക്ഷം പേര്‍ ഒപ്പിട്ട "Letter to Brazilians in Defense of Democracy and Rule of Law" ഉള്‍പ്പെടെ ജനാധിപത്യ … Continue reading ബ്രസീലില്‍ ജനാധിപത്യാനുകൂല വമ്പന്‍ പ്രതിക്ഷേധം
ടാഗ്: വാര്‍ത്ത
ആഫ്രിക്കന്‍ ജനങ്ങളുടെ സോഷ്യലിസ്റ്റ് പാര്‍ട്ടയില്‍ FBIയുടെ റെയ്ഡ്
മിസൌറിയിലും ഫ്ലോറിഡയിലും വെള്ളിയാഴ്ച അതിരാവിലെ തങ്ങളുടെ ആസ്തികളില്‍ ഫ്ലാഷ് ഗ്രെനേഡുകളും ഡ്രോണുകളും ഒക്കെയായി അക്രമാസക്തമായ റെയ്ഡ് FBI നടത്തി എന്ന് African People’s Socialist Party യുടെ നേതാക്കള്‍ പറഞ്ഞു. ഈ pan-Africanist സംഘം ദീര്‍ഘകാലമായി അമേരിക്കയുടെ വിദേശകാര്യ നയത്തിന്റെ വിമര്‍ശകരും അടിമത്തത്തിന് നഷ്ടപരിഹാരം വേണം എന്ന് ആവശ്യപ്പെടുകയും ചെയ്യുന്നവരാണ്. റഷ്യയുടെ പ്രചാരവേല പ്രചരിപ്പിക്കാനും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും അമേരിക്കയിലെ സംഘങ്ങളെ ഉപയോഗിക്കുന്നു എന്ന് ഒരു റഷ്യക്കാരനെ ആരോപിച്ച കേസെടുത്ത മറ്റൊരു സംഭവുമായി ഇതിന് ബന്ധമുണ്ടെന്ന് തോന്നുന്നു. — … Continue reading ആഫ്രിക്കന്‍ ജനങ്ങളുടെ സോഷ്യലിസ്റ്റ് പാര്‍ട്ടയില്‍ FBIയുടെ റെയ്ഡ്
എമിറ്റ് ടില്ലിനെ കൊന്നതിന്റെ പേരില്‍ സ്ത്രീയെ കുറ്റം ചാര്‍ത്തുന്നതിന് കോടതി വിസമ്മതിച്ചു
മിസിസിപ്പിയില്‍ 70 വര്‍ഷം മുമ്പ് Emmett Till നെ കൊന്നതിലെ പങ്കിന്റെ പേരില്‍ Carolyn Bryant Donham ന് കുറ്റം ചാര്‍ത്തുന്നതില്‍ ഒരു grand jury വിസമ്മതിച്ചു. 14-വയസുള്ള ഒരു കറുത്ത കൌമാരക്കാരനായിരുന്നു ടില്‍. അയാളെ 1955 ല്‍ മിസിസിപ്പിയില്‍ നിഷ്ഠൂരമായി തട്ടിക്കൊണ്ടുപോകുകയും, പീഡിപ്പിച്ച് കൊലപ്പെടുത്തി. ഒരു കടയില്‍ ഗുമസ്ഥയായി ജോലി ചെയ്തിരുന്ന വെള്ളക്കാരിയായ Donham യെ നോക്കി ചൂളമടിച്ചു എന്നാരോപിച്ചാണ് ഈ അക്രമം നടത്തിയത്. അവരുടെ ഭര്‍ത്താവിനേയും പാതി-സഹോദരനേയും ടില്ലിന്റെ കൊലപാതക കുറ്റത്തിന് കേസെടുത്തെങ്കിലും എല്ലാം … Continue reading എമിറ്റ് ടില്ലിനെ കൊന്നതിന്റെ പേരില്‍ സ്ത്രീയെ കുറ്റം ചാര്‍ത്തുന്നതിന് കോടതി വിസമ്മതിച്ചു
മൂന്ന് യഹൂദ യാത്രക്കാര്‍ക്ക് ഇരിക്കാനായി 50 പാലസ്തീന്‍കാരെ ബസില്‍ നിന്ന് ഇറക്കിവിട്ടു
ടെല്‍ അവീവില്‍ ഒരു ബസ് ഡ്രൈവര്‍ 50 പാലസ്തീന്‍ തൊഴിലാളികളെ ബസില്‍ നിന്ന് ഇറക്കിവിട്ടതിന്റെ പേരില്‍ ഒരു ഇസ്രായേല്‍ ബസ് കമ്പനി മാപ്പ് പറഞ്ഞു. മൂന്ന് യഹൂദ യാത്രക്കാര്‍ പാലസ്തീന്‍കാരോടൊപ്പം യാത്ര ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ബസ് ഡ്രൈവര്‍ അങ്ങനെ ആജ്ഞാപിച്ചത്. താന്‍ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് ഒരു യഹൂദ യാത്രക്കാരന്‍ ഡ്രൈവറെ ഭീഷണിപ്പെടുത്തി എന്നും ബസ് കമ്പനി പറഞ്ഞു. — സ്രോതസ്സ് democracynow.org | Aug 10, 2022
1965കള്‍ക്ക് ശേഷം അമേരിക്കയില്‍ തൊഴിലാളി യൂണിയനുകളുണ്ടാകുന്നത് ഏറ്റവും ഉയര്‍ന്ന നിലയിലെത്തി
71% അമേരിക്കക്കാരും ഇപ്പോള്‍ തൊഴിലാളി യൂണിയനുകളെ അംഗീകരിക്കുന്നു. കഴിഞ്ഞ വര്‍ഷം അത് 68% ആയിരുന്നു. മഹാമാരിക്ക് മുമ്പ് 64% ആയിരുന്ന അത് 1965 ന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയ Gallup ആണ്. രാജ്യം മൊത്തം യൂണിയനുകള്‍ പൊട്ടിമുളക്കുകയാണ്. ആമസോണ്‍, സ്റ്റാര്‍ബക്സ് പോലുള്ള വലിയ കോര്‍പ്പറേറ്റുകളില്‍ പോലും യൂണിയനുകളുണ്ടായി. 2021 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ആറ് മാസങ്ങളില്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് അപേക്ഷകളില്‍ 57% വര്‍ദ്ധനവാണുണ്ടായിരിക്കുന്നതെന്ന് National Labor Relations Board റിപ്പോര്‍ട്ട് ചെയ്തു. യൂണിയനുകള്‍ക്ക് കിട്ടുന്ന പിന്‍തുണ … Continue reading 1965കള്‍ക്ക് ശേഷം അമേരിക്കയില്‍ തൊഴിലാളി യൂണിയനുകളുണ്ടാകുന്നത് ഏറ്റവും ഉയര്‍ന്ന നിലയിലെത്തി
അഫ്ഗാന്‍ ജനങ്ങളില്‍ നിന്ന് മോഷ്ടിച്ച $700 കോടി ഡോളര്‍ അമേരിക്ക തിരിച്ച് കൊടുക്കണം
70ല്‍ അധികം സാമ്പത്തികശാസ്ത്രജ്ഞരും മറ്റ് പണ്ഡിതരും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ട്രഷറി സെക്രട്ടറി Janet Yellen ഉം ഒരു കത്ത് അയച്ചു. അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ കഷ്ടപ്പാട് വഷളാക്കാതെ അമേരിക്ക മരവിപ്പിച്ച വിദേശ exchange reserves അഫ്ഗാനിസ്ഥാനിന്റെ കേന്ദ്ര ബാങ്കിന് ലഭ്യമാക്കാനായി അവര്‍ അതില്‍ ആവശ്യപ്പെട്ടു. രണ്ട് ദശാബ്ദത്തെ യുദ്ധം നടത്തി ലക്ഷക്കണക്കിന് ആളുകളെ കൊല്ലുകയും ലക്ഷം കോടി ഡോളറുകള്‍ ചിലവാക്കുകയും ചെയ്ത് അമേരിക്ക് അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍വാങ്ങിയതിന് ശേഷം കഴിഞ്ഞ ഓഗസ്റ്റില്‍ താലിബാന്‍ അധികാരത്തില്‍ വന്നു. … Continue reading അഫ്ഗാന്‍ ജനങ്ങളില്‍ നിന്ന് മോഷ്ടിച്ച $700 കോടി ഡോളര്‍ അമേരിക്ക തിരിച്ച് കൊടുക്കണം
ലോകത്തെ പ്രതിശീര്‍ഷ വനപ്രദേശം 60% കുറഞ്ഞു
കഴിഞ്ഞ 60 വര്‍ഷങ്ങളായി ആഗോള വന പ്രദേശം 8.17 കോടി ഹെക്റ്റര്‍ കുറഞ്ഞു. ആഗോള പ്രതിശീര്‍ഷ വനപ്രദേശത്തിന്റെ കാര്യത്തില്‍ ഇത് 60% ന്റെ കുറവാണ്. ഈ നഷ്ടം ജൈവവൈവിദ്ധ്യത്തിന്റെ ഭാവിയേയും അതുപോലെ ലോകം മൊത്തം 160 കോടി ജനങ്ങളുടെ ജീവിത്തേയും ബാധിക്കും എന്ന് IOP Publishing ന്റെ Environmental Research Letters ജേണലില്‍ വന്ന പഠനം പറയുന്നു. ജപ്പാനിലെ Center for Biodiversity and Climate Change, Forestry യിലേയും Forest Products Research Institute (FFPRI) … Continue reading ലോകത്തെ പ്രതിശീര്‍ഷ വനപ്രദേശം 60% കുറഞ്ഞു
മഹാമാരി വമ്പന്‍ മരുന്ന് കമ്പനികള്‍ക്ക് ‘ലാഭകരമായ മോഷണം’
സര്‍ക്കാര്‍ സഹായത്തോടെ വികസിപ്പിച്ച കോവിഡ്-19 വാക്സിന്റെ വില്‍പ്പന വഴി പ്രതീക്ഷിച്ചതിലും വലിയ വരുമാനം Moderna റിപ്പോര്‍ട്ട് ചെയ്തു. അവരുടെ ജീവന്‍രക്ഷ സാങ്കേതികവിദ്യ വികസ്വരരാജ്യങ്ങളുമായി പങ്കുവെക്കാനായി പേറ്റന്റ് സംരക്ഷണം ഒഴുവാക്കണം എന്ന് ആരോഗ്യ സാമൂഹ്യ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തു. രണ്ടാം പാദത്തില്‍ $470 കോടി ഡോളറിന്റെ വില്‍പ്പനയാണ് Cambridge, Massachusetts ആസ്ഥാനമായ Moderna റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷത്തേതിലും 9% അധികമാണിത്. കാലാവധി കഴിയാന്‍ പോകുന്ന അര കോടി ഡോളറിന്റെ വാക്സിന് പുറമേയാണിത്. തങ്ങളുടെ കോവിഡ്-19 … Continue reading മഹാമാരി വമ്പന്‍ മരുന്ന് കമ്പനികള്‍ക്ക് ‘ലാഭകരമായ മോഷണം’
വൈറസ് വ്യാപനത്തില്‍ വര്‍ഗ്ഗം എങ്ങനെയാണ് ആഘാതമുണ്ടാക്കുന്നത്
അമേരിക്കയിലെ 47 സംസ്ഥാനങ്ങളിലും monkeypox വ്യാപിച്ചിരിക്കുന്നു എന്ന് റിപ്പോര്‍ട്ട് വന്നു. New York City ഇപ്പോള്‍ monkeypox നെ ഒരു പൊതുജനാരോഗ്യ അടിയന്തിരാവസ്ഥയായി പ്രഖ്യാപിച്ചു. ഈ സാംക്രമിക രോഗത്തിന്റെ കേന്ദ്രമായാണ് ഈ നഗരത്തെ അധികൃതര്‍ കാണുന്നത്. പതിനായിരക്കണക്കിന് ആളുകള്‍ ഈ രോഗബാധ ഏല്‍ക്കുന്നതില്‍ ദുര്‍ബലരാണ്. California ഉം Illinois ഉം സംസ്ഥാനത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ലോകം മൊത്തം 80 രാജ്യങ്ങളിലായി 23,000 അണുബാധ കണ്ടെത്തി. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍. ടെസ്റ്റ് കുറവായതിനാല്‍ യഥാര്‍ത്ഥ വ്യാപനം അറിയാതിരിക്കുകയാണെന്ന് വിദഗ്ദ്ധര്‍ … Continue reading വൈറസ് വ്യാപനത്തില്‍ വര്‍ഗ്ഗം എങ്ങനെയാണ് ആഘാതമുണ്ടാക്കുന്നത്
ഉക്രെയ്ന്‍ സര്‍ക്കാര്‍ പിന്‍തുണയുള്ള കൊലപ്പട്ടികയില്‍ റോജര്‍ വാട്ടര്‍ഴ്സും
Mirotvorets, അഥവ “Peacekeeper,” എന്ന പേരിലെ ഉക്രെയ്നിലെ കൊലപ്പട്ടികയെക്കുറിച്ച് മുമ്പ് ഞാന്‍ എഴുതിയിരുന്നല്ലോ. ആദ്യം ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പിനെക്കുറിച്ചാണ് എഴുതിയത്. പിന്നീട് രണ്ടാമത്, Donbass പ്രദേശത്തെ റഷ്യന്‍ സംസാരിക്കുന്നവര്‍ക്കെതിരെയുള്ള കീവിന്റെ രക്തരൂക്ഷിത യുദ്ധത്തിനെതിരെ സംസാരിച്ച ഉക്രെയ്നിലെ 13-വയസുകാരി Faina Savenkova യെ ആ പട്ടികയിലുള്‍പ്പെടുത്തിയതിനെക്കുറിച്ച് എഴുതി. Mirotvorets എന്നത് ഒരു ഡാറ്റാബേസാണ്. ആയിരക്കണക്കിന് മാധ്യമപ്രവര്‍ത്തകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, “ഉക്രെയ്നിന്റെ ശത്രു” എന്ന് മുദ്രകുത്തപ്പെട്ട എല്ലാവരും ഉള്‍പ്പെട്ടതാണ് അത്. അവരുടെ വിലാസം, ഫോണ്‍ നമ്പര്‍, ബാങ്ക് അകൌണ്ട്, അവരെ എളുപ്പം … Continue reading ഉക്രെയ്ന്‍ സര്‍ക്കാര്‍ പിന്‍തുണയുള്ള കൊലപ്പട്ടികയില്‍ റോജര്‍ വാട്ടര്‍ഴ്സും