മേരിലാന്റില്‍ ഇന്ന് Primary Day ആണ്. അവിടെ ശക്തമായ മല്‍സരത്തില്‍ Washington, D.C.ക്ക് പുറത്തുള്ള മേരിലാന്റിന്റെ നാലാം Congressional District ലെ തന്റെ സീറ്റ് തിരികെ പിടിക്കാനായി മുമ്പത്തെ ജനപ്രതിനിധി Donna Edwards ശ്രമിക്കുന്നു. അവരെക്കാള്‍ 7 മടക്ക് സംഭാവന ശേഖരിച്ച കോര്‍പ്പറേറ്റ് അറ്റോര്‍ണിയായ Glenn Ivey ആണ് എതിരെ മല്‍സരിക്കുന്നത്. അവിടെ Edwards നെ പരാജയപ്പെടുത്താനായി American Israel Public Affairs Committee (AIPAC) നടത്തുന്ന പുതിയ super PAC ചിലവാക്കിയത് $60 ലക്ഷം ഡോളറാണ് … Continue reading അമേരിക്കയിലെ തെരഞ്ഞെടുപ്പില്‍ ആര് ജയിക്കുമെന്ന് ഇസ്രായേല്‍ തീരുമാനിക്കും
ടാഗ്: വാര്‍ത്ത
തോക്കുകളുമായി എത്തിയ 400 നല്ല പുരുഷന്‍മാര്‍
ടെക്സാസിലെ Uvalde യിലെ സ്കൂള്‍ ബോര്‍ഡ് അംഗങ്ങളെ നഗരത്തിലെ താമസക്കാര്‍ രോഷത്തോടെ എതിരിട്ടു. രണ്ട് മാസം മുമ്പ് 18-വയസായ സവര്‍ണ്ണ തോക്കുധാരി Robb Elementary School ലെ നാലാം ക്ലാസിലെ 19 കുട്ടികളേയും അവരുടെ രണ്ട് അദ്ധ്യാപകരേയും വെടിവെച്ച് കൊന്നു. 17-വയസായ Jazmin Cazares യോഗത്തില്‍ സംസാരിച്ചു. വെടിവെപ്പില്‍ അവളുടെ 9-വയസായ സഹോദരി Jackie മരിച്ചു. JAZMIN CAZARES സംസാരിക്കുന്നു: എന്റെ സുഹൃത്തുക്കള്‍ മരിക്കുന്നത് ഞാന്‍ കാണാതിരിക്കാനായി നിങ്ങള്‍ എന്ത് ചെയ്യാന്‍ പോകുകയാണ്? എന്റെ കൊച്ച് സഹോദരിയെ … Continue reading തോക്കുകളുമായി എത്തിയ 400 നല്ല പുരുഷന്‍മാര്‍
വികസ്വര രാജ്യങ്ങളിലെ അമ്മമാരിലെ മൂന്നിലൊന്ന് കൌമാര അമ്മമാരാണ്
"Motherhood in Childhood: The Untold Story" എന്ന ഒരു റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം United Nations Population Fund (UNFA) പ്രസിദ്ധപ്പെടുത്തി. അതില്‍ പറയുന്നതനുസരിച്ച് വികസ്വര രാജ്യങ്ങളിലെ അമ്മമാരിലെ മൂന്നിലൊന്ന് പേര്‍ 19 വയസിനോ അതില്‍ താഴെയോ പ്രായത്തിലാണ് അമ്മമാരാകുന്നത്. ലോകം മൊത്തം fertility താഴ്ന്നിരിക്കുകയാണെങ്കിലും 2015 നും 2019 നും ഇടക്ക് അമ്മമാരാകുന്ന കൌമാര പ്രായ സ്ത്രീകള്‍ അവരുടെ 40ാം വയസെത്തുമ്പോഴേക്കും 5 പ്രാവശ്യമെങ്കിലും പ്രസവിച്ചിട്ടുണ്ടാകും എന്ന് UNFPA റിപ്പോര്‍ട്ടില്‍ പറയുന്നു. കൌമാരക്കാരായ കുട്ടികളുടെ … Continue reading വികസ്വര രാജ്യങ്ങളിലെ അമ്മമാരിലെ മൂന്നിലൊന്ന് കൌമാര അമ്മമാരാണ്
കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള അദ്ധ്യങ്ങള്‍ നീക്കം ചെയ്തതിനെ അദ്ധ്യാപകരുടെ സംഘടന അപലപിച്ചു
വ്യാപകമായ ബഹളത്തിന് ശേഷം അദ്ധ്യാപകരുടെ ഒരു സംഘടനയും, കാലാവസ്ഥ മാറ്റത്തെക്കുറിച്ചുള്ള നിര്‍ണ്ണായകമായ അദ്ധ്യായങ്ങള്‍ വിദ്യാര്‍ത്ഥികളുടെ സിലബസില്‍ നിന്ന് നീക്കം ചെയ്തതിനെതിരെ, NCERTക്കെതിരെ മുന്നോട്ട് വന്നു. ഈ തിരുമാനം പുനപരിശോധിക്കണമെന്നും അവ തിരികെ കൊണ്ടുവരണമെന്നും അവര്‍ ആവശ്യപ്പെട്ടു. Teachers Against Climate Crisis (TACC) എന്ന സംഘടന പ്രസ്ഥാവനയില്‍ പറഞ്ഞു. ഹരിതഗൃഹപ്രഭാവം, കാലാവസ്ഥ, പൊതുജന പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ തുടങ്ങിയവ 6 മുതല്‍ 12 ആം ക്ലാസുകളില്‍ നിന്ന് നീക്കം ചെയ്യുകയാണുണ്ടായത്. 11ാം ക്ലാസിന്റെ ഭൂമിശാസ്ത്ര സിലബസില്‍ നിന്ന് ഹരിതഗൃഹ … Continue reading കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള അദ്ധ്യങ്ങള്‍ നീക്കം ചെയ്തതിനെ അദ്ധ്യാപകരുടെ സംഘടന അപലപിച്ചു
ന്യായമുള്ളവര്‍ ജയിലില്‍ പോകുമ്പോള്‍
ഖാകി യൂണീഫോം ധരിച്ച Daniel Hale ഒരു plexiglass screen ന് പിറകില്‍ ഇരിക്കുന്നു. Marion, Illinois ലെ സര്‍ക്കാര്‍ ജയിലില്‍ ടെലഫോണിലൂടെ അയാള്‍ സംസാരിക്കുകയാണ്. ഫോണിന്റെ മറ്റേ തലക്കല്‍ നിന്ന് ഞാന്‍ അയാളുടെ സംസാരം കേട്ടുകൊണ്ടിരുന്നു. National Security Agency ല്‍ ജോലി ചെയ്തത്, അഫ്ഗാനിസ്ഥാനിലെ Bagram Air Base ലെ Joint Special Operations Task Force ല്‍ ജോലി ചെയ്തത് തുടങ്ങി കേന്ദ്ര സര്‍ക്കാര്‍ തടവുപുള്ളി 26069-07 ആയത് വരെയുള്ള കാര്യങ്ങള്‍ അയാള്‍ … Continue reading ന്യായമുള്ളവര്‍ ജയിലില്‍ പോകുമ്പോള്‍
സൈനിക-വ്യാവസായിക സങ്കരത്തിന്റെ നിക്ഷേപത്തിന് ഏകദേശം 450,000% പ്രതിഫലം കിട്ടി
വ്യവസായം $1 കോടി ഡോളര്‍ Congressional Defense Committee അംഗങ്ങള്‍ക്ക് കൊടുത്തപ്പോള്‍ DODക്ക് $4500 കോടി ഡോളര്‍ ചിലവ് വര്‍ദ്ധനവ് കിട്ടി. FY23 പെന്റഗണ്‍ ബഡ്ജറ്റ് Senate Armed Services Committee അംഗീകരിച്ച തുകയിലെത്തുകയാണെങ്കില്‍ പ്രതിരോധ കരാറുകാര്‍ക്ക് അവരുടെ നിക്ഷേപമായ $1 കോടി ഡോളറിന് 450,000% പ്രതിഫലം കിട്ടുന്ന സ്ഥിതിയാണ്. തെരഞ്ഞെടുപ്പ് ചിലവാക്കലിനേക്കാളും അതീതമാണ് സൈനിക-വ്യാവസായിക സങ്കരത്തിന്റെ സ്വാധീനം. — സ്രോതസ്സ് citizen.org | Savannah Wooten, Rick Claypool | Jul 7, 2022
BA.5 ഒമിക്രോണ്‍ വകഭേദം പടരുന്നു
BA.5 Omicron വകഭേദം കൂടുതലാളുകളെ ആശുപത്രിയില്‍ എത്തിക്കുകയും വീണ്ടും അണുബാധയുണ്ടാക്കുകയും ചെയ്തതോടെ കോവിഡ്-19 കേസുകള്‍ വര്‍ദ്ധിക്കുകയാണ്. ED YONG സംസാരിക്കുന്നു: ഒമിക്രോണ്‍ കുടുംബത്തിലെ പുതിയ വകഭേദമാണ് BA.5. അത് അമേരിക്കയില്‍ പടരുകയാണ്. അതിന് മുമ്പത്തെ വകഭേദമായ BA.2 നെ അത് മറികടന്നു. വാക്സിനേഷന്‍ വഴിയോ മുമ്പ് രോഗം വന്നോ നേടിയ രോഗപ്രതിരോധത്തെ എങ്ങനെയോ മറികടക്കാന്‍ ശേഷിയുള്ളതാണ് BA.5. അതായത് കുറച്ച് മാസങ്ങള്‍ക്ക് മുമ്പുള്ളതിനേക്കാളും കുറവ് സംരക്ഷണമേ ഇപ്പോള്‍ ആളുകള്‍ക്കുള്ളു. അടുത്തകാലത്ത് രോഗം പിടിച്ച ചിലര്‍ക്കും വീണ്ടും രോഗം … Continue reading BA.5 ഒമിക്രോണ്‍ വകഭേദം പടരുന്നു
91% പ്ലാസ്റ്റിക്കുകളും പുനചംക്രമണം ചെയ്യുന്നില്ല
ആറ് ദശാബ്ദങ്ങള്‍ക്ക് മുമ്പാണ് വന്‍തോതില്‍ പ്ലാസ്റ്റിക് നിര്‍മ്മാണം തുടങ്ങിയത്. ഇതുവരെ 830 കോടി ടണ്‍ പ്ലാസ്റ്റിക് ഉത്പാദിപ്പിച്ചു. അതില്‍ കൂടുതലും ചവറായി വലിച്ചെറിയപ്പെടുകയാണുണ്ടായത്. ഈ സംഖ്യ ഉള്‍ക്കൊള്ളാന്‍ പറ്റാത്തത്ര വലുതാണ്. എത്ര പ്ലാസ്റ്റിക്ക് ഉത്പാദിപ്പിച്ചു, വലിച്ചെറിഞ്ഞു, കത്തിച്ചു എന്നതിനെക്കുറിച്ച് ആദ്യമായി കണക്കുകളുണ്ടാക്കിയ ശാസ്ത്രജ്ഞര്‍ക്ക് പോലും ഭയമുണ്ടാകുന്ന വലിപ്പമാണത്. പ്ലാസ്റ്റിക് നശിക്കാന്‍ 400 വര്‍ഷമെടുക്കും. അതുകൊണ്ട് അതില്‍ കൂടുതലും ഇപ്പോഴും ഏതെങ്കിലും രൂപത്തില്‍ നിലനില്‍ക്കുന്നുണ്ടാകും. 12% കത്തിച്ച് കളയുന്നു. — സ്രോതസ്സ് nationalgeographic.org
ബ്ലോബ് എന്ന സമുദ്ര താപതരംഗത്തിന്റെ പുതിയ സവിശേഷതകള്‍
2013 ന്റെ അവസാനം മുതല്‍ 2015 വരെ തുടര്‍ന്ന North Pacific Blob എന്ന സമുദ്ര താപതരംഗം ഏറ്റവും വലുതും ഏറ്റവും കൂടുതല്‍ കാലം നിലനിന്നതുമായ സമുദ്ര താപതരംഗം ആയിരുന്നു. നന്നായി രേഖകളുള്ള ഉപരിതലത്തിലെ ചൂടാകലിന് പുറമെ ഈ ബ്ലോബുമായി ബന്ധപ്പെട്ട ആഴങ്ങളിലെ കുഴപ്പങ്ങളും വളരെ വലുതാണെന്ന് ആനസീലുകളില്‍ നിന്ന് ശേഖരിച്ച ഡാറ്റ ഉപയോഗിച്ച് നടത്തിയ പഠനം വ്യക്തമാക്കി. UC Santa Cruz ലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്. അതിന്റെ റിപ്പോര്‍ട്ട് ജൂലൈ 4 ന്റെ … Continue reading ബ്ലോബ് എന്ന സമുദ്ര താപതരംഗത്തിന്റെ പുതിയ സവിശേഷതകള്‍
ഈ വര്‍ഷത്തെ പ്രകൃതി ബഡ്ജറ്റ് ഇതിനകം തന്നെ ലോകം മറികടന്നു
ഈ വര്‍ഷത്തെ Earth Overshoot Day ജൂലൈ 28 ആയി നിരീക്ഷിക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷം അത് ജൂലൈ 29 ആയിരുന്നു. 2020 ല്‍ അത് ഒരു മാസം മുമ്പായിരുന്നു, ഓഗസ്റ്റ് 22. Global Footprint Network എന്ന ഗവേഷണ സംഘടന ആണ് ഈ ദിവസത്തെ കണക്കാക്കുന്നത്. ഓരോ വര്‍ഷവും അത് കൂടുതല്‍ മുമ്പോട്ട് കയറി വരുന്ന ഗതിയാണ് കാണുന്നത്. പ്രകൃതി വിഭവങ്ങള്‍ക്കായുള്ള മനുഷ്യരാശിയുടെ ആവശ്യകത പ്രകൃതിക്ക് നല്‍കാനാകുന്നതിലും കൂടുതലാണെന്ന് അത് കാണിക്കുന്നു. https://cdn.downtoearth.org.in/library/large/2022-07-28/0.72723800_1659022444_223.jpg Source: National Footprint … Continue reading ഈ വര്‍ഷത്തെ പ്രകൃതി ബഡ്ജറ്റ് ഇതിനകം തന്നെ ലോകം മറികടന്നു