മോഷ്ടിച്ച സ്ഥലത്ത് അമേരിക്ക എംബസി പണിയരുതെന്ന് പാലസ്തീന്‍കാര്‍ അപേക്ഷിച്ചു

നാല് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രസിഡന്റ് ബൈഡന്‍ ഇസ്രായേലില്‍ എത്തി. അതില്‍ സൌദി അറേബ്യയിലേക്കുള്ള യാത്രയും ഉള്‍പ്പെടും. ഇന്ന് ബൈഡന്‍ പ്രധാനമന്ത്രി Lapid നെ കാണുകയും ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചും ഉക്രെയ്ന്‍ യുദ്ധത്തെക്കുറിച്ചും സംസാരിച്ചു. വെള്ളിയാഴ്ച ബൈഡന്‍ കൈയ്യേറിയ പടിഞ്ഞാറെക്കര സന്ദര്‍ശിക്കും. അവിടെ പാലസ്തീന്‍ പ്രസിഡന്റ് മുഹമ്മദ് അബ്ബാസിനെ കാണും. ബൈഡന്റെ സന്ദര്‍ശനത്തിന് മുമ്പേ ബത്‌ലഹേമില്‍ സാമൂഹ്യപ്രവര്‍ത്തകര്‍ “മി. പ്രസിഡന്റ്, ഇത് വംശവെറിയാണ്” എന്നെഴുതിയ ബാനറുകള്‍ തൂക്കി. — സ്രോതസ്സ് democracynow.org | Jul 14, 2022

ജനപ്രതിനിധി പ്രമീള ജയപാലിനോട് ഇന്‍ഡ്യയിലേക്ക് തിരിച്ച് പോകാന്‍ ആവശ്യപ്പെട്ടു

സായുധനായ ഒരു മനുഷ്യനെ ജനപ്രതിനിധി പ്രമീള ജയപാലിന്റെ വീടിന് മുമ്പില്‍ വെച്ച് അറസ്റ്റ് ചെയ്തു. അവര്‍ ഇന്‍ഡ്യയിലേക്ക് തിരികെ പോയില്ലെങ്കില്‍ അവരെ കൊല്ലുമെന്ന് അയാള്‍ ഭീഷണി മുഴക്കി. പോലീസിലേക്ക് 911 ഫോണ്‍ അവര്‍ വിളിച്ചതിന് ശേഷം സിയാറ്റില്‍ പോലീസ് എത്തി. "Go back to India, I'm going to kill you" എന്ന് വിളിച്ച് പറയുന്നത് താന്‍ കേട്ടെന്ന് അയല്‍വാസി പോലീസിനോട് പറഞ്ഞു. ജയപാല്‍ ഇന്‍ഡ്യയിലാണ് ജനിച്ചത്. കൌമാര കാലത്ത് അവര്‍ അമേരിക്കയിലെത്തി. House of … Continue reading ജനപ്രതിനിധി പ്രമീള ജയപാലിനോട് ഇന്‍ഡ്യയിലേക്ക് തിരിച്ച് പോകാന്‍ ആവശ്യപ്പെട്ടു

ജീവന്റെ ഉത്പത്തിയുടെ പുതിയ രാസപ്രവര്‍ത്തനങ്ങള്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി

400 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമി ഇന്നത്തേതില്‍ നിന്ന് വളരെ വ്യത്യസ്ഥമായിരുന്നു. ജീവനില്ലാത്ത വലിയ സമുദ്രം. ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ആ primordial സൂപ്പില്‍ ജീവന്‍ ഉത്ഭവിച്ചു. ഈ മാറ്റത്തിന് തുടക്കം കുറിക്കാനായി എങ്ങനെയാണ് തന്മാത്രകള്‍ പ്രവര്‍ത്തിച്ചത് എന്ന് ശാസ്ത്രജ്ഞര്‍ സിദ്ധാന്തങ്ങള്‍ പണ്ടുമുതല്‍ക്കെ ആവിഷ്കരിച്ചിട്ടുണ്ട്. ഇപ്പോള്‍ Scripps Research ലെ ഗവേഷകര്‍ cyanide, ammonia, carbon dioxide ഇവയുടെ പുതിയ ഒരു കൂട്ടം രാസ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. ഭൂമിയുടെ തുടക്കത്തില്‍ ഇവയെല്ലാം സുലഭമായിരുന്നു. ആ പ്രവര്‍ത്തനങ്ങള്‍ അമിനോ … Continue reading ജീവന്റെ ഉത്പത്തിയുടെ പുതിയ രാസപ്രവര്‍ത്തനങ്ങള്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി

കൂടിയ പ്രക്രിയകള്‍ നടത്തിയ ആഹാരത്തിന് വര്‍ദ്ധിച്ച മറവിരോഗവുമായി ബന്ധമുണ്ട്

ലഘു പാനീയങ്ങള്‍, ചിപ്പ്സ്, കുക്കീസ്, തുടങ്ങിയ കൂടുയ പ്രക്രിയകള്‍ നടത്തിയ ആഹാരം വളരേധികം കഴിക്കുന്നവര്‍ക്ക് മറ്റുള്ളവരേക്കാള്‍ dementia വരാനുള്ള സാദ്ധ്യത കൂടുതലാണെന്ന് American Academy of Neurologyയുടെ Neurology® ജേണലില്‍ വന്ന പ്രബന്ധം പറയുന്നു. അത്തരക്കാര്‍ പ്രക്രിയ വേണ്ടാത്ത ആഹാരമോ, കുറഞ്ഞ പ്രക്രിയ വേണ്ട ആഹാരമോ കഴിച്ചാല്‍ അപകട സാദ്ധ്യത കുറക്കാനാകും. എന്നാല്‍ ultra-processed നേരിട്ട് മറവി രോഗമുണ്ടാക്കുന്നു എന്ന് തെളിയിക്കുന്നില്ല. അത് ഒരു ബന്ധം മാത്രമേ കാണിക്കുന്നുള്ളു. — സ്രോതസ്സ് American Academy of Neurology … Continue reading കൂടിയ പ്രക്രിയകള്‍ നടത്തിയ ആഹാരത്തിന് വര്‍ദ്ധിച്ച മറവിരോഗവുമായി ബന്ധമുണ്ട്

എക്കാലത്തേയും രാസവസ്തുക്കളുമായുള്ള സമ്പര്‍ക്കം ശതകോടികളുടെ ആരോഗ്യ ചിലവുണ്ടാക്കുന്നു

ധാരാളം വീട്ടുപകരണങ്ങളുണ്ടാക്കാനായി ഉപയോഗിക്കുന്ന ഒരു കൂട്ടം രാസവസ്തുക്കളുമായി ദൈനംദിനം സമ്പര്‍ക്കത്തിലാകുന്നത് ക്യാന്‍സര്‍, thyroid രോഗം, കുട്ടിക്കാലത്തെ പൊണ്ണത്തടി തുടങ്ങിയവക്ക് കാരണമാകുന്നു എന്ന് പുതിയ പഠനം. അതിന്റെ ഫലമായുണ്ടാകുന്ന സാമ്പത്തിക ഭാരം അമേരിക്കക്കാര്‍ക്ക് കുറഞ്ഞത് $550 കോടി ഡോളര്‍ ചിലവുണ്ടാക്കുന്നു. ഇപ്പോഴത്തെ ജനസംഖ്യക്ക് ജീവിതകാലം മുഴുവന്‍ അത് $6300 കോടി ഡോളര്‍ ചിലവുണ്ടാക്കും. per- and polyfluoroalkyl substances (PFAS) ന് ചുറ്റുമായാണ് പുതിയ പഠനം നടത്തിയത്. മനുഷ്യ നിര്‍മ്മിതമായ 4,700 രാസവസ്തുക്കളുടെ കൂട്ടമാണത്. ദശലക്ഷക്കണക്കിന് ആളുകളുടെ രക്തത്തില്‍ … Continue reading എക്കാലത്തേയും രാസവസ്തുക്കളുമായുള്ള സമ്പര്‍ക്കം ശതകോടികളുടെ ആരോഗ്യ ചിലവുണ്ടാക്കുന്നു

ഇന്‍സുലിന്‍ എതിര്‍പ്പ്, കോശ പ്രായം കൂടുന്നത് ഇവക്ക് കുട്ടിക്കാലത്തെ ദാരിദ്ര്യവുമായി ബന്ധമുണ്ട്

ദാരിദ്ര്യത്തില്‍ കഴിഞ്ഞ, തങ്ങളുടെ ഭാവിയെക്കുറിച്ച് കുറവ് ശുഭപ്രതീക്ഷയുള്ള കറുത്ത കൌമാരക്കാരുടെ പ്രതിരോധ കോശങ്ങള്‍ അതിവേഗം പ്രായംവെക്കുന്നു എന്നും 25-29 വയസ് ആകുമ്പോഴേക്കും അവര്‍ക്ക് ഉയര്‍ന്ന insulin resistance ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണെന്നും ഗവേഷകര്‍ കണ്ടെത്തി. Immune cell aging ഒരു വഴിയാണ്. ദാരിദ്ര്യവുമായി insulin resistance ബന്ധപ്പെട്ടിരിക്കാനുള്ള സംവിധാനമാണത്. Child Development ജേണലിലാണ് ഈ പ്രബന്ധം പ്രസിദ്ധീകരിച്ചത്. — സ്രോതസ്സ് University of Illinois at Urbana-Champaign, News Bureau | Jul 25, 2022 #classwar

90 ലക്ഷം ഉജാല ഗുണഭോക്താക്കള്‍ അവരുടെ സിലിണ്ടര്‍ വീണ്ടും നിറച്ചില്ല

പ്രധാനമന്ത്രി ഉജ്വാല യോജന (PMUY) പ്രകാരം സ്ത്രീകള്‍ക്ക് കൊടുത്ത ദ്രവ പെട്രോളിയം വാതക (LPG) കണക്ഷന്‍ പൊടിപിടിക്കുകയാണ്. LPG യുടെ ഉയര്‍ന്ന വില കാരണം ഗുണഭോക്താക്കള്‍ക്ക് അവ വീണ്ടും നിറക്കാനാകുന്നില്ല. കേന്ദ്ര സര്‍ക്കാരും ഇത് സമ്മതിക്കുന്നു. 2021-22 കാലത്ത് 92 ലക്ഷം ഉപഭോക്താക്കള്‍ വീണ്ടും നിറച്ചില്ല എന്ന് പെട്രോളിയം പ്രകൃതിവാതക മന്ത്രിയായ Rameshwar Teli രാജ്യസഭയില്‍ ഓഗസ്റ്റ് 1, 2022 ന് പറഞ്ഞു. 1.08 കോടി ഉപഭോക്താക്കള്‍ ഒരേയൊരു പ്രാവശ്യം മാത്രമേ നിറച്ചുള്ളു. (കണക്ഷന്‍ കിട്ടിയപ്പോള്‍ നിറച്ചത്). … Continue reading 90 ലക്ഷം ഉജാല ഗുണഭോക്താക്കള്‍ അവരുടെ സിലിണ്ടര്‍ വീണ്ടും നിറച്ചില്ല

ഒരു ആള്‍മാറാട്ട ക്രിസ്തീയത അമേരിക്കയുടെ ജനാധിപത്യത്തെ ഭീഷണിപ്പെടുത്തുന്നു

ഒരു മര കുരിശിന് മുമ്പില്‍ മൂന്ന് പുരുഷന്‍മാര്‍, കണ്ണുകളടച്ച് തല കുനിച്ച് പ്രാര്‍ത്ഥിക്കുന്നു. മറ്റൊരു പുരുഷന്‍ വലിയൊരു ബൈബിളിന് ചുറ്റും കൈകള്‍ ചൂറ്റി അതിനെ ഒരു പരിച പോലെ നെഞ്ചിനോടമര്‍ത്തി വെക്കുന്നു. ജനക്കൂട്ടത്തില്‍ മുഴുവനും ആളുകള്‍ "യേശു രക്ഷിക്കും" എന്ന ബാനര്‍ പിടിച്ച മുഷ്ടിചുരുട്ടി ആകാശത്തേക്ക് പിടിച്ചിരിക്കുന്നു. ഒറ്റ നോട്ടത്തില്‍ ഈ ചിത്രങ്ങള്‍ പള്ളിയുടെ ജാഥ പോലെ തോന്നും. എന്നാല്‍ ഈ സംഭവം ഒരു പുനര്‍ജന്മമല്ല. ചിലരിതിനെ ക്രിസ്തുമത ലഹള എന്നാണ് വിളിക്കുന്നത്. 2020 ലെ പ്രസിഡന്റ് … Continue reading ഒരു ആള്‍മാറാട്ട ക്രിസ്തീയത അമേരിക്കയുടെ ജനാധിപത്യത്തെ ഭീഷണിപ്പെടുത്തുന്നു

18 വര്‍ഷങ്ങളായി പഞ്ചാബിലെ ആത്മഹത്യ ചെയ്ത 9,000 കര്‍ഷകരിലെ 88% ഉം കടത്തിലായിരുന്നു

പഞ്ചാബിലെ ആറ് ജില്ലകളില്‍ 2000 - 2018 കാലത്ത് 9,291 കൃഷിക്കാര്‍ ആത്മഹത്യ ചെയ്തു എന്ന് Panjab Agriculture University (PAU) നടത്തിയ പഠനം പറയുന്നത്. പുതിയ Economic and Political Weekly യില്‍ അതിന്റെ റിപ്പോര്‍ട്ടുണ്ട്. Sangrur, Bathinda, Ludhiana, Mansa, Moga, Barnala എന്നിവയാണ് ആ ജില്ലകള്‍. 88% കേസുകളിലും വലിയ കടം - അതില്‍ കൂടുതലും സ്ഥാപനമല്ലാത്തവയില്‍ നിന്നും എടുത്തിട്ടുള്ളതാണ് - അതാണ് പ്രാധാന ഘടകം. പാര്‍ശ്വവല്‍കൃത, ചെറുകിട കര്‍ഷകരാണ് പ്രധാന ഇരകള്‍. … Continue reading 18 വര്‍ഷങ്ങളായി പഞ്ചാബിലെ ആത്മഹത്യ ചെയ്ത 9,000 കര്‍ഷകരിലെ 88% ഉം കടത്തിലായിരുന്നു

നിരായുധനായ വ്യക്തിയെ 60+ പ്രാവശ്യം ഒഹായോ പോലീസ് വെടിവെച്ചതിനെതിരെ പ്രതിഷേധം

ഒഹായോയിലെ Akron യില്‍ പോലീസ് വെടിവെപ്പ് നടത്തിയതിനെതിരെ പ്രതിഷേധം. പോലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ ആസ്ഥാനത്തിന് മുമ്പില്‍ ആളുകള്‍ തടിച്ചുകൂടുകയും 25-വയസ് പ്രായമുണ്ടായിരുന്ന Jayland Walker എന്ന കറുത്തവന് നീതി ആവശ്യപ്പെട്ടുകൊണ്ട് നഗരത്തില്‍ പ്രകടനങ്ങള്‍ നടത്തുകയും ചെയ്തു. ജൂണ്‍ 27നാണ് ഒരു traffic stop ല്‍ വെച്ച് പോലീസ് അയാളെ വെടിവെച്ച് കൊന്നത്. വാക്കറെ 60 ല്‍ അധികം പ്രാവശ്യം പോലീസ് വെടിവെച്ചു. ഒരു സമയത്ത് പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. — സ്രോതസ്സ് democracynow.org | … Continue reading നിരായുധനായ വ്യക്തിയെ 60+ പ്രാവശ്യം ഒഹായോ പോലീസ് വെടിവെച്ചതിനെതിരെ പ്രതിഷേധം