ജൂലിയന്‍ അസാഞ്ജിനെ സന്ദര്‍ശിച്ചവരെ ചാരപ്പണിചെയ്തതിന് CIAക്കെതിരെ കേസ്

ജൂലിയന്‍ അസാഞ്ജ് രാഷ്ട്രീയ അഭയം തേടി ലണ്ടനിലെ ഇക്വഡോര്‍ എംബസിയിലുണ്ടായിരുന്ന കാലത്ത് അദ്ദേഹത്തെ സന്ദര്‍ശിച്ച അമേരിക്കയിലെ വക്കീലന്‍മാരേയും മാധ്യമപ്രവര്‍ത്തകര്‍ക്കും എതിരെ ചാരപ്പണി നടത്തിയതിന് CIAയുടെ മുമ്പത്തെ ഡയറക്റ്ററായ Mike Pompeo ക്ക് എതിരെ അവര്‍ കേസ് കൊടുത്തു. ബ്രിട്ടണ്‍ അസാഞ്ജിനെ അമേരിക്കയിലെക്ക് നാടുകടത്താന്‍ തയ്യാറായി ഇരിക്കുന്ന സമയത്താണ് ഈ കേസ് കൊടുത്തത്. ഇറാഖിലേയും അഫ്ഗാനിസ്ഥാനിലേയും അമേരിക്കയുടെ യുദ്ധക്കുറ്റങ്ങള്‍ വ്യക്തമാക്കുന്ന രേഖകള്‍ തുറന്ന് കൊടുത്തത് Espionage Act ലംഘിക്കുന്നതാണെന്നും അതിന് അദ്ദേഹത്തിന് അവിടെ 175 വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് … Continue reading ജൂലിയന്‍ അസാഞ്ജിനെ സന്ദര്‍ശിച്ചവരെ ചാരപ്പണിചെയ്തതിന് CIAക്കെതിരെ കേസ്

യുദ്ധ ശേഷമുള്ള ഉക്രെയ്നിനെ ഒരു വലിയ ഇസ്രായേലായി മാറ്റാനായി സെലന്‍സ്കിയും നേറ്റോയും പദ്ധതിയിടുന്നു

ഭാവിയില്‍ തന്റെ രാജ്യം “ഒരു വലിയ ഇസ്രായേല്‍” ആയിരിക്കും എന്ന് ഉക്രെയ്നില്‍ റഷ്യയുടെ സൈനിക പരിപാടി തുടങ്ങി 40 ദിവസങ്ങള്‍ക്ക് ശേഷം ഉക്രെയ്നിന്‍ പ്രസിഡന്റ് Vlodymyr Zelensky പ്രഖ്യാപിച്ചു. തൊട്ട് അടുത്ത ദിവസം Democratic Party യിലെ ഇസ്രായേലിന്റെ ഉന്നത പ്രചാരകരില്‍ ഒരാള്‍ അത് എങ്ങനെ നടപ്പാക്കണമെന്ന് NATO ഔദ്യോഗിക മാധ്യമത്തില്‍ ലേഖനം എഴുതി. ഭാവിയില്‍ നേറ്റോ, യൂറോപ്യന്‍ യൂണിയന്‍, റഷ്യ എന്നിവര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ കീവ് നിഷ്പക്ഷമായി നില്‍ക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി ഏപ്രില്‍ 5 … Continue reading യുദ്ധ ശേഷമുള്ള ഉക്രെയ്നിനെ ഒരു വലിയ ഇസ്രായേലായി മാറ്റാനായി സെലന്‍സ്കിയും നേറ്റോയും പദ്ധതിയിടുന്നു

90% സമുദ്ര സ്പീഷീസുകളും ഉന്‍മൂലനത്തെ നേരിടുന്നു

ഫോസിലിന്ധന ഉദ്‌വമനം ഇപ്പോഴുള്ളത് തുടര്‍ന്നാല്‍ ലോകം മൊത്തമുള്ള സമുദ്രങ്ങളിലെ ജീവികള്‍ക്ക് ദുരന്തപരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് പുതിയ പഠനം കണ്ടെത്തി. 90% സമുദ്ര സ്പീഷീസുകളും ഉന്‍മൂലനത്തെ നേരിടുകയാണ്. സമുദ്രത്തിലെ 35,000 സ്പീഷീസുകളെയാണ് പഠനം നടത്തിയത്. Climate Risk Index for Biodiversity (CRIB) എന്നൊരു ഉപായം അതിനായി ഉപയോഗിച്ചു. 2019 ല്‍ ഐക്യ രാഷ്ട്ര സഭ പറഞ്ഞ ആഗോള താപനില 3-5° C ഉയര്‍ത്തുന്ന ഇപ്പോഴത്തെ ഉദ്‌വമന തോത് തുടര്‍ന്നാല്‍ 90% സമുദ്ര സ്പീഷീസുകളും തുടച്ചുനീക്കപ്പെടും. ആ സ്പീഷീസുകളുടെ … Continue reading 90% സമുദ്ര സ്പീഷീസുകളും ഉന്‍മൂലനത്തെ നേരിടുന്നു

ഡോം ഫിലിപ്സിന്റേയും ബ്രൂണോ പെരേരയുടേയും കൊലപാതകം സ്വതന്ത്രമായി അന്വേഷിക്കുക

ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകനായ Dom Phillips നേയും ആദിവാസി ഗവേഷകനും വക്കീലുമായ Bruno Pereira യേയും ബ്രസീലിലെ ആമസോണില്‍ നിന്ന് കാണാതായപ്പോള്‍ തന്നെ ആദിവാസി വക്കീലായ Eliésio Marubo തെരച്ചിലും രക്ഷപെടുത്തല്‍ പദ്ധതിയും തുടങ്ങി. അവരുടെ കൊലപാതകത്തെക്കുറിച്ച് അമേരിക്കയുടെ സ്വതന്ത്രമായ അന്വേഷണം നടത്തണമെന്ന ആഹ്വാനമാണ് അദ്ദേഹം ഇപ്പോള്‍ ആവശ്യപ്പെടുന്നത്. ഒപ്പം ആദിവാസി സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള പദ്ധതിയും വേണം. — സ്രോതസ്സ് democracynow.org | Aug 12, 2022

കുടുക്കാനായി കറുത്തവരെ ഇപ്പോഴും FBI ലക്ഷ്യം വെക്കുന്നുണ്ട്

Romeo Langhorne ആണ് FBI യുടെ കൃത്രിമ ഭീകരവാദ കുടുക്കല്‍ പദ്ധതിയുടെ ഏറ്റവും പുതിയ ഇര. ബോംബ് ഉണ്ടാക്കുന്നതിനെക്കുറിച്ചുള്ള വീഡിയോ upload ചെയ്തതിന് ജൂലൈ 7, 2022 ന് അയാളെ 20 വര്‍ഷത്തെ തടവ് ശിക്ഷക്ക് വിധിച്ചു. Langhorne ബോംബുണ്ടാക്കിയില്ല. FBI യുടെ ചാരന്റെ നിര്‍ദ്ദേശപ്രകാരം അയാള്‍ ആ വീഡിയോ upload ചെയ്തു. ആ വീഡിയോ യഥാര്‍ത്ഥത്തില്‍ നിര്‍മ്മിച്ചത് സര്‍ക്കാരാണ്. സെപ്റ്റംബര്‍ 11, 2001 ന് ശേഷം 20 വര്‍ഷത്തിലധികമായിട്ടും അമേരിക്കക്കാരോട് ഇപ്പോഴും പറയുന്നത് അവര്‍ ഭീകരവാദി … Continue reading കുടുക്കാനായി കറുത്തവരെ ഇപ്പോഴും FBI ലക്ഷ്യം വെക്കുന്നുണ്ട്

അമേരിക്കയിലെ പത്തില്‍ ഒന്ന് കുടുംബങ്ങള്‍ ആഹാരം വാങ്ങാന്‍ കഷ്ടപ്പെടുന്നു

കഴിഞ്ഞ വര്‍ഷം അമേരിക്കയിലെ പത്തില്‍ ഒന്ന് കുടുംബങ്ങള്‍ക്ക് ആഹാരം കണ്ടെത്താന്‍ കഷ്ടപ്പെട്ടു. 50 ലക്ഷം കുടുംബങ്ങള്‍ ദാരിദ്ര്യം കാരണം ആഹാരം കഴിക്കാതിരുന്നു. സര്‍ക്കാരിന്റെ പുതിയ പഠനത്തിലാണ് ഈ വിവരം കണ്ടെത്തിയത്. ആഹാര സുരക്ഷയില്ലാത്ത കുട്ടികളുള്ള കുടുംബങ്ങളുടെ എണ്ണം രേഖകളില്‍ കുറഞ്ഞിട്ടുണ്ടെങ്കിലും രാജ്യത്തെ ഭക്ഷ്യ സുരക്ഷയില്ലാത്ത കുടുംബങ്ങളുടെ പകുതിയും ഇത്തരം കുടുംബങ്ങളാണ്. 2021 ല്‍ അവശ്യമായ പോഷകാഹാരം താങ്ങാനാകാത്ത 23 ലക്ഷം കുടുംബങ്ങളുണ്ടായിരുന്നു എന്ന് USDA യുടെ വാര്‍ഷിക ആഹാര അസുരക്ഷ റിപ്പോര്‍ട്ടില്‍ പറയുന്നു. — സ്രോതസ്സ് theguardian.com … Continue reading അമേരിക്കയിലെ പത്തില്‍ ഒന്ന് കുടുംബങ്ങള്‍ ആഹാരം വാങ്ങാന്‍ കഷ്ടപ്പെടുന്നു

കൈയ്യേറ്റക്കാരുടെ കുറ്റങ്ങള്‍ എപ്പോഴും ഫലവത്താണ്

Civil Administration ന്റേയും സൈന്യത്തിന്റേയും അനുഗ്രഹത്തോടെ തുടരെത്തുടരെയുള്ള ഇസ്രായേല്‍ സര്‍ക്കാരിന്റേയും സഹായത്തോട കൈയ്യേറ്റ സ്ഥാപനങ്ങളുടെ പടിഞ്ഞാറെ കരയിലെ Area C യിലെ ഭൂമി കൈയ്യേറ്റം പൂര്‍ണ്ണ ശക്തിയില്‍ തുടരുകയാണ്. നിയമവിരുദ്ധമായ ഡസന്‍ കണക്കിന് കാലിമേയ്കല്‍ സ്ഥലം എന്ന് വിളിക്കുന്ന സ്ഥലങ്ങളെ നിയമപരമാക്കാനുള്ള ഒരു പദ്ധതി സര്‍ക്കാര്‍ കൊണ്ടുവന്നരിക്കുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി shepherd outposts എന്റെ എണ്ണം 50 ലേക്ക് വളര്‍ന്നിരിക്കുന്നു. ഇത്തരത്തിലെ കൈയ്യേറ്റ ഏറ്റെടുക്കലിന് “പടിഞ്ഞാറെ കരയിലെ ഏറ്റവും സാധാരണയായ settlement outpost” എന്ന അവ്യക്തമായ … Continue reading കൈയ്യേറ്റക്കാരുടെ കുറ്റങ്ങള്‍ എപ്പോഴും ഫലവത്താണ്

അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും മനുഷ്യന്‍ എന്ന അവകാശം നഷ്ടപ്പെട്ടു

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തിലെത്തിയതിന്റെ ആദ്യ വാര്‍ഷികമായിരുന്നു ഈ ഓഗസ്റ്റ് 15. രണ്ട് ദശാബ്ദത്തെ യുദ്ധവും അമേരിക്കയുടെ അധിനിവേശവും കാരണം racked രാജ്യത്ത് സമാധാനവും സ്ഥിരതയും താലിബാന്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തു. എന്നാല്‍ ഇന്നത്തെ അഫ്ഗാനിസ്ഥാന്‍ വലിയ മനുഷ്യത്വപരമായ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ചിലപ്പോള്‍ ലോകത്തെ ഏറ്റവും വലിയ പ്രശ്നം. 95% അഫ്ഗാനികളും പട്ടിണിയിലേക്ക് പോകുന്നു എന്ന് ഐക്യരാഷ്ട്ര സഭ പറയുന്നു. ലോകത്തെ മറ്റേതൊരു സ്ഥലത്തേക്കാളും സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ അടിച്ചമര്‍ത്തല്‍ അനുഭവിക്കുകയാണവിടെ. — സ്രോതസ്സ് democracynow.org | Aug … Continue reading അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും മനുഷ്യന്‍ എന്ന അവകാശം നഷ്ടപ്പെട്ടു

2021 ലെ ഓരോ രണ്ട് മണിക്കൂറിലും ഒരു കര്‍ഷകത്തൊഴിലാളി വീതം ആത്മഹത്യ ചെയ്തു

National Crime Record Bureau ഒരു ഞെട്ടിക്കുന്ന കണക്ക് പുറത്തുവിട്ടു. 2021 ല്‍ ഇന്‍ഡ്യയില്‍ മൊത്തം 1,64,033 പേര്‍ ആത്മഹത്യ ചെയ്തു. അതില്‍ ഓരോ രണ്ട് മണിക്കൂറിലും ഒരു കര്‍ഷകത്തൊഴിലാളി വീതം ആണ് ആത്മഹത്യ ചെയ്തത്. മൊത്തം 5,563 കര്‍ഷകത്തൊഴിലാളികള്‍ ആത്മഹത്യ ചെയ്തു. 2020 ലേതിനേക്കാളും 9% കൂടുതലാണിത്. 2019 ലേതിനേക്കാള്‍ 29% ഉം കൂടുതലാണ്. ഏറ്റവും കൂടുതല്‍ കര്‍ഷകത്തൊഴിലാളി ആത്മഹത്യകള്‍ നടന്നത് മഹാരാഷ്ട്ര (1,424), കര്‍ണാടക (999), ആന്ധ്രാ പ്രദേശ് (584) എന്നിവിടങ്ങളിലാണ്. https://youtu.be/nQJidl7I8zU — … Continue reading 2021 ലെ ഓരോ രണ്ട് മണിക്കൂറിലും ഒരു കര്‍ഷകത്തൊഴിലാളി വീതം ആത്മഹത്യ ചെയ്തു

ഭവന പ്രശ്നത്തിന് യഥാര്‍ത്ഥ പരിഹാരം വേണമെന്ന് ലോസാഞ്ചലസ് സാമൂഹ്യ പ്രവര്‍ത്തകര്‍

വീടില്ലാത്തവര്‍ സ്കൂളുകള്‍ക്കും നഴ്സറികള്‍ക്കും അടുക്ക് കൂടാരം അടിക്കുന്നതിനെ തടയുന്ന നിയമം കാലിഫോര്‍ണിയയില്‍ Los Angeles City Council വോട്ടിട്ട് പാസാക്കി. കൌണ്‍സിലിന്റെ വോട്ടെടുപ്പിനെ എതിര്‍ത്ത് പ്രതിഷേധം നടത്തിയ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ദരിദ്രരായ ആളുകള്‍ക്ക് വേണ്ട ശരിയായ ഭവന പദ്ധതി ലോസാഞ്ചലസിന് ഇപ്പോഴും ഇല്ല. ഒരിക്കലും ഉണ്ടായിരുന്നുമില്ല. ലോസാഞ്ചലസില്‍ ദിവസവും വീടില്ലാത്ത 120 ആളുകള്‍ക്ക് വീട് കിട്ടുന്നുണ്ട്. അതില്‍ 50%ഉം അവര്‍ സ്വയം കണ്ടെത്തുന്നതാണ്. അത് വര്‍ദ്ധിക്കുന്ന വാടകയുടേയും നഷ്ടപ്പെടുന്ന ജോലിയുടേയും കാര്യമാണ്. എല്ലാ … Continue reading ഭവന പ്രശ്നത്തിന് യഥാര്‍ത്ഥ പരിഹാരം വേണമെന്ന് ലോസാഞ്ചലസ് സാമൂഹ്യ പ്രവര്‍ത്തകര്‍